World

    • ഫാസിസത്തിന് എതിരേ സ്‌പെയിനില്‍ അര്‍ധനഗ്നരായി യുവതികളുടെ പ്രതിഷേധം; മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം; ഫ്രാന്‍സിസ് ഫ്രാങ്കോയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പള്ളിയില്‍ ദിവ്യബലിയുമായി അനുയായികള്‍

      മാഡ്രിഡ്: സ്പെയിനിൽ ഫാസിസത്തിനെതിരെ അര്‍ധ നഗ്നരായി പ്രതിഷേധിച്ച യുവതികളുടെ മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം. ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് സ്വേച്ഛാധിപതികളില്‍ ഒരാളായ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തില്‍, വ്യാഴാഴ്ചയാണ് സംഭവം. വൈകുന്നേരം മാഡ്രിഡിലെ ഒരു പള്ളിയിൽ ഫ്രാങ്കോയുടെ അനുയായികളുടെ നേതൃത്വത്തില്‍ ദിവ്യബലി നടന്നുകൊണ്ടിരിക്കെയാണ് പുറത്ത് ഫ്രാങ്കോയ്ക്കെതിരെ രണ്ട് അർദ്ധനഗ്നരായ സ്ത്രീകൾ പ്രതിഷേധവുമായി എത്തിയത്.   അര്‍ധനഗ്നരായി ഫാസിസത്തിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു യുവതികളുടെ പ്രതിഷേധം. ഇതിനിടെയാണ് ഒരു പുരുഷൻ സ്ത്രീകളിൽ ഒരാളുടെ മാറിടത്തില്‍ കൈവയ്ക്കുന്നത്. പിന്നാലെ യുവതി ഒഴിഞ്ഞുമാറുകയും ‘സർ, എന്നെ തൊടരുത്!’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കാലഘട്ടത്തിലെ പതാകയുമായാണ് അക്രമി എത്തിയത്. യുവതികളുടെ അനുയായികളില്‍ ഒരാള്‍‌ ഇടയ്ക്കുകയറി തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആക്രമണം തുടര്‍ന്നു. പിന്നാലെ രണ്ടാമത്തെ സ്ത്രീക്ക് നേരെ തിരിഞ്ഞ അയാള്‍ ആ യുവതിയേയും കടന്നുപിടിക്കുകയായിരുന്നു. എങ്കിലും യുവതികള്‍ പ്രതിഷേധം തുടര്‍ന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നുണ്ട്.  …

      Read More »
    • ‘പരമാധികാരത്തിനു മേലുള്ള കടന്നാക്രമണം’; പാക് വ്യോമാക്രമണത്തിന് തക്ക സമയത്തു മറുപടിയെന്ന് താലിബാന്‍

      കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാന്‍ ഭരണകൂടം. ‘ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവര്‍ത്തിക്കുന്നു’ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാര്‍ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ സേന നടത്തിയ വ്യോമാക്രമണങ്ങള്‍, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാക്കിസ്ഥാന്‍ നടത്തിയ ബോംബിങ്ങില്‍ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത തരത്തില്‍ വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും സബീഹുള്ള മുജാഹിദ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, തെഹ്രികെ താലിബാന്‍ പാക്കിസ്ഥാന്‍…

      Read More »
    • ‘മുസ്ലിംകള്‍ ഓസ്‌ട്രേലിയ കീഴടക്കും’; പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം വിലക്കണമെന്ന ബില്‍ തള്ളിയതിന്റെ കലിപ്പില്‍ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ സെനറ്റര്‍ക്ക് സസ്‌പെന്‍ഷന്‍; പ്രതിഷേധം രണ്ടാംവട്ടം

      മെല്‍ബണ്‍: ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ഓസ്‌ട്രേലിയന്‍ സെനറ്ററിന് സസ്‌പെന്‍ഷന്‍. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ വണ്‍ നേഷനിലെ അംഗവും ക്വീന്‍സ്‌ലാന്‍ഡ് സെനറ്ററുമായി പോളീന്‍ ഹാന്‍സനാണ് വേറിട്ട പ്രതിഷേധം വിനയായത്. പോളീന്റെ പ്രതിഷേധം നഗ്‌നമായ വംശീയവെറിയാണെന്ന് ആരോപിച്ച് മറ്റൊരു സെനറ്റര്‍ രംഗത്തുവന്നതോടെയാണ് സസ്‌പെന്‍ഷന്‍. പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ വിലക്കണമെന്ന ബില്‍ അവതരിപ്പിക്കാന്‍ ഏറെക്കാലമായി പോളീന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ബില്‍ തള്ളപ്പെട്ടു. ഇതിനോടുള്ള പ്രതിഷേധമായാണ് ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് പോളീന്‍ പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ചെത്തുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധയായ പോളീനെതിരെ ഇതിന് മുന്‍പും നടപടിയുണ്ടായിട്ടുണ്ട്. സഹ സെനറ്ററായ മെഹ്‌റീന്‍ ഫാറൂഖിക്കെതിരെ വംശവിരുദ്ധമായ നിലപാട് സ്വീകരിച്ചതിന് പോളീനെതിരെ കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ വാദിയായ മെഹ്‌റീന്‍ ഫാറൂഖി പോളീന്റെ പുതിയ പ്രതിഷേധത്തെ ‘വംശീയവെറിക്കാരിയായ സെനറ്ററിന്റെ പച്ചയായ വംശീയവെറി’ എന്നാണ് വിശേഷിപ്പിച്ചത്. പോളീനെതിരായ നടപടി വോട്ടിനിടാന്‍ വിദേശകാര്യ മന്ത്രിയും സെനറ്റ് അധ്യക്ഷയുമായ പെന്നി വോങ്ങ് തീരുമാനിക്കുകയായിരുന്നു. 5നെതിരെ 55…

      Read More »
    • മരിച്ചുപോയെന്ന് വിശ്വസിക്കപ്പെട്ട് 65 കാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഒരുങ്ങി ; ബന്ധുക്കള്‍ ചിതയില്‍ വെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ശവപ്പെട്ടിക്കുള്ളില്‍ മുട്ടി വിളി…തായ് യുവതി ഉണര്‍ന്നു…!

      മരിച്ചെന്ന് കരുതി പെട്ടിയിലാക്കി ബന്ധുക്കള്‍ ചിതയില്‍ വെയ്ക്കാനൊരുങ്ങുമ്പോള്‍ ശവപ്പെട്ടിയില്‍ മുട്ടിവിളിച്ച് തായ് സ്ത്രീ ജീവിതത്തിലേക്ക് തിരിച്ചെത്തി. തായ്ലന്‍ഡിലെ നോണ്‍തബുരിയിലുള്ള വാട്ട് റാറ്റ് പ്രാകോങ് താം എന്ന ബുദ്ധ ക്ഷേത്രത്തിലെ ജീവനക്കാരാണ് ഞെട്ടിപ്പോയ സംഭവത്തിന്റെ സാക്ഷികള്‍. പേര് വെളിപ്പെടുത്താത്ത 65 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് ഈ സംഭവം. തങ്ങള്‍ മരിച്ചെന്ന് കരുതിയ ഒരു സ്ത്രീ ശവപ്പെട്ടിക്കുള്ളില്‍ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയതായി ഇവര്‍ പറഞ്ഞു. ക്ഷേത്രത്തിലെ ജീവനക്കാര്‍ പതിവ് ദഹനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലെ വീഡിയോയില്‍ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശവപ്പെട്ടിക്കുള്ളില്‍ നിന്ന് ഒരു നേര്‍ത്ത മുട്ടല്‍ ശബ്ദം കേട്ടതാണ് ആദ്യത്തെ സൂചനയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആദ്യം താന്‍ അത് വെറുതെ തോന്നിയതാണെന്ന് അദ്ദേഹം കരുതി. പക്ഷേ, വീണ്ടും ആ ശബ്ദം കേട്ടു. ഉറപ്പുവരു ത്താനായി ശവപ്പെട്ടി തുറക്കാന്‍ അദ്ദേഹം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരും പരിഭ്രമിച്ചു. ശവപ്പെട്ടി തുറന്നപ്പോള്‍ കണ്ണ് ചെറുതായി തുറക്കുന്നതും ശവപ്പെട്ടിയുടെ വശങ്ങളില്‍…

      Read More »
    • ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് വിമാനത്തിന്റെ തകര്‍ച്ച: ഇന്ത്യയുടെ കയറ്റുമതി സ്വപ്‌നങ്ങളെ ദീര്‍ഘകാലത്തേക്കു ബാധിക്കുമെന്ന് മുന്നറിയിപ്പ്; വിമാനം തകര്‍ന്നത് പാക് പ്രതിനിധികള്‍ അടക്കം പങ്കെടുത്ത വേദിയില്‍; മുമ്പു തകര്‍ന്നത് റഷ്യയുടെ വിമാനങ്ങള്‍

      ദുബായ്/ ന്യൂഡല്‍ഹി: ആഗോള തലത്തിലുളള ആയുധ വ്യാപാരികള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണതു വിമാനത്തിന്റെ വില്‍പനയെ ബാധിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ദുബായ് എയര്‍ഷോയ്ക്കിടെയാണു താണുപറന്ന വിമാനം നിലത്തേക്കു കൂപ്പുകുത്തിയത്. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും തത്കാലത്തേക്കെങ്കിലും ആയുധവില്‍പന കരാറില്‍ ഉള്‍പ്പെടുത്തി വിമാനത്തിന്റെ വില്‍പനയെ ബാധിക്കുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനമെന്ന നിലയില്‍ അഭിമാനമാകേണ്ട ഘട്ടത്തിലാണ് അപകടം. ഇന്ത്യയുടെ പരമ്പരാഗത എതിരാളികളായ പാകിസ്താന്റെയടക്കം ഉദ്യോഗസ്ഥര്‍ എയര്‍ഷോയില്‍ കാണികളായി പങ്കെടുത്തിരുന്നു. നാലു പതിറ്റാണ്ടുകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ തദ്ദേശീയമായ യുദ്ധവിമാന നിര്‍മാണത്തിലേക്കു കടന്നത്. അപകടത്തില്‍ വിംഗ് കമാന്‍ഡറും വീരമൃത്യു വരിച്ചു. അപകടം നിര്‍ണായകമായ വേദിയിലായതാണ് വിമാനത്തിന്റെ ഭാവിയെ സംബന്ധിച്ചു പ്രതികൂലമാകുന്നതെന്നു അമേരിക്കയിലെ മിറ്റ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് സ്റ്റഡീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡഗ്ലസ് എ. ബിര്‍ക്കി പറഞ്ഞു. ഇതിനു മുമ്പു നടന്ന വിമാന അപകടങ്ങള്‍ മറ്റു രാജ്യങ്ങളുടെ വിമാന വില്‍പനയെയും ബാധിച്ചിട്ടുണ്ട്. തേജസിന് ഇത് അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വീണ്ടും വിശ്വാസ്യത നേടിയെടുക്കാന്‍…

      Read More »
    • വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനനില്‍ വ്യോമാക്രമണം: ഹിസ്ബുള്ള തലവനെ വധിച്ച് ഇസ്രയേല്‍ സൈന്യം; കൊല്ലപ്പെട്ടത് ചീഫ് ഓഫ് സ്റ്റാഫ് അലി തബാതബയി; പേജര്‍ ഓപ്പറേഷനുശേഷം ഐഡിഎഫിന്റെ നിര്‍ണായക നീക്കം; തലപൊക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു

      ബെയ്‌റൂട്ട്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വ്യോമാക്രമണത്തില്‍ വധിച്ച് ഇസ്രയേല്‍. ബെയ്‌റൂട്ടില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുന്‍പ് ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വന്‍ നാശനഷ്ടത്തിനു കാരണമായെന്നും ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തില്‍ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ…

      Read More »
    • യൂറോപ്പിലും ഹമാസിന്റെ രഹസ്യ ശൃംഖല; ആയുധങ്ങള്‍ കണ്ടെത്തി; അന്വേഷണം ചെന്നു മുട്ടിയത് ഹമാസ് ഉദ്യോഗസ്ഥ ബസം നയിമിന്റെ മകന്റെ പക്കല്‍; ഖത്തറില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും മൊസാദ്

      ടെല്‍അവീവ്: യൂറോപ്പിലും ഹമാസിന്റെ രഹസ്യശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ്. യൂറോപ്പിലുടനീളം പ്രവര്‍ത്തനശൃംഖല വളര്‍ത്തിയെടുക്കുന്ന സംഘത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായും മൊസാദ് അവകാശപ്പെടുന്നു. യൂറോപ്പിലെ സുരക്ഷാ സേവനങ്ങളുമായുള്ള സഹകരണത്തിലൂടെ സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനും ആസൂത്രിത ആക്രമണങ്ങള്‍ തടയാനും സാധിച്ചെന്നും മൊസാദ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ഇസ്രയേലി ജൂത സമൂഹത്തെ ലകഷ്യംവച്ചുള്ള ഗൂഢാലോചനകളാണ് നിലവില്‍ തകര്‍ത്തതായി രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്. ജര്‍മ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഓസ്ട്രിയയിലെ ഡിഎസ്എന്‍ സുരക്ഷാ സംഘം ഹമാസ് ഗ്രൂപ്പിന്റേതെന്ന് കരുതുന്ന കൈത്തോക്കുകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ചെന്നെത്തി നിന്നത് മുതിര്‍ന്ന ഹമാസ് രാഷ്ട്രീയ ബ്യൂറോ ഉദ്യോഗസ്ഥനായ ബസ്സം നായിമിന്റെ മകന്‍ മുഹമ്മദ് നായിമിനടുത്താണ്. ഗാസയിലെ മുതിര്‍ന്ന ഹമാസ് നേതാവായ ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധമുള്ളയാളാണ് ബസ്സം നായിം. അതേസമയം അന്താരാഷ്ട്ര തലത്തിലെ പ്രതിച്ഛായ സംരക്ഷിക്കാനായി ഹമാസ് നേതാക്കള്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണെന്ന് മൊസാദ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ഖത്തറില്‍ വെച്ച് മുഹമ്മദ്…

      Read More »
    • ബൈജൂസിന് കനത്ത തിരിച്ചടി; 8,900 കോടി രൂപ ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ കോടതി; കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഇനി നടക്കില്ല; വായ്പ ലഭിച്ച പണം അനധികൃതമായി രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നും കണ്ടെത്തല്‍

      ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് അമേരിക്കന്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കമ്പനിയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ ബി.വൈ.ജെ.യു.എസ്. ആല്‍ഫ 107 കോടി ഡോളര്‍ ഗ്ലാസ് ട്രസ്റ്റിനുനല്‍കാന്‍ ബാധ്യസ്ഥമാണെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ഗ്ലാസ് ട്രസ്റ്റ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതിയില്‍ ഹാജരാകാനും രേഖകള്‍ സമര്‍പ്പിക്കാനും പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആല്‍ഫ വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെലാവേര്‍ ബാങ്ക്‌റപ്റ്റ്‌സി കോടതി സ്വമേധയാ ഉത്തരവിറക്കിയത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങള്‍ ഏകദേശം 100 കോടി ഡോളര്‍ വായ്പ നല്‍കിയിരുന്നു. എന്നാല്‍, ബൈജൂസ് ഈ വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചു എന്നും, 53.3 കോടി ഡോളര്‍ അനധികൃതമായി അമേരിക്കയ്ക്ക് പുറത്തേക്ക് കടത്തി എന്നും കാണിച്ച് വായ്പാദാതാക്കളില്‍ ഒരാളായ ഗ്ലാസ് ട്രസ്റ്റ് ഡെലാവേര്‍ കോടതിയെ സമീപിച്ചു. ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായ ഒരു ഉത്തരവ് കോടതി ആദ്യം നല്‍കിയിരുന്നു. എന്നാല്‍,…

      Read More »
    • ചര്‍ച്ചകളെല്ലാം വഴിമുട്ടി; വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ അഫ്ഗാനില്‍ ഭരണമാറ്റമെന്നു പാകിസ്താന്‍; താലിബാന് അന്തിമ മുന്നറിയിപ്പ് നല്‍കി സൈന്യം; ഭരണം പിടിക്കാന്‍ സഹായിച്ചിട്ടും ഇന്ത്യയുമായുള്ള അടുപ്പത്തില്‍ അതൃപ്തി

      ഇസ്ലാമാബാദ്: വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്റെ അന്ത്യശാസനം. 2021 ലെ ഭരണമാറ്റത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ പല തവണ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും വ്യവസ്ഥകളില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയനിലയിലാണ്. ആശങ്കകള്‍ പരിഹരിക്കാന്‍ താലിബാന്‍ വിസമ്മതിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിന് തടസമെന്നാണ് പാകിസ്ഥാന്റെ ആരോപണം. തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനെതിരെ (ടിടിപി) കര്‍ശന നടപടി സ്വീകരിക്കുക, തീവ്ര ടിടിപി ഭീകരരെ പാക്കിസ്ഥാന് കൈമാറുക, തര്‍ക്കമുള്ള അതിര്‍ത്തി മേഖലയായ ഡ്യൂറന്‍ഡ് രേഖയില്‍ സംഘര്‍ഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കുക, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ ബഫര്‍ സോണ്‍ സ്ഥാപിക്കുക, വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക എന്നീ വ്യവസ്ഥകളാണ് അഫ്ഗാന്‍ ഭരണകൂടത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ വച്ചിട്ടുള്ളത്. വ്യവസ്ഥകള്‍ അംഗീകരിക്കുക അല്ലെങ്കില്‍ ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. തുര്‍ക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം…

      Read More »
    • നടന്‍ ജയറാം, കടകംപള്ളി….ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ ലിസ്റ്റില്‍ പ്രമുഖരേറെ; പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കും ; അന്വേഷണം ഉന്നതരിലേക്ക് ; സിപിഎമ്മിന് ആശങ്ക ; ഈ മണ്ഡലകാലത്തു തന്നെ ഒരു തീരുമാനമാകും

        തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി ) മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും വേണ്ടി തയ്യാറാക്കിയവരുടെ പട്ടികയില്‍ പ്രമുഖരേറെ. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നടന്‍ ജയറാം തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്നാണ് സൂചന. പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കാനാണ് നീക്കം. ദേവസ്വം ബോര്‍ഡിലെ താഴേത്തട്ടുവരെ അന്വേഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഏതറ്റം വരെ സ്വര്‍ണക്കൊള്ളയുടെ വേരുകള്‍ എത്തിയെന്ന കാര്യം കണ്ടെത്താനാണിത്. പത്മകുമാറിന്റെ അറസ്‌റ്റോടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഈ മണ്ഡലകാലത്തു തന്നെ സുപ്രധാന നടപടികളുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയും പത്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നതോടെയും സിപിഎം ആശങ്കയിലായിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് തിരിച്ചടിക്കുമോ എന്ന ഭീതി സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും നേതൃത്വത്തിനുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവും ഒരുക്കങ്ങളും കേസന്വേഷണവും ഒരുമിച്ച് പോകുമ്പോള്‍ അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വം…

      Read More »
    Back to top button
    error: