World

    • യുക്രെയ്ന്‍: ലുഹാന്‍സ്‌ക് സ്‌കൂളില്‍ റഷ്യ ബോംബിട്ടു; 60 മരണം

      കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിലുള്ള ബിലൊഹോറിവ്ക ഗ്രാമത്തിൽ ജനങ്ങൾ അഭയം തേടിയിരുന്ന സ്കൂൾ റഷ്യ ബോംബിട്ടു തകർത്തു. 60 പേർ മരിച്ചെന്നു ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് അറിയിച്ചു. ശനി ഉച്ചകഴിഞ്ഞു ബോംബാക്രമണം നടക്കുമ്പോൾ 90 പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. തുടർന്നു തീപടർന്നതു മണിക്കൂറുകളോളം നീണ്ടു. കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 30 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 7 പേർക്കു പരുക്കുണ്ട്. പൊപസ്ന നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെന്നു റഷ്യൻ റിപ്പബ്ലിക്കായ ചെച്നിയയുടെ നേതാവ് റംസാൻ കാഡിറോവ് അവകാശപ്പെട്ടതിനു പിന്നാലെ ഇവിടെനിന്ന് യുക്രെയ്ൻ സൈനികർ പിന്മാറിയെന്ന് ലുഹാൻസ്ക് ഗവർണറുടെ പ്രഖ്യാപനവുമെത്തി. മരിയുപോളിലെ ഉരുക്കു ഫാക്ടറിയിൽനിന്ന് 182 പേരെ ഒഴിപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ബെസിമെൻ മേഖലയിലെത്തിച്ചതായി റഷ്യൻ അനുകൂല സംഘങ്ങൾ അവകാശപ്പെട്ടു. ഇവരിൽ യുക്രെയ്ൻ സർക്കാരിന്റെ കീഴിലുള്ള മേഖലകളിലേക്കു പോകേണ്ടവരെ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാദൗത്യ സംഘങ്ങൾക്കു കൈമാറി. ഉരുക്കു ഫാക്ടറിയിൽനിന്ന് 300 പേരെ ഒഴിപ്പിച്ചെന്നും ഇനി ശേഷിക്കുന്നത് സൈനികരും ആരോഗ്യപ്രവർത്തകരുമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ഒഡേസയിൽ…

      Read More »
    • അയര്‍ലന്‍ഡ് ലയന മുറവിളിക്ക് ആക്കം കൂട്ടി ഷിന്‍ ഫെയ്ന്‍ ജയം

      ബെൽഫാസ്റ്റ്: യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഐറിഷ് റിപ്പബ്ലിക്കൻ പാർട്ടിയായ ഷിൻ ഫെയ്ൻ ഐക്യ അയർലൻഡിനായുള്ള ശ്രമം സജീവമാക്കി. 90 സീറ്റുകളിൽ 27 സീറ്റിൽ ഷിൻ ഫെയ്ൻ പാർട്ടി വിജയിച്ചു. പാർട്ടി നേതാവ് മിഷേൽ ഒനീൽ ഫസ്റ്റ് മിനിസ്റ്ററാകും. ബ്രിട്ടിഷ് അനുകൂല ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് (ഡിയുപി) 24 സീറ്റുണ്ട്.മിതവാദികളായ അലയൻസ് പാർട്ടിക്ക് 17 സീറ്റുണ്ട്. ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള വടക്കൻ അയർലൻഡും റിപ്പബ്ലിക് ഓഫ് അയർ‌ലൻഡും ഒരുമിച്ച് ഒരു രാജ്യമാകണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ രാഷ്ട്രീയ ഘടകമായ ഷിൻ ഫെയ്ൻ. അയർലൻഡ് ഏകീകരണം സംബന്ധിച്ച സംവാദം ഉടൻ ആരംഭിക്കണമെന്ന് ഷിൻ ഫെയ്ൻ അധ്യക്ഷയും നിലവിലെ സെക്കൻഡ് മിനിസ്റ്ററുമായ മിഷേൽ ഒനീൽ ആവശ്യപ്പെട്ടു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിന് മാസങ്ങളെടുക്കും. വിജയിച്ച കക്ഷികൾ ധാരണയിലെത്തി എത്രയും വേഗം സർക്കാരുണ്ടാക്കണമെന്ന് ബ്രിട്ടിഷ്, ഐറിഷ് സർക്കാരുകൾ അഭ്യർഥിച്ചു. ഷിൻ ഫെയ്ൻ വിജയത്തെ സ്കോട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ…

      Read More »
    • രാജ്ഞിയുടെ ജൂബിലി ആഘോഷം: ഹാരിയും മേഗനും മുന്നിൽ നിൽക്കരുത്

      ബ്രിട്ടിഷ് രാജപദവിയിൽ 70 വർഷം തികച്ച എലിസബത്ത് രാജ്‍ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലെ പങ്കാളിത്തത്തിൽ നിന്ന് കൊച്ചുമകൻ ഹാരിയെയും ഭാര്യ മേഗനെയും മാറ്റിനിർത്താൻ തീരുമാനിച്ചതിനെത്തുടർന്ന് ബക്കിങ്ങാം കൊട്ടാരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ആഘോഷങ്ങളിലെ ആദ്യചടങ്ങായ ബ്രിട്ടിഷ് സൈന്യത്തിന്റെ ‘ട്രൂപ്പിങ് ദ് കളർ’ നടക്കുമ്പോൾ ബാൽക്കണിയിൽ ഹാരിക്കും മേഗനും ഇടമുണ്ടാവില്ലെന്ന് രാജ്ഞി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രാജകീയപദവികൾ ഉപേക്ഷിച്ച് യുഎസിലേക്കു താമസം മാറിയ ഹാരിക്കും മേഗനും കൊട്ടാരത്തിലെ മറ്റുള്ളവരോടൊപ്പം ബാൽക്കണിയിൽ നിൽക്കാൻ അനുമതിയില്ലെന്നതാണു സാങ്കേതികകാരണം. എന്നാൽ, ഹാരിയുടെയും മേഗന്റെയും ജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററി നിർമിക്കുന്ന നെറ്റ്‍ഫ്ലിക്സ് സംഘം ആഘോഷപരിപാടിയിൽ കടന്നുകയറി അനധികൃതമായി ചടങ്ങുകൾ ചിത്രീകരിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണു നിയന്ത്രണം കടുപ്പിക്കുന്നത്. ഡോക്യുമെന്ററിക്കായി നെറ്റ്ഫ്ലിക്സുമായി 1000 കോടി രൂപയുടെ കരാറാണുള്ളത്. ഛായാഗ്രാഹകർ ഉൾപ്പെടെ 30 പേരടങ്ങുന്ന സംഘം ഹാരിയെയും മേഗനെയും സദാ അനുഗമിക്കുന്നതിനാൽ പ്ലാറ്റിനം ജൂബിലിച്ചടങ്ങിലും അവരെത്തുമെന്ന് കൊട്ടാരത്തിന്റെ സുരക്ഷാജീവനക്കാർ സംശയിക്കുന്നു. കൊട്ടാരത്തിലും കൊട്ടാരംവക സ്ഥലങ്ങളിലും നെറ്റ്‍ഫ്ലിക്സ് സംഘത്തിനു പ്രവേശനം അനുവദിക്കില്ല എന്നു നേരത്തെ…

      Read More »
    • വീണ്ടും യുക്രെയ്ന്‍ മുന്നേറ്റം; മറ്റൊരു റഷ്യന്‍ കപ്പല്‍ കൂടി കരിങ്കടലില്‍ താഴ്ത്തി

      കീവ്: കരിങ്കടലിലെ റഷ്യൻ ആധിപത്യത്തിന്റെ ചിഹ്നമായിരുന്ന മോസ്ക്വയ്ക്കു പിന്നാലെ, മറ്റൊരു റഷ്യൻ കപ്പൽ കൂടി കരിങ്കടലിൽ താഴ്ത്തി യുക്രെയ്ന്റെ മുന്നേറ്റം. ഇത്തവണ സായുധ ഡ്രോൺ ആക്രമണത്തിലൂടെയാണ് കരിങ്കടലിലെ സ്നേക് ദ്വീപിനു സമീപം റഷ്യൻ കപ്പൽ യുക്രെയ്ൻ തകർത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ യുക്രെയ്ൻ സൈന്യം പുറത്തുവിട്ടു. ബേയ്‌റക്തർ വിഭാഗത്തിൽപ്പെട്ട ഡ്രോണിന്റെ സഹായത്തോടെ വിക്ഷേപിച്ച മിസൈൽ ഉപയോഗിച്ചാണ് കപ്പൽ തകർത്തതെന്ന് യുക്രെയ്ൻ സൈന്യം വ്യക്തമാക്കി. കരിങ്കടലിൽ റഷ്യൻ നിയന്ത്രണത്തിലുള്ള സ്നേക് ദ്വീപിനു സമീപം സെർണ പ്രോജക്ട് ലാൻഡിങ് കപ്പലും അതിന്റെ ഭാഗമായ മിസൈൽ പ്രതിരോധ സംവിധാനവുമാണ് യുക്രെയ്ൻ ഡ്രോൺ ഉപയോഗിച്ചുള്ള മിസൈലാക്രമണത്തിലൂടെ തകർത്തത്. യുക്രെയ്ന്റെ ബേയ്‌റക്തർ ടിബി2 എന്ന ഡ്രോണാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ‘യുക്രേനിയൻ ബേയ്റക്തർ ടിബി2 മറ്റൊരു റഷ്യൻ കപ്പൽ കൂടി തകർത്തിരിക്കുന്നു. ഇത്തവണ സെർണ പ്രോജക്ടിന്റെ ഭാഗമായ ലാൻഡിങ് കപ്പലാണ് തകർത്തത്. സ്നേക് ദ്വീപിനു സമീപം റഷ്യയുടെ കരിങ്കടൽ കപ്പൽപ്പട മേയ് ഒൻപതിനു നടത്താനിരുന്ന പരമ്പരാഗത പരേഡ് ഇനി കടലിന്റെ…

      Read More »
    • ജയിലിലെ വനിതാ ഓഫിസർ തടവുകാരനൊപ്പം മുങ്ങിയിട്ട് ആഴ്ചകൾ; ഇരുട്ടിൽത്തപ്പി പൊലീസ്

      അലബാമ: യുഎസിലെ അലബാമയിൽ ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽനിന്ന് വനിതാ ഓഫിസർ തടവുകാരനുമൊത്ത് സ്ഥലം വിട്ടിട്ട് ദിവസങ്ങളായെങ്കിലും, ഇപ്പോഴും ഇരുട്ടിൽത്തപ്പി പൊലീസ്. ഏപ്രിൽ 29നാണ് ഡിറ്റൻഷൻ സെന്ററിലെ വനിതാ കറക്‌ഷൻ ഓഫിസറായ വിക്കി വൈറ്റ് (56), കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടു തടവിൽ കഴിയുന്ന കാസി വൈറ്റ് (36) എന്നിവർ ഡിറ്റൻഷൻ സെന്ററിൽനിന്നു കടന്നുകളഞ്ഞത്. കാസിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് അറിയിക്കുന്നതിനായി കോടതിയിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞാണ് ഇരുവരും പോയത്. സുഖമില്ലാത്തതിനാൽ ഇതിനുശേഷം താനും ആശുപത്രിയിൽ പോകുമെന്ന് വിക്കി സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. എന്നാൽ ഇതിനുശേഷം ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ല. ഇവർ കോടതിയിലോ, ആശുപത്രിയിലോ എത്തിയിട്ടില്ല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും രക്ഷപ്പെടാൻ ഉപയോഗിച്ച എസ്‌യുവി വാഹനം കണ്ടെത്തിയെങ്കിലും പ്രത്യേകിച്ചു തെളിവുകളൊന്നും ലഭിച്ചില്ല. ടെന്നസി ടൗ ലോട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. വിക്കിയുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപു മരിച്ചിരുന്നു. ഇവർക്ക് മക്കളില്ല. 2015ലാണ് കാസി വൈറ്റിനെ 75 വർഷത്തെ തടവുശിക്ഷയ്ക്കു കോടതി വിധിച്ചത്. അൻപത്തിയൊൻപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള…

      Read More »
    • ഇളം തലമുറയ്ക്കൊപ്പം ആഹ്ലാദം പങ്ക് വച്ച് പെരുന്നാൾ ദിനത്തിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്, സോഷ്യൽ മീഡിയയിൽ ചിത്രം വൈറൽ

      ദുബൈ: ഒത്തുചേരലിന്‍റെ സന്തോഷം പങ്കുവെക്കുന്ന ആഘോഷമാണ് ചെറിയ പെരുന്നാള്‍. എല്ലാ തിരക്കുകളില്‍ നിന്നും ഇടവേള എടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സമയം. ഇത്തരത്തില്‍ കുടുംബത്തോടൊപ്പമുള്ള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. യുഎഇയില്‍ ഇത്തവണ ഒമ്പത് ദിവസത്തെ അവധിയാണ് ചെറിയ പെരുന്നാളിന് ലഭിച്ചത്. കുടുംബത്തോടൊപ്പമുള്ള ദുബൈ ഭരണാധികാരിയുടെ വിലപ്പെട്ട നിമിഷങ്ങള്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. രാജകുടുംബത്തിലെ ഇളംതലമുറക്കാരായ 23 പേര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് ഇരിക്കുന്നതാണ് ചിത്രത്തില്‍. ‘ഫാമിലി’ എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ആഘോഷ അവസരത്തിന് അനുയോജ്യമായ വേഷമാണ് ചിത്രത്തില്‍ എല്ലാവർക്കും.

      Read More »
    • യാത്രക്കാർ വിഷമവൃത്തത്തിൽ, ദുബായ് വിമാനത്താവളം നാളെ മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കും

      റൺവേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം നാളെ (തിങ്കൾ) മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കും. പല സർവീസുകളും ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ-ഡി.ഡബ്ല്യു.സി) മാറും. സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഏതാനും സർവീസുകൾ ഷാർജയിലേക്കും മാറുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാൽ യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് അതത് വിമാന കമ്പനികളുടെ ഓഫിസുകളിൽ വിളിച്ച് ഉറപ്പുവരുത്തണം. എമിറേറ്റ്സ് സർവീസുകൾ ഡിഎക്സ്ബിയിലെ ടെർമിനൽ 3ൽ തുടരുമെന്നാണ് ഇതുവരെയുള്ള വിവരം. കാർഗോ വിമാനങ്ങളിൽ ചിലത് ഡി.ഡബ്ല്യു.സിയിലേക്കു മാറും. കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലക്നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറുമെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം വിമാനത്താവളം (ഡി.ഡബ്ല്യു.സി) എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞദിവസം…

      Read More »
    • യുക്രെയ്നിന്‍റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ

      യുക്രെയ്നിന്‍റെ സുരക്ഷയിലും സമാധാനത്തിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി. ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ൻ അനിധിവേശം ആരംഭിച്ചശേഷം ആദ്യമായി യുഎൻ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ പരാമർശം.   അതേസമയം, സുരക്ഷാസമിതി പ്രസ്താവനയിൽ യുദ്ധം, തകർക്കം എന്നിങ്ങനെയുള്ള പരാമർശങ്ങളില്ല. പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണാനുള്ള സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന്‍റെ ശ്രമങ്ങൾക്കു സുരക്ഷാസമിതി പിന്തുണയും പ്രഖ്യാപിച്ചു. റഷ്യയിലും യുക്രയ്നിലും അടുത്തിടെ നടത്തിയ സന്ദർശങ്ങളുടെ വിവരങ്ങൾ ഗുട്ടറസ് യോഗത്തിൽ പങ്കുവച്ചു.

      Read More »
    • ട്വിറ്റർ വാങ്ങാൻ ട്രംപിന്റെ ‘പ്രോത്സാഹനം’; അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്ന് മസ്ക്

      വാഷിങ്ടൻ:  മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങുന്നതിനു യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പ്രോത്സാഹിപ്പിച്ചു’ എന്ന റിപ്പോർട്ട് തള്ളി ഇലോൺ മസ്ക്. ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണ് എന്നായിരുന്നു മസ്ക്കിന്റെ പ്രതികരണം. ആജീവനാന്തകാലത്തേക്കു ട്രംപിനു ട്വിറ്റർ വിലക്കേർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു റിപ്പോർട്ട്. ട്രംപിന്റെ സ്വന്തം സമൂഹമാധ്യമ ആപ്പായ ട്രൂത്ത് സോഷ്യൽ സിഇഒ ഡെവിൻ ന്യൂൺസിനെ ഉദ്ധരിച്ചു ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ട്വിറ്ററിനെ വാങ്ങാൻ മസ്കിനെ ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നു എന്നായിരുന്നു ഡെവിന്റെ വാക്കുകൾ. ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട ഈ വാർത്തയ്ക്കു മറുപടിയായാണു നിഷേധക്കുറിപ്പുമായി മസ്ക് രംഗത്തുവന്നത്. യുഎസിലെ കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണു ട്രംപിനെ ട്വിറ്റർ വിലക്കിയത്. ‘ഇതു വ്യാജമാണ്. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും ഉണ്ടായിട്ടില്ല’– മസ്ക് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് 44 ബില്യൻ ഡോളറിനു മസ്ക് ട്വിറ്ററിനെ വാങ്ങിയത്. ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെയും മേധാവിയായ മസ്ക്, ട്വിറ്ററിൽ എന്തൊക്കെ മാറ്റങ്ങളാണു ഏർപ്പെടുത്തുകയെന്നതിൽ ടെക് ലോകത്തിന് ഇനിയും…

      Read More »
    • മെയ് 9: റഷ്യക്കെന്നും വിജയ ദിനം; യുക്രൈൻ യുദ്ധത്തിൽ നാളെ എന്ത് നടക്കും? പുടിന്‍റെ പ്രഖ്യാപനം എന്താകും?

      ലോകം ആശങ്കയോടെ മെയ് 9 ലേക്ക് ഉറ്റുനോക്കുകയാണ്. റഷ്യയെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമായ ദിനമാണ് മെയ് മാസത്തിലെ ഒമ്പതാം തിയതി. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ, നാസി ജർമ്മനിക്ക് മേൽ വിജയം നേടിയ ദിനം എന്നത് തന്നെയാണ് റഷ്യയെ സംബന്ധിച്ചടുത്തോളം ഈ ദിവസത്തിന്‍റെ പ്രത്യേകത. അതുകൊണ്ടു തന്നെ നാളെ യുക്രൈൻ യുദ്ധം നിർണായക വഴിത്തിരിവിലെത്തുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. യുക്രൈനെതിരെ പുടിൻ ഔദ്യോഗികമായി സമ്പൂർണ യുദ്ധപ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. റഷ്യ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും. യുക്രൈനും ചിലതൊക്കെ ഭയക്കുന്നുണ്ട്. എന്താണ് ഇങ്ങനെയൊരു ഭയത്തിന് കാരണം? എന്തുകൊണ്ട് മെയ് 9? മെയ് 9 റഷ്യയ്ക്ക് വിജയ ദിനമാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ, നാസി ജർമ്മനിക്ക് മേൽ വിജയം നേടിയ ദിനം. യുക്രൈനിലേത് ‘പ്രത്യേക സൈനിക നടപടി’ മാത്രമാണെന്ന് ഇതുവരെ അവകാശപ്പെട്ടിരുന്ന റഷ്യൻ പ്രസിഡന്‍റ് വ്ലദിമിർ പുടിൻ ഇനിയത് യുദ്ധമെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ വിലയിരുത്തുന്നത്. യുക്രൈനെ നാസി…

      Read More »
    Back to top button
    error: