പ്രസിഡന്റിനെ വിമര്‍ശിച്ചതിന് പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കി ടൂണീഷ്യന്‍ കോടതി ; 40 ലധികം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് 45 വര്‍ഷം വരെ നീളുന്ന തടവ് ശിക്ഷ

ടുണീഷ്യന്‍ പ്രസിഡന്റിന്റെ ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ 45 വര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ടുണീഷ്യന്‍ അപ്പീല്‍ കോടതി. പ്രസിഡന്റിന്റെ പ്രധാന വിമര്‍ശക രെ യാണ് ശിക്ഷയ്ക്ക് വിധേയമാക്കിയത്. നാല്‍പ്പതോളം പേര്‍ ശിക്ഷയ്ക്ക് വിധേയമായി. കഴി ഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് കൈസ് സെയ്ദിന്റെ വിമര്‍ശകര്‍ക്ക് 66 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചിരുന്നു.
2021-ല്‍ പ്രസിഡന്റ് കൈസ് സെയ്ദ് അധികാരം പിടിച്ചെടുത്ത ശേഷം രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ആരംഭിച്ചു. കുറ്റം ചുമത്തപ്പെട്ടവരില്‍ ഇരുപത് പേര്‍ പീഡനം ഭയന്ന് രാജ്യം വിട്ടുപോയിരുന്നു, ഇവര്‍ക്ക് ഒളിവിലിരിക്കെയാണ് ശിക്ഷ വിധിച്ചത്. വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങളില്‍ നിന്നാണ് മിക്ക കുറ്റങ്ങളും ഉടലെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ ഗ്രൂപ്പുകളും ഈ വിചാരണകളെ വിമര്‍ശിച്ചു.
ശിക്ഷിക്കപ്പെട്ടവരില്‍ വ്യവസായിയായ കമാല്‍ ലത്തീഫിനാണ് ഏറ്റവും കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചത്, 66 വര്‍ഷത്തില്‍ നിന്ന് അത് 45 വര്‍ഷമായി കുറച്ചു. രാഷ്ട്രീയക്കാരനായ ഖിയാം തുര്‍ക്കിക്ക് ഏപ്രിലില്‍ നല്‍കിയ 48 വര്‍ഷത്തില്‍ നിന്ന് 35 വര്‍ഷമായി ശിക്ഷ കുറച്ചു.
മറ്റുള്ളവരില്‍ പ്രതിപക്ഷ സഖ്യനേതാവ് ജവാഹര്‍ ബെന്‍ എംബാരക്, പാര്‍ട്ടി നേതാക്കളായ ഇസാം ചെബ്ബി, ഗാസി ചൗവാച്ചി എന്നിവര്‍ ഉള്‍പ്പെടുന്നു, ഇവര്‍ എല്ലാവരും 2023-ല്‍ തന്നെ തടവിലാക്കപ്പെട്ടവരാണ്. പ്രതിരോധ ടീം കൈമാറിയ ഒരു രേഖ പ്രകാരം, ബെന്‍ എംബാരക്, ചെബ്ബി, ചൗവാച്ചി എന്നിവര്‍ക്ക് 18 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമായി തടവ് ശിക്ഷ വര്‍ദ്ധിപ്പിച്ചു.
അതേസമയം, എഫ്എസ്എന്‍ സഹസ്ഥാപകനും എണ്‍പതുകാരനുമായ അഹമ്മദ് നജീബ് ചെബ്ബിക്ക് 18 വര്‍ഷത്തില്‍ നിന്ന് 12 വര്‍ഷമായി ശിക്ഷ കുറച്ചു. ഏപ്രിലിലെ വിധിക്ക് പിന്നാലെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ‘രാഷ്ട്രീയപരമായ പ്രേരണകളെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്ന… നിയമലംഘനങ്ങളെ’ അപലപിച്ചിരുന്നു.
‘അറബ് വസന്തം’ വഴി ഉരുത്തിരിഞ്ഞ ഏക ജനാധിപത്യ രാജ്യമായ തുനീഷ്യയില്‍ 2019-ലാണ് സെയ്ദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2021-ല്‍ അദ്ദേഹം അധികാരം പിടിച്ചെടുക്കുകയും 2023-ല്‍ പ്രതിപക്ഷത്തെ ‘ഭീകരവാദികള്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവര്‍ക്കെതിരെ കടുത്ത നടപടികള്‍ ആരംഭിക്കുകയും ചെയ്തു.






