Breaking NewsLead NewsNEWSNewsthen SpecialWorld
കൊളംബിയയിലും വിമാനദുരന്തം; അപകടത്തില്‍ കൊല്ലപ്പെട്ടത് പതിനഞ്ചു പേര്; മരിച്ചവരില്‍ കൊളംബിയന്‍ പാര്‍ലമെന്റ് അംഗവും

കൊളംബിയ: ഇന്ത്യയിലെ വിമാനദുരന്തത്തിന് പിന്നാലെ കൊളംബിയയിലും വിമാനാപകടം
കൊളംബിയയില്‍ വിമാനം തകര്‍ന്ന് 15 പേര് കൊല്ലപ്പെട്ടു. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശത്തെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 13 യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കൊളംബിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊളംബിയന്‍ പാര്‍ലമെന്റ് അംഗം അടക്കമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.






