World
-
പുതിയ തരം വൈറസ് – ‘നിയോകോവ്’ മുന്നറിയിപ്പുമായി ചൈനീസ് ഗവേഷകർ
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ‘നിയോകോവ്’ (NeoCoV) എന്ന പുതിയതരം കൊറോണ വൈറസ് അതിമാരകമാണെന്ന് വുഹാനിലെ ഗവേഷകർ വ്യക്തമാക്കുന്നു. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നിയോകോവ് ഒരു പുതിയ വൈറസല്ലെന്നും മെർസ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2012-ലും 2015ലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ മെർസ് കോവ് റിപ്പോർട്ട് ചെയ്തിരുന്നു. സാർസ് കോവ്-2 (SARSCoV2) വിനു സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകും. നിലവിൽ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങൾ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Read More » -
കൊടുങ്കാറ്റ്; ആഫ്രിക്കയിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്
മൂന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളെ ബാധിച്ച കൊടുങ്കാറ്റിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്.മഡഗാസ്കറില്‍ 41 പേരും മൊസാംബിക്കില്‍ 18 പേരും മലാവിയില്‍ 11 പേരുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.നാശനഷ്ടത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഇനിയും വെളിവായിട്ടില്ല.
Read More » -
എന്താണ് ‘ഗോൾഡൻവിസ’ എന്തൊക്കെയാണ് പ്രത്യേകതകൾ, ആർക്കൊക്കെ ലഭിക്കും…?
യുണൈറ്റഡ് അറബ് എമിറേറ്റ്സ് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ഒട്ടേറെ സിനിമാ താരങ്ങള്‍ക്കും പ്രമുഖ വ്യക്തികൾക്കും ഗോള്‍ഡന്‍ വിസ നല്കി. അതേ തുടർന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളും ഗോള്‍ഡന്‍ വിസ നടപ്പിലാക്കി വരുന്നു. ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്ന രാജ്യങ്ങൾ അനവധിയാണ്. എന്താണ് ഗോള്‍ഡന്‍ വിസയെന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകളെന്നും പലർക്കും നിശ്ചയമില്ല. ഗോള്‍ഡന്‍ വിസകള്‍ രാജ്യത്ത് ആളുകള്‍ക്ക് താമസാനുമതിയോ മറ്റൊരു രാജ്യത്ത് പൗരത്വമോ ലഭിക്കാനുള്ള അവസരം നല്‍കുന്നു. വീട് വാങ്ങുന്നവര്‍ക്കും രാജ്യത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കും നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കും പല രാജ്യങ്ങളും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നു. ആ രാജ്യത്തെ നിയമപരമായ താമസക്കാരാകാം എന്നതാണ് ഗോള്‍ഡന്‍ വിസയുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റൊരു രാജ്യത്ത് താമസം അല്ലെങ്കില്‍ രണ്ടാമത്തെ പാസ്‌പോര്‍ട്ട് എളുപ്പത്തില്‍ നേടാനാകും എന്നതാണ് ഗോൾഡൻ വിസയുടെ വലിയ പ്രത്യേകത. ഈ വിസയിലൂടെ കുടുംബത്തിനും അവിടെ താമസിക്കാനും സ്‌കൂളില്‍ പോകാനും കഴിയും. മെഡിക്കല്‍ സൗകര്യങ്ങൾ ലഭ്യമാകുകയും ചെയ്യും. ദുബായ് ഗോള്‍ഡന്‍ വിസ…
Read More » -
ഖത്തറിൽ ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: നാദാപുരം സ്വദേശിനി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28)ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിൽ വച്ച് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് സംഭവം. ഏറെ നേരമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ദോഹയിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ് ഭർത്താവ് മീത്തലെപീടിക സഹീർ. മക്കൾ : അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ,ഐദിൻ ഉസ്മാൻ.
Read More » -
സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം
യുഎസ് ആര്‍മിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം. പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉക്രെയ്ന് അതിര്‍ത്തിയില്‍ ഏതുനിമിഷവും റഷ്യ അധിനിവേശം നടത്താനുള്ള സാധ്യതയുള്ളത് കണക്കുകൂട്ടി പ്രതിരോധിക്കാന്‍ വേണ്ടിയാണ് സൈനികരോട് സജ്ജരായിരിക്കാന്‍ നിർദേശം. യുക്രെയ്ന് നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാറ്റോ സഖ്യം ഇടപെട്ട കാര്യമായതിനാല്‍ ഇത് യൂറോപ്യന്‍ രാജ്യങ്ങളുടെ അഭിമാന പ്രശ്നമാണ്. മറ്റുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സൈനികര്‍ കൂടി ഇവരോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തര പ്രതികരണ സേനയെന്നാണ് ഈ സൈനികരെ ജോ ബൈഡന് വിശേഷിപ്പിക്കുന്നത്. യുദ്ധം ആസന്നമായാല്‍ പ്രതികരിക്കാന്‍ വേണ്ടി ബ്രിട്ടനും യുഎസും ഉക്രെയ്ന് മിസൈലുകള്‍ അടക്കമുള്ള പ്രതിരോധ ആയുധങ്ങള്‍ നല്‍കിയിരുന്നു.
Read More » -
പരാതിക്കാരായ യുവതികളുമായി അവിഹിത ബന്ധം, സൗദിയില്‍ ജഡ്ജിക്ക് ശിക്ഷ
റിയാദ്: പരാതിക്കാരായ യുവതികളുമായി അവിഹിത ബന്ധം സ്ഥാപിക്കുകയും മറ്റ് ജഡ്‍ജിമാരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്‍ത കുറ്റത്തിന് സൗദി അറേബ്യയില്‍ മുന്‍ ജഡ്‍ജിക്ക് ശിക്ഷ. അഴിമതി കേസുകള്‍ പരിഗണിക്കുന്ന റിയാദ് ക്രിമിനല്‍ കോടതിയുടെ പ്രത്യേക ബെഞ്ചാണ് മക്ക ജനറല്‍ കോടതിയിലെ മുന്‍ ജഡ്‍ജിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കോടതിയെ സമീപിച്ച രണ്ട് യുവതികളുമായാണ് ജഡ്‍ജി അവിഹിത ബന്ധം സ്ഥാപിച്ചത്. ഒരു യുവതിയും ഭര്‍ത്താവും തമ്മിലുള്ള കേസില്‍ യുവതിക്ക് അനുകൂലമായി വിധി നല്‍കുകയും അവരുടെ മുന്‍ഭര്‍ത്താവിന്റെ അപ്പീല്‍ സ്വീകരിക്കാതിരിക്കാന്‍ അന്യായമായി ഇടപെടുകയും ചെയ്‍തു. യുവതികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ ഒരു യുവതിക്ക് വിവാഹ വാഗ്ദാനവും നല്‍കി. വിവാഹമോചനം ആവശ്യപ്പെട്ടും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടിയും കോടതിയെ സമീപിച്ച മറ്റൊരു യുവതിയുമായും ഇയാള്‍ അവിഹിത ബന്ധം സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലാണ് മറ്റ് ജഡ്‍ജിമാരെക്കുറിച്ച് അസഭ്യം പറഞ്ഞത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ജഡ്‍ജി വീഴ്ച വരുത്തിയെന്നും കൈക്കൂലി സ്വീകരിച്ചെന്നും പ്രോസിക്യൂഷന്‍…
Read More » -
നേതാജി അവാർഡ് മുൻ ജപ്പാൻ പ്രധാനമന്ത്രിക്ക്
ന്യൂഡല്‍ഹി: നേതാജി റിസര്‍ച്ച് ബ്യൂറോയുടെ ഈ വര്‍ഷത്തെ നേതാജി അവാര്‍ഡ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് സമ്മാനിച്ചു.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് എല്‍ജിന്‍ റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ നകമുറ യുതകയാണ് ഷിന്‍സോ ആബെയെ പ്രതിനിധീകരിച്ച് ബഹുമതി ഏറ്റുവാങ്ങിയത്.
Read More » -
വേഗം 200 കി.മീ, 400 പേർക്ക് സുഖയാത്ര; അബുദാബിയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റ്
അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ പരീക്ഷണ ട്രെയിൻ ഓട്ടം നടത്തി.അബുദാബിയിൽ നിന്ന് ദുബായിലേക്കായിരുന്നു പരീക്ഷണയോട്ടം.2024 അവസാനത്തോടെ രാജ്യമാകെ യാത്രാ ട്രെയിൻ ഓടിത്തുടങ്ങും.പിന്നീട് ഇതിനെ ജിസിസി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. യാത്രാ ട്രെയിനിന്റെ ആദ്യചിത്രവും ഇത്തിഹാദ് റെയിൽ പുറത്തുവിട്ടു. 7 എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ തുടക്കത്തിൽ ചരക്കുനീക്കത്തിനാണ് മുൻഗണന നൽകിയതെങ്കിലും യാത്ര സർവീസ് ആരംഭിക്കുമെന്ന് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റും ഫുജൈറയിലേക്കു 100 മിനിറ്റുമാണ് യാത്രാ ദൈർഘ്യം. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. ഈ ടിക്കറ്റിൽ യാത്രക്കാർക്ക് പാർക്ക് , റൈഡുകൾ എന്നിവയും ഉപയോഗിക്കാനാകും.യുഎഇയിലെ നഗരങ്ങളുടെയും മലനിരകളുടെയും മരുഭൂമികളുടെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാവുന്ന വിധത്തിലാണ്…
Read More » -
യു.എസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച ഇന്ത്യാക്കാർ ഗുജറാത്ത് സ്വദേശികൾ
യുഎസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച നാലംഗ ഇന്ത്യന്‍ കുടുംബം ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു.അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്.അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ അകലെ മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിശൈത്യത്തിന്റെ മറവില്‍ വടക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമച്ച കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. അനധികൃത കുടിയേറ്റത്തിനായി പോയ സംഘത്തിന്റെ ഭാഗമായിരുന്ന ഇവര്‍ യാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോകുകയായിരുന്നു.സംഭവത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ കാനഡ, യു.എസ് അംബാസഡര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Read More » -
ജപ്പാനിൽ വൻ ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം.റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ക്യുഷു ദ്വീപിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 1:08നാണ് സംഭവം. മിയാസാക്കി, ഒയിറ്റ, കൊച്ചി, കുമാമോട്ടോ സാഗ, കുമാമോട്ടോ എന്നിവിടങ്ങില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് വിവരം.
Read More »