NEWSWorld

സൈ​നി​ക​രോ​ട് യു​ദ്ധ സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ ഭ​ര​ണ​കൂ​ടം

 

യു​എ​സ് ആ​ര്‍​മി​യി​ലെ 8,500 സൈ​നി​ക​രോ​ട് യു​ദ്ധ സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ ഭ​ര​ണ​കൂ​ടം. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​യ പെ​ന്‍റ​ഗ​ണ്‍ ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ക്രെ​യ്ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഏ​തു​നി​മി​ഷ​വും റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യു​ള്ള​ത് ക​ണ​ക്കു​കൂ​ട്ടി പ്ര​തി​രോ​ധി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സൈ​നി​ക​രോ​ട് സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ നി​ർ​ദേ​ശം.

 

യു​ക്രെ​യ്ന് നി​ര​വ​ധി യൂ​റോ​പ്യ​ന്‍ രാ​ഷ്ട്ര​ങ്ങ​ള്‍ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. നാ​റ്റോ സ​ഖ്യം ഇ​ട​പെ​ട്ട കാ​ര്യ​മാ​യ​തി​നാ​ല്‍ ഇ​ത് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ അ​ഭി​മാ​ന​ പ്ര​ശ്ന​മാ​ണ്. മ​റ്റു​ള്ള യൂ​റോ​പ്യ​ന്‍ രാ​ഷ്ട്ര​ങ്ങ​ളി​ലെ സൈ​നി​ക​ര്‍ കൂ​ടി ഇ​വ​രോ​ടൊ​പ്പം ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സേ​ന​യെ​ന്നാ​ണ് ഈ ​സൈ​നി​ക​രെ ജോ ​ബൈ​ഡ​ന്‍ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. യു​ദ്ധം ആ​സ​ന്ന​മാ​യാ​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ വേ​ണ്ടി ബ്രി​ട്ട​നും യു​എ​സും ഉക്രെ​യ്ന് മി​സൈ​ലു​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ ആ​യു​ധ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.

Back to top button
error: