Newsthen Special
-
ഇന്ത്യയുടെ റഫാല്‍; പാകിസ്താന് ചൈനയുടെ ജെ-10; ഇന്ത്യക്ക് ഇസ്രായേല്‍ യുദ്ധ ഡ്രോണ്‍; പാകിസ്താന് തുര്‍ക്കിയുടേതും; പുല്‍വാമയ്ക്കുശേഷം ഇരുരാജ്യങ്ങളും വന്‍തോതില്‍ കരുത്തുകൂട്ടി; തുടങ്ങിയാല്‍ പരിമിത മേഖലയിലാകില്ല യുദ്ധം; രഹസ്യായുധങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അനുദിനം വര്‍ധിക്കുന്നതിനിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതു മുമ്പുണ്ടായതുപോലെ ലളിതമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇരു രാജ്യങ്ങളും അവരുമായി അടുപ്പമുള്ള രാജ്യങ്ങളില്‍നിന്നു വാങ്ങിയ ആധുനിക യുദ്ധേപകരണങ്ങളും വിമാനങ്ങളും ന്യൂക്ലിയര്‍ രാജ്യങ്ങളെന്ന പ്രശ്‌നവും ഉയര്‍ത്തിക്കാട്ടിയാണ് പൂര്‍ണ യുദ്ധത്തിലേക്കു നീങ്ങിയാലുള്ള പ്രത്യാഖാതങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നത്. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷമുള്ള ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തങ്ങളുടെ ആയുധശേഷി കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ യുദ്ധമുണ്ടായാല്‍ പോലും അതു മുമ്പത്തേതുപോലെ ഏതെങ്കിലും ചെറിയ മേഖലയിലേക്ക് ഒതുങ്ങാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു. പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനെ ആക്രമിക്കാനുള്ള നീക്കങ്ങളിലാണെന്നാണ് ആ രാജ്യം നിരന്തരമായി ആരോപിക്കുന്നത്. പാകിസ്താന്റെ ഭീകരരോടുള്ള അനുഭാവത്തിനെതിരേ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടും ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, ഇന്ത്യ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണപ്പറക്കലുമായി ഏതു സമയത്തും ആക്രമിക്കുമെന്ന സൂചന നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അവര്‍ കരുതുന്നതിലും അപ്പുറം ആക്രമണമുണ്ടാകുമെന്ന് പ്രധാനമന്ത്രി…
Read More » -
തൃശൂര്‍ പൂരത്തിന് ആദ്യമായിട്ടാണോ? എങ്കില്‍ ഇങ്ങനെ കാണണം പൂരം; മേളക്കമ്പക്കാര്‍ക്കും ആനക്കമ്പക്കാര്‍ക്കും ആവേശക്കമ്മറ്റിക്കാര്‍ക്കും ഒരു വഴികാട്ടി; എന്തായാലും ഒരു വരവുകൂടി വരേണ്ടിവരും!
തൃശൂര്‍: ഒറ്റവരവുകൊണ്ടു തൃശൂര്‍ പൂരം ഒരാള്‍ക്കു മുഴുവനായും കാണാന്‍ കഴിയില്ല. ഒരേ സമയം പല ചടങ്ങുകളും പലയിടത്തുമായി നടക്കുന്നതുകൊണ്ടാണിത്. കണ്ടറിയുന്നതിനേക്കാള്‍ കൂടുതല്‍ കേട്ടറിയേണ്ടതാണു പൂരമെന്നു പറയുന്നതും ഇതാണ്. വീണ്ടും വീണ്ടും പൂരത്തിനു വരാനുള്ള കാരണങ്ങളിലൊന്നും ഇതുതന്നെ. പൂരം കാണാനെത്തുന്നവരില്‍ പലര്‍ക്കും പൂരപ്പറമ്പില്‍ അലയുന്നതിനപ്പുറം എന്തൊക്കെ കാണണമെന്നതില്‍ വലിയ പിടിപാടില്ല. അവര്‍ക്കാണീ കുറിപ്പ്. രാവിലെ ആറുമണി ഈ സമയത്ത് തിരുവമ്പാടിയിലെത്തിയാല്‍ മഠത്തിലേക്കുളള വരവിന് ഭഗവതിയെ എഴുന്നള്ളിക്കുന്ന കൊമ്പന്റെ അണിഞ്ഞൊരുങ്ങല്‍ കാണാം. കരിവീരന്‍ സ്വര്‍ണവര്‍ണങ്ങളുടെ ആനയാഭരണങ്ങളില്‍ നീരാടുന്ന കാഴ്ച കാണാം. രാവിലെ ഏഴ്- ഏഴര മഠത്തിലേക്കുള്ള തിരുവമ്പാപാടി ഭഗവതിയുടെ പുറപ്പാട്. ക്ഷേത്രഗോപുരത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന പൂരപ്രേമികളും ഭക്തരും തട്ടകവാസികളും ഭഗവതിയുടെ തിടന്‌പേറ്റി പുറത്തുകടക്കുന്ന ഗജവീരനെ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കുന്ന കാഴ്ച പൂരത്തിലെ ഏറ്റവും മനോഹരവും ഭക്തിസാന്ദ്രവുമായതാണ്. തിരുവമ്പാടിയുടെ ഗ്ലാമര്‍ ഐറ്റം! മഠത്തിലേക്കുള്ള വരവ് നായ്ക്കനാല്‍ പന്തലിലെത്തും. ചെറിയൊരു വെടിക്കെട്ടും കാണാം. സമയം 10.15 ബ്രഹ്മസ്വം മഠത്തില്‍ തിരുവമ്പാടി ഭഗവതിയുടെ ഇറക്കിപൂജ. സമയം 11.30 മഠത്തില്‍ വരവിന്…
Read More » -
പരീക്ഷണത്തിനിടെ തൊഴിലാളിയെ ആക്രമിച്ച് റോബോട്ട്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ചൈനയിലെ യൂണിട്രീ റോബോട്ടിക്‌സ് ഫാക്ടറിയില്‍ നിന്ന്; കോഡിംഗ് പിശകെന്ന് സൂചന; തൊഴിലാളിക്കു പരിക്ക്
ബീജിംഗ്: ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലെ സുരക്ഷയെക്കുറിച്ചു വ്യാപക മുന്നറിയിപ്പുകള്‍ ഉയരുന്നതിനിടെ ടെക് ലോകത്തെ ഞെട്ടിച്ച് ഫാക്ടറി തൊഴിലാളിയെ ആക്രമിക്കുന്ന റൊബോട്ടിന്റെ വീഡിയോ. ചൈനയിലെ ഒരു ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കോഡിങ് പിശകാണ് റൊബോട്ട് പെട്ടെന്ന് ആക്രമണകാരിയാകാന്‍ കാരണമെന്ന് വിഡിയോ പങ്കുവച്ചയാള്‍ പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും പോസ്റ്റിലുണ്ട്. ദൃശ്യങ്ങളില്‍ റൊബോട്ട് പെട്ടെന്ന് ഭയാനകമായ രീതിയില്‍ തൊഴിലാളികളെ ആക്രമിക്കുന്നത് കാണാം. തികച്ചും ഒരു മനുഷ്യന്‍ ആക്രമിക്കുന്നതുപൊലെ തന്നെയായിരുന്നു റോബോട്ടിന്റെ പെരുമാറ്റം. സാഹചര്യം വഷളാകുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെടുകയായിരുന്നു. മെക്കാനിക്കല്‍ തകരാറാണോ അതോ എഐ പ്രോഗ്രാമിങ്ങിലെ പ്രശ്‌നം മൂലമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പ്രോഗ്രാം കോഡിംഗോ സെന്‍സര്‍ പിശകോ ആയിരിക്കാം സംഭവത്തിന് കാരണമെന്നാണ് നിര്‍മ്മാതാവായ യൂണിട്രീ റോബോട്ടിക്‌സ് പറയുന്നത്. Footage claimed to show a Unitree H1 (Full-Size Universal Humanoid Robot) going berserk, nearly injuring two workers, after a…
Read More » -
ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളിക്ക് അഭിമാനമാകാന്‍ ഹന്ന; പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികളുടെ കൊച്ചുമകള്‍; ഗ്രീന്‍പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍; 29-ാം വയസില്‍ ലോകം ഉറ്റുനോക്കുന്ന നേതാവ്
മെല്‍ബണ്‍: ശനിയാഴ്ച നടക്കുന്ന ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്നത് കേരളത്തില്‍ വേരുകളുള്ള ഹന്ന തോമസാണ്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ കെ.തോമസിന്റെയും വിജയമ്മ തോമസിന്റെയും കൊച്ചുമകളായ ഹന്ന തകര്‍പ്പന്‍ വിജയം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്. മലേഷ്യന്‍ മുന്‍ അറ്റോണി ജനറല്‍ ടോണി തോമസിന്റെ മകളായ ഹന്നാ തോമസ് മലേഷ്യയിലാണ് ജനിച്ചു വളര്‍ന്നത്. 2009ല്‍ വിദ്യാര്‍ഥി വിസയില്‍ ഓസ്‌ട്രേലിയയിലെത്തി. പതിയെ ഗ്രീന്‍ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കും. വിദേശത്താണെങ്കിലും വീഡിയോ കോളിലൂടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കുന്ന ആളാണ് ഹന്നയെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു. കാലാവസ്ഥ മാറ്റം, ജീവിതച്ചെലവിലെ വര്‍ധന, പാര്‍പ്പിടം, പഠനം തുടങ്ങി ചെറുപ്പക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ മുന്നോട്ടുവെച്ചാണ് ഗ്രീന്‍സ് പാര്‍ട്ടിക്ക് വേണ്ടി ഹന്ന മത്സരിക്കുന്നത്. രണ്ടാമതും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസിന് ഹന്ന കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കുടുംബാംഗങ്ങള്‍. ഗ്രെയ്ന്‍ഡ്ലറില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ് 29കാരി ഹന്ന. 1.8…
Read More » -
തീകൊണ്ടു കളിക്കുന്ന സൈന്യത്തലവന്‍മാര്‍; വിഷലിപ്ത നിലപാടില്‍ ഛിന്നഭിന്നമായ രാജ്യം; പഹല്‍ഗാം ലക്ഷ്യമിടുന്നത് പാക് അധികാര കസേരകള്‍? ജനറല്‍ അയൂബ് ഖാന്‍ മുതല്‍ അസിം മുനീര്‍വരെ; മതവും വെറുപ്പും കൂട്ടിയിണക്കി തകര്‍ത്തത് സ്വന്തം ജനങ്ങളെ; ആവര്‍ത്തിക്കുന്നത് ചരിത്രം
ന്യൂഡല്‍ഹി: പേരിനു ജനാധിപത്യം നിലനില്‍ക്കുന്ന പാകിസ്താനെ ഛിന്നഭിന്നമാക്കി നിലനിര്‍ത്തുന്നതില്‍ പാക്‌സൈനിക മേധാവികളുടെ പങ്ക് വളരെ വലുതാണ്. ഏറ്റവുമൊടുവില്‍ പാകിസ്താന്‍ സൈനിക ജനറല്‍ അസിം മുനീര്‍ നടത്തിയ ഇന്ത്യ വിരുദ്ധ പ്രസംഗമാണ് പഹല്‍ഗാം ആക്രമണത്തിലേക്കു നയിച്ചതെന്നും വിദഗ്ധര്‍. എപ്പോഴൊക്കെ പാക് സൈന്യം ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ കെടുതികള്‍ അനുഭവിച്ചിരുന്നത് ആ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്. ഭീകര വാദത്തിനും സാമ്പത്തിക ഞെരുക്കങ്ങള്‍ക്കും രാജ്യത്തെ അട്ടിമറിച്ച് എന്നും നിര്‍ണായക സ്ഥാനത്തു നില്‍ക്കാനുമുള്ള സൈനിക മേധാവികളുടെ ശ്രമങ്ങളും ഇതാദ്യമല്ല പാകിസ്താനെ തകര്‍ത്തു കളഞ്ഞിട്ടുള്ളത്. ഇന്ത്യയുമായി എന്നൊക്കെ പ്രശ്‌നങ്ങളുണ്ടായോ, അപ്പോഴൊക്കെ ജനാധിപത്യ സമൂഹവും പാകിസ്താനിലെ പൊതു സമൂഹവും ആവശ്യപ്പെട്ടിരുന്നത് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ്. എന്നാല്‍, അതിമോഹികളായ സൈനിക ജനറല്‍മാര്‍ അതിനെയെല്ലാം അട്ടിമറിച്ചിട്ടുമുണ്ട്. 1965ല്‍ ഇന്ത്യയുമായുള്ള യുദ്ധത്തിന്റെ കാരണക്കാരന്‍ യഥാര്‍ഥത്തില്‍ ജനറല്‍ അയൂബ് ഖാന്‍ ആണ്. അദ്ദേഹത്തിന്റെ പിന്‍ഗാമി ജനറല്‍ യഹ്യ ഖാനും 1971ലെ യുദ്ധത്തിലേക്കും പാക് സൈന്യത്തിന്റെ ദയനീയ പരാജയത്തിലേക്കും നയിച്ചു. പിന്നാലെ ജനറല്‍ സിയ…
Read More » -
ഭീകരരുടെ പരിശീലനക്കളരി; റഷ്യയും ബംഗ്ലാദേശുംകടന്ന് യൂറോപ്പ് വരെ നീളുന്ന കണ്ണി; ഹൈ-ടെക് തന്ത്രങ്ങള്‍ നല്‍കാന്‍ സൈനിക മേധാവികള്‍; അഞ്ചിലേറെ സജീവ ട്രെയിനിംഗ് ക്യാമ്പുകള്‍; ഭീകര നേതാക്കള്‍ക്ക് കമാന്‍ഡോ സംരക്ഷണം; പാകിസ്താന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമാകുന്നത് ഇങ്ങനെയൊക്കെ
ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഒരിക്കല്‍കൂടി ലോകത്തിന്റെ വിമര്‍ശനങ്ങളിലേക്കു വന്ന് പാകിസ്താനിലെ ‘ടെറര്‍ നെറ്റ് വര്‍ക്ക്’. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇന്റലിജന്‍സാണ് കശ്മീരും റഷ്യയും ബംഗ്ലാദേശും പിന്നിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുവരെ നീളുന്ന ഭീകരരുടെ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലാണു പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ്, ഖൈബര്‍ പക്തുണ്‍ക്വ, വസീറിസ്താന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിങ്ങനെ രാജ്യത്തുടനീളമുള്ള ഭീകര ട്രെയിനിംഗ് ക്യാമ്പകളുടെ പട്ടികയും ഇന്ത്യന്‍ സൈന്യത്തിന്റെ കൈയിലുണ്ട്. ലക്ഷറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, അതീവ അപകടകാരികളായ ഐസിസ്-ഖൊറാസാന്‍ എന്നിവരുടെ ക്യാമ്പുകളില്‍ പരിശീലനത്തിനു നേതൃത്വം നല്‍കുന്നത് പാക് സൈന്യത്തില്‍ തന്ത്രപ്രധാന പങ്കുവഹിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരാണ്. സൈന്യമെന്ന നിലയില്‍ വികസിക്കാന്‍ ഭീകരരെ പ്രാപ്തരാക്കുന്നതും ഇവരാണ്. ആണവശക്തിയുള്ള രാജ്യമെന്ന നിലയിലും പാകിസ്താന് ഭീകരര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. പാകിസ്താന്‍ ഭീകരവാദികള്‍ക്കു പണം നല്‍കേണ്ടിവന്നിട്ടുണ്ടെന്നു പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതോടെയാണ് ആഗോള ഭീകരതയ്ക്കു പാകിസ്താന്‍ നല്‍കുന്ന…
Read More » -
മാറ്റങ്ങള്‍ ഗുണം ചെയ്തു; ലാഭത്തില്‍ കുതിച്ച് ഫെഡല്‍ ബാങ്ക്; മൊത്തം ഇടപാടുകള്‍ അഞ്ചുലക്ഷം കോടിക്കു മുകളില്‍; മുന്‍വര്‍ഷം ഇതേ സമയം രണ്ടരലക്ഷം കോടി; 60 ശതമാനം ലാഭവിഹിതത്തിനും ശിപാര്‍ശ
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. സുസ്ഥിരമായതും, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളര്‍ച്ചയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെവിഎസ് മണിയന്‍ പറഞ്ഞു. മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഞങ്ങളുടെ സമീപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറന്റ് അക്കൗണ്ട് വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനവും (പാദ അടിസ്ഥാനത്തില്‍ 27 ശതമാനം) മിഡ് യീല്‍ഡ് സെഗ്മെന്റ് 19 ശതമാനവും വളര്‍ച്ച കൈവരിച്ചു. തന്ത്രപരമായ ആസ്തി വിലനിര്‍ണയം, കാസയിലെ മികച്ച വളര്‍ച്ച, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ മികച്ച ആസ്തി ഗുണമേന്മ എന്നിവയിലൂടെ, പലിശനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിലും അറ്റ പലിശ മാര്‍ജിന്‍ സംബന്ധിച്ച സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക്…
Read More » -
കൃഷിഭൂമി വിറ്റ് മകനെ ക്രിക്കറ്റ് കളിപ്പിച്ചു, പരിശീലനത്തിനായി 18 കിലോമീറ്റര്‍ യാത്ര; അവധിക്കാലം കൂട്ടുകാര്‍ ആഘോഷിച്ചപ്പോള്‍ വെയിലുകൊണ്ട് പരിശീലനം; പണമില്ലാതെ പിസയും ബിരിയാണിയും വേണ്ടെന്നുവച്ചു; വെറുതേ താരമായവനല്ല വൈഭവ് സൂര്യവന്‍ഷി; അച്ഛനും കൊടുക്കാം കൈയടി!
ബിഹാര്‍: ലക്‌നൗവിനെതിരായ മിന്നും പ്രകടനത്തിലൂടെ എല്ലാവരുടെയും ‘വണ്ടര്‍ കിഡ്’ ആയി മാറിയ വൈഭവ് സൂര്യവന്‍ഷിയെന്ന പതിനാലുകാരനാണ് ഇന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഒരോ ഐപിഎല്ലും പുതിയൊരു താരോദയത്തിന് നാന്ദി കുറിക്കാറുണ്ടെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍, ഇതിനു പിന്നില്‍ പല ആഗ്രഹങ്ങളും മാറ്റിവച്ചതിന്റെയും പിതാവിന്റെ ആത്മ സമര്‍പ്പണത്തിന്റെയും കയ്‌പേറിയ ഒരു പിന്നണിക്കഥയുണ്ട്. ‘ഇന്ന് ഞാന്‍ ബൗളര്‍മാരെ അടിച്ചോടിക്കും’ എന്നായിരുന്നു ലക്‌നൗവിനെതിരായ മത്സരത്തിനു മുമ്പ് പരിശീലകന്‍ മനീഷ് ഓജയോടു പറഞ്ഞത്. എന്നാല്‍, അതിനുംമുമ്പേ മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ അച്ഛന്റെ ദീര്‍ഘദൃഷ്ടിയാണ് വൈഭവ് എന്ന ക്രിക്കറ്ററുടെ യഥാര്‍ഥ വിജയത്തിനു പിന്നില്‍. ആകെയുണ്ടായിരുന്ന വരുമാനമായ കൃഷിഭൂമി വിറ്റാണ് മകനെ പരിശീലനത്തിന് അയച്ചതെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. Also Read: ‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ…
Read More »

