റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ പ്രതികരിച്ച് അമേരിക്ക. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയിൽ ഉപരോധ ലംഘനം ഒന്നുമില്ലെന്നും യുഎസ് പ്രസ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎസില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ഇന്ധന ഇറക്കുമതി നടത്തുന്നത്.
അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ പത്ത് ശതമാനത്തോളം അമേരിക്കയില്‍ നിന്നാണ്. റഷ്യയില്‍ നിന്ന് വെറും ഒന്നോ രണ്ടോ ശതമാനം മാത്രമാണെന്നും അതുകൊണ്ടു തന്നെ ഇതില്‍ ലംഘനം ഒന്നുമില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞദിവസം വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ഇരുനേതാക്കളും ആശങ്ക രേഖപ്പെടുത്തി. യുക്രെയ്നിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടു എന്നത് വിഷമകരമാണെന്നും ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.
യുക്രെയ്ൻ ജനതയുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. നിലവിൽ നടക്കുന്ന യുക്രെയ്ൻ-റഷ്യ ചർച്ചകളിൽ സമാധനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. യുക്രെയ്നിലേയും റഷ്യയിലേയും നേതാ ക്കളുമായി താൻ പല തവണ സംസാരിച്ചിട്ടുണ്ട്. ഇരു നേതാക്കളോടും നേരിട്ട് ചർച്ച നടത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും മോദി പറഞ്ഞു.