World
-
യുദ്ധം തുടങ്ങി, ഇന്ത്യൻ ഓഹരി വിപണി തകർന്നു; സ്വര്‍ണവില പറക്കുന്നു. എണ്ണവില കുതിച്ചുയരുന്നു
ഒറ്റ രാത്രി കൊണ്ട് കേരളത്തിൽ സ്വര്‍ണവില കുത്തനെ കൂടി. പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 37,480 രൂപയാണ് വില. ഗ്രാമിന് 4685 രൂപ. ഇതോടെ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഉയര്‍ന്നത്. ഈ വര്‍ഷം ജനുവരി ആദ്യം മുതൽ കൂടിയും കുറഞ്ഞുമിരിക്കുകയാണ് സ്വർണവില. ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഓഹരി വിപണി റഷ്യ–യുക്രെയ്ൻ യുദ്ധഭീതിയിൽ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ തകർച്ച ഞെട്ടിക്കുന്നതാണ്. യുദ്ധഭയത്തിൽ വിപണികളിൽനിന്നു വിദേശനിക്ഷേപകർ കൂട്ടത്തോടെ പിൻമാറുന്നു. യുദ്ധഭീതിയിൽ ആഗോള ഓഹരി വിപണികളിലെല്ലാം വലിയ വിൽപനാ സമ്മർദവും നേരിടുന്നുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ലോകരാജ്യങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ പരസ്പരം ബന്ധപ്പെടുന്നുണ്ട്. ലോകത്തിലെ ഏത് കോണിലെയും പ്രശ്നങ്ങൾ ഓഹരി വിപണികളെ ആകെ ബാധിക്കുന്നത് അതുകൊണ്ടാണ്. യുദ്ധസമാന സാഹചര്യങ്ങളോ മറ്റു തരത്തിലുള്ള…
Read More » -
മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സംസ്ഥാനം.
യുക്രെയ്നിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുക്രെയ്നിലുള്ള മലയാളി വിദ്യാർഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ചു<span;>. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു. ഉക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു
Read More » -
1800 ഓളം ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നു
മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത് 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ അടച്ച പശ്ചാത്തലത്തിലാണ് തിരികെ വിമാനം പോന്നത്. 18000 ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ വെടിവയ്പും സ്ഫോടനവും യുദ്ധം ഉക്രൈന്‍ ജനതയോടെല്ലെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍ പറഞ്ഞു. സൈനിക നടപടി അനിവാര്യമെന്നും ഉക്രൈന്‍ ആയുധം വെച്ച് കീഴടങ്ങണമെന്നും പുടിന്‍ പറഞ്ഞു. സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഉക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഉക്രൈന്‍ വിമാനത്താവളങ്ങള്‍ അടച്ചു.…
Read More » -
റഷ്യ യുദ്ധം തുടങ്ങി; തിരിച്ചടിച്ച് യുക്രൈന്‍
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ചടുല നീക്കവുമായി റഷ്യന്‍ സൈന്യം യുക്രൈനിലേക്ക് ഇരച്ചുകയറി. ബഹുമുഖ ആക്രമണമാണ് റഷ്യന്‍ സൈന്യം യുക്രൈനെതിരേ അഴിച്ചുവിടുന്നത്. കര, വ്യോമ, നാവിക സേനകളുടെ സംയുക്തമായ ആക്രമണത്തിനാണ് യുക്രൈന്‍ ഇന്ന് രാവിലെ ഇരയായത്. ജനങ്ങളെ ആക്രമിക്കില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ബോംബ് വര്‍ഷവും മിസൈല്‍ ആക്രമണവും പല നഗരങ്ങളേയും തകര്‍ത്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. യുക്രൈനും ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിക്കുന്നത്. യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈന്‍. റഷ്യയില്‍ യുക്രൈന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ സ്ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കീവില്‍ സ്‌ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു. നേരത്തെ യുക്രൈനോട് പ്രതിരോധത്തിന് ശ്രമിക്കരുതെന്നും കീഴടങ്ങണമെന്നും റഷ്യന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ പ്രതിരോധിക്കുമെന്ന് തന്നെ…
Read More » -
ഇന്ത്യൻ സഹായം തേടി യുക്രൈൻ
യുക്രെയ്നിലെ റഷ്യയുടെ ഇടപെടലില്‍ ഇടപെടണമെന്ന് യുക്രെയ്ന്. ഇന്ത്യയിലെ യുക്രെയ്ന് അംബാസിഡര്‍ ഇഗോര്‍ പോളികോവ് ആണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. എന്നാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി. പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Read More » -
ഗോഡ് ഫാദർ വീണ്ടും തിയേറ്ററുകളിലേക്ക്…
വഴിവിട്ട ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മൂത്തമകന്‍ സണ്ണി യോടാണ് ( ജെയിംസ് കാന്‍) ബന്ധങ്ങളെ നിര്‍വചിക്കുന്ന ശക്തമായ ഡയലോഗ് വീറ്റോ കോര്‍ലിയോണി പറയുന്നത് ‘സക്രൈം ഫിലിമിലെ ക്ലാസിക്കെന്ന ഒറ്റചതുരത്തില്‍ ഒതുക്കാന്‍ കഴിയാത്ത ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പലയുടെ ‘ദ ഗോഡ്ഫാദര്‍ ‘തിയറ്ററുകളെ ത്രസിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികമാണ് ഈ മാർച്ച് 14ന്. ലോക സിനിമകളിൽ തന്നെ വലിയൊരു സ്ഥാനമുള്ള സിനിമയാണ് ‘ഗോഡ് ഫാദർ’ മെർലൻ ബ്രാണ്ടോ നായകണയെത്തുന്ന ചിത്രം ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തത് 1972 ലാണ്, 1974ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. അതും ലോകമെമ്പാടുമുള്ള തീയേറ്ററ്കളിൽ ആഘോഷമായിരുന്നു. 1990 ൽ ഇറങ്ങിയ മൂന്നാം ഭാഗം നിരാശപ്പെടുത്തി. ‘ആം ഗോയിങ് ടു മേക് ഹിം ആന്‍ ഓഫര്‍ …ഹീ കനോട്ട് റെഫ്യൂസ്’ എന്ന് പതിഞ്ഞ എന്നാല്‍ തുളഞ്ഞു കയറുന്ന ശബ്ദത്തില്‍ മാര്‍ലണ്‍ ബ്രാണ്ടോയുടെ വീറ്റോ കോര്‍ലിയോണി പറയുന്നത് വീണ്ടും കേൾക്കാൻ ലോകം തയാറായി കൊണ്ടിരിക്കുന്നു. വീണ്ടും ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്…
Read More » -
ലോകം യുദ്ധഭീതിയിലേക്കോ? ക്രൂഡോയിൽ വിലയിൽ വൻ വർധന.
യുക്രൈന്‍- റഷ്യ സംഘര്‍ഷം ലോകമാകെ ആശങ്ക പരാതിയിരിക്കുകയാണ്. ഈ പ്രതിസന്ധി ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.അതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ഇന്ധന വിലയും ഉയർന്നേക്കാം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് അടുത്താണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധ സമാന സാഹചര്യം ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം. ആറ് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വര്‍ധനവിന് ശേഷം എണ്ണവില ബാരലിന് 100 ഡോളര്‍ നിലവാരത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഓഹരി വിപണിയെ പുറകോട്ട് വലിച്ചത് യുദ്ധഭീതിയായിരുന്നു. ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയില്‍ വില ഇനിയുമുയര്‍ന്നാല്‍ പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് വര്‍ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ്…
Read More » -
യുക്രെയ്ൻ അതിർത്തിയോട് കൂടുതൽ അടുത്ത് റഷ്യൻ സൈന്യം
യുക്രെയ്ൻ അതിർത്തിയോട് കൂടുതൽ അടുത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ അതിർത്തിക്ക് സമീപം റഷ്യൻ സൈന്യം നിലയുറപ്പിച്ചതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. മാക്സര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തെക്കൻ ബലാറസിലും യുക്രെയ്ൻ അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ റഷ്യയിലെ വിവിധ ഭാഗങ്ങളിലാണ് അധിക സൈനിക വിന്യാസം. തെക്കൻ ബെലാറസിലെ മോസിറിനടുത്തുള്ള ഒരു ചെറിയ വ്യോമതാവളത്തിൽ 100-ലധികം വാഹനങ്ങളും ഡസൻ കണക്കിന് സൈനിക കൂടാരങ്ങളും പുതിയ ചിത്രത്തിൽ കാണാം. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് ഈ വ്യോമതാവളം. പടിഞ്ഞാറൻ റഷ്യയിലെ പോഷെപിന് സമീപം കൂടുതൽ വിന്യാസത്തിനായി പ്രദേശത്തെ തടസങ്ങൾ നീക്കുന്നതും ചിത്രത്തിൽ വ്യക്തമാണ്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 20 കിലോമീറ്ററിൽ താഴെയുള്ള ബെൽഗൊറോഡിന്റെ തെക്കുപടിഞ്ഞാറുള്ള ഗ്രാമപ്രദേശങ്ങളിൽ നിരവധി പുതിയ സൈനികരെയും ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. താൽക്കാലിക ആശുപത്രിയും നിർമിച്ചിട്ടുണ്ട്.
Read More » -
കുതിച്ചുയരുന്നു എണ്ണവില; 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്
അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയര്‍ന്ന് എണ്ണവില. രാജ്യന്തര വിപണിയില്‍ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. ആഗോള എണ്ണ ഉത്പാദകരില്‍ റഷ്യക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. റഷ്യ യുക്രൈന്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാലം യുദ്ധം തുടര്‍ന്നേക്കുമെന്ന സൂചനകള്‍ വന്നതോടെയാണ് എണ്ണവിലയില്‍ വര്‍ധന പ്രകടമായി തുടങ്ങിയത്. വിമത മേഖലകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചതോടെയാണ് അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില ഇത്രയും ഉയര്‍ന്നത്. എന്നാല്‍ ആഗോള തലത്തിലെ എണ്ണ വിലയുടെ ഉയര്‍ച്ച ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ ചലനമുണ്ടാക്കിയിട്ടില്ല. റഷ്യയില്‍ ചെറിയ തോതില്‍ മാത്രമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്. എന്നാല്‍ യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ എണ്ണ വിലയില്‍ ഉയര്‍ച്ചയുണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
മാപ്പ് ലഭിച്ച പ്രതി, ഹൃദയാഘാതം വന്ന് മരിച്ചു
കഴിഞ്ഞ 18 വര്‍ഷമായി തന്നെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇരയുടെ കുടുംബത്തോട് നിരന്തരമായി അപേക്ഷിച്ചിരുന്ന കൊലക്കേസിലെ പ്രതിക്കാണ് മാപ്പ് കിട്ടിയത്. തൊട്ടുപ്പിന്നാലെ അയാൾ ഹൃദയഘാതം വന്ന് മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരനാണ് മാപ്പ് നൽകിയതിന് തൊട്ടുപിന്നാലെ മരിച്ചത്.സംഭവം നടന്നത് ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി ദയാഹര്‍ജി നല്‍കിയതിന് പിന്നാലെയാണ്. 55 കാരനായ പ്രതിക്ക് മാപ്പ് ലഭിച്ചതിന് പിന്നാലെ അതീവ സന്തോഷവാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍പസമയത്തിനകം പ്രതിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇരയുടെ മാതാപിതാക്കള്‍ ഇയാള്‍ക്ക് മാപ്പുനല്‍കിയെന്ന് അറിയിച്ചതോടെ സന്തോഷവാനായ പ്രതി പെട്ടെന്നുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വന്നെ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
Read More »