Breaking NewsLead NewsSports

അവന്മാരെ തറപറ്റിക്കാൻ 200- 210 ഒന്നും അടിച്ചാൽ പോരാ… ഞങ്ങൾ കുറച്ചുകൂടി നന്നായി വിയർക്കേണ്ടി വരും- മിച്ചൽ സാന്റ്നർ

റായ്പൂർ: ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം ടി 20 യിൽ ഇഷാൻ കിഷന്റേയും ക്യാപ്റ്റൻ സൂര്യകുമാറിന്റേയും വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. നായകനായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, എന്നിവർ കളിക്കളത്തിൽ ആറാടിയപ്പോൾ, ശിവം ദുബൈ കട്ടയ്ക്ക് കൂട്ടുനിന്നു. ആദ്യം ബാറ്റ് ചെയ്ത കീവിസ് 208 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 15.2 പന്തിൽ ഇന്ത്യ ആ സ്കോർ മറികടന്നു.

മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് ഇഷാൻ കിഷനാണ്. 32 പന്തിൽ 11 ഫോറും 4 സിക്‌സും അടക്കം 76 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്ക് വേണ്ടി നായകൻ സൂര്യകുമാർ യാദവ് ഒന്നര വർഷങ്ങൾക്കു ശേഷം രാജകീയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 37 പന്തിൽ 4 സിക്‌സും 9 ഫോറും അടക്കം 82* റൺസാണ് താരം നേടിയത്.

Signature-ad

സൂര്യയ്ക്ക് കൂട്ടായി 18 പന്തുകളിൽ ഒരു ഫോറും 3 സിക്‌സും അടക്കം 36* റൺസുമായി ശിവം ദുബൈയും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. അതേസമയം മത്സരത്തിന് ശേഷം ഇന്ത്യയുടെ ബാറ്റിംഗ് മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ.” മത്സരത്തിൽ അവർക്കെതിരെ 200-210 റൺസ് പോരാ, ഞങ്ങൾ കുറച്ചുകൂടി കഠിനമായി പ്രവർത്തിക്കേണ്ടി വരും” എന്നാണ് കളികഴിഞ്ഞപ്പോഴുള്ള ന്യൂസിലൻഡ് ക്യാപ്റ്റന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: