ഇന്ത്യക്ക് ഉയര്‍ന്ന താരിഫ്; അമേരിക്കന്‍ ഉത്പന്നങ്ങര്‍ ബഹിഷ്കരിക്കാനുള്ള കാമ്പെയ്ന് സജീവം; ടൂത്ത്പേസ്റ്റ് വിപണിയും ‘സ്വദേശി ബ്രാന്‍ഡ്’ പരസ്യങ്ങളുമായി രംഗത്ത്; കോള്‍ഗേറ്റിനും ഗൂഗിളിനും കുത്ത്; ഇ-മെയില്‍ രംഗത്ത് സജീവമാകാന്‍ ഇന്ത്യയുടെ റെഡിഫും

ചെന്നൈ: ഇന്ത്യ അമേരിക്ക വ്യാപാര യുദ്ധം മുറുകിയതിനു പിന്നാലെ ടൂത്ത്പേസ്റ്റ് വിപണിയില്‍ കടുത്ത മത്സരത്തിന്റെ സൂചനകള്‍ നല്കി കമ്പനികള്‍. ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനുള്ള അവസരമാക്കി മാറ്റുകയാണിവര്‍. ഇതിനായി വ്യാപകമായ രീതിയില്‍ പരസ്യങ്ങളും നല്‍കിത്തുടങ്ങി.
വിദേശ ബ്രാന്‍ഡുകള്‍ ബഹിഷ്കരിക്കാനും സ്വദേശി ബ്രാന്‍ഡുകള്‍ വാങ്ങാനും മോദിയുടെ ആരാധകരടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാമ്പെയ്ന് തുടങ്ങിയിട്ടുണ്ട്. ഇത് അവസരമായി മുന്നില്‍കണ്ടാണ് ഡാബറും ഇന്ത്യയിലെതന്നെ അവരുടെ എതിരാളിയായ കോള്‍ഗേറ്റും പ്രചാരണ തന്ത്രങ്ങള്‍ പുറത്തിറക്കിയത്.
വ്യാഴാഴ്ച പ്രധാനമന്ത്രി മോദിതന്നെ ‘സ്വദേശി’ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നിരുന്നു. ‘മെയ്ഡ് ഇന്‍-ഇന്ത്യ’ ഉത്പന്നങ്ങള്‍ വാങ്ങണമെന്നും കുട്ടികള്‍ വിദേശ ബ്രാന്‍ഡുകളുടെ പട്ടികയുണ്ടക്കണമെന്നും അധ്യാപകര്‍ കുട്ടികളോട് ഇവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയ്ക്കു പുറമേ, സ്വകാര്യ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പില്‍ ‘ബോയ്ക്കോട്ട് അമേരിക്കന്‍ ബ്രാന്‍ഡ്സ്’ പ്രചാരണവും തുടങ്ങി. ഇതില്‍ അമേരിക്കന്‍ കമ്പനികളായ മക്ഡൊണാള്‍ഡ് മുതല്‍ പെപ്സിയും ആപ്പിളും വരെയുണ്ട്.
11 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള കണ്‍സ്യൂമര്‍ കമ്പനിയായ ഡാബര്‍ ദേശീയ ദിനപത്രങ്ങളില്‍ ഒന്നാം പേജ് പരസ്യമാണു നല്‍കിയത്. കോള്‍ഗേറ്റിന്റെ പാക്കിംഗിനോടു സാമ്യമുള്ള ചിത്രം നല്കി, അവരുടെ പേര് ഉള്‍പ്പെടുത്താതെയാണു അമേരിക്കന്‍ ബ്രാന്‍ഡിനു പകരം ‘സ്വദേശി’ ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്. ഡാബര്‍ ഒരു ‘സ്വദേശി ചോയ്സ്’ എന്നായിരുന്നു ക്യാച്ച്വേഡ്. അമേരിക്കന്‍ ബ്രാന്‍ഡ് എന്നു സൂചിപ്പിക്കുന്ന തരത്തില്‍ അമേരിക്കന്‍ പതാകയുടെ ചുവപ്പും വെള്ളയും നീലയും നിറങ്ങളും ഉപയോഗിച്ചു.
കോള്‍ഗേറ്റിന് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 43 ശതമാനം സാന്നിധ്യമുണ്ട് യൂണിലിവറിന്റെ ഇന്ത്യന്‍ യൂണിറ്റും പെപ്സിഡന്റും തൊട്ടു പിന്നാലെയുണ്ട്. ഡാബറിന് ഇന്ത്യന്‍ വിപണിയുടെ 17 ശതമാനമാണുള്ളത്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങളുടെ വലിയ വിപണിയാണ്. അമേരിക്കയിലെ ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍ വഴിയാണ് വില്പനയുടെ വലിയ ശതമാനം നടക്കുന്നത്. അമേരിക്കന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രചാരം നേടിയതില്‍ ആമസോണിനു നല്ല പങ്കുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ പാലുത്പന്ന കമ്പനിയാ അമൂലും മേയ്ഡ് ഇന്‍ ഇന്ത്യ കാമ്പെയ്നുമായി രംഗത്തുവന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കമ്പനിയുടെ പരസ്യങ്ങള്‍ സജീവമാണ്. ഇന്ത്യന്‍ പതാകയേന്തിയ ഭാഗ്യ ചിഹ്നമായിരുന്നു പരസ്യങ്ങളില്‍ നിറയെ. യാഹൂവും ഗൂഗിളും വന്നതിനുശേഷം പിന്നാക്കംപോയ ഇ-മെയില്‍ സര്‍വീസ് ആയ റെഡിഫും പരസ്യങ്ങളുമായി രംഗത്തുവന്നു. ‘മെയ്ല് ഓഫ് ഇന്ത്യ’ എന്ന പരസ്യവാചകം ശ്രദ്ധനേടി.






