യുക്രെയ്നിന്‍റെ സുരക്ഷയിലും സമാധാനത്തിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി. ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ൻ അനിധിവേശം ആരംഭിച്ചശേഷം ആദ്യമായി യുഎൻ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ പരാമർശം.
അതേസമയം, സുരക്ഷാസമിതി പ്രസ്താവനയിൽ യുദ്ധം, തകർക്കം എന്നിങ്ങനെയുള്ള പരാമർശങ്ങളില്ല. പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണാനുള്ള സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന്‍റെ ശ്രമങ്ങൾക്കു സുരക്ഷാസമിതി പിന്തുണയും പ്രഖ്യാപിച്ചു. റഷ്യയിലും യുക്രയ്നിലും അടുത്തിടെ നടത്തിയ സന്ദർശങ്ങളുടെ വിവരങ്ങൾ ഗുട്ടറസ് യോഗത്തിൽ പങ്കുവച്ചു.