World

    • ദ്വീ​​​​പു​​​​ക​​​​ളു​​​​ടെ കൂ​​​​ട്ട​​​​മാ​​​​യ ടോം​​​​ഗാ രാ​​​​ജ്യ​​​​ത്ത് സു​​​​നാ​​​​മി

      പസ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​നി​​​​ടി​​​​യി​​​​ലെ വ​​​​ന്പ​​​​ൻ അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത സ്ഫോ​​​​ട​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് ദ്വീ​​​​പു​​​​ക​​​​ളു​​​​ടെ കൂ​​​​ട്ട​​​​മാ​​​​യ ടോം​​​​ഗാ രാ​​​​ജ്യ​​​​ത്ത് സു​​​​നാ​​​​മി. ഫി​​​​ജി, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ വ​​​​ട​​​​ക്ക​​​​ൻ ദ്വീ​​​​പ്, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ തീ​​​​രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും സു​​​​നാ​​​​മി മു​​​​ന്ന​​​​റി​​​​യി​​​​പ്പു പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ നു​​​​കു അ​​​​ലോ​​​​ഫ​​​​യി​​​​ൽ​​​​നി​​​​ന്ന് 65 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​ട​​​​ക്ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലു​​​​ള്ള ഹം​​​​ഗ ടോം​​​​ഗ-​​​​ഹം​​​​ഗ ഹാ​​​​അ​​​​പാ​​​​യി അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത​​​​മാ​​​​ണ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത്. എ​​​​ട്ടു​​​​മി​​​​നി​​​​ട്ട് നീ​​​​ണ്ട ആദ്യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ഗ്ര​​​​ശ​​​​ബ്ദം 800 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ ഫി​​​​ജി​​​​യി​​​​ൽ വ​​​​രെ കേ​​​​ട്ടു. അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ചാ​​​​ര​​​​വും പു​​​​ക​​​​യും 20 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ എ​​​​ത്തി.

      Read More »
    • മെഡിക്കല്‍ രംഗത്ത് പുതു ചരിത്രം, ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം ,

      മെഡിക്കല്‍ രംഗത്ത് പുതു ചരിത്രം. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റി വെച്ച് പുതുചരിത്രം കുറിച്ചത് . 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവെച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശാസ്ത്രക്രിയക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏഴ് മണിക്കൂർ നീണ്ട ശാസ്ത്രക്രിയയാണ് നടന്നത്. . അടുത്ത കുറച്ച് ആഴ്ചകള്‍ വളരെ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബെന്നറ്റിന്റെ ശാസ്ത്രക്രിയക്ക് മനുഷ്യ ഹൃദയം ലഭിക്കാന്‍ ഏറെ കാത്തിരുന്നിരുന്നു. ഒടുവില്‍ ലഭിക്കാതായതോടെ മരണം മുന്നില്‍ കണ്ട അവസ്ഥയിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റി വെക്കാന്‍ തീരുമാനിച്ചതെന്ന് ബെന്നറ്റിന്റെ കുടുംബം പറയുന്നു. ബെന്നറ്റിന്റെ ഹൃദയ ശാസ്ത്രക്രിയ പരീക്ഷണത്തിന് ഉപയോഗിച്ച പന്നിയില്‍ 10 ജനിതക മാറ്റങ്ങളാണ് ഡോക്ടര്‍മാര്‍ വരുത്തിയത്. മൂന്ന് ജീനുകളില്‍ മാറ്റം വരുത്തി.…

      Read More »
    • അമേരിക്കയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നു

      അമേരിക്കയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കണക്കനുസരിച്ച് 10,80,211 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് കണക്ക്. അമേരിക്കയിലെ ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്ര വ്യാപനമാണ്ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് അമേരിക്കയില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നാണ് വൈറ്റ്ഹൗസ് പകര്‍ച്ചവ്യാധി ഉപദേഷ്ടാവ് അന്തോണി ഫൗച്ചി പറഞ്ഞിരുന്നു. ഡിസംബര്‍ അവസാന ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കേസുകളില്‍ 59 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ രോഗ വ്യാപനം കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണെന്ന് അന്തോണി ഫൗച്ചി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അമേരിക്കയില്‍ 9,382 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു

      Read More »
    • ദുബായ് എമിഗ്രേഷൻ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

      ദുബായ്: ഈ വർഷം മുതൽ ദുബായ് എമിഗ്രേഷൻ തങ്ങളുടെ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ടു ഷെഡ്യൂളുകളിലായി രാവിലെ 7.30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ ദുബായ് ഓഫീസുകളുടെ സേവനം ലഭ്യമാവുകയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 3.30 വരെയാണ് ആദ്യ സമയക്രമം. രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെയാണ് രണ്ടാം ഷിഫ്റ്റ്. എന്നാൽ വെള്ളിയാഴ്ച ആദ്യസമയക്രമം രാവിലെ 7.30ന് തുടങ്ങി 12ന് അവസാനിക്കും. തുടർന്ന് ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ പ്രധാന ഓഫീസ് സേവനം ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസിന് വാരാന്ത്യ അവധിയായിരിക്കും. കഴിഞ്ഞ വർഷം വരെ സര്‍ക്കാര്‍ മേഖലയില്‍ ആഴ്‍ചയില്‍ അഞ്ചു ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ ഈ വര്‍ഷം അത് നാലര ദിവസമായി കുറയും.ശനിയും ഞായറും അവധി ദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള…

      Read More »
    • ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്‌ കെട്ടിടത്തില്‍ തീപിടിത്തം

      കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്‌ കെട്ടിടത്തില്‍ തീപിടിത്തം. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇത് പിന്നീട് മുകള്‍ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീ പിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.

      Read More »
    • വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്

      ദുബായ്: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വരുന്ന 10 ദിവസത്തേയ്ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രാ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനാനുമതി നല്‍കുകയുള്ളൂ. ഡിസംബര്‍ 29നും ജനുവരി 8നും ഇടയ്ക്ക് 20 ലക്ഷം യാത്രക്കാര്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്‌തേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടായിരത്തിന് മുകളിലാണ്. വ്യാഴാഴ്ച 2366 പേര്‍ക്ക് രോഗം റിപ്പോട്ട് ചെയ്തപ്പോള്‍ 840 പേര്‍ക്ക് രോഗം ഭേദമാകുകയും 2 മരണം സ്ഥിരീകരിക്കുകയും ചെയ്തു.

      Read More »
    • ശരീരത്തില്‍ 2 ഗര്‍ഭപാത്രം, ഒരേസമയം രണ്ടിലും കുഞ്ഞുങ്ങള്‍; അത്യപൂര്‍വ അവസ്ഥയുമായി യുവതി

      ശരീരത്തിലെ രണ്ടു ഗര്‍ഭപാത്രങ്ങളിലും ഒരേസമയം കുഞ്ഞുങ്ങള്‍. ലിങ്കണില്‍ 24കാരിയായ മേഗന്‍ ഫിപ്‌സിനാണ് അസാധാരണ അനുഭവത്തിനു സാക്ഷിയായിരിക്കുന്നത്. ശരീരത്തിന്റെ ഇടതും വലതുമാണ് ഗര്‍ഭപാത്രങ്ങള്‍. മുന്‍പ് രണ്ടു തവണ വലതുവശത്തെ ഗര്‍ഭപാത്രത്തില്‍ മേഗന്‍ ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യത്തില്‍ മേഗന്‍ വീണ്ടും ഗര്‍ഭിണിയായി. പരിശോധനയില്‍ ഇരു ഗര്‍ഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങള്‍ വീതമുണ്ടെന്നു കണ്ടെത്തി. മുന്‍പ് രണ്ടു തവണ മേഗന് കുഞ്ഞുങ്ങള്‍ ഉണ്ടായത് വലതുവശത്തെ ഗര്‍ഭ പാത്രത്തിലാണ്. തന്റെ ഇടത്തെ ഗര്‍ഭപാത്രം പ്രവര്‍ത്തനരഹിതമാണെന്നാണ് മേഗന്‍ കരുതിയത്. ഇത്തവണ ഗര്‍ഭിണിയായപ്പോള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇടതുവശത്ത് മേഗന് കുഞ്ഞിന്റെ അനക്കം അനുഭവപ്പെട്ടു. ഉടന്‍ തന്നെ അവര്‍ ആശുപത്രിയിലെത്തി പരിശോധിച്ചു. പരിശോധനയില്‍ ഇരുഗര്‍ഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങള്‍ വീതം ഉള്ളതായി കണ്ടെത്തി. ‘ഡിഡല്‍ഫിസ്’ എന്ന അസാധാരണമായ അവസ്ഥയാണ് യുവതിക്കുള്ളത്. 2000 സ്ത്രീകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം അപൂര്‍വ അവസ്ഥ ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില കേസുകളില്‍ ഇരു ഗര്‍ഭപാത്രങ്ങള്‍ക്കും ഓരോ സര്‍വിക്‌സ് വീതവും ഉണ്ടാകും. വേദന…

      Read More »
    • കോവിഡ് ‘സൂനാമി’ ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ മേധാവി

      ജനീവ: കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് ‘സൂനാമി’ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ വകഭേദം ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകുമെന്നും ഇത് ആരോഗ്യസംവിധാനങ്ങള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

      Read More »
    • കോവിഡ് ,ഒമിക്രോണ്‍; ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു

      ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെയും ഒമിക്രോണ്‍ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിലാണ് നടപടി. ഒമാനിൽ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികൾക്കു രാജ്യത്തെത്താനും 2 ഡോസ് വാക്സീൻ നിർബന്ധമാക്കി. 72 മണിക്കൂറിനകമുള്ള ആർടി പിസിആർ നെഗറ്റീവ് റിപ്പോർട്ട് കരുതണം. വാക്‌സീനെടുക്കാൻ ആരോഗ്യപ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അസ്ട്രസെനക (കോവിഷീൽഡ്), കോവാക്സിൻ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സ്പുട്നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ് ഒമാൻ അംഗീകരിച്ച വാക്സീനുകൾ. അബുദാബിയിൽ ഗ്രീൻപാസും 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്കേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ.മറ്റു എമിറേറ്റിൽനിന്ന് അബുദാബിയിലേക്കു വരുന്നവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. കുവൈത്തിൽ എത്തുന്നവർക്ക് 3 ദിവസം നിർബന്ധിത ക്വാറന്റീൻ ‌നിലവിൽ ‌വന്നു. 72 മണിക്കൂറിനു ശേഷം ‌പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ പുറത്തിറങ്ങാം. പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ തുടരണം.

      Read More »
    • ഒമിക്രോണ്‍; ന്യൂയോർക്കിൽ കൂടുതൽ കുട്ടികൾ ആശുപത്രിയിൽ

      വാഷിങ്ടന്‍: ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ഒമിക്രോണ്‍ കേസുകള്‍ മൂലം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് നാലു മടങ്ങ് കൂടുതലാണ്. പകുതിയോളം കുട്ടികള്‍ അഞ്ചു വയസ്സിനു താഴെയുള്ളവരാണ്. ഒമിക്രോണ്‍ രാജ്യത്ത് വ്യാപകമായി പടരുന്നുണ്ടോ എന്നത് പരിഗണിക്കാതെതന്നെ, ശൈത്യകാലത്ത് യുഎസിലെ കോവിഡ് കേസുകളില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേതന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് ശരാശരി 1,90,000 പേരാണ് രോഗബാധിതരായത്. ഒമിക്രോണ്‍ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമായി. ഹോം കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളുടെ വിതരണക്ഷാമവും ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

      Read More »
    Back to top button
    error: