വിപണി പിടിക്കാന്‍ എന്തും ചെയ്യുന്ന ചൈന; വസ്ത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക്സ് വരെ; ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യന്‍ ഉത്പാദന രംഗത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്: ജി.എസ്.ടി. പരിഷ്കാരവും സ്വദേശി ബ്രാന്‍ഡും തിരിച്ചടി മുന്നില്‍കണ്ട്; അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ ഇന്ത്യ
ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന് ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള താരിഫ് പ്രശ്നത്തിനു പിന്നാലെ ‘സ്വദേശി’ സാമ്പത്തിക വാദവുമായി രംഗത്തുവന്ന മോദിക്കു ചൈനീസ് ബന്ധം തിരിച്ചടിയായേക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വദേശി ബ്രാന്‍ഡു’കള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ വാങ്ങണമെന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു ചില ബ്രാന്‍ഡുകള്‍ ‘സ്വദേശി’ പരസ്യങ്ങളടക്കം നല്‍കിത്തുടങ്ങി.
എന്നാല്‍, അമേരിക്കയുമായി സമാന രീതിയില്‍ താരിഫ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്.
ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന് ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോഴുള്ള ജി.എസ്.ടി. പരിഷ്കാരങ്ങളുടെ ഗുണം ലഭിക്കാന്‍ ഏറെക്കാലമെടുക്കുമെന്നതും എസ്ജെഎം ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ അമേരിക്കയിലേക്ക് ചൈന ഏറ്റവും കൂടുതല്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, മെഷീനറികള്‍, തുണി എന്നിവ കയറ്റു മതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഇൗ ഉത്പന്നങ്ങളെല്ലാം അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കാണ് എത്തുക. ആന്റി ഡംപിംഗ് ഡ്യൂട്ടി ഇന്ത്യ ചുമത്തിയത് ഈ നീക്കം മുന്നില്‍ കണ്ടാണ്.
വ്യാപാരത്തിലെ എല്ലാ അളവുകോലുകളും റദ്ദാക്കാന്‍ മിടുക്കരാണ് ചൈന. എന്തു വിലകൊടുത്തും വിപണി പിടിക്കുകയെന്ന ലക്ഷ്യത്തില്‍ വന്‍ തോതില്‍ ഇളവുകള്‍ ചൈന പ്രഖ്യാപിക്കാറുണ്ട്. ഇതു മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര ഉത്പന്നങ്ങളെയാണു മുച്ചൂടും മുടിക്കുക. ലോക വ്യാപാര സംഘടനയുടെ കണക്കനുസരിച്ച് അംഗ രാജ്യങ്ങള്‍ മാത്രം ചൈനയ്ക്കെതിരേ 200 പരാതികളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ 37 എണ്ണം ഇന്ത്യയില്‍നിന്നാണ്.
ഇന്ത്യക്കു പുറമേ, എല്ലാ പ്രമുഖ രാജ്യങ്ങള്‍ക്കും യുഎസ് അധിക താരിഫ് ചുമത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്നെല്ലാം ഇന്ത്യയിലേക്ക് ചരക്കുകള്‍ എത്താനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യം മുന്നില്‍കണ്ട് ഇറക്കുമതി നിരീക്ഷിക്കാന്‍ ഇന്റര്‍-മിനിസ്റ്റീരിയല്‍ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. വാണിജ്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
മിക്ക രാജ്യങ്ങള്‍ക്കും വ്യാപാരമെന്നത് ജിഡിപി ഉയര്‍ത്തുന്നതിനുള്ള മാര്‍ഗമാണെങ്കില്‍ ചൈനയ്ക്കത് മറ്റു രാജ്യങ്ങളിലെ പ്രാദേശിക വ്യവസായത്തെ തന്നെ തകര്‍ക്കുകയെന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കും ചൈനയെ ആശ്രയിക്കുകയെന്ന തലത്തിലേക്ക് അവര്‍ കാര്യങ്ങളെത്തിക്കുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദമായി ചൈന മുന്നോട്ടു വയ്ക്കുന്ന ബെല്‍ക്ക് ആന്‍ഡ് റോഡ് പദ്ധതിതന്നെ ഇതിന്റെ ഉദാഹരണമാണ്. ചൈനീസ് ഉത്പന്നങ്ങള്‍ തള്ളുന്നതിനൊപ്പം ചൈനയിലേക്കുള്ള കയറ്റുമതിയിലും നിയന്ത്രണം കൊണ്ടുവന്ന ചരിത്രമുണ്ട് ആ രാജ്യത്തിന്. ചൈനയുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു വലിയ പിഴയും ചുമത്താറുണ്ട്.
ചൈന ഡ്രോണുകള്‍, ഗാലിയം, ജെര്‍മേനിയം എന്നിവയടക്കമുള്ള മൂലകങ്ങള്‍ക്കു കൊണ്ടുവന്ന നിയന്ത്രണം ആഗോള വിപണിയെ തിരമാലയടിക്കുന്നതുപോലെയാണു ബാധിച്ചത്. അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി വിലക്കിയതിലൂടെ ലോകത്തെമ്പാടുമുള്ള ഇലക്ട്രോണിക് വാഹന വിപണിയെയും ബാറ്ററി ടെക്നോളജിയെയും അടിമുടി ഉലച്ചുകളഞ്ഞു. തന്ത്രപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി സാമ്പത്തിക ആശ്രിതത്വം പ്രയോജനപ്പെടുത്താനുള്ള ബീജിങ്ങിന്റെ മനോനിലയുടെ കൃത്യമായ സൂചനയാണിത്.
2023 മുതല്‍ 16 മൂലകങ്ങളുടെ കയറ്റുമതിയില്‍ കൊണ്ടുവന്ന നിയന്ത്രണം അമേരിക്കയുടെ പ്രതിരോധത്തെയും ടെക്നോളജി ശൃംഖലയെയും കാര്യമായി ബാധിച്ചു. അടുത്തിടെ അപൂര്‍വമായ ഏഴു മൂലകങ്ങള്‍ക്കു കടുത്ത ലൈസന്‍സിംഗ് ഏര്‍പ്പെടുത്തി. ചൈനയാണ് ലോകത്തിനാവശ്യമുള്ള റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ 99 ശതമാനം ആധിപത്യവും നിലനിര്‍ത്തുന്നത്.
ഇന്ത്യക്കെതിരേയും ചൈന സമാനമായ സമ്മര്‍ദ തന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. 2025 ജനുവരി പത്തിന് ഇന്ത്യയിലെ ഫോക്സ്കോണിന്റെ ഐഫോണ്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കുന്നതില്‍ ചൈനീസ് വിദഗ്ധരെ വിലക്കി. ഇവിടെയുണ്ടായിരുന്നവരെ തിരിച്ചുവിളിച്ചു. ഐ ഫോണ്‍ നിര്‍മാണത്തിന് ആവശ്യമായ നിര്‍ണായക ഉപകരണങ്ങളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയും വിലക്കി. ഐഫോണ്‍ 17 നിര്‍മാണം ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ ആരംഭിക്കാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് ഇതു വലിയ വിലങ്ങുതടിയായി. ചൈനയില്‍നിന്ന് ഉത്പാദനം മാറ്റാനുള്ള നീക്കത്തില്‍നിന്ന് ആപ്പിളിനെ പിന്‍വലിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.
പ്രശ്നങ്ങള്‍ അമേരിക്കന്‍ താരിഫിന്റേതുമാത്രമല്ലെന്ന് ഇന്ത്യ തിരിച്ചറിയണമെന്നും ‘സ്വദേശി’ ഉത്പന്നങ്ങള്‍ക്കു മാര്‍ക്കറ്റ് ലഭിക്കാവുന്ന തരത്തില്‍ സാമ്പത്തിക മോഡലിനെ മാറ്റിയെകുക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.
Amidst the ongoing tariff tussle with the United States, the recent GST reforms carried out by the Modi government have been welcomed by proponents of the ‘Swadeshi’ economics. However, they have once again flagged the threat posed to Indian markets by China’s tendency to dump cheap goods in the Indian market.
The Swadeshi Jagaran Manch (SJM), an organisation inspired by the Rashtriya Swayamsevak Sangh (RSS) and a strong advocate of the ‘swadeshi’ model of development, mentioned in an official statement that countries like China are dumping goods to kill Indian manufacturing, and these GST reforms will go a long way in countering this.






