World
-
റഷ്യ യുക്രൈൻ യുദ്ധം പിടിമുറുകുന്ന സാഹചര്യത്തിൽ സമാധാന സന്ദേശവുമായി പോപ് ഫ്രാന്‍സിസ്
യുക്രൈന് റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ്. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവിയും വത്തിക്കാൻ തലവനുമായ സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , യുക്രൈന് (#Ukraine) എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്റെ ചിത്രത്തില്‍. ‘എല്ലാ യുദ്ധക്കളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി. വെള്ളിയാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു. റഷ്യന്‍ അംബാസിഡറുമായി 30 മിനുട്ടോളം സംസാരിച്ച മാര്‍പാപ്പ. റഷ്യയുടെ യുക്രൈന് അധിവേശം സംബന്ധിച്ച ആശങ്ക പങ്കുവച്ചതായാണ് റിപ്പോര്‍ട്ട്. അതേ സമയം റഷ്യ യുക്രൈന് സംഘര്‍ഷത്തില്‍ മദ്ധ്യസ്ഥം വഹിക്കാം എന്ന് മാര്‍പാപ്പ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വത്തിക്കാന്‍ തള്ളികളഞ്ഞു. അതേസമയം, യുക്രൈൻ ചർച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും റഷ്യ വെടി നിർത്തിയില്ല. നിമിഷങ്ങൾക്കകം യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ്…
Read More » -
ഹാക്കർമാരുടെ സഹായം തേടി യുക്രൈൻ, സൈബർ പ്രതിരോധം സജ്ജമാക്കും
രാജ്യത്തെ ഹാക്കർമാരെ തേടി യുക്രെനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ സന്ദേശമെത്തിയതായി കീവിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. റഷ്യയുടെ കടന്നാക്രമണം വല്ലാതെ ക്ഷീണം സൃഷ്ടിച്ച യുക്രൈൻ കഴിയുന്ന തരത്തിലെല്ലാം പ്രതിരോധം സജ്ജമാക്കുകയാണ്. സൈബർ പോരാട്ടം അതിന്റെ മുന്നോടിയാണ്. റഷ്യൻ സേനയ്ക്കെതിരേ സൈബർ പ്രതിരോധം തീർക്കാനും സൈബർ ആക്രമണം നടത്താനുമാണ് ഹാക്കർമാരുടെ സന്നദ്ധസേവനം യുക്രെയിൻ പ്രയോജനപ്പെടുത്തുന്നത്. അതുപോലെ തന്നെ വൈദ്യുത നിലയം, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റാതിരിക്കാനും അട്ടിമറിക്കാതിരിക്കാനും സൈബർ സുരക്ഷയൊരുക്കുക എന്ന ദൗത്യവും സൈബർ വിദഗ്ധൻമാർക്കുണ്ട്. സൈബർ ഹാക്കിംഗിൽ തങ്ങൾക്കുള്ള കഴിവും നൈപുണ്യവും വ്യക്തമാക്കി പ്രതിരോധമന്ത്രാലയത്തെ സമീപിക്കാൻ ഇന്നലെയാണ് ഹാക്കർ ഫോറങ്ങളിൽ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സൈബർ സേനയിൽ ചേരാൻ ഇതിനകം നിരവധി ഹാക്കർമാരും സൈബർ വിദഗ്ധരും തയാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കീവിലെ സൈബർ സെക്യൂരിറ്റി കമ്പനികളെ അടക്കം ഇക്കാര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. 2015ൽ റഷ്യ നടത്തിയ സൈബർ ആക്രമണത്തിൽ യുക്രെയിനിലെ വൈദ്യുത നിലയങ്ങളും ജലസേചന…
Read More » -
യുക്രെയ്നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ
യുക്രെയ്നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ. യുക്രെയ്ന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നിവയുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാർഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാർഗം ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പല വിദ്യാർഥികളും ബങ്കറുകളിലാണ് അഭയം തേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവരെ യുക്രൈൻ അതിർത്തിയിലെത്തിക്കുക എന്ന വലിയ വെല്ലുവിളി ഇന്ത്യ നേരിടുന്നുണ്ട്. പുതപ്പു പോലുമില്ലാതെ കൊടും തണുപ്പത്താണ് വിദ്യാർഥികൾ കഴിയുന്നത്. ആരോടും പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഹെല്പ് ലൈൻ നമ്പർ യുക്രെയ്നിലെ ഇന്ത്യക്കാർക്ക് 1800118797 എന്ന ഇന്ത്യൻ എംബസിയുടെ ടോൾഫ്രീ നന്പരിലേക്ക് ബന്ധപ്പെടാം. ഇതിനു പുറമേ 91 11 23012113, 91 11…
Read More » -
യുക്രൈനിൽ റഷ്യന്‍ സേന നടത്തിയ സൈനിക നീക്കത്തില്‍ വന്‍ നാശ നഷ്ടം
യുക്രൈന് എതിരെ റഷ്യന്‍ സേന നടത്തിയ സൈനിക നീക്കത്തില്‍ വന്‍ നാശ നഷ്ടം. റഷ്യന്‍ ആക്രമണം ഒരു ദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് ഇതുവരെ 137 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതായി യുക്രൈന് പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്കി അറിയിച്ചു. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വ്യക്തമാക്കി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.റഷ്യന്‍ ആക്രമണത്തില്‍ 137 പേര് മരിച്ചതായി സെലന്‍സ്കി സ്ഥിരീകരിച്ചു. 306 പേര്‍ക്ക് പരുക്കേറ്റു. 160ലേറെ മിസൈലുകള്‍ റഷ്യ യുക്രൈനിന് മേല്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ കണക്ക്. എന്നാല്‍, റഷ്യയുടെ 30 യുദ്ധ ടാങ്കുകളും അഞ്ച് വിമാനങ്ങളും നാല്പത് ഹെലികോപ്റ്ററുകളും നശിപ്പിച്ചതായി യുക്രൈന് അറിയിച്ചു. റഷ്യന്‍ സൈന്യത്തിന് കീഴടങ്ങാന്‍ വിസ്സമ്മതിച്ച 13 യുക്രൈന് സൈനികരെ വധിച്ചതായും യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി അറിയിച്ചു. ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രൈന് പട്ടം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇവരുടെ ഓര്‍മ്മകള്‍ അനുഗ്രഹമാകുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. വികാരാധീനനായിട്ടായിരുന്നു സെലന്‍സ്കി രാജ്യത്തെ അഭിസംബോധന ചെയ്തത്. റഷ്യയെ പ്രതിരോധിക്കുന്നത് യുക്രൈന്…
Read More » -
യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധ പ്രകടനം
യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍. നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അതേസമയം റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തു വന്നു. റഷ്യക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയും. ചൈനയുടെ നിലപാടിനെതിരെയും ഓസ്ട്രേലിയ. ഈ സാഹചര്യത്തില്‍ ചൈന മോസ്കോയുമായുള്ള വാണിജ്യ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് അം?ഗീകരിക്കാനാവില്ല. റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. റഷ്യന്‍ പ്രമാണികള്‍ക്കെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റഷ്യയ്ക്ക് എതിരെ ഉപരോധം പ്രഖ്യാപിച്ച് കാനഡയും. വീണ്ടുവിചാരമില്ലാത്തതും അപകടകരവുമായ നീക്കമാണ് റഷ്യയുടേതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജസ്റ്റിന് ട്രൂഡോ വ്യക്തമാക്കുന്നു. എക്സ്പോര്‍ട്ട് പെര്‍മിറ്റുകള്‍ എല്ലാം റദ്ദാക്കി. റഷ്യന്‍ പ്രമാണിമാര്‍ക്കെതിരെയും ബാങ്കുകള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തി.
Read More » -
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ
<span;>യുക്രൈന് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. അക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു, നയതന്ത്ര ചര്‍ച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാന്‍ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങള്‍ നടത്തണമെന്ന് മോദി പറഞ്ഞു. <span;>യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ നടപടി സ്വീകരിച്ചു. ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരെ കരമാര്‍ഗം നാട്ടിലെത്തിക്കാന്‍ സുരക്ഷിതമായ റൂട്ട് മാപ് തയ്യാറാക്കിയിട്ടുണ്ടെന്ന് വിദേശ കാര്യസെക്രട്ടറി ഹര്‍ഷ് വര്ധന് സൃഗ്ലാ അറിയിച്ചു. അതെ സമയം റഷ്യ-ഉക്രൈന് പ്രശ്നം പരിഹരിക്കാന്‍ സത്യ സന്ധവും ആത്മാര്‍തവുമായ ചര്‍ച്ച ആവശ്യമാണെന്നും ഏറ്റുമുട്ടലിന് അവസാനം ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. <span;>ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. അതെ…
Read More » -
റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബൈഡൻ
<span;>റഷ്യ യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉപരോധം കടുപ്പിച് അമേരിക്ക. റഷ്യയുടെ നീക്കങ്ങളെ ബൈഡൻ അപലപിച്ചു. <span;> യുദ്ധം തിരഞ്ഞെടുത്ത റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന് പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്നും . നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്താനും ബൈഡൻ തീരുമാനിച്ചു. യുദ്ധം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ വ്ലാദിമിര്‍ പുടിന് അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന് പ്രസ്താവിച്ചു. <span;>റഷ്യയിലേക്കുള്ള കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്കെതിരായ ഉപരോധത്തിന് ജി- 7 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയെന്നും ബൈഡന് വ്യക്തമാക്കി. ജി-7 രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചെന്നാണ് അദ്ദേഹം അറിയിച്ചത്. ബ്രിട്ടണും കാനഡയും റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചിട്ടുണ്ട്. <span;> ആഴ്ചകളോളം മുന്നറിയിപ്പ് നല്‍കിയത് ഇപ്പോള്‍ സംഭവിച്ചുവെന്ന് ബൈഡന് പറഞ്ഞു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെറഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി .…
Read More » -
സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് പുടിനോട് മോദി
യുക്രെയ്നിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് മോദി അഭ്യർഥിച്ചു. പുടിനുമായി മോദി 25 മിനിറ്റ് നേരം ഫോണിൽ സംസാരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയും റഷ്യയും തമ്മിൽ തുടർച്ചയായ നയതന്ത്രതല ആശയവിനമയത്തിന് ധാരണയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുക്രെയ്നിലെ ഇന്ത്യൻ പൗരന്മാരുടെ പ്രത്യേകിച്ച് വിദ്യാർഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് മോദി റഷ്യൻ പ്രസിഡന്റിനെ ധരിപ്പിച്ചു. അവരെ സുരക്ഷിതമായി പുറത്തുകടത്തുന്നതിനും ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതിനും ഇന്ത്യ മുൻഗണന നൽകുന്നതായും അദ്ദേഹം അറിയിച്ചു.
Read More » -
യുക്രെയ്നിലെ 70 ൽ അധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യ
യുക്രെയ്നിലെ 70 ൽ അധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യ. 11 വ്യോമതാവളങ്ങൾ ഉൾപ്പെടെ സൈനിക കേന്ദ്രങ്ങൾ തകർത്തതായാണ് റഷ്യ അവകാശപ്പെട്ടത്. റഷ്യൻ ആക്രമണത്തിൽ 74 സൈനിക താവളങ്ങൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. 11 വ്യോമതാവളങ്ങൾ, മൂന്ന് സൈനിക പോസ്റ്റുകൾ, 18 റഡാർ സ്റ്റേഷനുകൾ, വിമാനവേധ മിസൈൽ സംവിധാനങ്ങൾ എന്നിവ തകർത്തു. യുക്രെയ്ൻ സൈനിക ഹെലികോപ്റ്ററും നാല് ഡ്രോണുകളും വെടിവച്ചിട്ടതായും ഇഗോർ കൊനാഷെങ്കോവ് അറിയിച്ചു. റഷ്യൻ സായുധ സേനയുടെ പിന്തുണയോടെ വിമത സേന ആക്രമണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Read More »
