ഗോഡ് ഫാദർ വീണ്ടും തിയേറ്ററുകളിലേക്ക്…
വഴിവിട്ട ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മൂത്തമകന് സണ്ണി യോടാണ് ( ജെയിംസ് കാന്‍) ബന്ധങ്ങളെ നിര്‍വചിക്കുന്ന ശക്തമായ ഡയലോഗ് വീറ്റോ കോര്‍ലിയോണി പറയുന്നത് ‘സക്രൈം ഫിലിമിലെ ക്ലാസിക്കെന്ന ഒറ്റചതുരത്തില്‍ ഒതുക്കാന്‍ കഴിയാത്ത ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പലയുടെ ‘ദ ഗോഡ്ഫാദര് ‘തിയറ്ററുകളെ ത്രസിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികമാണ് ഈ മാർച്ച് 14ന്.
ലോക സിനിമകളിൽ തന്നെ വലിയൊരു സ്ഥാനമുള്ള സിനിമയാണ് ‘ഗോഡ് ഫാദർ’ മെർലൻ ബ്രാണ്ടോ നായകണയെത്തുന്ന ചിത്രം ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തത് 1972 ലാണ്, 1974ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. അതും ലോകമെമ്പാടുമുള്ള തീയേറ്ററ്കളിൽ ആഘോഷമായിരുന്നു. 1990 ൽ ഇറങ്ങിയ മൂന്നാം ഭാഗം നിരാശപ്പെടുത്തി.
‘ആം ഗോയിങ് ടു മേക് ഹിം ആന്‍ ഓഫര്‍ …ഹീ കനോട്ട് റെഫ്യൂസ്’ എന്ന് പതിഞ്ഞ എന്നാല്‍ തുളഞ്ഞു കയറുന്ന ശബ്ദത്തില്‍ മാര്‍ലണ്‍ ബ്രാണ്ടോയുടെ വീറ്റോ കോര്‍ലിയോണി പറയുന്നത് വീണ്ടും കേൾക്കാൻ ലോകം തയാറായി കൊണ്ടിരിക്കുന്നു. വീണ്ടും ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് പാരാമൗണ്ട് പിക്ക്ചർസ്. ഫെബ്രുവരി 25ന് തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനുണ്ടാവും. കേരളത്തിലും കൊച്ചി പോലുള്ള സ്ഥലങ്ങളിൽ റീ റിലീസുണ്ടാകും.