യുക്രെയ്ൻ അതിർത്തിയോട് കൂടുതൽ അടുത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ അതിർത്തിക്ക് സമീപം റഷ്യൻ സൈന്യം നിലയുറപ്പിച്ചതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. മാക്സര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തെക്കൻ ബലാറസിലും യുക്രെയ്ൻ അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ റഷ്യയിലെ വിവിധ ഭാഗങ്ങളിലാണ് അധിക സൈനിക വിന്യാസം.
തെക്കൻ ബെലാറസിലെ മോസിറിനടുത്തുള്ള ഒരു ചെറിയ വ്യോമതാവളത്തിൽ 100-ലധികം വാഹനങ്ങളും ഡസൻ കണക്കിന് സൈനിക കൂടാരങ്ങളും പുതിയ ചിത്രത്തിൽ കാണാം. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് ഈ വ്യോമതാവളം.
പടിഞ്ഞാറൻ റഷ്യയിലെ പോഷെപിന് സമീപം കൂടുതൽ വിന്യാസത്തിനായി പ്രദേശത്തെ തടസങ്ങൾ നീക്കുന്നതും ചിത്രത്തിൽ വ്യക്തമാണ്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 20 കിലോമീറ്ററിൽ താഴെയുള്ള ബെൽഗൊറോഡിന്റെ തെക്കുപടിഞ്ഞാറുള്ള ഗ്രാമപ്രദേശങ്ങളിൽ നിരവധി പുതിയ സൈനികരെയും ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. താൽക്കാലിക ആശുപത്രിയും നിർമിച്ചിട്ടുണ്ട്.