World
-
മഹിന്ദ രാജപക്സെ ട്രിങ്കോമാലിയിലെ നാവികതാവളത്തില്‍ അഭയം തേടി
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ട്രിങ്കോമാലിയിലെ നാവികതാവളത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് മഹിന്ദ രാജപക്സെ തിങ്കളാഴ്ചയാണ് രാജിവച്ചത്. മഹിന്ദയുടെ രാജിക്കു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കലാപം കത്തിപ്പടർന്നു. ഭരണകക്ഷി എംപി ഉൾപ്പെടെ മൂന്നു പേർ കലാപങ്ങളിൽ കൊല്ലപ്പെട്ടു. രാജപക്സെയുടെ കൊളംബോയിലുള്ള സ്വകാര്യ വസതി പ്രതിഷേധക്കാർ കത്തിച്ചു. മുൻ മന്ത്രിമാരായ ജോൺസ്റ്റൺ ഫെർണാണ്ടോ, നിമൽ ലിൻസ, ഭരണകക്ഷി ട്രേഡ് യൂണിൻ നേതാവ് മഹിന്ദ കഹാൻദഗമഗെ എന്നിവരുടെ വീടുകൾ പ്രക്ഷോഭകർ ആക്രമിച്ചു. മേയർ സമൻ ലാൽ ഫെർണാണ്ടോയുടെ വീട് കത്തിച്ചു. പ്രക്ഷോഭകർക്കുനേരേയുണ്ടായ പോലീസ് വെടിവയ്പിൽ നിരവധി പേർക്കു പരിക്കേറ്റു. ബസുകൾക്കു നേരെ ആക്രമണമുണ്ടായി. പ്രസിഡന്റ് ഗോത്താബയ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നാണു പ്രതിഷേധക്കാർ പറയുന്നത്. ഏപ്രിൽ ഒന്‍പതു മുതൽ ജനങ്ങൾ ഗോത്താബയയുടെ ഓഫീസിനു…
Read More » -
റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേർണലിസ്റ്റായിരുന്നു 38-കാരനായ ഡാനിഷ്.
അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ.ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്. 2018ലും ഡാനിഷ് സിദ്ദിഖി പുലിറ്റ്സർ സമ്മാനത്തിന് അർഹനായിട്ടുണ്ട്. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ നേർക്കാഴ്ചാ ചിത്രങ്ങളായിരുന്നു അദ്ദേഹത്തെ പുലിറ്റ്സറിന് അന്ന് അർഹനാക്കിയത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ഫോട്ടോ ജേണലിസ്റ്റുകളും ഇന്ത്യക്കാരുമായ അദ്‍നാൻ അബീദി, സന ഇർഷാദ്, അമിത് ദവെ എന്നിവർക്കൊപ്പമാണ് സിദ്ദിഖി പുരസ്കാരത്തിന് അർഹനായത്.റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേർണലിസ്റ്റായിരുന്നു 38-കാരനായ ഡാനിഷ്. കാണ്ഡഹാര്‍ സിറ്റിയിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. താലിബാന്‍ പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. എന്നാൽ പരിക്കേറ്റ സിദ്ദിഖി ഒരു പള്ളിയിൽ അഭയം തേടിയെങ്കിലും ഇവിടെയെത്തിയ താലിബാൻ സൈനികർ അദ്ദേഹത്തെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയുമായിരുന്നു.
Read More » -
പൊതുമാപ്പിന് അർഹരായവരെ സൗദി ജയിലുകളിൽ നിന്നു മോചിപ്പിക്കുന്നു, സൽമാൻ രാജാവിൻ്റെ കാരുണ്യമെന്ന് ജയിൽ ഡയറക്ടറേറ്റ്
ജിദ്ദ: പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി ജയിൽ മോചിതരാക്കുന്നതിനുള്ള നടപടികൾ സൗദി ജയിൽ ഡയറക്ടറേറ്റ് ആരംഭിച്ചു. സൽമാൻ രാജാവിൻ്റെ ഉത്തരവിനെ തുടർന്ന് പൊതുമാപ്പിന് അർഹരായ പുരുഷന്മാരും സ്ത്രീകളുമായ തടവുകാരെ കണ്ടെത്തി എത്രയും വേഗം ജയിൽ മോചിതരാക്കി അവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് ജയിൽ ഡയറക്ടറേറ്റ് ആരംഭിച്ചിരിക്കുന്നത്. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് നിർദേശം നൽകിയതായി ജയിൽ ഡയറക്ടർ ജനറൽ ഇൻചാർജ് പറഞ്ഞു. സൽമാൻ രാജാവിൽനിന്നുള്ള മാനുഷികമായ കാരുണ്യമാണിത്. ജയിൽ മോചിതരായി കുടുംബങ്ങളുമായി ചേരുമ്പോൾ പൊതുമാപ്പ് ഗുണഭോക്താക്കളുടെ മനസ്സിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും ജയിൽ ഡയറക്ടർ ജനറൽ ഇൻചാർജ് പറഞ്ഞു.
Read More » -
‘യുദ്ധത്തിൽ മാലാഖമാരുണ്ടാകില്ല’: ദുരൂഹമരണ ട്വീറ്റിനു പിന്നാലെ റഷ്യയെ വെല്ലുവിളിച്ച് മസ്ക്
ന്യൂയോര്‍ക്ക്: റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റൊഗോസിനെതിരെ വീണ്ടും ഇലോൺ മസ്ക്. ‘യുദ്ധത്തിൽ മാലാഖമാരുണ്ടാകില്ല’ എന്നാണ് പുതിയ ട്വീറ്റ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇലോൺ മസ്ക് യുക്രെയ്ൻ സൈന്യത്തെ സഹായിക്കുന്നുവെന്ന് ദിമിത്രി ആരോപിച്ചിരുന്നു. ദിമിത്രി റൊഗോസിൻ റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയെന്നു സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് മസ്ക് ട്വീറ്റ് ചെയ്തു. മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ടെർമിനലുകൾ റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്നുവെന്നു പറയുന്ന റിപ്പോർട്ടിന്റെ ഇംഗ്ലിഷ് പരിഭാഷയാണ് റെഗോസിന്റേതായി മസ്ക് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ‘സ്വന്തം ദുരൂഹമരണം’ സംബന്ധിച്ചും മസ്ക് ട്വീറ്റ് ചെയ്തു. ‘ദുരൂഹ സാഹചര്യത്തില്‍ ഞാൻ മരിക്കുകയാണെങ്കില്‍, നിങ്ങളെ അറിയാൻ കഴിഞ്ഞതില്‍ സന്തോഷം’ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ‘പെന്റഗണിന്റെ കൂടി സഹായത്തോടെ സ്റ്റാർലിങ്ക് ഉപകരണങ്ങൾ നൽകിയതിലൂടെ യുക്രെയ്ൻ സേനയ്ക്ക് സൈനിക, വാർത്താവിനിമയ സംവിധാനങ്ങൾ നൽകുന്നതിൽ മസ്ക്കും ഉൾപ്പെട്ടു. ഇതിൽ മസ്ക് ഉത്തരം പറയേണ്ടതായി വരും. മണ്ടൻ കളിക്കാൻ…
Read More » -
ജോർജ്ജിയയിൽ ബേട്ടപകടത്തിൽ മലയാളി യുവതി മരിച്ചു
കപ്പൂർ സ്വദേശിനിയായ യുവതി ജോർജ്ജിയയിൽ ബേട്ടപകടത്തിൽ മരിച്ചു. കപ്പൂർ പൂച്ചപ്പറമ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ ഷാനിഫിൻ്റെ ഭാര്യ മുഫീദ (23)യാണ് അപകടത്തിൽ മരിച്ചത്. ഫാമിലി ബോട്ടുകൾ കൂട്ടിമുട്ടി തലയ്ക്കു പരിക്കു പറ്റിയാണ് മുഫീദ മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. വട്ടംകുളം മുണ്ടെക്കാട്ടിൽ മുസ്തഫയുടെ മകളാണ്. ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മുഫീദ
Read More » -
ശ്രീലങ്കയിൽ ആഭ്യന്തര കലാപം, ഭരണകക്ഷി എം.പിയെ ജനക്കൂട്ടം തല്ലിക്കൊന്നു; പ്രധാനമന്ത്രി മഹീന്ദ രാജ്പക്‌സെ രാജിവെച്ചു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചു. 16 പേർക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിനിടെ ഭരണപക്ഷ എം.പി കൊല്ലപ്പെട്ടു. തന്റെ കാർ തടഞ്ഞവർക്കു നേരെ അമരകീർത്തി എം.പി വെടിയുതിർത്തു. പിന്നീട് ഇദ്ദേഹം പ്രതിഷേധക്കാരിൽനിന്നു രക്ഷനേടാൻ അഭയം പ്രാപിച്ച കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രാജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ ആദ്യം കൊളംബോയിലും പിന്നീട് രാജ്യം മുഴുവനും കർഫ്യൂ പ്രഖ്യാപിച്ചു. പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോട്ടബയ രാജപക്സെയ്ക്കു മേൽ മഹിന്ദയെ പുറത്താക്കാൻ സമ്മർദ്ദമേറുകയാണ്. സ്വയം പുറത്തുപോകാൻ മഹിന്ദ സന്നദ്ധനാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം ഉണ്ടായത്. മഹിന്ദ രാജപക്സെ (76) രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന…
Read More » -
രൂപയുമായുള്ള വിനിമയ നിരക്കിലെ വര്‍ധന, കടം വാങ്ങിയും നാട്ടിലേക്ക് കാശയക്കാനുള്ള തത്രപ്പാടില്‍ പ്രവാസികൾ
ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുമ്പോള്‍ നേട്ടം ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ്. കുറച്ച് ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരികയായിരുന്നു. ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഉയരുന്നതു കാത്തിരിക്കുന്നവരുമുണ്ട് ഇന്ന് രാവിലെയാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നിലയിലാണ് രൂപയുടെ മൂല്യം. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. യു.എ.ഇ ദിര്‍ഹത്തിനെതിരെ രാവിലെ 21.06 ആയിരുന്നു വിനിമയ നിരക്ക്. സൗദി റിയാലിന് 20.62 രൂപയും ഒമാനി റിയാലിന് 201.16 രൂപയും ഖത്തര്‍ റിയാലിന് 21.24 രേഖപ്പെടുത്തി. 251.65 രൂപയായിരുന്നു കുവൈത്ത് ദിനാറിന്റെ നിരക്ക്. ബഹ്‌റൈന്‍ ദിനാറിന് 205.71 രൂപയും ഇന്ന് രാവിലെ രേഖപ്പെടുത്തി.…
Read More » -
ജനങ്ങളുടെ സഹകരണം തേടി ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രതിഷേധവും മറികടക്കുന്നതിനു ജനങ്ങളുടെ സഹകരണം തേടി ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം. അടിയന്തരാവസ്ഥ നിലവിൽവന്ന സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അവധി മന്ത്രാലയം റദ്ദാക്കുകയും ചെയ്തു. മുഴുവൻ സൈനികരും അടിയന്തരമായി ജോലിക്കു ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥ നിലവിൽ വന്നതായി വെള്ളിയാഴ്ച ചേർന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ പ്രസിഡന്റ് ഗോത്താബയ രാജപക്സെ പ്രഖ്യാപിക്കുകയായിരുന്നു. ഒരുമാസത്തെ ഇടവേളയിൽ രണ്ടാംതവണയാണ് ലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞമാസം ഒന്നിനു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നാലുദിവസം പിന്നിട്ടശേഷം പിൻവലിക്കുകയായിരുന്നു.
Read More » -
ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
മനില: ഫിലിപ്പീൻസിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. മുൻ പ്രസിഡന്റും ഏകാധിപതിയുമായ ഫെർഡിനാൻഡ് മാർക്കോസിന്റെ മകൻ ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും അഭിഭാഷക ലെനി റൊബ്രീഡോയും തമ്മിലാണു പ്രധാന മത്സരം. അഭിപ്രായ വോട്ടെടുപ്പുകളിൽ മാർക്കോസ് ജൂനിയറിനാണു മുൻതൂക്കം. മാർക്കോസ് ജൂനിയർ ജയിച്ചാൽ അത് 1986ലെ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിലൂടെ നേടിയതെല്ലാം കളഞ്ഞുകുളിക്കുകയാവുമെന്ന് എതിരാളികൾ വാദിക്കുന്നു. അഴിമതിയിലൂടെ മാർക്കോസ് കുടുംബം നേടിയ സ്വത്തുക്കൾ അന്നു സർക്കാർ പിടിച്ചെടുത്തിരുന്നു. അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം നടന്നേക്കാം. മുൻ പ്രവിശ്യാ ഗവർണറും സെനറ്ററുമാണ് 64കാരനായ മാർക്കോസ് ജൂനിയർ. 1986ലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയാണ് 57കാരിയായ ലെനി റൊബ്രീഡോ. 2013 മുതൽ ജനപ്രതിനിധി സഭാംഗം. 2016ൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാർക്കോസ് ജൂനിയറെ തോൽപ്പിച്ചു. ആരും ജയിച്ചാലും കടുത്ത വെല്ലുവിളികളാണു വിജയിയെ കാത്തിരിക്കുന്നത്. പ്രതിസന്ധിയിലായിരുന്ന സമ്പദ് വ്യവസ്ഥയെ കോവിഡ് പൂർണമായും തകർത്തിരിക്കുന്നു. നിയമവിരുദ്ധ കൊലകൾക്ക് മുൻ പ്രസിഡന്റ് ഡ്യൂട്ടെർട്ടിനെ വിചാരണ ചെയ്തു ശിക്ഷിക്കണമെന്ന മുറവിളിക്കും ഉത്തരം നൽകേണ്ടി വരും.
Read More » -
രാജപക്‌സെ പോകാതെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കില്ല: പ്രതിപക്ഷം
കൊളംബോ: ഇടക്കാല സർക്കാർ എന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വാഗ്ദാനം ശ്രീലങ്കയിലെ പ്രതിപക്ഷകക്ഷിയായ സമഗി ജനബലവേഗയ (എസ്ജെബി) തള്ളി. എസ്ജെബി നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിക്കാമെന്നായിരുന്നു ഗോട്ടബയയുടെ വാഗ്ദാനം. എന്നാൽ ഗോട്ടബയയെയും മഹിന്ദയെയും തൽസ്ഥാനത്തിരുത്തി സർക്കാരുണ്ടാക്കാൻ താനില്ലെന്നു പ്രേമദാസ വ്യക്തമാക്കി. രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നാണ് ഗോട്ടബയയുടെയും മഹിന്ദയുടെയും നിലപാട്. പ്രസിഡൻഷ്യൽ ഭരണരീതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 18 മാസത്തേക്ക് ഇടക്കാല സർക്കാരുണ്ടാക്കണമെന്ന ശ്രീലങ്ക ബാർ അസോസിയേഷന്റെ നിർദേശത്തെ എസ്ജെബി പിന്തുണച്ചിരുന്നു. ഇതിനിടെ, വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷാസേനാംഗങ്ങളുടെ അവധി പ്രതിരോധമന്ത്രാലയം റദ്ദാക്കി. അവധിയിലുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദേശിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സഹായിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ചൈനയുടെ നിക്ഷേപം കൂടുതലുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്ന് 10 കോടി ഡോളറിന്റെ അടിയന്തര സഹായം കിട്ടുന്നതിനായുള്ള പരിശ്രമത്തിലാണ് ലങ്ക സർക്കാർ.
Read More »