പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി പി.എം.എല്‍.എന്‍. നേതാവ് മിയാ മുഹമ്മദ് ഷെഹബാസ് ഷെരീഫിനെ തെരഞ്ഞെടുത്തു. പാകിസ്ഥാൻ്റെ 23-ാം പ്രധാനമന്ത്രിയായാണ് ഷഹബാസ് ഷരീഫ് സ്ഥാനമേൽക്കുന്നത്.
അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന് ഖാന് പകരമാണ് പുതിയ പ്രധനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്.
പിഎംഎല്‍ (എന്‍) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താന് മുസ്ലിം ലീഗ് -നവാസ് (പിഎംഎല്‍(എന്‍) അധ്യക്ഷനുമാണ്. ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയില്‍ ഇമ്രാന് അനുകൂലികള്‍ പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി.
പാകിസ്ഥാൻ മുസ്ലീം ലീഗിലെ നവാസ് പക്ഷത്തിൻ്റെ തലവനായ ഷഹബാസ് ഷരീഫ് പാക് നാഷണൽ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ച ആരംഭിച്ചിരുന്നു.