World
-
കര്‍ശന ലോക്ഡൗണില്‍ വലഞ്ഞ് ഷാങ്ഹായ് നിവാസികള്‍; സഹായത്തിനായി കേണപേക്ഷിച്ച് ജനങ്ങള്‍
ഷാങ്ഹായ്: കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികള്‍. ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ ദുരിതത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. അടച്ചിടലില്‍ വലഞ്ഞ സാധാരണക്കാര്‍ പ്രാദേശിക നേതൃത്വങ്ങളുമായി പോരടിക്കുകയാണ്. ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്. അതിദാരുണ വിവരങ്ങളാണ് ചൈനയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്നത്. ഏപ്രില്‍ 5 മുതല്‍ ഷാങ്ഹായ് നഗരം അടച്ചിട്ടിരിക്കുകയാണ്. വുഹാനില്‍ കോവിഡ് തിരിച്ചറിഞ്ഞ ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ വ്യാപനമാണ് നഗരം നേരിടുന്നത്. ഇതോടെ, ഏതാണ്ട് 26 മില്യണ്‍ ജനങ്ങളെയാണ് കര്‍ശന ലോക്ഡൗണിലാക്കിയിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങാനാകാതെ വലയുകയാണിവര്‍. കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പലര്‍ക്കും അവശ്യസാധനങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് വിവരം. മരുന്ന് അടക്കമുള്ള അവശ്യവസ്തുക്കളുടെ വലിയ തോതിലുള്ള ലഭ്യതക്കുറവ് നേരിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പലരും ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കുകയാണ്. തുടര്‍ച്ചയായുള്ള അടച്ചിടല്‍ അവരുടെ മാനസിക ആരോഗ്യത്തെയും…
Read More » -
സാമ്പത്തിക പ്രതിസന്ധി: പ്രവാസികളോട് നാട്ടിലേക്ക് പണമയയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ വായ്പകളുടെ തിരിച്ചടവ് താല്‍ക്കാലികമായി നിറുത്തി വെച്ചതിന് പിന്നാലെ പ്രവാസികളോട് നാട്ടിലേക്ക് പണമയയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക. വളരെ പരിമിതമായ അളവിലുള്ള വിദേശ നാണ്യം മാത്രമേ ഇപ്പോള്‍ ശ്രീലങ്കയുടെ പക്കലുള്ളൂ. ഇത് ധാന്യം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഉപയോഗിക്കുമെന്നും അതിനാലാണ് വായ്പാ തിരിച്ചടവ് തല്‍ക്കാലം നിറുത്തുന്നതെന്നും ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പി. നന്ദലാല്‍ വീരസിംഗെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശത്ത് നിന്നും ശ്രീലങ്കന്‍ പൗരന്മാരായ പ്രവാസികള്‍ രാജ്യത്തേക്ക് പണമയയ്ക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്നതിനൊപ്പം 2004ല്‍ സുനാമി ഫണ്ട് തിരിമിറി ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ മനസിലുള്ളതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളോട് ശ്രീലങ്കന്‍ പൗരന്മാര്‍ സഹകരിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും വായ്പ അനുവദിച്ച് കിട്ടുന്നത് വരെയാണ് വിദേശ വായ്പാ തിരിച്ചടവ് നിറുത്തി വെക്കുന്നതെന്നും ശ്രീലങ്കന്‍ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള കണക്കുകള്‍ പ്രകാരം…
Read More » -
റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ; കപ്പൽ തകർന്നത് സ്ഥിരീകരിച്ച് റഷ്യ
മോസ്കോ: കരിങ്കടലിൽ വിന്യസിച്ചിരുന്ന കൂറ്റൻ റഷ്യൻ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ )അവകാശപ്പെട്ടു. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കപ്പലിൽ പൊടുന്നനെ തീപിടുത്തം ഉണ്ടായെന്നും ആയുധശേഖരത്തിലേക്ക് പടർന്നുവെന്നും റഷ്യൻ പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന സൈനികർ അടക്കം 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റഷ്യ പറയുന്നു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാൻ റഷ്യ തയാറായില്ല. അന്വേഷണം തുടങ്ങിയെന്നാണ് വിശദീകരണം. എന്നാൽ നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ച് കപ്പൽ ആക്രമിച്ചു തകർത്തതായി യുക്രൈൻ അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പൽ പൊട്ടിത്തെറിച്ചു മുങ്ങി എന്നാണു ഒഡേസ ഗവർണർ അവകാശപ്പെട്ടത്. യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ സ്നേക്ക് ഐലൻഡിലെ യുക്രൈൻ സൈനികരെ റഷ്യ ആക്രമിച്ചത് ഈ കപ്പൽ ഉപയോഗിച്ചായിരുന്നു. മിസൈൽ അയച്ച് യുദ്ധ കപ്പൽ തകർത്തുവെന്ന യുക്രൈൻ അവകാശവാദം ശരിയാണെങ്കിൽ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. 611 അടി നീളമുള്ള, മിസൈലുകളും പോർവിമാനങ്ങളും വഹിക്കുന്ന സോവിയറ്റ് കാലത്തിന്റെ…
Read More » -
റഷ്യക്കെതിരെ പോരാടാൻ യുക്രെയ്ന് സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
റഷ്യക്കെതിരെ പോരാടാൻ യുക്രെയ്ന് 800 മില്യൺ ഡോളറിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തെ ചെറുക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഉൾപെടുന്നതാണ് യുഎസിന്റെ ആയുധ സഹായം. ഹെലികോപ്റ്ററുകൾ, പീരങ്കി സംവിധാനങ്ങൾ, കൂടുതൽ ശേഷിയുള്ള കവചിത പേഴ്സണൽ കാരിയറുകൾ എന്നിവയും ഉൾപ്പെടുന്നു. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഫോൺ സംഭാഷണത്തെത്തുടർന്നാണ് പ്രഖ്യാപനം. യുക്രെയ്ന് യുഎസ് നൽകുന്ന മൊത്തം സൈനിക സഹായം ഇപ്പോൾ മൂന്നു ബ്രില്യൺ ഡോളറിൽ അധികമായെന്ന് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. റഷ്യയുടെ പ്രാരംഭ യുദ്ധലക്ഷ്യങ്ങളുടെ പരാജയം ഉറപ്പാക്കാൻ ഇതുവരെ വിതരണം ചെയ്ത ആയുധങ്ങൾ സഹായിച്ചതായി ബൈഡൻ പറഞ്ഞു. അമേരിക്കൻ ജനത ധീരരായ യുക്രെനിയൻ ജനതയ്ക്കൊപ്പം നിൽക്കുമെന്ന് പ്രസിഡന്റ് സെലൻസ്കിക്ക് ബൈഡൻ ഉറപ്പുനൽകി. ഇത് വിശ്രമിക്കാനുള്ള സമയമല്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
Read More » -
ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ വെള്ളപ്പൊക്കം : 253 പേര്‍ മരിച്ചു
ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ അതി ഭീകര വെള്ളപ്പൊക്കം.253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്.പ്രളയം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ദുരന്തം വിതച്ചിട്ടുണ്ടെന്നും അത് ജീവനും സ്വത്തിനും വലിയ നാശനഷ്ടമാണ് വരുത്തിയതെന്നും പ്രവിശ്യ സർക്കാർ അറിയിച്ചു. 1995 ലുണ്ടായ വെള്ളപ്പൊക്കത്തിൽ 140 പേരാണ് മരിച്ചത്. വെളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് ഡർബൻ സാക്ഷിയായത്. കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണമാണ് ഏറ്റവും വലിയ ആശങ്ക സൃഷ്ടിക്കുന്നതെന്ന് പ്രവിശ്യാ ആരോഗ്യ മേധാവി പറഞ്ഞു.വെള്ളപ്പൊക്കത്തിൽ ക്ലർമോണ്ട് ടൗൺഷിപ്പിലെ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറി. ഇന്ന് ഉച്ചയോടെയാണ് നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്തു തുടങ്ങിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധിയാളുകളെ കാണാതായെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ കൊടുങ്കാറ്റും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. പ്രദേശത്ത് മതിൽ ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാല് കുട്ടികളാണ് മരിച്ചത്. കൊടുങ്കാറ്റിനെ തുടർന്ന് സബ്-സഹാറൻ ആഫ്രിക്കയിലെ…
Read More » -
‘എന്റെ കുഞ്ഞിനെ കണ്ടവരുണ്ടോ…?’ യുക്രെയിനിൽ നിന്നുള്ള ആ ഫോട്ടോ ഒരമ്മയുടെ ആത്മദു:ഖത്തിൻ്റെ പ്രതീകം
സുനിൽ കെ ചെറിയാൻ ലോകത്തെവിടെയുമുള്ള മാതാപിതാക്കളുടെ നെഞ്ച് പിളർക്കുന്ന ഫോട്ടോയാണ് കഴിഞ്ഞ ഒരാഴ്‌ചയായി സമൂഹമാധ്യമങ്ങളിൽ ‘ഓടി’ക്കൊണ്ടിരിക്കുന്നത്. യുക്രെയിനിൽ നിന്നുള്ള ഒരു രണ്ടു വയസുകാരിയുടെ പുറത്ത് എഴുതിയിരിക്കുന്ന പേരും ജന്മദിനവും ഫോൺ നമ്പറും കാണിക്കുന്ന ഫോട്ടോയാണത്. യുദ്ധത്തിനിടയിൽ മകൾ നഷ്ടപ്പെട്ടാൽ അവളെ തിരിച്ചറിയാൻ വേണ്ടി അമ്മ തന്നെയാണ് അവളുടെ നഗ്നമായ ദേഹത്ത് അടിസ്ഥാന വിവരങ്ങൾ എഴുതിയതും ഫോട്ടോ പങ്ക് വെച്ചതും. അലക്‌സാന്ദ്ര മക്കോവിയ് എന്ന ആ അമ്മ അവരുടെ കുഞ്ഞിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടെ ചുരുങ്ങിയ സമയം കൊണ്ട് അത് യുക്രെയ്ൻ ദുരന്തത്തിന്റെ സംസാരിക്കുന്ന പ്രതീകമായി മാറി. പല മാതാപിതാക്കളും സ്വന്തം കുഞ്ഞുങ്ങളുടെ ദേഹത്ത് ‘ഐഡന്റിറ്റി’ രേഖപ്പെടുത്താൻ തുടങ്ങി. ‘നാളെ ഞങ്ങൾ ഇല്ലാതായാൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരാവരുത്, അവർക്ക് ഐഡന്റിറ്റി ഉണ്ടാവണം’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ചില യുക്രെയ്ൻ മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളുടെ പുറം, ‘ഐഡന്റിറ്റി കാർഡാ’ക്കി മാറ്റിയത്. കഴിഞ്ഞ മാസം കീവിൽ നിന്നും പലായനം ചെയ്യുന്നതിന് തൊട്ട് മുൻപാണ്…
Read More » -
ഉപഹാരമായി ലഭിച്ച 18 കോടിയുടെ നെക്ലേസ് മറിച്ചുവിറ്റു; ഇമ്രാന്‍ ഖാനെതിരെ അന്വേഷണം
ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ ഇമ്രാന്‍ ഖാനെതിരെ അന്വേഷണവുമായി പാകിസ്താന്‍ അന്വേഷണ ഏജന്‍സി. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലവരുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് വിറ്റു എന്ന കേസിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലകൂടിയ ഉപഹാരങ്ങള്‍ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തേഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് ചട്ടം. എന്നാല്‍ ഈ നെക്ലേസ് ഇമ്രാന്‍ ഖാന്‍ സ്പെഷല്‍ അസിസ്റ്റന്റ് സുല്‍ഫികര്‍ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഉപഹാരങ്ങള്‍ പകുതി പണം അടച്ചാല്‍ ഭരണാധികാരിക്ക് സ്വന്തമാക്കാം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇത്തരത്തില്‍ പകുതി പണം അടക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച്…
Read More » -
തന്ത്രപരമായ പലതും പഠിക്കാനുണ്ട്; റഷ്യന്‍ അധിനിവേശം പഠനവിധേയമാക്കാന്‍ ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: രണ്ട് മാസമായി തുടരുന്ന യുക്രൈനിലെ റഷ്യന്‍ അധിനിവേശം പഠനവിധേയമാക്കാന്‍ ഇന്ത്യ. യുക്രൈനില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. യുദ്ധത്തിനായി റഷ്യ ചെലവഴിക്കുന്ന പണം, യുദ്ധതന്ത്രങ്ങളും അതിലെ പാളിച്ചകളും, റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ പ്രകടനം തുടങ്ങി നിരവധി കാര്യങ്ങളില്‍ വിലയിരുത്തലുകള്‍ നടത്താനാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിടുന്നത്. യുദ്ധത്തിനായി റഷ്യ ചെലവാകുന്ന വിലയതുകയാണെന്നാണ് വിലയിരുത്തല്‍. റഷ്യ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണം നേടിയെടുക്കാന്‍ പുടിന് കഴിഞ്ഞെങ്കിലും ചെലവ് ഭീമമായിയിരുന്നു എന്നാണ് ഇന്ത്യന്‍ സേനയുടെ വിലയിരുത്തല്‍. ഇത് റഷ്യയെ ഉടനടിയല്ലെങ്കിലും പ്രതികൂലമായി ബാധിക്കും. റഷ്യന്‍ അധിനിവേശം പുടിന്റെ പദ്ധതിയായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ച ശേഷം സൈന്യവുമായും സൈനിക നീക്കവുമായും ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയര്‍ന്നു. യുദ്ധത്തില്‍ നിരവധി റഷ്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ മരിച്ചു. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും കൃത്യമായ നിര്‍ദേശം നല്‍കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു, 15 കോര്‍പ്സ് മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ സുബ്രത സാഹ പറയുന്നു. റഷ്യയുടെ…
Read More » -
കാനഡയിൽ സോംബി രോഗം പടരുന്നു
കാനഡയിൽ മാനുകളെ കൊന്നൊടുക്കി സോംബി രോഗം പടരുന്നു. കാനഡയിലെ ആൽബർട്ട, സാസ്കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം പടർന്ന് പിടിക്കുന്നത്. നിരവധി മാനുകളാണ് ഇതുവരെ രോഗം ബാധിച്ച് ചത്തത്. ‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീ സിന്റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കൽ, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. <spanമാനുകൾ, മൂസ്, റെയിൻഡീർ, എൽക്, സിക ഡിയർ, എന്നിവയെയാണ് രോഗം ബാധിക്കുന്നത്. 1960 കളിലാണ് അമേരിക്കയിൽ സോംബി രോഗം ആദ്യമായി കണ്ടെത്തുന്നത്. 2005 ൽ ആൽബർട്ടയിലും രോഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഈ രോഗത്തിന് മരുന്നോ, പ്രതിരോധ കുത്തിവയ്പ്പോ കണ്ടെത്തിയിട്ടില്ല.
Read More » -
കാനഡയിൽ സോംബി രോഗം പടരുന്നു
കാനഡയിൽ മാനുകളെ കൊന്നൊടുക്കി സോംബി രോഗം പടരുന്നു. കാനഡയിലെ ആൽബർട്ട, സാസ്കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം പടർന്ന് പിടിക്കുന്നത്. നിരവധി മാനുകളാണ് ഇതുവരെ രോഗം ബാധിച്ച് ചത്തത്. ‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീ സിന്റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കൽ, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. മാനുകൾ, മൂസ്, റെയിൻഡീർ, എൽക്, സിക ഡിയർ, എന്നിവയെയാണ് രോഗം ബാധിക്കുന്നത്. 1960 കളിലാണ് അമേരിക്കയിൽ സോംബി രോഗം ആദ്യമായി കണ്ടെത്തുന്നത്. 2005 ൽ ആൽബർട്ടയിലും രോഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഈ രോഗത്തിന് മരുന്നോ, പ്രതിരോധ കുത്തിവയ്പ്പോ കണ്ടെത്തിയിട്ടില്ല.
Read More »