NEWSWorld

കോവിഡ്  വ്യാപനം: ചൈനയില്‍ നിയന്ത്രിണങ്ങൾ ശക്തം

ലോ​ക്‌​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ചൈ​ന​യി​ല്‍ ഇ​പ്പോ​ള്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​ന്‍ ക​ടു​ത്ത നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ദ​മ്പ​തി​ക​ൾ വെ​വ്വേ​റെ ഉ​റ​ങ്ങ​ണം, ചും​ബി​ക്ക​രു​ത്, ആ​ലിം​ഗ​നം ചെ​യ്യ​രു​ത്, പ്ര​ത്യേ​കം ഭ​ക്ഷ​ണം ക​ഴി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ൽ‌​കി​യി​രു​ന്നു.

ചൈ​ന​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സാ​യ ന​ഗ​ര​മാ​യ ഷാം​ഗ്ഹാ​യി ന​ഗ​രം പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് അ​റി​യി​പ്പ്.

ഷാം​ഗ്ഹാ​യി​യി​ൽ ജ​ന​ങ്ങ​ള്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നും ല​ഭി​ക്കാ​തെ വീ​ടു​ക​ളി​ലും ഫ്‌​ളാ​റ്റു​ക​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്. വീ​ടു​ക​ളു​ടെ​യും ഫ്‌​ളാ​റ്റു​ക​ളു​ടെ​യും ബാ​ല്‍​ക്ക​ണി​ക​ളി​ല്‍ ഇ​റ​ങ്ങി​നി​ന്ന് ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന്‍റെ​യും ബ​ഹ​ളം​വെ​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Back to top button
error: