Newsthen Special
-
പാകിസ്താന്‍ ദേശീയ ഗാനത്തിനു പകരം ജിലേബി ബേബി! സ്‌റ്റേഡിയത്തിലെ ഡിജെക്ക് പറ്റിയത് വമ്പന്‍ അബദ്ധം; അമ്പരന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു തൊട്ടുമുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ വമ്പന്‍ അബദ്ധം കാട്ടി സ്‌റ്റേഡിയത്തിലെ ഡിജെ. ഇന്ത്യയുടെ ദേശീയഗാനത്തിനു പിന്നാലെ പാകിസ്താന്‍ ദേശീയഗാനമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, ജിലേബി ബേബി എന്ന ഗാനത്തിന്റെ ട്രാക്കാണ് ഏതാനും സെക്കന്‍ഡ് പ്ലേ ആയത്. അബദ്ധം മനസിലാക്കി പെട്ടെന്നുതന്നെ പാട്ടു നിര്‍ത്തി പാക് ദേശീയഗാനത്തിലേക്കു കടന്നു. പാക് ടീം അംഗങ്ങള്‍ അമ്പരക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗില്‍ 47 റണ്‍സെടുത്ത്…
Read More » -
പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി 44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ…
Read More » -
ബുംറയ്‌ക്കെതിരേ ഓവറില്‍ ആറ് സിക്‌സ് അടിക്കുമെന്ന് വെല്ലുവിളി; ഇന്ത്യക്കെതിരേയും ഗോള്‍ഡന്‍ ഡക്കായി സയീം അയൂബ്
ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി പാക്കിസ്ഥാന്‍ ഓപ്പണര്‍ സയിം അയൂബ്. ഹാര്‍ദിക്് പാണ്ഡ്യയെറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ താരം പുറത്താകുകയായിരുന്നു. ആദ്യം വൈഡ് എറിഞ്ഞ ശേഷമായിരുന്നു പാണ്ഡ്യ സയിം അയൂബിനെ മടക്കിയത്. പാണ്ഡ്യയ്‌ക്കെതിരെ സ്‌ക്വയര്‍ ഡ്രൈവിനു ശ്രമിച്ച അയൂബിനെ ജസ്പ്രീത് ബുമ്ര ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഒമാനെതിരായ പാക്കിസ്ഥാന്റെ ആദ്യ മത്സരത്തിലും സയിം അയൂബ് ഗോള്‍ഡന്‍ ഡക്കായിരുന്നു. ഒമാന്റെ 23 വയസ്സുകാരന്‍ താരം ഷാ ഫൈസലിന്റെ പന്ത് ആക്രമിച്ചു കളിക്കാനിറങ്ങിയ സയിം അയൂബ് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. പാക്കിസ്ഥാന്‍ റിവ്യുവിനു പോയെങ്കിലും അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഏഷ്യാകപ്പിനു മുന്‍പ് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇന്ത്യയെ വിറപ്പിക്കുമെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ തന്‍വിര്‍ അഹമ്മദ് വെല്ലുവിളിച്ചിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് പന്തുകളും സയിം അയൂബ് സിക്‌സര്‍ പറത്തുമെന്നായിരുന്നു തന്‍വിര്‍ അഹമ്മദിന്റെ അവകാശ വാദം. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ സയിം അയൂബ് ബുമ്ര പന്തെറിയാനെത്തുംമുന്‍പേ പുറത്തായി മടങ്ങി.
Read More » -
യുദ്ധം നിര്‍ത്താന്‍ പ്രധാന തടസം ഖത്തറിലെ ഹമാസ് നേതാക്കളെന്ന് നെതന്യാഹു; ബന്ദി കൈമാറ്റവും അട്ടിമറിക്കുന്നു; ഗാസ സിറ്റി അടിമുടി തകര്‍ത്ത് ഐഡിഎഫിന്റെ നീക്കം; രണ്ടു ദിവസത്തിനിടെ ഒഴിഞ്ഞത് മൂന്നുലക്ഷത്തോളം ജനങ്ങള്‍
ജെറുസലേം: ഖത്തറില്‍ ജീവിക്കുന്ന ഹമാസ് നേതാക്കളാണു ബന്ദികളെ വിട്ടയയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ജനങ്ങളെക്കുറിച്ചു ഹമാസ് തലവന്‍ ചിന്തിക്കുന്നില്ല. എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും ഇല്ലാതാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഹമാസ് നേതാവാണെന്നും നെതന്യാഹു തുറന്നടിച്ചു. September 11 humanitarian efforts: Close to 280 humanitarian aid trucks entered Gaza through the Kerem Shalom and Zikim crossings. Over 350 trucks were collected and distributed by the UN and international organizations. The contents of hundreds of trucks are still… pic.twitter.com/ybRzYN6ie5 — COGAT (@cogatonline) September 12, 2025 എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുകളെ ഇല്ലാതാക്കുന്നതാണ് ഖത്തറിലെ ആക്രമണമെന്നാണു ഹമാസിന്റെ നിലപാട്. ഗാസ സിറ്റി പിടിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,80,000 ജനങ്ങള്‍ ഒഴിഞ്ഞുപോയെന്നാണ് ഐഡിഎഫിന്റെ കണക്ക്. 70,000 ആളുകളോളം ഒഴിഞ്ഞു…
Read More » -
ജി.എസ്.ടി. പരിഷ്‌കാരം; ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് 7000 രൂപേയാളം വിലകുറയും
കൊച്ചി: സെപ്റ്റംബർ 22 മുതൽ നടപ്പിലാക്കുന്ന പുതിയ ജിഎസ്ടി സ്ലാബ് കാരണം ഇരുചക്ര വാഹനങ്ങള്‍ക്കു വിലകുറയും. .350 സിസിയും അതിൽ താഴെയുമുള്ള എഞ്ചിനുള്ള ഇരുചക്ര വാഹനങ്ങൾക്ക് 28 ശതമാനത്തിന് പകരം 18 ശതമാനം ജിഎസ്ടി മാത്രമേ ഇനി നൽകേണ്ടിവരൂ. ഇതു മാത്രമല്ല, ഇവയുടെ 1% സെസും സർക്കാർ നിർത്തലാക്കിയിട്ടുണ്ട്. മൊത്തത്തിൽ, ഇപ്പോൾ ഉപഭോക്താക്കൾക്ക് 10 ശതമാനം നികുതിയുടെ ആനുകൂല്യം ലഭിക്കും. ഈ പുതിയ നികുതി സ്ലാബ് കാരണം ഇനിമുതൽ ഹോണ്ട ഷൈൻ വാങ്ങുന്നതും വിലകുറഞ്ഞതായിരിക്കും. ഈ മോട്ടോർസൈക്കിളിന്റെ നികുതി 7,443 രൂപ വരെ കുറയും. ഉദാഹരണത്തിന്, ഷൈൻ 100 ന് 5,672 രൂപയും ഷൈൻ 100 ഡിഎക്‌സിന് 6,256 രൂപയും ഷൈൻ 125 ന് 7,443 രൂപയും കുറയും. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ കഴിഞ്ഞ മാസം ഷൈൻ 100 DX പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 74,959 രൂപയാണ്. എന്നാൽ സെപ്റ്റംബർ 22 മുതൽ വില…
Read More » -
ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കം; സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ഭാവിയില്‍ മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ ആവര്‍ത്തിക്കും’
ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂര്‍ണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്‌പോണ്‍സറിങ് അടക്കം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. സംഗമം…
Read More » -
ഇസ്രായേലിന് വ്യാപാര തലത്തില്‍ തിരിച്ചടിയാകുമോ? അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന്; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലേക്ക്
ദോഹ: ഖത്തറില്‍ ആക്രമണം നടത്തിയ ഇസ്രയേലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ ഇസ്‌ലാമിക-അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. നാളെ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം. ഇസ്രയേലിന് വാണിജ്യ,വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കുന്നതിനാണ് ആദ്യ പരിഗണന. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്ന് ഇസ്രയേലിലെത്തും. ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് ഖത്തറിലാണെങ്കിലും ഖത്തര്‍ മണ്ണില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണമുണ്ടായിട്ടില്ല. എന്നിട്ടും രാജ്യത്തിന്റെ പരമാധികാരത്തെ നോക്കുകുത്തിയാക്കി ഇസ്രയേല്‍ ഖത്തര്‍ മണ്ണില്‍ ആക്രമണം നടത്തി. ഇതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവികാരം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലേയും അറബ് ലീഗിലേയും രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം അവതരിപ്പിക്കും. നാളെ വിവിധരാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രമേയം ചര്‍ച്ചയാകും. ഇസ്രയേലിന് ഒരുമിച്ച് നയതന്ത്ര, വാണിജ്യ, വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കാനാണ് നീക്കം. യുഎഇ, ബഹ്‌റൈന്‍ തുടങ്ങി ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ വാണിജ്യ,വ്യാപാരമേഖലയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. ഉടന്‍ നടക്കാനിരിക്കുന്ന എക്‌സിബിഷനുകളില്‍ പങ്കെടുക്കുന്നതിന് ഇസ്രയേല്‍…
Read More » -
സസ്‌പെന്‍സ് ഡ്രാമയുമായി ജീത്തു ജോസഫ്; മിറാഷ് 19ന് തിയേറ്ററുകളില്‍; കൂമനുശേഷം ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായി ആസിഫ് അലിയുടെ ത്രില്ലര്‍
കൊച്ചി: കൂമന് ശേഷം ജീത്തു ജോസഫ് – ആസിഫ് അലി കോംബോ ഒരുമിക്കുന്ന മിറാഷ് 19ന് തിയേറ്ററുകളില്‍. 2022 ലാണ് സംവിധായകന്‍ ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി കൂമന്‍ എന്ന സിനിമയ്ക്കു വേണ്ടി ഒരുമിക്കുന്നത്.ആസിഫ് അലിയുടെ കരിയറില്‍ തന്നെ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും സങ്കീര്‍ണമായ കഥാപാത്രങ്ങളിലൊന്നായിരുന്നു രാവിലെ പോലീസ് കോണ്‍സ്റ്റബിളും രാത്രി കള്ളനുമായിതീരുന്ന ക്ലെപ്റ്റോമാനിയ എന്ന മാനസികരോഗം ബാധിച്ച കോണ്‍സ്റ്റബിള്‍ ഗിരി. മൂന്നുവര്‍ഷത്തിനിപ്പുറം ആസിഫലിയും ജീത്തു ജോസഫം ഒന്നിക്കുന്ന സിനിമയാണ് മിറാഷ്. സിനിമയുടെ ട്രൈലെര്‍ കഴിഞ്ഞ ദിവസം ആണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജീത്തു ജോസഫിന്റെ മുന്‍സിനിമകളിലെ പോലെ ക്രൈമും സസ്പെന്‍സും മിസ്റ്ററിയും സമം ചേര്‍ത്ത ഒരു ത്രില്ലെര്‍ തന്നെയാണ് മിറാഷ് എന്ന് ട്രൈലെര്‍ ഉറപ്പുതരുന്നു. സത്യാന്വേഷിയായ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായാണ് ആസിഫ് അലി എത്തുന്നത്. പ്യുവര്‍ ഫാക്ടസ് എന്ന യൂട്യൂബ് ചാനലിലൂടെ തമിഴ്നാട് ബേസ് ചെയ്തുകൊണ്ടുള്ള വാര്‍ത്തകളാണ് ആസിഫലിയുടെ കഥാപാത്രം കവര്‍ ചെയ്യുന്നത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ആസിഫ്…
Read More » -
സൈബര്‍ ആക്രമണം നടത്തുന്നവര്‍ പാര്‍ട്ടിക്കാരല്ല; 25 ഫേക്ക് ഐഡികള്‍ ഉണ്ടെങ്കില്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാം; ഞാന്‍ വിചാരിച്ചാലും നടക്കും; തീരുമാനം നിലപാടിന്റെ ഭാഗം; കേരളം മുഴുവന്‍ അലയടിച്ചു വന്നാലും അതില്‍ മാറ്റമില്ല: വി.ഡി. സതീശന്‍
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുത്തതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന വി.ഡി. സതീശന്‍ നിലപാടു വ്യക്തമാക്കി രംഗത്ത്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്നുപോകുന്ന ആളല്ല താനെന്നും ഇത്തരം ആക്രമണം നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് സതീശന്‍ പറയുന്നത്. രാഹുല്‍ യു.ഡി.എഫിന്റെ ഭാഗമല്ലെന്നും സതീശന്‍. ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവരാണ് വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ കമന്റും പോസ്റ്റും ഇടുന്നതെന്നും കേരളം മുഴുവന്‍ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ അലയടിച്ചു വന്നാലും തീരുമാനത്തില്‍ മാറ്റമില്ലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെ വാക്കുകള്‍ ഞാനും കൂടി പങ്കാളിയായ മുഴുവന്‍ നേതാക്കന്മാരുടെയും ഏകാഭിപ്രായത്തില്‍ എടുത്ത തീരുമാനമാണ്. പിന്നെ ആക്രമിക്കുന്ന ആരെങ്കിലും പാര്‍ട്ടിക്കാരുണ്ടോ? അതിനകത്ത് ഏതെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തവന്‍ ഉണ്ടോ? ഏതെങ്കിലും സമരത്തില്‍ പോലീസിന്റെ ക്രൂരമായ ലാത്തി ചാര്‍ജ് ഏറ്റ ആരെങ്കിലും ഉണ്ടോ ആ കൂട്ടത്തില്‍? ഏതെങ്കിലും സമരത്തില്‍ ഒരു വെള്ളത്തിന്റെ മുമ്പില്‍ എഴുന്നേറ്റ് നിന്നവന്‍ ഉണ്ടോ?…
Read More » -
സഭയില്‍ രാഹുല്‍ എത്തുമോ? പ്രത്യേകം ഇരിപ്പിടം ഏര്‍പ്പെടുത്തി; പാര്‍ട്ടിയുടെ അഭിപ്രായം ഉടന്‍ അറിയിക്കും; രാഹുല്‍ എത്തുന്നത് പ്രതിപക്ഷത്തിന് അടിക്കാനുള്ള വടിയാകും; എല്ലാത്തിനും മാധ്യമങ്ങളെ പഴിച്ച് രാഹുലിന്റെ വാട്‌സ് ആപ്പ് സന്ദേശം; തടയാനാകില്ലെന്ന് ഇടതു കണ്‍വീനര്‍
തിരുവനന്തപുരം: നിയമസഭയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് പ്രത്യേക ഇരിപ്പിടം ഏര്‍പ്പെടുത്തി. പ്രതിപക്ഷ നിരയില്‍ നിന്ന് മാറ്റി. ഇരു മുന്നണികള്‍ക്കും ഇടക്കായിരിക്കും പുതിയ ഇരിപ്പടം നല്‍കുക. എന്നാല്‍ നാളെ തുടങ്ങുന്ന സമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമോ എന്നതില്‍ ഇതുവരെ വ്യക്തത ഇല്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായം കെപിസിസി പ്രസിഡന്റ് രാഹുലിനെ അറിയിക്കും. പ്രതിപക്ഷത്തെ പിന്‍നിരയിലെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്ന ഇടത്തായിരുന്നു പാലക്കാട് എം.എല്‍എയുടെ ഇരിപ്പടം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ലമെന്ററിപാര്‍ട്ടിയില്‍ നിന്ന് മാറ്റി നിറുത്തുകയും ചെയ്തതോട രാഹുല്‍ മൂങ്കൂട്ടത്തിന്റെ നിയമസഭയിലെ ഇരിപ്പടവും മാറും. ഏത് എംഎല്‍എക്ക് എതിരെയും അതാത് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സസ്‌പെന്‍ഷന്‍പോലുള്ള നടപടി സ്പീക്കറെ അറിയിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി. ഇതോടെയാണ് രാഹുലിന് പ്രതിപക്ഷ നിരക്കും ഭരണപക്ഷത്തിനും ഇടക്കുള്ള സീറ്റിലേക്കുള്ള മാറ്റം. എംഎല്‍എ നിയമസഭയില്‍ വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ദേശിക്കാനാവില്ല. വന്നാല്‍ പ്രത്യേക സീറ്റിലിരിക്കുക മാത്രമല്ല ഭരണപക്ഷത്തിന്റെ കടന്നാക്രമണം മുഴുവന്‍ നേരിടേണ്ടിയും വരും. സ്വന്തം പാര്‍ട്ടിയും മുന്നണിയും അത്…
Read More »