രാജ്യവിരുദ്ധ ഉള്ളടക്കം: ഇന്ത്യയില്‍നിന്നടക്കം 27 യൂട്യൂബ് ചാനലുകളെ ഒറ്റയടിക്ക് നിരോധിച്ച് പാകിസ്താന്‍; ഇമ്രാന്‍ അനുകൂല പ്രചാരണം അടിച്ചമര്‍ത്താന്‍ നീക്കമെന്ന് വിമര്‍ശനം; പൂട്ടിച്ചതില്‍ കൂടുതല്‍ സൈന്യത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ച ചാനലുകള്‍; മുന്‍കൂര്‍ നോട്ടീസും നല്‍കിയില്ല

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കം, വ്യാജമായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചെന്ന് ആരോപിച്ചു ഇന്ത്യയില്‍നിന്നടക്കം 27 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇസ്ലാമാബാദ് കോടതി. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവയില്‍പലതും ഇന്ത്യയിലും നിരോധിച്ചിരുന്നു. ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരെ നിശ്ബദരാക്കാനുള്ള നടപടിയെന്നു പാകിസ്താനി പത്രപ്രവര്‍ത്തക അര്‍സൂ കസ്മി ആരോപിച്ചു. ഇവര്‍ ഇമ്രാനെ പിന്തുണയ്ക്കുന്നയാളല്ലെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ പത്രപ്രവര്‍ത്തകരായ മതിയുള്ള ജാന്‍, അഹമ്മദ് നൂറാനി, അസദ് അലി തൂര്‍, മുന്‍ ടെലിവിഷന്‍ അവതാരകരായ മൊയീദ് പിര്‍സാദ, ഇമ്രാന്‍ റിയാസ് ഖാന്‍ എന്നിവരുടെ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. പ്രതിപക്ഷമായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫിന്റെ (പിടിഐ) പിന്തുണക്കാരുമായി ബന്ധപ്പെട്ട ചാനലുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇത് വിമര്‍ശകരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള വിശാലമായ ശ്രമമായി വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു, കസ്മി പറയുന്നു.
നിരോധിച്ച നടപടിയില്‍ പക്ഷഭേദമില്ലെന്നു കാട്ടാനാണു പിടിഐയില്‍നിന്നു വ്യത്യസ്തമായ ചാനലുകള്‍ നിരോധിച്ചതെന്നും ഇമ്രാന്‍ ഖാന്റെ തിരിച്ചുവരവിന് അരങ്ങൊരുക്കാനുള്ള റാലിക്കു മുമ്പാകെയുള്ള നീക്കമാണിതെന്നും കസ്മി പറഞ്ഞു. ഇന്ത്യയില്‍ അറിയപ്പെടുന്നയാളും ഇന്ത്യന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നയാളുമാണ്. എന്നാല്‍, ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവരുടെ ചാനലും നിരോധിച്ചിരുന്നു.
‘സൈന്യത്തിനും സര്‍ക്കാരിനുമെതിരെ ശബ്ദമുയര്‍ത്തിയതിന് ഞങ്ങള്‍ ലക്ഷ്യമിടുന്നു. എന്റെ ഷോകളില്‍ ഹാഫിസ് സയീദ് വീട്ടുതടങ്കലിലാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇമ്രാന്‍ ഖാന്‍ ജയിലിലാണ്. ബലൂച് ആക്ടിവിസ്റ്റ് മഹ്റംഗ് ബലൂച്ചിന്റെ ഏകപക്ഷീയമായ അറസ്റ്റിനെയും ഞാന്‍ അപലപിച്ചിട്ടുണ്ട്’-അവര്‍ പറഞ്ഞു. ‘ബിഗ് ബ്രദറി’ന്റെ നീക്കം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കാനാണെന്നും പാകിസ്താന്‍ അടിച്ചമര്‍ത്തലുകളില്‍ ആശങ്കാജനകായ വര്‍ധന വരുത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
‘ഞാന്‍ ചെയ്തിട്ടുള്ള ഒരേയൊരു കുറ്റമെന്നതു സത്യം റിപ്പോര്‍ട്ട് ചെയ്തു എന്നതാണ്. രാഷ്ട്രീയത്തിലും ജുഡീഷ്യറിയിലും സൈന്യത്തിന്റെ ഇടപെടലുകളെക്കുറിച്ചാണ്. ഈ സെന്‍സര്‍ഷിപ്പ് വളരെ ലളിതമാണ്. അന്വേഷണത്തെക്കുറിച്ചോ കുറ്റം ചുമത്തുന്നതിനെക്കുറിച്ചോ മുന്‍കൂര്‍ വിവരമൊന്നും നല്‍കാതെയുള്ള നടപടിയാണിത്’- മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ മതിയുള്ള ജാന്‍ പറഞ്ഞതായി ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്ലാമാബാദില്‍ നിന്നുള്ള ജാന്‍ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. നിലവില്‍ മതിയുള്ള ജാന്‍ എംജെടിവി’ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നു. വര്‍ഷങ്ങളായി, സിവില്‍-സൈനിക സ്ഥാപനത്തെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടിംഗ് കാരണം അദ്ദേഹത്തിന് ആവര്‍ത്തിച്ചുള്ള പീഡനങ്ങളും ഭീഷണികളും നിര്‍ബന്ധിത തിരോധാനങ്ങളും നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇന്റീരിയര്‍ ഡിവിഷന് കീഴില്‍ സൃഷ്ടിക്കപ്പെട്ട ഒരു സ്ഥാപനമായ നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍സിസിഐഎ)യില്‍ നിന്നാണ് ചാനലുകള്‍ നിരോധിക്കാനുള്ള നിര്‍ദേശം വന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട 2016 ലെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം (പിഇസിഎ) പ്രകാരം എന്‍സിസിഐയുടെ സൈബര്‍ ക്രൈം സര്‍ക്കിളാണ് അന്വേഷണം ആരംഭിച്ചത്. ഈ വര്‍ഷം ജനുവരിയില്‍, വിവാദമായ ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം (പഇസിഎ) 2016 ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി.
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് വിപുലമായ അധികാരങ്ങള്‍ ഈ ഭേദഗതികള്‍ നല്‍കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മൂന്ന് വര്‍ഷം വരെ തടവും 20 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും. നിരോധിത സംഘടനകളില്‍ നിന്നോ അവരുടെ അംഗങ്ങളില്‍ നിന്നോ ഉള്ള പ്രസ്താവനകള്‍ പങ്കിടുന്നതും നിയമം വിലക്കുന്നു, കൂടാതെ ഏതെങ്കിലും ഓണ്‍ലൈന്‍ വിവര മാനേജ്‌മെന്റ് സിസ്റ്റങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിര്‍വചനം വിശാലമാക്കുന്നു. ഇസ്ലാമാബാദ് കോടതിയുടെ നിര്‍ദ്ദേശത്തെക്കുറിച്ച് പ്ലാറ്റ്ഫോമില്‍ നിന്ന് നിയമപരമായ നോട്ടീസ് ലഭിച്ചതായി ജാന്‍ സ്ഥിരീകരിച്ചു. ഉള്ളടക്ക സ്രഷ്ടാക്കള്‍ സ്വമേധയാ നടപടി സ്വീകരിച്ചില്ലെങ്കില്‍, പാകിസ്ഥാന്റെ ‘പ്രാദേശിക നിയമ പ്രകാരം യ്യൂടയൂബിലെ ഉള്ളടക്കം നീക്കുമെന്നും അറിയിച്ചു.
അടുത്തിടെ, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യവുമെന്ന നിലയിലേക്കു പാകിസ്താനിലെ രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്. സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമടക്കം പാകിസ്താനിലുണ്ടെങ്കിലും അമേരിക്കയടക്കം നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയത് അസിം മുനീറുമായിട്ടാണ്. ഇതിനു ശേഷമാണ് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ക്കെതിരേ നടപടിയെന്നതും ശ്രദ്ധേയമാണ്.
My only crime is reporting truth’—Pakistan bans 27 YouTube channels over ‘anti-state content






