Breaking NewsLead NewsNEWSWorld

ടേക്ക് ഓഫിനിടെ റണ്‍വേയിലേക്ക് ഓടിയെത്തി; വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു

റോം: വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഇറ്റലിയിലെ മിലാന്‍ ബെര്‍ഗാമോ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സ്പെയിനിലെ അസ്റ്റൂറിയാസിലേക്ക് പോകുകയായിരുന്ന എ319 വോളോട്ടിയ വിമാനം പറന്നുയരുന്നതിനിടെ റണ്‍വേയിലേക്ക് ഓടിയെത്തിയ 35കാരനാണ് മരിച്ചത്. ഇയാള്‍ ഗ്രൗണ്ട് സ്റ്റാഫാണെന്നാണ് വിവരം. എന്‍ജിനില്‍ കുടുങ്ങിയ യുവാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വിമാനഗതാഗതം തടസപ്പെട്ടതായി മിലാന്‍ ബെര്‍ഗാമോ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആറ് ജീവനക്കാര്‍ രണ്ട് പൈലറ്റ്, നാല് ക്യാബിന്‍ ക്രൂ എന്നിവരുള്‍പ്പടെ ആകെ 154 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഇത്.

Signature-ad

രാവിലെ 10.20നാണ് അപകടം നടന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും എട്ട് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: