ദുബൈ: മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു. പെരിന്തൽമണ്ണ വലിയങ്ങാടി ഉതുവില്ലിപറമ്പിൽ പഴന്തറ റഫീഖ് (54) ആണ് മരിച്ചത്. അൽഐനിലെ അൽ കഹറിൽ ടൈലറായി ജോലിചെയ്യുകയായിരുന്നു. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ നെച്ചിയിൽ ഫാത്തിമ, ഭാര്യ: ആയിഷക്കുട്ടി
മക്കൾ: റുക്സാന, ഫർസാന, അർഷാന, ദിൽഷാന, ഷഹനാസ്
മരുമക്കൾ: അൻവർ, ബഷീർ, സ്വാലിഹ്, ആഷിക്, റാഷിഫ്
സഹോദരങ്ങൾ: അലവി, ആയിഷ, സറീന.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും എന്ന് സമദ് പൂന്താനം അറിയിച്ചു