World
-
ന്യൂയോര്‍ക്ക് നഗരത്തെ വിറപ്പിച്ച് അക്രമി; 13 പേര്‍ക്ക് പരിക്ക്
ന്യൂയോർക്: ന്യൂയോർക് നഗരത്തിൽ ആക്രമണം. 13 പേർക്ക് പരിക്കേറ്റു. ഗ്യാസ് മാസ്ക് ധരിച്ചെത്തിയ ആൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോർക് സമയം രാവിലെ എട്ടരയോടെയാണ് ആക്രമണം നടന്നത്. Very dramatic video from the incident as the subway arrived at 36th St Sunset Park in Brooklyn. #brooklyn #shooting #nyc pic.twitter.com/5cOdeYPIb1 — Kristoffer Kumm (@Kristofferkumm) April 12, 2022 സൺസെറ്റ് പാർക്കിനടുത്ത് 36 സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു ആക്രമണം. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടർന്ന് ഇവിടെ സിറ്റി ട്രെയിൻ സർവീസുകൾ തടസപ്പെട്ടിട്ടുണ്ട്.
Read More » -
സൗദി അറേബ്യയില്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
റിയാദ്: സൗദിയില്‍ ബാങ്കുകള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് പിന്‍വലിച്ചു. ഓണ്‍ലൈന്‍ വഴി ബാങ്ക് അകൗണ്ടുകള്‍ തുറക്കാന്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കും നീക്കിയതില്‍ ഉള്‍പ്പെടും. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ക്കും പുതിയ ബെനഫിഷ്യറികള്‍ ആഡ് ചെയ്യുന്നതിനും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് അപേക്ഷിക്കാമെന്ന് ദേശീയ ബാങ്ക് അറിയിച്ചു. പ്രതിദിന ട്രാന്‍സ്ഫര്‍ തുക പഴയ പടി തുടരാമെന്നും അതികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്ക് തങ്ങളുടെ അകൗണ്ടുകള്‍ വഴിയുള്ള പരിധി നിശ്ചയിക്കാമെന്നും ഇതിനായി ബാങ്കുകളെ സമീപിക്കാമെന്നും സാമ വിശദീകരിച്ചു
Read More » -
അളവറ്റ സ്വപ്നങ്ങളുമായി അറബി നാട്ടിൽ തൊഴിൽ തേടി പോയി, ഒടുവിൽ തീരാ ദുരിതങ്ങളുമായി തിരിച്ചെത്തി; സുനിൽ പുരുഷോത്തമൻ്റെ ജീവിതം കരളലിയിക്കുന്ന കഥ
ഇത് ആറ്റിങ്ങൽ വക്കം സ്വദേശി സുനിൽ പുരുഷോത്തമൻ്റെ ജീവിത കഥ. ഏത് ശിലാ ഹൃദയൻ്റെയും കരളലിയിക്കുന്ന കഥ…! അളവറ്റ സ്വപ്നങ്ങളുമായാണ് സുനിൽ പുരുഷോത്തമൻ എന്ന ആ ചെറുപ്പക്കാരൻ ദുബായിൽ ജോലി അന്വേഷിച്ചു പോയത്. പല നാളത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഒരു ചെറിയ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ലഭിച്ചു. പരിമിതവരുമാനമുള്ള ആ തൊഴിൽ അയാൾ സന്തോഷത്തോടെ തുടർന്നു വരികയായിരുന്നു. പക്ഷേ വിധി അവിടെയും അയാളെ ക്രൂരമായി വേട്ടയാടി. കഴിഞ്ഞ ഡിസംബർ 12 ന് വാഹനം ഓടിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രോഗം ഗുരുതരമായി സ്ട്രോക്കിലേക്കും കോമയിലേക്കും മാറി. തുടർന്ന് മൂന്നര മാസത്തോളം സുനിൽ പുരുഷോത്തമൻ ദുബായ് റാഷിദ് ഹോസ്പിറ്റലിൽ അബോധാവസ്‌ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു. ഇദ്ദേഹം ജോലി ചെയ്തിരുന്നത് ഒരു ചെറിയ കമ്പനി ആയതിനാൽ ആശുപത്രിയിലെ ഭാരിച്ച ചിലവുകൾ ഏറ്റെടുക്കാൻ അവർ സന്നദ്ധരായില്ല. ആ സാഹചര്യത്തിൽ, ആരുടെയും തുണയില്ലാതെ വെന്റിലേറ്ററിലായിരുന്ന സുനിലിനെ ജനറൽ വാർഡിലേയ്ക്കു മാറ്റി. ഒടുവിൽ ഡിസ്ചാർജ്…
Read More » -
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ പ്രതികരിച്ച് അമേരിക്ക
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ പ്രതികരിച്ച് അമേരിക്ക. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയിൽ ഉപരോധ ലംഘനം ഒന്നുമില്ലെന്നും യുഎസ് പ്രസ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎസില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ഇന്ധന ഇറക്കുമതി നടത്തുന്നത്. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ പത്ത് ശതമാനത്തോളം അമേരിക്കയില്‍ നിന്നാണ്. റഷ്യയില്‍ നിന്ന് വെറും ഒന്നോ രണ്ടോ ശതമാനം മാത്രമാണെന്നും അതുകൊണ്ടു തന്നെ ഇതില്‍ ലംഘനം ഒന്നുമില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞദിവസം വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ഇരുനേതാക്കളും ആശങ്ക രേഖപ്പെടുത്തി. യുക്രെയ്നിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടു എന്നത് വിഷമകരമാണെന്നും ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. യുക്രെയ്ൻ ജനതയുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. നിലവിൽ നടക്കുന്ന യുക്രെയ്ൻ-റഷ്യ ചർച്ചകളിൽ സമാധനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. യുക്രെയ്നിലേയും റഷ്യയിലേയും…
Read More » -
പാക്കിസ്താനെ പുതിയ താവളമാക്കി ഐ.എസ്. ഭീകരര്‍; ഇന്ത്യയ്ക്ക് ഭീഷണി
ഇസ്ലാംമബാദ്: രാഷ്ട്രീയ അനിശ്ചിതത്വം മുറുകിയ പാക്കിസ്താനെ വട്ടമിട്ട് പുതിയൊരു ഭീഷണി. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍വന്നശേഷം, ഗതികിട്ടാതായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് പാക്കിസ്താനെ പുതിയ താവളമാക്കുന്നത്. അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐ എസ് ഭീകരര്‍ പാക്കിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എ പി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്താനില്‍ താലിബാന്റെ ഇന്റലിജന്‍സ് മേധാവിയായ എഞ്ചിനീയര്‍ ബഷീറിനെ ഉദ്ധരിച്ചാണ്, പാക്കിസ്താനെ ഗ്രസിച്ച പുതിയ മഹാവ്യാധിയുടെ വിശദാംശങ്ങള്‍ എ പി പുറത്തുവിട്ടത്. അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാക്കിസ്താനില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നാലെയാണ് ഐ എസും ഇവിടെ താവളമുറപ്പിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധിയിലായ പാക്കിസ്താനില്‍ ഐ എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളില്‍ താവളമുറപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ എന്ന ഭീകര സംഘടനയെ നേരത്തെ അമേരിക്കന്‍ സൈന്യം താറുമാറാക്കിയിരുന്നു. പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലെ നര്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു പ്രധാനമായും എ എസിന്റെ ആധിപത്യമുണ്ടായിരുന്നത്. നിരന്തരമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അന്ന് അമേരിക്കന്‍ സൈന്യം ഐ എസിനെ…
Read More » -
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹ്ബാസ് ചർച്ചയ്ക്ക് ക്ഷണിച്ചു. കശ്മീർ വിഷയത്തിലാണ് ഷഹ്ബാസ് മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. സമാധാനപരമായി കശ്മീർ പ്രശ്നം പരിഹരിക്കണം. എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കുമെന്നും ഷഹ്ബാസ് പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ കാഷ്മീർ പ്രശ്നം പരിഹരിക്കാതെ സമാധാനം നിലനിർത്താൻ കഴിയില്ലെന്നും ഷഹ്ബാസ് പറഞ്ഞു. നമുക്ക് ഒരുമിച്ച് കശ്മീർ പ്രശ്നം അവസാനിപ്പിക്കാമെന്നും ഷഹ്ബാസ് ഷരീഫ് കൂട്ടിച്ചേർത്തു.
Read More » -
ഷെഹബാസ് ഷെരീഫ് പുതിയ പാക് പ്രധാനമന്ത്രി
പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി പി.എം.എല്‍.എന്‍. നേതാവ് മിയാ മുഹമ്മദ് ഷെഹബാസ് ഷെരീഫിനെ തെരഞ്ഞെടുത്തു. പാകിസ്ഥാൻ്റെ 23-ാം പ്രധാനമന്ത്രിയായാണ് ഷഹബാസ് ഷരീഫ് സ്ഥാനമേൽക്കുന്നത്. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമാണ് പുതിയ പ്രധനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്. പിഎംഎല്‍ (എന്‍) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താന്‍ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎല്‍(എന്‍) അധ്യക്ഷനുമാണ്. ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയില്‍ ഇമ്രാന്‍ അനുകൂലികള്‍ പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി. പാകിസ്ഥാൻ മുസ്ലീം ലീഗിലെ നവാസ് പക്ഷത്തിൻ്റെ തലവനായ ഷഹബാസ് ഷരീഫ് പാക് നാഷണൽ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ച ആരംഭിച്ചിരുന്നു.
Read More » -
മലപ്പുറം സ്വദേശി അൽ ഐനിൽ കുഴഞ്ഞ് വീണു മരിച്ചു
ദുബൈ: മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു. പെരിന്തൽമണ്ണ വലിയങ്ങാടി ഉതുവില്ലിപറമ്പിൽ പഴന്തറ റഫീഖ് (54) ആണ് മരിച്ചത്. അൽഐനിലെ അൽ കഹറിൽ ടൈലറായി ജോലിചെയ്യുകയായിരുന്നു. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ നെച്ചിയിൽ ഫാത്തിമ, ഭാര്യ: ആയിഷക്കുട്ടി മക്കൾ: റുക്സാന, ഫർസാന, അർഷാന, ദിൽഷാന, ഷഹനാസ് മരുമക്കൾ: അൻവർ, ബഷീർ, സ്വാലിഹ്, ആഷിക്, റാഷിഫ് സഹോദരങ്ങൾ: അലവി, ആയിഷ, സറീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും എന്ന് സമദ് പൂന്താനം അറിയിച്ചു
Read More » -
കോവിഡ് വ്യാപനം: ചൈനയില്‍ നിയന്ത്രിണങ്ങൾ ശക്തം
ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതോടെ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ദമ്പതികൾ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകിയിരുന്നു. ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാംഗ്ഹായി നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ഷാംഗ്ഹായിയിൽ ജനങ്ങള്‍ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ വീടുകളിലും ഫ്ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വീടുകളുടെയും ഫ്ളാറ്റുകളുടെയും ബാല്‍ക്കണികളില്‍ ഇറങ്ങിനിന്ന് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read More » -
ഫ്രാൻസിൽ രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് :മക്രോണും പെന്നും നേര്‍ക്കുനേര്‍
ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിൽ നിലവിലെ പ്രസിഡന്റും “ഓൺ മാർഷ്’ മധ്യ, മിതവാദി പാർട്ടി നേതാവുമായ ഇമ്മാനുവൽ മക്രോണും തീവ്ര വലതുപക്ഷമായ നാഷനൽ റാലിയുടെ സ്ഥാനാർഥി മരീൻ ലെ പെന്നും ഏറ്റുമുട്ടും. നാല് വനിതകൾ അടക്കം 12 സ്ഥാനാർഥികളാണ് ഒന്നാം റൗണ്ടിൽ മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ടു നേടിയ മക്രോണും പെന്നും ഏപ്രിൽ 24നു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടും. 2017ലും രണ്ടാം റൗണ്ടിൽ മാക്രോണും പെന്നും തമ്മിലായിരുന്നു മത്സരം. ഒന്നാം റൗണ്ടിൽ 96 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ മക്രോണിന് 27.4 ശതമാനവും പെന്നിന്ന് 24.1 ശതമാനവും വോട്ട് ലഭിച്ചു. 21.5 ശതമാനം വോട്ടുമായി എൽഎഫ്ഐ സ്ഥാനാർഥി ഷോൺ – ലക് മിലെൻഷൻ ആണ് മൂന്നാം സ്ഥാനത്ത്. രണ്ടാം ഘട്ടം കൂടി ജയിച്ചാൽ 2002ൽ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മക്രോൺ.
Read More »