Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsTRENDINGWorld

പാകിസ്താന് വന്‍ തിരിച്ചടി; സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന പ്രോജക്ടില്‍നിന്ന് പിന്‍മാറി ചൈന; പാക് പ്രധാനമന്ത്രി മടങ്ങിയത് വെറും കൈയോടെ; റെയില്‍വേ നവീകരണത്തിന് എഡിബിയെ സമീപിക്കാന്‍ നീക്കം; ചൈനീസ് നീക്കം താരിഫ് യുദ്ധത്തില്‍ ഇന്ത്യയുമായി കൈകോര്‍ത്തതിനു പിന്നാലെ

കഴിഞ്ഞ ദിവസം ഇന്ത്യയടക്കം പങ്കെടുത്ത ഉച്ചകോടിക്കിടെ പ്രോജ്ക്ടിന്റെ ചര്‍ച്ചകള്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയെങ്കിലും പുതിയ ഫണ്ടിംഗിന്റെ കാര്യത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു. 8.5 ബില്യണ്‍ ഡോളറിന്റെ എംഒയുവുമായി ഷെഹ്ബാസിനു മടങ്ങേണ്ടിവന്നു.

ബീജിംഗ്: വ്യാപാര ബന്ധത്തിലടക്കം ഇന്ത്യയുമായി സൗഹൃദത്തിലേക്കു നീങ്ങുന്ന ചൈനയുടെ പാക് ബന്ധത്തിലും വിള്ളല്‍? ഇതുവരെ പാകിസ്താന്റെ സുഹൃദ് രാഷ്ട്രമെന്ന നിലയില്‍ നിലപാടുകള്‍ സ്വീകരിച്ച ചൈന, വന്‍ നിക്ഷേപങ്ങളും ആയുധങ്ങളുമടക്കം നല്‍കി സഹായിച്ചിട്ടുണ്ട്. പാക് മണ്ണിലെ നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കോടിക്കണക്കിന് നിക്ഷേപമാണ് ബീജിംഗ് നടത്തുന്നത്. എന്നാല്‍, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ പുതിയ ചുവടുമാറ്റം.

പാക്കിസ്താന്റെ റെയില്‍വേ നെറ്റ്വര്‍ക്കിനെ ആധുനീകവല്‍ക്കരിക്കാനുള്ള പ്രൊജക്ടില്‍ നിന്ന് ചൈന പിന്മാറിയെന്ന വാര്‍ത്തയാണ് വരുന്നത്. കറാച്ചി-റെഹ്രി സെക്ഷന്റെ നവീകരണവുമായി ബന്ധപ്പെട്ട 8.5 ബില്യണ്‍ ഡോളര്‍ പദ്ധതിയില്‍ നിന്നാണ് ചൈന പിന്‍വലിയുന്നത്. ചൈന-പാക്കിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍പ്പെടുത്തി ഈ പ്രാജക്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു പാക്കിസ്താന്റെ ലക്ഷ്യം.

Signature-ad

കടത്തില്‍ മുങ്ങിയ പാക്കിസ്താന്റെ സാമ്പത്തികസ്ഥിതി തന്നെയാണ് ചൈനയെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ശതകോടികള്‍ പാക്കിസ്താനില്‍ നിക്ഷേപിച്ചാല്‍ തിരിച്ചടവ് കൃത്യമായി ലഭിക്കില്ലെന്ന ആശങ്ക ചൈനയ്ക്കുണ്ട്. ഇതാകും പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ചൈനീസ് പിന്മാറ്റത്തോടെ വായ്പയ്ക്കായി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനെ (എഡിബി) സമീപിക്കാന്‍ ഒരുങ്ങുകയാണ് പാക്കിസ്താന്‍.

കഴിഞ്ഞ ദിവസം ഇന്ത്യയടക്കം പങ്കെടുത്ത ഉച്ചകോടിക്കിടെ പ്രോജ്ക്ടിന്റെ ചര്‍ച്ചകള്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയെങ്കിലും പുതിയ ഫണ്ടിംഗിന്റെ കാര്യത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു. പാകിസ്താന്‍- ചൈന ഇക്കണോമിക് കോറിഡോറിന്റെ (സിപിഇസി) രണ്ടാംഘട്ടമെന്ന നിലയിലാണ് റെയില്‍വേ ലൈന്‍ അടക്കം വരുന്നത്. 8.5 ബില്യണ്‍ ഡോളറിന്റെ എംഒയുവുമായി ഷെഹ്ബാസിനു മടങ്ങേണ്ടിവന്നു. കൃഷി, ഇലക്ട്രിക് വാഹന നിര്‍മാണം, സോളാര്‍ എനര്‍ജി, ആരോഗ്യം, സ്റ്റീല്‍, നിര്‍മാണങ്ങളിലെ നിക്ഷേപം എന്നിവ കരാറിന്റെ ഭാഗമായി പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നു. പഹല്‍ഗാം യുദ്ധത്തിനുശേഷം അമേരിക്കയുമായി ബന്ധം മെച്ചപ്പെടുന്നതും ചൈനയുടെ പിന്‍മാറ്റത്തിനു കാരണമായി വിലയിരുത്തുന്നുണ്ട്.

ഠ സിപിഇസി എന്താണ്?

ചൈനയുടെ വടക്കുപടിഞ്ഞാറല്‍ സിന്‍ജിയാംഗ് മേഖലയും പാകിസ്താന്റെ അറേബ്യന്‍ തുറമുഖമായ ഗ്വാദര്‍വരെ റോഡുകള്‍, റെയില്‍വേ, പൈപ്പ്‌ലൈനുകള്‍, എനര്‍ജി പ്രോജക്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സാമ്പത്തിക ഇടനാഴി. മൂവായിരം കിലോമീറ്റര്‍ വരുന്ന സിപിഇസി ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ മുഖ്യ ഇനമായിരുന്നു ഇത്. തെക്കന്‍ ഏഷ്യ, മധ്യേഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവയുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. 60 ബില്യണ്‍ ഡോളറിന്റെ ആകെ നിക്ഷേപമാണ് പദ്ധതിക്കു വരുമെന്നു വിലയിരുത്തിയിരുന്നത്.

ചൈനീസ്് നിഷേപകര്‍ക്കു കൂടുതല്‍ സുരക്ഷയടക്കം ഷഹബാസ് വാഗ്ദാനം ചെയ്തിരുന്നു. പദ്ധതികള്‍ വൈകാന്‍ ചുവപ്പുനാട കാരണമാകുന്നെന്നും ഇതിനു പരിഹാരമുണ്ടാക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. സിപിഇസി 2.0 പ്രഖ്യാപിക്കാനുള്ള പാകിസ്താന്റെ നീക്കം കൃത്യമായ മുന്നൊരുക്കമോ ആശയവിനിമയമോ ഇല്ലാതെയായിരുന്നെന്നും വിലയിരുത്തുന്നു.

ഠ എഡിബി വായ്പ ലഭിക്കുമോ?

റെയില്‍വേ പ്രോജക്ടുമായി ബന്ധപ്പെട്ടു രണ്ടു ബില്യണ്‍ ഡോളറിന്റെ സഹായം എഡിബിയോട് ആവശ്യപ്പെടുമെന്നാണു വിവരം. എംഎല്‍1 എന്ന് അറിയപ്പെടുന്ന റെയില്‍വേ ലൈന്‍ കറാച്ചി മുതല്‍ പെഷാവര്‍വരെയുള്ള 1800 കിലോമീറ്റര്‍ ദൂരം വരും. എഡിബി പദ്ധതിയിലേക്ക് എത്തുകയെന്നാല്‍ ആദ്യമായി ഒരു മള്‍ട്ടിനാഷണല്‍ ധനകാര്യ സ്ഥാപനം ചൈനയ്ക്കു പകരമായി എത്തുന്നു എന്നതാണ് അര്‍ഥമാക്കുന്നത്. 2022 വരെ ഹൈവേകള്‍, പവര്‍ പ്ലാന്റുകള്‍, ഗ്വാദര്‍ ഈസ്റ്റ്‌വേ എക്‌സ്പ്രസ് വേ എന്നിവ പൂര്‍ത്തിയായിരുന്നു. തുറമുഖങ്ങളുടെ നിര്‍മാണം പുരോഗതിയിലുമാണ്. ചൈനീസ് ഊര്‍ജ കമ്പനികള്‍ക്കുള്ള പണത്തിന്റെ തിരിച്ചടവ് പാകിസ്താന്‍ മുടക്കിയതോടെ പദ്ധതികളെല്ലാം മെല്ലെപ്പോക്കിലായി. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് എത്തുമ്പോള്‍ പദ്ധതികളെല്ലാം തുടക്കംമുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ട സ്ഥിതിയിലെത്തും.

ഠ എംഎല്‍1 നവീകരണം അത്യന്താപേക്ഷിതം

ബലൂചിസ്താനിലെ റേകോ ഡിഖ് കോപ്പര്‍-ഗോള്‍ഡ് മൈന്‍തന്നെയാണ് പദ്ധതിയുടെ വേഗം കൂട്ടാനുള്ള കാരണങ്ങളിലൊന്ന്. ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ കാനഡയുടെ ബാരിക്ക് ഗോള്‍ഡ് ആണ് മൈനിംഗ് നടത്താന്‍ എത്തിയത്. ലോകത്ത് നിലവില്‍ ഏറ്റവും വലിയ ധാതു നിക്ഷേപങ്ങളിലൊന്നാണിത്. ഭാവിയില്‍ പാകിസ്താന്റെ സമ്പദ്‌രംഗത്തെതന്നെ സ്വാധീനിക്കാവുന്ന കയറ്റുമതിയാണ് ഇവിടെനിന്നു പ്രതീക്ഷിക്കുന്നത്. നിലവിലെ റെയില്‍വേ ലൈന്‍ കാലഹരണപ്പെട്ടതിനാല്‍ വന്‍ കാര്‍ഗോ കൈമാറ്റത്തിന് റെയില്‍വേ നവീകരണം അത്യന്താപേക്ഷിതമാണ്.

ഠ ചൈനയ്ക്കു കൈപൊള്ളിയോ?

ഇന്ത്യയെ വരിഞ്ഞുമുറുക്കുകയെന്ന ലക്ഷ്യവുമായി അയല്‍രാജ്യങ്ങളില്‍ വലിയ തോതില്‍ ചൈന മുതല്‍മുടക്കിയിരുന്നു. ഇതിന്റെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിച്ചത് പാക്കിസ്താനാണ്. പാക് മണ്ണിലെ അനവധി പദ്ധതികള്‍ക്ക് സാമ്പത്തികസഹായം നല്കിയിരിക്കുന്നത് ചൈനയാണ്. ബലൂചിസ്ഥാന്‍ മേഖലയില്‍ കൂടിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടെ ചൈനയ്ക്ക് കൈപൊള്ളിയെന്നാണു റിപ്പോര്‍ട്ട്.

സ്വന്തം രാജ്യത്ത് സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ലാത്തതും പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ ചൈനയെ പ്രേരിപ്പിക്കുന്നുണ്ട്. കയറ്റുമതി മേഖല തളര്‍ന്നതിനാല്‍ ചൈന സാമ്പത്തികമായി അത്ര സുഖകരമായ അവസ്ഥയിലല്ല. യു.എസ് താരിഫിനെതിരേ റഷ്യയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ പാക് മണ്ണിലെ നിക്ഷേപത്തില്‍ നിന്നുള്ള പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.

 

In a significant geopolitical development, China has stepped back from Pakistan’s flagship China-Pakistan Economic Corridor (CPEC) project, the Main Line-1 (ML-1) railway upgrade. The move comes after Prime Minister Shehbaz Sharif’s recent visit to Beijing, which failed to secure fresh funding or major Phase-2 CPEC projects. Instead, Pakistan returned with Memoranda of Understanding (MoUs) valued at $8.5 billion, focused largely on agriculture, electric vehicles, solar energy, health, and steel, falling short of the headline infrastructure investments many had anticipated.

Back to top button
error: