യുഎസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച നാലംഗ ഇന്ത്യന്‍ കുടുംബം ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു.അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്.അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ അകലെ മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതിശൈത്യത്തിന്റെ മറവില്‍ വടക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമച്ച കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. അനധികൃത കുടിയേറ്റത്തിനായി പോയ സംഘത്തിന്റെ ഭാഗമായിരുന്ന ഇവര്‍ യാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോകുകയായിരുന്നു.സം ഭവത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ കാനഡ, യു.എസ് അംബാസഡര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.