World

കുതിച്ചുയരുന്നു എണ്ണവില; 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

ന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയര്‍ന്ന് എണ്ണവില. രാജ്യന്തര വിപണിയില്‍ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. ആഗോള എണ്ണ ഉത്പാദകരില്‍ റഷ്യക്ക് നിര്‍ണായക സ്ഥാനമാണുള്ളത്.

റഷ്യ യുക്രൈന്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാലം യുദ്ധം തുടര്‍ന്നേക്കുമെന്ന സൂചനകള്‍ വന്നതോടെയാണ് എണ്ണവിലയില്‍ വര്‍ധന പ്രകടമായി തുടങ്ങിയത്. വിമത മേഖലകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചതോടെയാണ് അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില ഇത്രയും ഉയര്‍ന്നത്.

Signature-ad

എന്നാല്‍ ആഗോള തലത്തിലെ എണ്ണ വിലയുടെ ഉയര്‍ച്ച ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ ചലനമുണ്ടാക്കിയിട്ടില്ല. റഷ്യയില്‍ ചെറിയ തോതില്‍ മാത്രമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്. എന്നാല്‍ യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ എണ്ണ വിലയില്‍ ഉയര്‍ച്ചയുണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈനിലെ കിഴക്കന്‍ മേഖലകളിലേ ചില പ്രവിശ്യകള്‍ക്ക് സ്വയം ഭരണാധികാരം നല്‍ക്കുമെന്ന് ഇന്ന് രാവിലെ റഷ്യ അറിയിക്കുകയും അവിടേക്ക് സൈന്യത്തെ അറിയിക്കുകയും ചെയ്തത്. റഷ്യയുടെ നടപടിയെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Back to top button
error: