World

    • വിദേശ ഗൂഢാലോചന ആരോപണവുമായി ഇമ്രാന്‍ഖാന്‍ വീണ്ടും രംഗത്ത്; പാര്‍ട്ടി യോഗം വിളിച്ചു

      ഇസ്ലാംമബാദ്: അവിശ്വാസപ്രമേയം പാസായി അധികാരം നഷ്ടപ്പെട്ട് പുറത്തുപോയ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിദേശ ഗൂഢാലോചന ആരോപണവുമായി വീണ്ടും രംഗത്തെത്തി. 1947-ല്‍ ആണ് പാകിസ്താന് സ്വാതന്ത്രം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണക്രമത്തിനെതിരേ വിദേശ ഗൂഢാലോചന നടന്നിരിക്കുന്നു. ജനാധിപത്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ പ്രതിരോധം തീര്‍ക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇമ്രാന്‍ഖാന്റെ ആദ്യ പ്രതികരണം. ഇതിനിടെ നാളെ ദേശീയ അസംബ്ലിയില്‍ നിന്ന് എല്ലാ അംഗങ്ങളും രാജിവെക്കാന്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ ടെഹരീക്ക് ഇ ഇന്‍സാഫ് (പി.ടി.ഐ) തീരുമാനിച്ചു. ഭാവിയില്‍ ഏത് തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗവും ഇമ്രാന്‍ വിളിച്ചുചേര്‍ത്തു. ഇതിനിടെ പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയാവുമെന്ന് കരുതുന്ന ഷെഹബാസ് ഷെരീഫിനും മകന്‍ ഹംസയ്ക്കുമെതിരെ പണം തട്ടിപ്പിന് പാകിസ്താനിലെ പ്രത്യേക കോടതിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നതായും വാര്‍ത്തയുണ്ട്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ഖാന്‍ പുറത്തായത്. ദേശീയ സഭയില്‍ പ്രതിപക്ഷം…

      Read More »
    • ഷഹബാസ് ശരീഫ് പാക്‌ പ്രധാനമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

      ഇസ്ലാമാബാദ്: പിഎംഎല്‍എന്‍ തേതാവ് ഷഹബാസ് ശരീഫ് നാളെ പാകിസ്താന്റെ ഇരുപത്തിമൂന്നാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാന്‍ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് മിയാ മുഹമ്മദ് ഷെഹബാസ് ശരീഫ്. നിലവില്‍ പാക് നാഷണല്‍ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിന്‍സിന്റെ മുഖ്യമന്ത്രിയായിരുന്നു. ഷെഹ്ബാസ് ശരീഫിനെയാണ് നിലവില്‍ പ്രതിപക്ഷം പാകിസ്താന്റെ വസീരെ ആസം അഥവാ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുള്ളത്. 1951 -ല്‍ ലാഹോറില്‍ ജനനം. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജന്‍. നവാസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്ത്, ഷഹബാസിന്റെ ശ്രദ്ധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാക്ക് ഗ്രൂപ്പ് എന്ന സ്റ്റീല്‍ ഫാക്ടറിയുടെ നടത്തിപ്പില്‍ മാത്രമായിരുന്നു. നവാസ് ശരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം കുമിഞ്ഞുകൂടിയിരുന്നത് ഈ സ്ഥാപനത്തിലാണ് എന്നൊരു ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. 1988 -ല്‍ ബിസിനസ് ഉപേക്ഷിച്ച് ഷെഹ്ബാസ് രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങുന്നു. അക്കൊല്ലമാണ് അദ്ദേഹം പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്ക് ജയിച്ചു കയറുന്നത്. 1990 -ല്‍…

      Read More »
    • ദുരിത കഥളുമായി ലങ്ക

      കൊളംബോ: കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍പോലും പാല്‍ വാങ്ങാന്‍ കിട്ടാനില്ലാത്ത രാജ്യം, പിന്നെയുള്ളത് പാല്‍പ്പൊടിയാണ്. പക്ഷേ, അതിന്റെ വില താങ്ങാനാകില്ല. മരുന്നിനും പാല്‍പ്പൊടിക്കും ഇന്ധനത്തിനുമൊക്കെയായി ആരുടെയൊക്കെയോ കനിവുതേടി തെരുവില്‍ ക്യൂ നില്‍ക്കുകയാണ് ഒരു ജനത. ‘കുടുംബ സര്‍ക്കാരിന്റെ’ വികല നയങ്ങളാല്‍ കടക്കെണിയിലായിപ്പോയ രാജ്യത്തിന്റെ ദുരവസ്ഥയാണിത്. വളരെ ദൂരെയൊന്നുമല്ല, ആ രാജ്യം. കേരളത്തില്‍നിന്നു നേരിട്ടുള്ള വിമാനത്തില്‍ യാത്ര ചെയ്താല്‍ ഒന്നര മണിക്കൂറില്‍ എത്താവുന്ന അയല്‍രാജ്യമായ ശ്രീലങ്കയിലാണു ദുരിതത്തിരമാല അടിച്ചുകയറുന്നത്. ഇന്ധന, ഭക്ഷ്യക്ഷാമങ്ങള്‍ കാരണം ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ, ആശങ്കക്കടലിലാണ് 2.2 കോടിയോളമുള്ള മനുഷ്യര്‍. ഭേദപ്പെട്ട ജീവിതനിലവാരത്തില്‍ കഴിഞ്ഞവരാണു ലങ്കന്‍ ജനത. പെട്ടെന്ന് എല്ലാം ഇരുട്ടിലാക്കിയതു സര്‍ക്കാരിന്റെ പിടിപ്പുകേടുകളാണെന്നു വിശ്വസിക്കുന്നവരാണ് ഏറെയും. പാചകവാതകവിതരണം നിലച്ചിട്ട് ഒരു മാസമായി. മൂന്നു മണിക്കൂര്‍വരെ വരിയില്‍ നിന്നാലും സ്റ്റൗ കത്തിക്കാന്‍ മണ്ണെണ്ണ കിട്ടാത്ത അവസ്ഥ. പാല്‍ക്ഷാമം രൂക്ഷമായതോടെ പാല്‍പ്പൊടിക്കു ഡിമാന്‍ഡ് കൂടി. കിലോഗ്രാമിന് 2000 ശ്രീലങ്കന്‍ രൂപ വിലയുള്ള പാല്‍പ്പൊടി താങ്ങാനാവില്ലെന്നു നാട്ടുകാര്‍ സങ്കടപ്പെടുന്നു. രാജപക്‌സെ കുടുംബം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ…

      Read More »
    • ചക്ക ദുബായിലേക്ക് പറക്കുന്നു; പക്ഷേ കേരളത്തില്‍നിന്നല്ല!

      ധൂബ്രി: ദുബായിലേക്ക് ഇനി ചക്കയും പച്ചമുളകും പറന്നെത്തും. ചക്ക വരുന്നത് കേരളത്തില്‍നിന്നല്ലെന്നു മാത്രം. പകരം അസമില്‍നിന്നാണ്. ദുബായിലേക്ക് അസമില്‍നിന്ന് ചക്കയും പച്ചമുളകും കയറ്റുമതി ചെയ്യുന്നതിന് വെള്ളിയാഴ്ച തുടക്കമിട്ടു. അസമിലെ ബിലാസിപാറ ടൗണില്‍ നിന്ന് ചക്കയും മുളകുമായി പുറപ്പെട്ട വാഹനം ധൂബ്രി ഡപ്യൂട്ടി കമ്മിഷണര്‍ അന്‍ബമുതന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. ലോകപ്രിയോ ഗോപിനാഥ് ബൊര്‍ദോലോയ് വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച മുംബൈയിലേക്കും അവിടെനിന്ന് ദുബായിലേക്കും ചക്കയെത്തിക്കാനാണു പദ്ധതി. 1500 കിലോ ചക്കയും 500 കിലോ പച്ചമുളകുമാണ് കയറ്റുമതി ചെയ്യുന്നത്. ഇത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലെ 200ലധികം സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എത്തിക്കും. വിഷു അടുത്തതോടെ കണിവയ്ക്കാനും കറി വയ്ക്കാനും വറുക്കാനുമെല്ലാമായി ചക്കയ്ക്ക് വന്‍ ഡിമാന്‍ഡാണ് ഗള്‍ഫ് മേഖലയില്‍. അസമിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ (എപിഇഡിഎ) ഏകോപനത്തിലാണ് കയറ്റുമതി. ‘ധൂബ്രി ജില്ലയോടൊപ്പം അസമിനും കാര്‍ഷിക-സാമ്പത്തിക മേഖലയ്ക്ക് ഇതു പ്രധാനപ്പെട്ട ദിവസമാണ്. ജില്ലാ ഭരണകൂടത്തിന്റെയും കര്‍ഷകരുടെയും അതിതീവ്രപരിശ്രമത്തിലൂടെ…

      Read More »
    • പാക്കിസ്താനില്‍ അരങ്ങേറിയത് അത്യന്തം നാടകീയ സംഭവങ്ങള്‍

      ഇസ്ലാമാബാദ്: അവസാന ബോള്‍ വരെ കളിതുടരുമെന്ന് പ്രഖ്യാപിച്ച ഇമ്രാന്‍ ഖാന് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ദയനീയ പരാജയമാണ് കാത്തിരുന്നത്. 174 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 172 വോട്ടാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിനാല്‍ ഇമ്രാന് ഒരുവോട്ടുപോലും നേടാനായില്ല. അവിശ്വാസപ്രമേയ വോട്ടെടുപ്പ് തടയാനുള്ള ഇമ്രാന്റെ ശ്രമങ്ങള്‍ പാക്‌ഹൈക്കോടതിയുടെയും സൈന്യത്തിന്റെയും ഇടപെടലുകളെത്തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഇന്നലെ ദേശീയ അസംബ്ലി അഞ്ചുവട്ടം നിര്‍ത്തിവച്ച സഭാ അധ്യക്ഷന്റെ നടപടിയില്‍ വോട്ടെടുപ്പ് അനിശ്ചിതമായി നീണ്ടതിനെത്തുടര്‍ന്ന് പാക് സുപ്രീംകോടതി അമര്‍ഷം വെളിവാക്കി. വോട്ടെടുപ്പിന് അര്‍ധരാത്രി വരെ കാക്കുമെന്നും നടത്തിയില്ലെങ്കില്‍ പ്രത്യേക സിറ്റിങ് നടത്തുമെന്നു കോടതി അറിയിച്ചു. 12.30 വരെ വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ 12.45ന് കോടതി വിശാലബെഞ്ച് ചേരുമെന്ന് അറിയിച്ചു. പിന്നാലെ ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഹൈക്കോടതിയിലേക്ക് എത്തി. തുടര്‍ന്ന് അസംബ്ലി വീണ്ടും ചേര്‍ന്നപ്പോള്‍ സുപ്രീം കോടതിയുടെ അറസ്റ്റ് ഭയന്ന് സ്പീക്കര്‍ സ്പീക്കര്‍ ആസാദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കറും…

      Read More »
    • ഇമ്രാന്‍ ഖാന്‍ ഔട്ട്; അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി

      ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി എന്ന നാണക്കേടുമായി ഇമ്രാന്‍ ഖാന്‍ പുറത്ത്. അവസാന ബോള്‍ വരെ കളിതുടരുമെന്ന് പ്രഖ്യാപിച്ച ഇമ്രാനെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ദയനീയ പരാജയമാണ് കാത്തിരുന്നത്. 174 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 172 വോട്ടാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിനാല്‍ ഇമ്രാന് ഒരുവോട്ടുപോലും നേടാനായില്ല. അവിശ്വാസപ്രമേയ വോട്ടെടുപ്പ് തടയാനുള്ള ഇമ്രാന്റെ ശ്രമങ്ങള്‍ പാക്െഹെക്കോടതിയുടെയും െസെന്യത്തിന്റെയും ഇടപെടലുകളെത്തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഇന്നലെ ദേശീയ അസംബ്ലി അഞ്ചുവട്ടം നിര്‍ത്തിവച്ച സഭാ അധ്യക്ഷന്റെ നടപടിയില്‍ വോട്ടെടുപ്പ് അനിശ്ചിതമായി നീണ്ടതിനെത്തുടര്‍ന്ന് പാക് സുപ്രീംകോടതി അമര്‍ഷം വെളിവാക്കി. വോട്ടെടുപ്പിന് അര്‍ധരാത്രി വരെ കാക്കുമെന്നും നടത്തിയില്ലെങ്കില്‍ പ്രത്യേക സിറ്റിങ് നടത്തുമെന്നു കോടതി അറിയിച്ചു. 12.30 വരെ വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ 12.45ന് കോടതി വിശാലബെഞ്ച് ചേരുമെന്ന് അറിയിച്ചു. പിന്നാലെ ഇസ്ലാമാബാദ് െഹെക്കോടതി ചീഫ്ജസ്റ്റിസ് െഹെക്കോടതിയിലേക്ക് എത്തി. തുടര്‍ന്ന് അസംബ്ലി വീണ്ടും ചേര്‍ന്നപ്പോള്‍…

      Read More »
    • പാക്കിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍; സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു

      ഇസ്ലാമാബാദ്: പാകിസ്ഥാന്റെ രാഷ്ട്രീയ ഭാവിയുടെ വിധി നിര്‍ണയിക്കുന്ന ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. സുപ്രീംകോടതിയുടെ അര്‍ദ്ധരാത്രിയിലുള്ള ഇടപെടലുകള്‍ ഭയന്നാണ് ഇരുവരും രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സ്പീക്കറായി അയാ സാദ്ദിഖിനെ ചുമതലപ്പെടുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവിശ്വാസ പ്രമേയ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ വോട്ടെടുപ്പ് നടക്കും. രാത്രി പത്തരയ്ക്ക് മുന്‍പ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തില്‍ രാവിലെ പത്തരയ്ക്ക് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ അസസ് ഖൈസര്‍ സഭ നിര്‍ത്തിവെച്ചിരുന്നു. അരമണിക്കൂറിനുള്ളില്‍ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാന്‍ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാന്‍ അധിക്ഷേപിക്കുന്നുവെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. അര്‍ധരാത്രി…

      Read More »
    • ദുബായ് ഡാൻസ് ബാറിലേയ്ക്കു സ്ത്രീകളെ കടത്താൻ ശ്രമം; നര്‍ത്തകി അടക്കം ഏഴുപേര്‍ കുടുങ്ങി, 17 യുവതികളെ രക്ഷപ്പെടുത്തി

      ബംഗളൂരു: ദുബായ് ഡാൻസ് ബാറിലേയ്ക്കു കടത്താൻ ശ്രമിച്ച17 യുവതികളെ സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. ബംഗളൂരുവില്‍ നിന്നാണ് ദുബായിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ചത്. സംഘത്തിലെ പ്രധാനപ്പെട്ട ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബസവരാജു ശങ്കരപ്പ കലാസാദ് (43), മൈസൂരുവിലെ നര്‍ത്തകി ആദര്‍ശ (28), തമിഴ്‌നാട്ടിലെ സേലം സ്വദേശി രാജേന്ദ്ര നാച്ചിമുട്ട് (32), ചെന്നൈയിലെ ആര്‍ട്ടിസ്റ്റ് ഏജന്റ് മാരിയപ്പന്‍ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സ്വദേശി ചന്തു (20), പോണ്ടിച്ചേരി സ്വദേശി ടി അശോക് (29), തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി എസ് രാജീവ് ഗാന്ധി (35) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദുബായിലേക്ക് കടത്തിയ 95 സ്ത്രീകളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുകയും 17 പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വശീകരിച്ച് പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുകയായിരുന്നു പതിവ്. ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെയും ഇവര്‍ വലയിലാക്കി. കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര,…

      Read More »
    • ”2023ല്‍ യുഎസില്‍ സാമ്പത്തിക മാന്ദ്യം”; മുന്നറിയിപ്പുമായി ഡെച്ചെ ബാങ്ക്

      വാഷിങ്ടണ്‍: 2023ല്‍ യുഎസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ഡെച്ചെ ബാങ്കാണ് നിര്‍ണായക പ്രവചനം നടത്തിയിരിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന മുന്നറിയിപ്പ്. 40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് യുഎസ് പണപ്പെരുപ്പമെത്തുമെന്നും പ്രവചനമുണ്ട്. അതേസമയം, അടുത്ത മൂന്ന് മീറ്റിങ്ങുകളിലും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ നടപടി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോയെന്നാണ് ആശങ്ക. പലിശനിരക്ക് ഉയര്‍ത്തിയാല്‍ കടമെടുപ്പിന് കൂടുതല്‍ ചെലവേറും. എന്നാല്‍, പലിശ നിരക്ക് ഉയര്‍ത്തിയാലും സാമ്പത്തിക മാന്ദ്യത്തിലേക്ക് യുഎസ് സമ്പദ്‌വ്യവസ്ഥ പോകില്ലെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ വിലയിരുത്തല്‍. ഡെച്ചെക്ക് പുറമേ ഗോള്‍ഡ്മാന്‍സാച്ചസും യുഎസില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം യുഎസില്‍ തൊഴിലില്ലായ്മ നിരക്കും ഉയരുമെന്ന് പ്രവചനമുണ്ട്. 3.6 ശതമാനത്തില്‍ നിന്നും തൊഴിലില്ലായ്മ നിരക്ക് 2024ല്‍ 4.9 ശതമാനം വരെ ഉയരുമെന്നാണ് ആശങ്ക.

      Read More »
    • റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് യുഎസ്

      വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കണമെന്ന് വീണ്ടും ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎസ്. നിലവിലെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസ്‌കി പറഞ്ഞു. പ്രതിദിന വാര്‍ത്ത സമ്മേളനത്തിലാണ് ജെന്‍ പസ്‌കിയുടെ പരാമര്‍ശം. ഊര്‍ജ ഇറക്കുമതിയിലെ വൈവിധ്യവല്‍ക്കരണത്തിന് ഇന്ത്യക്ക് ഏത് തരത്തിലുള്ള പിന്തുണ നല്‍കാനും യുഎസ് തയാറാണ്. വിശ്വസ്തനായ എണ്ണ ഇറക്കുമതി പങ്കാളിയെ കണ്ടെത്താന്‍ ഇന്ത്യയെ യുഎസ് സഹായിക്കാം. റഷ്യയില്‍ നിന്നും ഇന്ത്യ രണ്ട് ശതമാനം എണ്ണ മാത്രമാണ് ഇറക്കുമതി ചെയ്യുന്നതെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. നേരത്തെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ദലീപ് സിങ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിന് ശേഷവും റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു. ബാരലിന് 35 ഡോളര്‍ വരെ കുറവില്‍ ഇന്ത്യക്ക് എണ്ണ നല്‍കാമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. എണ്ണ കമ്പനികള്‍…

      Read More »
    Back to top button
    error: