World

    • ജെയ്‌ഷെ ഭീകരാക്രമണ ഭീഷണി; ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം; പുല്‍വാമയ്ക്കും ചെങ്കോട്ടയ്ക്കും സമാനമായ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നു

      ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ്‌ ആക്രമണത്തിന്  പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ജമ്മു കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിന് സമാനമായി വാഹനത്തിൽ  ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്.   പൊലീസിനും സിവിൽ ഭരണകൂടത്തിനും കേന്ദ്ര ഇന്റലിജൻസ് ജാഗ്രതാ നിർദേശം നൽകി. തെക്കൻ കശ്മീർ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. സംശയമുള്ള വാഹനങ്ങളെ അതീവ ശ്രദ്ധയോടെ പരിശോധിക്കാൻ നിർദേശം നൽകി. സുരക്ഷാ സേനകളുടെ വാഹനവ്യൂഹങ്ങൾ കടന്നുപോകുമ്പോൾ പഴുതടച്ചുള്ള സുരക്ഷ ഒരുക്കാനും നിർദേശമുണ്ട്.   ഡല്‍ഹിയിലുണ്ടാക്കിയത് പോലെയുള്ള ആക്രമണത്തിനുള്ള സാധ്യതയും ഇന്‍റലിജന്‍സ് തള്ളുന്നില്ല. ജമ്മു, രാജസ്ഥാന്‍, ഡല്‍ഹി, അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ഭീകരസംഘടനകള്‍ ആക്രമണത്തിന്  ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ അനുബന്ധമായാണ് നിലവിലെ മുന്നറിയിപ്പ്.   അടിയന്തരവും പഴുതടച്ചതുമായ ജാഗ്രതയും സുരക്ഷാമുന്നൊരുക്കങ്ങളുമാണ് വേണ്ടതെന്നും പരിചിതമല്ലാത്ത വാഹനങ്ങളോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങളോ കണ്ടെത്തിയാല്‍ അതീവ ജാഗ്രത വേണമെന്നും…

      Read More »
    • വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല; കുറ്റവാളി കൈമാറ്റ കരാര്‍ പാലിക്കില്ല; അപേക്ഷ തള്ളാനുള്ള വ്യവസ്ഥ ഉപയോഗിക്കും; സൗഹൃദത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്

      ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഉണ്ടെങ്കിലും അപേക്ഷ തള്ളാനും വ്യവസ്ഥകളുണ്ട്. ഇതോടെ ഇന്ത്യ ബംഗ്ലദേശ് ബന്ധം കൂടുതല്‍ മോശമായേക്കും. 2013 ല്‍ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം ഒരു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ പരസ്പരം കൈമാറണം എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം തെളിഞ്ഞാല്‍ ഈ ഇളവ് ബാധകമല്ല. ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കാരണമായ പ്രധാന കുറ്റം മനുഷ്യാവകാശ ലംഘനമാണ്. കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ കൈമാറണം എന്നാണ് ബംഗ്ലദേശ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സൗഹൃദത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ത്യ പ്രതികരിക്കുക. ബംഗ്ലദേശ് ജനതയുടെ താല്‍പര്യത്തിനാണ് പ്രഥമപരിഗണനയെന്നും സമാധാനം, ജനാധിപത്യം, സ്ഥിരത എന്നി…

      Read More »
    • എട്ടുമാസം ഗര്‍ഭിണി; കാര്‍ ഇടിച്ചു തെറിപ്പിച്ചു; ഇന്ത്യക്കാരിക്ക് സിഡ്‌നിയില്‍ ദാരുണാന്ത്യം

      സിഡ്‌നിയിൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യൻ വംശജയായ സാമൻവിത ധരേശ്വറും അവരുടെ ഗർഭസ്ഥ ശിശുവും മരിച്ചു. എട്ട് മാസം ഗർഭിണിയായിരുന്ന സാമൻവിത ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോൺസ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. സമന്വിതയ്ക്കും കുടുംബത്തിനും റോഡിന് കുറുകെ കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തിക്കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 19 വയസ്സുകാരനായ ആരോൺ പാപ്പസോഗ്ലുവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്, മരണത്തിന് കാരണമാകുന്ന അപകടം, അനാസ്ഥയോടെ വാഹനമോടിക്കുക, ഭ്രൂണത്തെ നഷ്ടപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐടി സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തിരുന്ന സാമൻവിത ധരേശ്വറും കുടുംബവും കഴിഞ്ഞ വർഷമാണ് സിഡ്‌നിയിലെ നോർത്ത് വെസ്റ്റിലുള്ള ഗ്രാന്റം ഫാമിൽ ഭൂമി വാങ്ങിയത്. രണ്ട് മാസം മുൻപ്, സെപ്റ്റംബർ എട്ടിന്, ദമ്പതികൾ ബ്ലാക്ക് ടൗൺ സിറ്റി കൗൺസിലിൽ രണ്ട് നില താമസത്തിനായി കെട്ടിട വികസന അപേക്ഷ സമർപ്പിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.

      Read More »
    • ഇന്ത്യ-ബംഗ്ലാദേശ് വനിത ക്രിക്കറ്റ് പരമ്പര മാറ്റി ; രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമെന്ന് സൂചന ; ഷെയ്ഖ് ഹസീന കേസ് പ്രധാന കാരണം 

        ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈറ്റ്-ബോള്‍ ഹോം പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മാറ്റിവച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് പരന്പര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരമ്പര പുനക്രമീകരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) ബിസിസിഐയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മാറ്റിവയ്ക്കലിന്റെ കാരണം ഇരു ബോര്‍ഡുകളും പരസ്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷെയ്ഖ് ഹസീനയുടെ ശിക്ഷയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ധാക്ക ട്രൈബ്യൂണല്‍ അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ സംഘര്‍ഷം രൂക്ഷമാക്കിയ വിധിയാണിത്. ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

      Read More »
    • കേന്ദ്രസേന ഉടനെയെത്തും ; ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി ; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം

        പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ ഭക്തര്‍ വരണമെന്നും ഡിജിപി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. നവംബര്‍ 17 ന് ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ വന്നുവെന്നും ഡിജിപി പറഞ്ഞു. പെട്ടെന്ന് ജനത്തിരക്ക് വന്നതാണ് പ്രശ്നമായത്. 5000 ബസ് വന്നതായും വന്നവര്‍ക്ക് ദര്‍ശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളില്‍ ഇത്രയും തിരക്ക്‌വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട, കോട്ടയം ജില്ല ഇടത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

      Read More »
    • ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം ; ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകും ; പദ്ധതി ആവിഷ്‌കരിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

        വാഷിംഗ്ടണ്‍: ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതി അംഗീകാരം നല്‍കി . എപ്പോള്‍ വേണമെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടേക്കാവുന്ന ഗാസയിലെ അരക്ഷിതാവസ്ഥ മറികടന്ന് സുസ്ഥിരമായ സമാധാനത്തിലേക്കും തകര്‍ന്നടിഞ്ഞ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്കും നീങ്ങാന്‍ ലക്ഷ്യമിട്ട് യുഎസ് തയ്യാറാക്കിയ പ്രമേയമാണ് യുഎന്‍ സുരക്ഷാ സമിതി പാസാക്കിയത്. 15 അംഗ സമിതി, 13-0 എന്ന അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പക്ഷേ, വീറ്റോ അധികാരം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായില്ല.  

      Read More »
    • സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയൂ ; ഇന്ത്യയില്‍ വില്‍ക്കുന്ന പ്രോട്ടീന്‍ പൗഡറുകളില്‍ മിക്കതും ഗുണനിലവാരം കുറഞ്ഞത് ; കാന്‍സറിന് കാരണമായേക്കാവുന്ന മെറ്റലുകള്‍ അടങ്ങിയത് ; മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും

      ന്യൂഡല്‍ഹി: സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്നു വായിക്കൂ. ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന ഞെട്ടിപ്പിക്കുന്ന ഗവേഷണവിവരം പുറത്ത്. കേരളത്തിലെ രാജഗിരി ഹോസ്പിറ്റല്‍, അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലസ സൗദിയിലെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പ്രതിനിധീകരിക്കുന്ന മിഷന്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത്കെയര്‍ നടത്തിയ പഠനത്തിലാണ് ഇത് പറയുന്നത്. 18 മെഡിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും 16 ന്യൂട്രാസ്യൂട്ടിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും കൂടാതെ പല പ്രോട്ടീന്‍ പൗഡറുകളിലും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഉണ്ടെന്നും ഗവേഷണത്തില്‍ പറയുന്നു. 100 ഗ്രാം പ്രോട്ടീന്‍ പൗഡറുകളുടെ പാക്കറ്റില്‍ വെറും 29 ഗ്രാം മാത്രമാണ് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്തലുണ്ട്. ബാക്കി 83 ശതമാനം ഘടകങ്ങള്‍ സംബന്ധിച്ചും ലേബലില്‍ നല്‍കിയിരുന്നത് തെറ്റായ കാര്യങ്ങളായിരുന്നു. പേശികളുടെ ആരോഗ്യത്തിന്…

      Read More »
    • ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ സിഡ്‌നിയില്‍ കാറിടിച്ച് മരിച്ചു ; എട്ടുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവും മരിച്ചു ; കാറോടിച്ച 19കാരന്‍ അറസ്റ്റില്‍

        സിഡ്‌നി: എട്ടുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ നടന്നുപോകുമ്പോള്‍ കാറിടിച്ച് മരിച്ചു. ഗര്‍ഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല. ഇന്ത്യന്‍ വംശജയായ സാമന്‍വിത ധരേശ്വറും അവരുടെ ഗര്‍ഭസ്ഥ ശിശുവുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സാമന്‍വിത ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോണ്‍സ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി ഒരു കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിക്കൊടുത്തു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാര്‍ സാമന്‍വിതയെ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കാറോടിച്ചിരുന്ന 19കാരനെ അറസ്റ്റു ചെയ്തു.  

      Read More »
    • ചെങ്കോട്ട സ്‌ഫോടനം ; ഉമര്‍ നബിയുടെ ചാവേര്‍ ബോംബിംഗ് വീഡിയോ പുറത്ത് ; ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ ; ചെങ്കോട്ട സ്ഫോടനത്തില്‍ മരണ സംഖ്യ 14 ആയി

      ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് മുന്‍പായി ഉമര്‍ നബി ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവന്നു. ചാവേര്‍ ആക്രമണത്തേയും ചാവേര്‍ ബോംബിംഗിനേയും കുറിച്ചാണ് വീഡിയോ. ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നു. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണിത്. ഇംഗ്ലീഷിലാണ് സംസാരം. ചാവേര്‍ ആക്രമണത്ത ന്യായീകരിക്കുന്ന ഡയലോഗുകളാണ് വീഡിയോയില്‍ ഉമര്‍ പറയുന്നത്. അതിനിടെ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.

      Read More »
    • ശബരിമലയിലേക്ക് ഭക്തസഹസ്ര പ്രവാഹം ; ശബരിമലയില്‍ നിലവിലെ സ്ഥിതി ഭയാനകം ; ദര്‍ശന സമയം നീട്ടി ; തിരക്ക് നിയന്ത്രിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ ; ദര്‍ശനം കിട്ടാതെ തീര്‍ത്ഥാടകര്‍ മടങ്ങുന്നു

      പത്തനംതിട്ട : ശബരിമലയില്‍ തിക്കു തിരക്കും നിയന്ത്രണാതീതം. ദര്‍ശനം കിട്ടാതെ നിരവധി ഭക്തര്‍ മടങ്ങി. നിലവില്‍ ശബരിമലയിലെ സ്ഥിതി ഭയനാകമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ദര്‍ശന സമയം നീട്ടിയിട്ടും തിരക്കിന് കുറവില്ല. നാടിന്റെ നാനാഭാഗത്തു നിന്നും വന്‍ ഭക്തജനപ്രവാഹം. ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണെന്നും കെ.ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് നടപടികളെടുക്കുമെന്നും പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പോലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കും. സന്നിധാനത്ത് അയ്യപ്പഭക്തരുടെ വന്‍ തിരക്കാണ് വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്കു സമീപവും അനുഭവപ്പെടുന്നത്. പോലീസിനെക്കൊണ്ട് മാത്രം തിരക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണുള്ളത്. പോലീസിന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കാത്ത അവസ്ഥയാണ്. പോലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡെല്ലാം മറികടന്ന് അയ്യപ്പഭക്തര്‍ മുന്നോട്ടുപോകുന്ന സ്ഥിതിവരെയുണ്ടായി.…

      Read More »
    Back to top button
    error: