Newsthen Special

  • അതിര്‍ത്തി കാക്കാന്‍ ഇന്ത്യയുടെ ചാരക്കണ്ണുകള്‍; തലയ്ക്കു മുകളില്‍ വട്ടമിടുന്നത് 10 ഉപഗ്രഹങ്ങള്‍; 52 എണ്ണംകൂടി ഭ്രമണപഥത്തില്‍ എത്തും; വെടി നിര്‍ത്തലിനു പിന്നാലെ ഇന്ത്യയുടെ സൈനിക പദ്ധതികളുടെ രഹസ്യം വെളിപ്പെടുത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

    ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍, രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 10 ഉപഗ്രഹങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. അഗര്‍ത്തലയില്‍ നടന്ന സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍, നമ്മുടെ ഉപഗ്രഹങ്ങള്‍ വഴി സേവനം നല്‍കണം. നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശങ്ങള്‍ നാം നിരീക്ഷിക്കണം. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യ ഇല്ലാതെ, നമുക്ക് പലതും നേടാന്‍ കഴിയില്ല.’-അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുമുള്ളവ ഉള്‍പ്പെടെ, ഇസ്രോ ആകെ 127 ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഇതില്‍ 22 എണ്ണം ലോ എര്‍ത്ത് ഭ്രമണപഥത്തിലാണ്. 29 എണ്ണം കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോ-സിന്‍ക്രണസ് എര്‍ത്ത് ഭ്രമണപഥത്തിലാണ്. ഇന്ത്യയില്‍ ഒരു ഡസനോളം സ്‌പൈ അല്ലെങ്കില്‍ സര്‍വൈലന്‍സ് ഉപഗ്രഹങ്ങളുണ്ട്. അവയില്‍ കാര്‍ട്ടോസാറ്റ്, റിസാറ്റ് പരമ്പരകളും പ്രത്യേക നിരീക്ഷണ ജോലികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എമിസാറ്റ്, മൈക്രോസാറ്റ് പരമ്പരകളും…

    Read More »
  • കടത്തിനു മുകളില്‍ കടവുമായി ജീവിച്ചിട്ടും ആയുധപ്പുരകള്‍ നിറയ്ക്കുന്ന പാകിസ്താന്‍!; രാജ്യം തകര്‍ന്നിട്ടും തകരാത്ത സൈന്യം; യുദ്ധ വിമാനങ്ങള്‍മുതല്‍ അന്തര്‍വാഹിനി വരെ; കൃഷിമുതല്‍ ഭവന പദ്ധതികളില്‍വരെ നിയന്ത്രണം; 80 ശതമാനം ആയുധനം നല്‍കുന്ന ചൈന വാങ്ങാനുള്ള പണവും നല്‍കും! ഒപ്പം ‘അങ്കിള്‍ സാമി’ന്റെ കൈനീട്ടവും

    ന്യൂഡല്‍ഹി: രാജ്യാന്തര നാണയ നിധിയുടെ സഹായമില്ലെങ്കില്‍ ഇന്ന് പാകിസ്താന്‍ ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. പിന്നെയെങ്ങനെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ഹഖാനി പറഞ്ഞതുപോലെ ‘അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു’! പാകിസ്താന്‍ തകര്‍ന്നു. പക്ഷേ, സൈന്യം തകര്‍ന്നിട്ടില്ല. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍: ഇസ്ലാമാബാദ് അവയെല്ലാം ശേഖരിക്കുന്നതു തുടരുന്നു. ഒരു സാമ്പത്തിക രക്ഷാ പദ്ധതിയില്‍നിന്ന് അടുത്തതിലേക്കു കടക്കുമ്പോള്‍ കടം കുമിഞ്ഞു കൂടുന്നു. ഈ വര്‍ഷം മാത്രം ജിഡിപി 236 ബില്യണ്‍ ഡോളറിലേക്കു ചുരുങ്ങുമ്പോഴും ഏഴു ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കുന്നു. രാജ്യത്തിന്റെ വഷളാകുന്ന സാമ്പത്തിക തകര്‍ച്ച പാകിസ്ഥാന്റെ സൈനിക ശക്തിയെ തൊട്ടിട്ടില്ല. എങ്ങനെ? മുഖ്യ ആയുധവ്യാപാരിതന്നെ അവയ്ക്കുള്ള പണം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? ഒരാള്‍തന്നെ വില്‍പനക്കാരനും ബാങ്കറുമാകുന്നു. പാക് സൈനിക ഇറക്കുമതിയുടെ 80 ശതമാനവും ചൈനയില്‍നിന്നാണ്. യുദ്ധസാമഗ്രികള്‍ നല്‍കുക മാത്രമല്ല അതിനുള്ള പണവും നല്‍കും! കുറഞ്ഞ പലിശ നല്‍കിയാല്‍ മതി. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകള്‍, നീണ്ട ഗ്രേസ് പിരീഡുകള്‍…

    Read More »
  • സേനയില്‍ പെര്‍മനന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയവരെ പറഞ്ഞയ്ക്കരുതെന്ന് സുപ്രീം കോടതി; ‘അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അവരുടെ മനോവീര്യം ഉയര്‍ന്ന് നില്‍ക്കേണ്ടത് അത്യാവശ്യം’; സ്ത്രീകള്‍ അനുയോജ്യരല്ലെന്ന നിലപാട് തെറ്റാണെന്ന് നിലവിലെ സാഹചര്യം തെളിയിക്കുന്നെന്നും കേണല്‍ സോഫിയ ഖുറേഷിയെ ചൂണ്ടി ജസ്റ്റിസ് സൂര്യകാന്ത്

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ പെര്‍മനന്റ് കമ്മീഷന്‍ (പിസി) ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയവരെ വിട്ടയയ്ക്കരുതെന്നു സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശം. സൈനിക പദവികളില്‍ സ്ത്രീകള്‍ സുപ്രധാന ജോലികള്‍ നിര്‍വഹിക്കുന്ന സമയത്ത് അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍തന്നെ നിലനിര്‍ത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ‘അവര്‍ക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഇപ്പോള്‍ ഇടമുണ്ട്. നിലവില്‍, അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുണ’മെന്നും കോടതി നിര്‍ദേശിച്ചു. ഇപ്പോഴത്തെ സുരക്ഷാ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, അവര്‍ അനുയോജ്യരല്ലാത്ത ഉദ്യോഗസ്ഥരാണെന്ന നിങ്ങളുടെ നിലപാടില്‍ തെറ്റുണ്ടെന്നും ഓഗസ്റ്റില്‍ കേസ് വീണ്ടും കേള്‍ക്കുന്നതുവരെ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള നിര്‍ണായക വിശദീകരണം നല്‍കാന്‍ സൈന്യം ചുമതലപ്പെടുത്തിയത് കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യേമിക സിംഗ് എന്നിവരെയാണ്. കേണല്‍ സോഫിയ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പെര്‍മനന്റ് കമ്മീഷന്‍ ലഭിച്ച ഉദ്യോഗസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍കൂടിയാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. 2020 ഫെബ്രുവരി 17-ന് സുപ്രീം…

    Read More »
  • പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ സ്‌പേസ് കമ്പനിയില്‍നിന്ന് ചിലര്‍ വാങ്ങിക്കൂട്ടി; മാക്‌സാര്‍ ടെക്‌നോളജീസ് നല്‍കുന്നത് മിഴിവാര്‍ന്ന ചിത്രങ്ങള്‍; വില ലക്ഷങ്ങള്‍; പാകിസ്താന്‍ കമ്പനി പാര്‍ട്ണര്‍ ആയതിനു പിന്നാലെ വില്‍പന കൂടി; ഉടമ ഉബൈദുള്ള സയിദിന് പാക് പ്രതിരോധ രംഗവുമായി അടുത്ത ബന്ധം

    ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും മികച്ച ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സ്‌പേസ് കമ്പനിയില്‍നിന്ന് ആക്രമണത്തിനു രണ്ടുമാസം മുമ്പ് ചിലര്‍ പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വാങ്ങിക്കൂട്ടിയെന്നു കണ്ടെത്തല്‍. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയില്‍നിന്ന് ഫെബ്രുവരി രണ്ടിനും 22നും ഇടയില്‍ 12 ഓര്‍ഡറുകളാണു ലഭിച്ചത്. ഇത് സാധാരണയുള്ളതിന്റെ ഇരട്ടി എണ്ണമാണെന്നും ചൂണ്ടിക്കാട്ടുന്നു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു ബിസിനസ് സിസ്റ്റംസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (ബിഎസ്‌ഐ) എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തിനു ശേഷം മാക്‌സാറില്‍നിന്ന് 2024 ജൂണ്‍ മുതല്‍ വന്‍തോതില്‍ പഹല്‍ഗാമിന്റെ ചിത്രങ്ങളുടെ വില്‍പന നടന്നിട്ടുണ്ട്. ഇതേ കമ്പനിക്കെതിരേ അമേരിക്കയിലടക്കം നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍, പാക് കമ്പനിയാണു സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയതിനു തെളിവു കുറവാണെങ്കിലും കമ്പനിയുടെ സ്ഥാപകനായ ഉബൈദുള്ള സയിദിന്റെ ‘ട്രാക്ക് റെക്കോഡ്’ തള്ളിക്കളായാന്‍ കഴിയില്ലെന്നു പ്രതിരോധ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും പറയുന്നു. പാകിസ്താനി ആറ്റോമിക് കമ്മീഷനു (പഎഇസി) വേണ്ടി അമേരിക്കയില്‍നിന്ന് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളുടെ കള്ളക്കടത്തു…

    Read More »
  • പാകിസ്താനി ഉള്ളടക്കങ്ങള്‍ നീക്കണം; നെറ്റഫ്‌ളിക് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു നിര്‍ദേശം നല്‍കി ഇന്ത്യ; അക്രമത്തിനു പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും പാടില്ല: ആബിദ പര്‍വീണിന്റെയും ഫത്തേ അലിഖാന്റെയും പാട്ടുകള്‍ക്കും കോക്ക് സ്റ്റുഡിയോയ്ക്കും വിലക്ക്

    ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്നുള്ള ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും മീഡിയ സ്ട്രീമിംഗ് സേവനങ്ങള്‍ക്കും ഇടനിലക്കാര്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്, 2021-നെ പരാമര്‍ശിച്ചാണ് ഈ ഉപദേശം. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം സ്ട്രീം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുക മാത്രമല്ല, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കം ഒഴിവാക്കാനും ഒടിടി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, അക്രമത്തിന് പ്രേരിപ്പിക്കുകയോ പൊതുസമാധാനം തകര്‍ക്കുകയോ ചെയ്‌തേക്കാവുന്ന ഉള്ളടക്കവും ഒഴിവാക്കണം. പണംനല്‍കിയോ അല്ലാതെയോ കാണാവുന്ന സിനിമകള്‍, വെബ് സീരീസുകള്‍, പാട്ടുകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്ന ഒടിടി കമ്പനികള്‍ക്ക് അവ ഉടനടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. സീ5 പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന പാകിസ്താനി സിനിമകള്‍ക്കും സീരീസുകള്‍ക്കും ഇന്ത്യയില്‍ വന്‍ സ്വീകാര്യതയുണ്ട്. ബോല്‍, ഖുദാ കേ ലിയേ, കേക്ക്, ലാല്‍ കബൂത്തര്‍ എന്നീ സിനിമകളും ഇന്ത്യയില്‍ പോപ്പുലറായിരുന്നു. ആമസോണ്‍ പ്രൈം, യൂട്യൂബ് എന്നിവയിലും ഈ…

    Read More »
  • സന്തുലിത നിലപാടിൽ ചൈന; പാകിസ്താന് രാഷ്ട്രീയ പിന്തുണ മാത്രം; മുമ്പും പ്രസ്താവനകളിൽ ഒതുക്കി: പാകിസ്താനിലെ നിക്ഷേപത്തിൽ കണ്ണ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം പ്രതിസന്ധിയായി

    ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ ഇന്ത്യയിലും പാകിസ്താനിലും യുദ്ധത്തിന്റെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യ അതിര്‍ത്തികള്‍ അടച്ചതും വ്യോമപാതകള്‍ നിരോധിച്ചതും പാകിസ്താന്‍ പാക് അധീന കാശ്മീരിലുള്ള മദ്രസകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതുമെല്ലാം പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് ഇരു രാജ്യങ്ങളും കാണുന്നതെന്നു വ്യക്തമാക്കുന്നതാണ്. എന്നാല്‍, നിഷ്പക്ഷ അന്വേഷണം വേണമെന്നു പ്രഖ്യാപിച്ചതിന് അപ്പുറം ഇന്ത്യ- പാക് യുദ്ധമുണ്ടായാല്‍ ചൈന എവിടെ നില്‍ക്കുമെന്നതും ചര്‍ച്ചയാണ്. ഇന്ത്യയെ സംബന്ധിച്ച് ചൈനയുടെ ഇടപെടല്‍ അധിക സമ്മര്‍ദമാണ്. യുദ്ധമുണ്ടായാല്‍ പാക് സൈന്യത്തിനൊപ്പം ചൈന നില്‍ക്കുമോ അതോ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള മറ്റു പദ്ധതികള്‍ എന്നിവയുടെ പേരില്‍ യുദ്ധത്തില്‍നിന്നു വിട്ടു നില്‍ക്കാന്‍ ഇസ്ലാമാബാദില്‍ സമ്മര്‍ദം ചെലുത്തുമോ എന്ന ചോദ്യങ്ങള്‍ സജീവമാണ്. പാകിസ്താന്റെ പരമാധികാരവും അതിര്‍ത്തികളും നിലനിര്‍ത്താന്‍ ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനം ചെറിയ കോളിളക്കമല്ല ഇന്ത്യയിലുണ്ടാക്കിയത്. ചൈന പാകിസ്താനെ സഹായിക്കുമോ? ചൈനയുടെ പ്രഖ്യാപനം നിരീക്ഷകരെയും നയതന്ത്ര വിദഗ്ധരെയും ചെറുതായല്ല ആശയക്കുഴപ്പത്തിലാക്കിയത്. പാകിസ്താന്‍ എല്ലാക്കാലത്തും ചൈനയുടെ…

    Read More »
  • തിരിച്ചടിക്കാനാകുമോ പാകിസ്താന്? ഇന്ത്യയുടെ വ്യോമാതിര്‍ത്തി കാക്കുന്നത് ‘ഇരുമ്പു മറ’; ചൈനയുടെ പോര്‍ വിമാനങ്ങളും തുര്‍ക്കിയുടെ ഡ്രോണുകളും നിഷ്പ്രഭമാകും; അമേരിക്കയുടെ എഫ് 16നും അടിയറവു പറയേണ്ടിവരും; എന്തും പിടിക്കും എയര്‍ ഡിഫന്‍സ്!

    ന്യൂഡല്‍ഹി: പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ തിരിച്ചടി നല്‍കിയതിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങള്‍ ഒഴിപ്പിക്കുകയും മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യയുടെ ആനന്ദം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നുമാണ് പാകിസ്താന്‍ നേതാക്കള്‍ പ്രഖ്യാപിച്ചത്. അത്യാധുനിക മിസൈലുകളും ചൈനയുടെ പോര്‍ വിമാനങ്ങളും സ്വന്തമായുള്ള പാകിസ്താന്‍, ആണവ രാജ്യം കൂടിയായതിനാല്‍ കരുതലില്‍ അല്‍പം ഗൗരവവുമുണ്ട്. എന്നാല്‍, ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആക്രമണത്തിന് പാക് എയര്‍ഫോഴ്‌സിനു കഴിയുമോ എന്ന ചര്‍ച്ചയാണ് ഉയരുന്നത്. അമേരിക്കന്‍ നിര്‍മിത ഫൈറ്റര്‍ ജെറ്റായ എഫ്-16, ചൈനയുടെ ജെ-17, ഫ്രാന്‍സിന്റെ മിറാഷ് എന്നിവയും പാകിസ്താന്റെ കൈകളിലുണ്ട്. എന്നാല്‍, ഇന്ത്യയുടെ വ്യോമാര്‍ത്തിര്‍ത്തി കടക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ച് എളുപ്പമല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനു കാരണവുമുണ്ട്- ഇരുമ്പു മറ!   ഇന്ത്യന്‍ എയര്‍ ഡിഫന്‍സ് സംവിധാനത്തെ മറികടക്കുക പാകിസ്താന് അത്ര എളുപ്പമാകില്ലെന്ന് കേണല്‍ സന്‍ജീത് സിരോഹി പറയുന്നു. നിരവധി തരത്തിലുള്ള മിസൈലുകള്‍ കൂട്ടിയോജിപ്പിച്ച സംവിധാനം ഇന്ത്യക്കായി പ്രതിരോധം ഉയര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു.…

    Read More »
  • താവളങ്ങള്‍ കണ്ടെത്തിയത് ഇന്റലിജന്‍സ്; മുഹൂര്‍ത്തം നോക്കി ആക്രമിച്ചത് ‘സൂയിസൈഡ് ഡ്രോണുകള്‍’; നിരീക്ഷണത്തിന് ഉപഗ്രഹങ്ങള്‍; പാക് സൈന്യത്തിന്റെയും റഡാറുകളുടെയും നീക്കങ്ങള്‍ ട്രാക്ക് ചെയ്തത് നിര്‍മിത ബുദ്ധി; അപ്രതീക്ഷിത സമയം നിശ്ചയിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിക്കുന്നത് ഇന്ത്യയുടെ സാങ്കേതിക തികവ്

    ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണത്തിന്റെ പതിനാറാം നാള്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന്‍ സൈന്യത്തിന്റെ സര്‍വ പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കിയാണ് സാധ്യമാക്കിയത്. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതിനാല്‍ വന്‍ മുന്‍കരുതലുകളാണ് പാകിസ്താന്‍ സ്വീകരിച്ചത്. പാക് അധീന കശ്മീരിലെ മദ്രസകള്‍ അടക്കം ഒഴിപ്പിച്ചാണ് സൈനിക നടപടികളെ ഏകോപിപ്പിച്ചത്. ഇന്ത്യ ആക്രമിക്കുമെന്ന് ഉറപ്പായിട്ടും എങ്ങനെയാണു പാകിസ്താനു പിഴച്ചത്? അല്ലെങ്കില്‍ ഇന്ത്യയുടെ ബുദ്ധിപൂര്‍വമായ നീക്കം എങ്ങനെയാണ് ആ രാജ്യത്തിന്റെ സൈന്യത്തെ നിഷ്പ്രഭമാക്കിയത്? അതിനു പിന്നില്‍ മൂന്നു സേനാ വിഭാഗത്തിന്റെയും സൂഷ്മമായ ആസൂത്രണമുണ്ട്. സാങ്കേതിക വിദ്യയുടെയും സാറ്റലൈറ്റിന്റെയും നിരീക്ഷണമുണ്ട്. ‘സൂയിസൈഡ് ഡ്രോണുകളുടെ’ മുഹൂര്‍ത്തം നോക്കിയുള്ള ആക്രമണവുമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇന്ത്യന്‍ കരസേനയും നാവികസേനയും വ്യോമസേനയും ഒരുമിച്ച് ഓപറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മൂന്നു സേനാവിഭാഗങ്ങളും ഒന്നിച്ച് ഇത്തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നത്. എങ്ങനെയാണ് മൂന്നു സൈനിക വിഭാഗങ്ങളും ഈ ആക്രമണത്തിനു വേണ്ടി ഒന്നിച്ചത്? പാക്കിസ്താന് തിരിച്ചടിക്കാന്‍ പോലുമാകാത്ത വിധം 25 മിനിറ്റിലെ ആക്രമണം…

    Read More »
  • ‘മോദിയോടു ചെന്നു പറയൂ’ എന്നു തീവ്രവാദികള്‍ പറഞ്ഞു; ‘മോദി അതു കേട്ടു’; ഒറ്റ നിമിഷം കൊണ്ട് ഒറ്റയ്ക്കായിപ്പോയ വനിതകള്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചു പറയുന്നത്; ‘ഉചിതമായ തീരുമാനം, ഇതൊരു തുടക്കം മാത്രം’; ഓപ്പറേഷന് ആ പേരു നല്‍കിയതും പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഒന്നുമറിയാത്ത ഇന്ത്യന്‍ ടൂറിസ്റ്റുകളെ മതം നോക്കി കൊലപ്പെടുത്തിയ ഭീകരര്‍ക്കു മറുപടിയായി ഇന്ത്യയുടെ ഉന്നംതെറ്റാത്ത ആക്രമണമാണ് ഇപ്പോള്‍ ചര്‍ച്ച. പ്രിയതമനായ ശുഭം ദ്വിവേദിയെ വെടിവെച്ചിട്ട തീവ്രവാദിയോട് ‘എന്നെയുംകൂടി കൊന്നേക്കൂ’ എന്നു പൊട്ടിക്കരഞ്ഞു പറഞ്ഞ ഭാര്യ അഷന്യയോട് ‘നിന്നെ കൊല്ലില്ല, നീ ചെന്നു മോദി’യോടു പറയൂ എന്നായിരുന്നു മറുപടി. നരേന്ദ്ര മോദി അതു കേട്ടു, അദ്ദേഹം ഉചിതമായ മറുപടിയും നല്‍കി- അഷന്യ പറഞ്ഞു. ഓപ്പറേന്റെ പേരു തീരുമാനിച്ചതും നരേന്ദ്രമോദിയാണെന്നാണു വാര്‍ത്തകള്‍. അത് പഹല്‍ഗാമിലെ ആക്രമണത്തില്‍ ഒരു നിമിഷംകൊണ്ട് പ്രിയപ്പെട്ടവരെ നഷ്ടമായ വനിതകളോടുള്ള ഉറപ്പുകൂടിയായിരുന്നു. തിരിച്ചടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ അഷന്യയുടെ പ്രതികരണം ‘ഉചിതമായ മറുപടി’ എന്നായിരുന്നു. ‘ഞാനിപ്പോള്‍ മോദിജി’യെ വിശ്വസിക്കുന്നെന്നും അവര്‍ പറഞ്ഞു. ഇതൊരു തുടക്കമാണെന്നാണു കരുതുന്നത്. അദ്ദേഹം തുടങ്ങിവച്ചത് അദ്ദേഹം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷ. എല്ലാ തീവ്രവാദികളെയും അമര്‍ച്ച ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ലെന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്കൊരു കുടുംബമുണ്ടായിരുന്നു. ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ജീവന്റെ വിലയെന്തായിരുന്നു എന്ന് ക്രൂരത പ്രവര്‍ത്തിച്ചയാള്‍ക്കു മനസിലായിട്ടുണ്ടാകും.…

    Read More »
  • നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് വേണ്ടത് ജമ്മുകശ്മീരിലും; ചവറ മോഡല്‍ സ്വീകരിച്ചാല്‍ പി.വി. അന്‍വറിന്റെ നിലനില്‍പ്പും അങ്കലാപ്പിലാകും; യുഡിഎഫില്‍ ചേര്‍ന്നാല്‍ തൃണമൂലിന് പുറത്തെന്ന് സംസ്ഥാന നേതാക്കള്‍; യോഗങ്ങളിലും ആളില്ല; നാലു മാസത്തിനിപ്പുറം അവസാനിച്ചോ അന്‍വര്‍ ഇഫക്ട്?

    തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വൈകുന്നതിന്റെ ആശങ്കകള്‍ക്കിടെ എല്‍ഡിഎഫില്‍നിന്നു പുറത്തുപോയ പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലനില്‍പ്പും അങ്കലാപ്പിലാകുന്നു. ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെയിലും പിന്നീടു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)യിലും ഇടം തേടിയെങ്കിലും അടുപ്പിക്കാതെ വന്നതോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണു ചേര്‍ന്നത്.് പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെ ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായി അന്‍വര്‍ ഏകപക്ഷീയമായി കോണ്‍ഗ്രസില്‍ ഏതുവിധേനയും എത്തിച്ചേരാനുള്ള നീക്കങ്ങളാണു നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) ന്റെ കേരളത്തിലെ ഘടകം ഈ നീക്കങ്ങള്‍ വെട്ടിയതോടെയാണു അന്‍വര്‍ ഇരിപ്പിടം ലഭിക്കാതെ ഉഴലുന്നത്. മാത്രമല്ല, സംസ്ഥാന തൃണമൂല്‍ നേതാക്കള്‍ അന്‍വറിനെ കപട രാഷ്ട്രീയക്കാരനെന്നുവരെ വിശേഷിപ്പിക്കുന്ന നിലപാടിലെത്തി. തുടക്കത്തില്‍ ഇടിച്ചുനിന്ന ആള്‍ക്കൂട്ടവും അന്‍വറിന്റെ പരിപാടികളില്‍നിന്ന് അപ്രത്യക്ഷമായതോടെ യുഡിഎഫില്‍ എത്താനുള്ള വിലപേശലിനും മൂര്‍ച്ച കുറഞ്ഞു. തത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഇടപെടലിനൊന്നും സാധ്യമല്ലാത്ത വിധത്തില്‍ അന്‍വര്‍ ഒതുങ്ങിപ്പോയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിലെത്താനുള്ള അന്‍വറിന്റെ വെപ്രാളത്തെ…

    Read More »
Back to top button
error: