World
-
‘സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദി’!! ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു, തീരുമാനം ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ- ട്രംപ്, ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറത്ത് ചർച്ച നടത്തും
ന്യൂഡൽഹി: ഒടുവിൽ ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്നും ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. അതേസമയം വൈകിട്ട് ആറിന് കേന്ദ്ര സർക്കാരിൻ്റെ വാർത്താസമ്മേളനം നടക്കും. അതിനിടെ പാക് ഉപപ്രധാനമന്ത്രിയും വെടിനിർത്തൽ സ്ഥിരീകരിക്കുന്നുണ്ട്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദി, സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രംപ് പറഞ്ഞു. അതേസമയം താനും അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഇരു രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് മാർക്കോ റൂബിയോയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ചർച്ച നടത്തിയെന്നും വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചർച്ച നടത്തിയെന്നും വ്യക്തമാക്കിയ മാർകോ റൂബിയോ,…
Read More » -
അതിര്‍ത്തിയില്‍ സന്നാഹം; പാകിസ്താന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നെന്ന് സൂചന; ഇന്ത്യക്കെതിരേ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരണം; പ്രതിരോധം വിജയകരമെന്നും കേണല്‍ സോഫിയ ഖുറേഷി
ന്യൂഡല്‍ഹി: ഇന്ത്യക്ക് നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. കടുത്ത പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന്‍, തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നു. ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചെങ്കിലും വ്യോമതാവളങ്ങളിലെ ആക്രമണങ്ങളില്‍ സൈനികര്‍ക്ക് പരുക്കു പറ്റി. അതേസമയം പാക്കിസ്ഥാന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നു എന്ന സൂചനയും വിദേശകാര്യ– പ്രതിരോധ, മന്ത്രാലയങ്ങള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നല്‍കി. അതിര്‍ത്തിയോട് ചേര്‍ന്ന് പാക്സേനയുടെ കൂടുതല്‍ നീക്കങ്ങളെന്നും നേരിടാന്‍ സായുധസേനകള്‍ തയാറെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. പടിഞ്ഞാറൻ അതിർത്തിയില്‍ യുദ്ധവിമാനങ്ങളും ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണ്. ശ്രീനഗർ മുതൽ നലിയ വരെ 26 ഇടങ്ങളില്‍ പാക്കിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിച്ചു, ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടങ്ങളും സൈനികർക്ക് പരുക്കുമേറ്റു. മറുപടിയായി പാക്കിസ്ഥാന്‍റെ അഞ്ച് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. റഫീഖി, മുറീദ്, ചക്‌ലാല, റഹീം യാർ ഖാൻ,…
Read More » -
മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു !!വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങൾ… പുലർച്ചെ നാലിന് വാർത്താസമ്മേളനം നടത്തി പാക്കിസ്ഥാൻ, പാക് വ്യോമപാത പൂർണമായും അടച്ചു
ഇസ്ലാമാബാദ്: ഇന്ത്യൻ സേന മൂന്ന് വ്യോമതാവളങ്ങൾ ആക്രമിച്ചതായി പാകിസ്ഥാൻ. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നടപടി. പാക് വ്യോമസേനയുടെ നൂർഖാൻ (ചക്ലാല, റാവൽപിണ്ടി), മുരീദ് (ചക്വാൽ), റഫീഖി (ഝാങ് ജില്ലയിലെ ഷോർക്കോട്ട്) എന്നീ വ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാൻ. കൂടാതെ വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതോടെ പാകിസ്ഥാൻ എല്ലാ വ്യോമഗതാഗതവും നിർത്തിവെച്ചു. പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12 വരെ പാക് വ്യോമപാത അടച്ചതായി പാക് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇന്ത്യ മൂന്ന് വ്യോമതാവളങ്ങളെ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരിയാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇന്നു ഇസ്ലാമാദിൽ പുലർച്ചെ നാലുമണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പാക് സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇന്ത്യൻ സൈന്യം സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുലർച്ചെ 5.45ന് ഇന്ത്യൻ സൈന്യം വാർത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് രാവിലെ പത്തുമണിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം പാകിസ്ഥാന്റെ…
Read More » -
പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ സ്‌പേസ് കമ്പനിയില്‍നിന്ന് ചിലര്‍ വാങ്ങിക്കൂട്ടി; മാക്‌സാര്‍ ടെക്‌നോളജീസ് നല്‍കുന്നത് മിഴിവാര്‍ന്ന ചിത്രങ്ങള്‍; വില ലക്ഷങ്ങള്‍; പാകിസ്താന്‍ കമ്പനി പാര്‍ട്ണര്‍ ആയതിനു പിന്നാലെ വില്‍പന കൂടി; ഉടമ ഉബൈദുള്ള സയിദിന് പാക് പ്രതിരോധ രംഗവുമായി അടുത്ത ബന്ധം
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും മികച്ച ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സ്‌പേസ് കമ്പനിയില്‍നിന്ന് ആക്രമണത്തിനു രണ്ടുമാസം മുമ്പ് ചിലര്‍ പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വാങ്ങിക്കൂട്ടിയെന്നു കണ്ടെത്തല്‍. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയില്‍നിന്ന് ഫെബ്രുവരി രണ്ടിനും 22നും ഇടയില്‍ 12 ഓര്‍ഡറുകളാണു ലഭിച്ചത്. ഇത് സാധാരണയുള്ളതിന്റെ ഇരട്ടി എണ്ണമാണെന്നും ചൂണ്ടിക്കാട്ടുന്നു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു ബിസിനസ് സിസ്റ്റംസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (ബിഎസ്‌ഐ) എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തിനു ശേഷം മാക്‌സാറില്‍നിന്ന് 2024 ജൂണ്‍ മുതല്‍ വന്‍തോതില്‍ പഹല്‍ഗാമിന്റെ ചിത്രങ്ങളുടെ വില്‍പന നടന്നിട്ടുണ്ട്. ഇതേ കമ്പനിക്കെതിരേ അമേരിക്കയിലടക്കം നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍, പാക് കമ്പനിയാണു സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയതിനു തെളിവു കുറവാണെങ്കിലും കമ്പനിയുടെ സ്ഥാപകനായ ഉബൈദുള്ള സയിദിന്റെ ‘ട്രാക്ക് റെക്കോഡ്’ തള്ളിക്കളായാന്‍ കഴിയില്ലെന്നു പ്രതിരോധ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും പറയുന്നു. പാകിസ്താനി ആറ്റോമിക് കമ്മീഷനു (പഎഇസി) വേണ്ടി അമേരിക്കയില്‍നിന്ന് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളുടെ കള്ളക്കടത്തു…
Read More » -
എന്താണ് ഇന്ത്യ തകര്‍ത്ത ചൈനീസ് നിര്‍മിത എച്ച്ക്യു-16; വൈദ്യുത കാന്തിക ഇടപെടലുകളെ അതിജീവിക്കും; ഏതു കാലാവസ്ഥയിലും പ്രതിരോധം; യൂണിറ്റ് ഒന്നിന് 1872.5 കോടി പാക് രൂപ ചെലവ്; സ്‌റ്റോക്ക് ഹോം ആയുധ കൈമാറ്റ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്നലെ രാത്രി വിവിധ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് മറുപടിയായി ലാഹോറിലെ പാകിസ്ഥാന്‍ സൈനിക താവളത്തില്‍ വിന്യസിച്ചിരുന്ന വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഓപ്പണ്‍ സോഴ്സ് ഡാറ്റ വിശകലനം വ്യക്തമാക്കുന്നത് ഈ സംവിധാനം ചൈനയില്‍ നിന്നുള്ള എച്ച്ക്യു -16 ആണെന്നാണ്. പാകിസ്താനില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വൈകുന്നതിനാല്‍ ഇക്കാര്യത്തില്‍ രാജ്യാന്ത മാധ്യമങ്ങളും വ്യക്തത വരുത്തിയിട്ടില്ല. വ്യാഴാഴ്ച ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ നിരവധി കേന്ദ്രങ്ങള്‍ ആക്രമിച്ചതായി സര്‍ക്കാര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എസ്‌ഐപിഎആര്‍ഐ (സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ആയുധ കൈമാറ്റ ഡാറ്റാബേസ് പ്രകാരം, 2013 നും 2015 നും ഇടയില്‍ രണ്ട് വ്യത്യസ്ത ഓര്‍ഡറുകളിലായാണ് ചൈനയുടെ എല്‍വൈ 80 മീഡിയം-റേഞ്ച് സര്‍ഫേസ്-ടു-എയര്‍ മിസൈലിന്റെ (എസ്എഎം)…
Read More » -
പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഭിന്നത? സൈനിക മേധാവി അസിം മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി, രാജി ആവശ്യപ്പെട്ടെന്ന് സൂചന
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പാക്ക് സൈന്യത്തിന്റെ ഉന്നതതലത്തിലെ ഭിന്നിപ്പു വ്യക്തമാക്കുന്നതാണിത്. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികള്‍ക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അസിം മുനീര്‍ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന വികാരം പാക്കിസ്ഥാനില്‍ ശക്തമാണ്. ഷംഷദ് മിര്‍സ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം, ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയുടെ നിയന്ത്രണം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) കൈക്കലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ബലൂചിസ്ഥാനില്‍ പലയിടത്തും പാക്ക് സൈന്യത്തിനു നേരേ ബിഎല്‍എ കനത്ത ആക്രമണം നടത്തുന്നതായും വിവരമുണ്ട്.
Read More » -
കടല്‍ വഴിയും തിരിച്ചടി; കറാച്ചി തുറമുഖത്ത് 12 സ്‌ഫോടനങ്ങള്‍; ഐ.എന്‍.എസ് വിക്രാന്ത് ഇറക്കി; പാക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റര്‍ സമീപം സ്‌ഫോടനം
പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ ഉള്‍പ്പെടെ 12നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. പാക്ക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നെന്നാണ് വിവരം. ലഹോറിലും കറാച്ചിയിലും സിയാല്‍കോട്ടിലും പെഷാവറിലും ആക്രമണം നടന്നു. പെഷാവറില്‍ വലിയ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. പാക്ക് പഞ്ചാബിലെ വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്‌ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു. പാക്ക് അധീന കശ്മീരിലെ മുസാഫറാബാദില്‍ ഇന്ത്യയുടെ ആക്രമണം കറാച്ചിയില്‍ ഇന്ത്യന്‍ നാവികസേന ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഐ.എന്‍.എസ് വിക്രാന്ത് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ടെന്നാണ് വിവരം. ഇതിനൊപ്പം അറബിക്കടലിൽ പി 8 ഐയുടെ നിരീക്ഷണം തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ദീർഘദൂര നിരീക്ഷണ വിമാനമാണ് പി8ഐ. ആക്രമിക്കാനും ശേഷിയുള്ള വിമാനം അന്തർവാഹിനികളുടെ പേടി സ്വപ്നമാണ്. കരമാര്‍ഗവും പാക്ക് ആക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ഉറി, കുപ്വാര, തങ്ധർ, കർണ്ണ മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയ്ക്ക് കുറുകെ വെടിനിർത്തൽ കരാർ ലംഘിച്ചു. രണ്ട് പാക്കിസ്ഥാന്‍…
Read More » -
‘ഹമേബൂസ് പാപ്പം’: സിസ്റ്റീന്‍ ചാപ്പലില്‍നിന്ന് വെള്ളപ്പുക; പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തു; ആഗോള കത്തോലിക്കാ സഭയ്ക്കു വലിയ ഇടയന്‍; റോബര്‍ട്ട് പെര്‍വാസ്റ്റ് പുതിയ പാപ്പ; ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. യുഎസിൽ നിന്നുള്ള കർദിനാളായ റോബർട്ട് പെർവോസ്റ്റിനെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പെർവോസ്റ്റ്. ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ കാണും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വലിയതോതിൽ സന്തോഷപ്രകടനങ്ങൾ ഉണ്ടായി. വെളുത്ത പുക കാണാൻ ആളുകൾ ഓടിക്കൂടി. സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാർഥന നടത്തുകയും ചെയ്തു പലരും. വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങുകയും ചെയ്തു. 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ…
Read More » -
സാമ്പത്തിക സഹായം; ഐഎംഎഫുമായുള്ള പാകിസ്താന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച; ഇതുവരെ നല്‍കിയ പണത്തിന്റെ വിനിയോഗം വിലയിരുത്തും; മുടക്കാന്‍ ഒരുമുഴം മുമ്പേ എറിഞ്ഞ് ഇന്ത്യ; 1.3 ബില്യണ്‍ ഡോളര്‍ ലഭിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധി
ഇസ്ലാമാബാദ്: ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്കു പിന്നാലെ പാകിസ്താനെ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്‍ പരീക്ഷണം. ബലൂച് വിമതരുടെ ആക്രമണം ഒരുവശത്തുകൂടിയും മറ്റൊരു ഭാഗത്ത് ഇന്ത്യയും ആക്രമണം കടുപ്പിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് പാകിസ്താന്‍. ഇതിന്റെ ആദ്യ പടിയെന്നോണം അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡുമായുള്ള കൂടിക്കാഴ്ച മേയ് ഒമ്പത് വെള്ളിയാഴ്ച നടക്കും. പാകിസ്താന് ഇപ്പോള്‍ നല്‍കുന്ന സഹായം തുടരുന്നതിനും എക്സ്റ്റന്റഡ് ഫണ്ടിംഗ് ഫെസിലിറ്റി (ഇഎഫ്എഫ്)യിലൂടെ മറ്റൊരു 1.3 ബില്യണ്‍ ഡോളര്‍ ലഭ്യമാക്കുന്നതിനുമുള്ള നിര്‍ണായക ചര്‍ച്ചയാണു നടക്കുന്നത്. പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഈ കൂടിക്കാഴ്ച നിര്‍ണായകമാണെന്നാണു വിലയിരുത്തുന്നത്. പാകിസ്താനു സഹായം നല്‍കുന്ന കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം…
Read More »
