World
-
അഫ്ഗാനിസ്ഥാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന് താലിബാൻ
അഫ്ഗാനിസ്ഥാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാൻ. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദയുടേതാണ് ഉത്തരവ്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കാതിരുന്നാൽ ഭർത്താവിനെതിരെയോ പിതാവിനെതിരെയോ അടുത്ത ബന്ധുവിനെതിരെയോ നടപടി എടുക്കും. 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകൾ ഉപയോഗിച്ചിരുന്ന നീല ബുർഖ തന്നെയാണ് അഭികാമ്യമെന്നും താലിബാൻ വ്യക്തമാക്കി. താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിൽ പൊതുവെ സ്ത്രീകൾ മുഖം മറയ്ക്കാൻ തുടങ്ങിയെങ്കിലും കാബൂൾ അടക്കമുള്ള പ്രധാന പട്ടണങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതിരിക്കുന്നതാണ് പുതിയ ഉത്തരവിന് കാരണം.
Read More » -
സൗദിയില്‍ വിവിധ മേഖലകളിലെ സ്വദേശിവത്ക്കരണം നാളെ മുതല്‍ പ്രാബല്യത്തില്‍, പതിനായിരക്കണക്കിന്മലയാളികള്‍ ഭീഷണിയിൽ
സൗദിയില്‍ പ്രധാനപ്പെട്ട പല തസ്തികകളിലുമുള്ള സ്വദേശിവത്ക്കരണം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള ജോലികളും ഇവയില്‍പ്പെടും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളുടെ ജോലി ഇതോടെ ഭീഷണിയിലാണ്.സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ എന്നീ മേഖലകളിലാണ് ഞായറാഴ്ച മുതല്‍ നൂറുശതമാനം സൗദിവത്ക്കരണം നടക്കുന്നത്. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. ആറുമാസത്തെ സാവകാശം നല്‍കിയ ശേഷമാണ ഈ മേഖലകളില്‍ സൗദിവത്ക്കരണത്തിനൊരുങ്ങുന്നത്. ഇതുവഴി 20,000ത്തോളം സൗദി യുവതി, യുവാക്കള്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 5000 റിയാല്‍ ശമ്പളം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്പള സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ആയിരക്കണക്കിന് മലയാളികള്‍ സൗദിയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഇവരുടെ ജോലി നഷ്ടപ്പെടുകയോ ജോലിയില്‍ മാറ്റമുണ്ടാകുകയോ ചെയ്യും.
Read More » -
രണ്ടു മാസത്തിനിടെ രണ്ടാം തവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക
കൊളബോ: ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ പ്രഖ്യാപനം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. രാജ്യത്തിന്റെ സുഗമമായ പ്രവര്‍ത്തിനായി പൊതു സുരക്ഷ ഉറപ്പാക്കാനും, അവശ്യ സേവനങ്ങള്‍ നിലനിര്‍ത്താനുമാണ് രാജപക്‌സെയുടെ തീരുമാനമെന്ന് പ്രസിഡന്‍ഷ്യല്‍ മീഡിയ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെയും സര്‍ക്കാരിന്റെയും രാജി ആവശ്യപ്പെട്ട് ആഴ്ചകള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഗോതബായ രാജപക്സെയുടെ ഈ നടപടി. രാജപക്‌സെയുടെ സ്വകാര്യ വസതിക്ക് നേരെ നടന്ന ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് അത് പിന്‍വലിക്കുകയും ചെയ്തു. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും കടുത്ത വിദേശ നാണ്യ പ്രതിസന്ധിയും ഇതുമൂലമുണ്ടായ വൈദ്യുതി മുടക്കവും ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു. വിദേശ നാണ്യ കരുതല്‍ ശേഖരം തീര്‍ന്നത് ഭക്ഷ്യ-ഇന്ധന ക്ഷാമത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയായിരുന്നു. ഇത് നിത്യ…
Read More » -
യുക്രെയ്നിൽനിന്നു റഷ്യൻ സൈനികർ ടണ്‍കണക്കിനു ധാന്യവും വൻതോതിൽ കാർഷികോപകരണങ്ങളും മോഷ്ടിച്ചു
യുക്രെയ്നിൽനിന്നു റഷ്യൻ സൈനികർ ടണ്‍കണക്കിനു ധാന്യവും വൻതോതിൽ കാർഷികോപകരണങ്ങളും മോഷ്ടിച്ചു. യുക്രെയ്നിലെ ഭക്ഷ്യസംഭരണകേന്ദ്രങ്ങൾ റഷ്യൻസേന ആക്രമിച്ചു തകർത്തുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. തെക്കൻ യുക്രെയ്നിലെ ഖെർസൺ, സപോർഷ്യ എന്നിവിടങ്ങളിൽ സമീപ ആഴ്ചകളിലായിരുന്നു റഷ്യയുടെ കൊള്ള. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാജ്യമായ യുക്രെയ്നിൽ നടന്ന അതിക്രമം രാജ്യത്തെ വിളവെടുപ്പിനെ വരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റഷ്യയുടെ അധിനിവേശസമയത്ത് യുക്രെയ്നിൽ കയറ്റുമതിക്കായി വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിരുന്നു. ഏതാണ്ട് ആറു മില്യൻ ടണ്‍ ഗോതന്പും 15 മില്യൻ ടണ്‍ ചോളവും സജ്ജമാക്കിയിരുന്ന സമയത്തായിരുന്നു അധിനിവേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് ഏതാണ്ട് 4,00,000 ടണ്‍ ധാന്യങ്ങൾ റഷ്യ മോഷ്ടിച്ചിട്ടുണ്ടെന്നാണു യുക്രെയ്ൻ പ്രതിരോധമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
Read More » -
റഷ്യന്‍ ജനറല്‍മാരെ കൊല്ലാന്‍ സഹായിച്ചത് യുഎസ്; ആണവ മിസൈല്‍ പരിശീലിച്ച് റഷ്യ
മോസ്‌കോ: ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകൾ തൊടുത്ത് സൈന്യം പരിശീലനം നടത്തിയിരുന്നുവെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. യുക്രെയ്ന്‍ സൈനികരും സാധാരണക്കാരും കഴിയുന്ന മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിക്കു നേരെ റഷ്യന്‍ സൈന്യം കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് ആണവ മിസൈലുകൾ പരീക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. പടിഞ്ഞാറന്‍ നഗരമായ കലിനിന്‍ഗ്രാഡിലാണ് റഷ്യന്‍ സൈന്യം ഇത്തരത്തിൽ മിസൈൽ പരിശീലനം നടത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള ബാള്‍ട്ടിക് സമുദ്രമേഖലയിലാണ്് റഷ്യന്‍ സൈന്യം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിലുള്ള ഇസ്‌കാന്‍ഡര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനത്തിന്റെ ‘ഇലക്‌ട്രോണിക് ലോഞ്ച്’ നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഒറ്റ, ഇരട്ട ലക്ഷ്യങ്ങള്‍ക്കു നേരെ മിസൈലുകള്‍ തൊടുത്തായിരുന്നു പരീക്ഷണം. നൂറോളം സൈനികരാണു പരീക്ഷണത്തില്‍ പങ്കെടുത്തത്. നാറ്റോ സഖ്യരാജ്യങ്ങള്‍ യുക്രെയ്‌ന് സൈനികസഹായം നല്‍കിയാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവസേനാ വിഭാഗത്തോട് സജ്ജരായിരിക്കാന്‍ ക്രെംലിന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫെബ്രുവരി 24 മുതല്‍ റഷ്യന്‍…
Read More » -
ഉയരക്കാരിക്ക് ഇനി മൂന്ന് റെക്കോർഡുകൾ കൂടി…
ഗിന്നസ് വേൾഡ് റിക്കാർഡ്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി കണക്കാക്കുന്ന റുമേസ ഗെൽഗി മൂന്ന് റിക്കാർഡുകൾ കൂടി തകർത്തു. ഇപ്പോൾ അഞ്ച് ലോക റിക്കാർഡുകളാണ് ഈ തുർക്കി സ്വദേശി സ്വന്തം പേരിലാക്കിയത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമുള്ള കൈവിരൽ, (11.2 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും വലിയ കൈകൾ (വലത് കൈ 24.93 സെന്റീമീറ്റർ, ഇടത് കൈ 24.26 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമേറിയ മുതുക് (59.90 സെ.മീ) എന്നീ റിക്കാർഡുകളാണ് തകർത്തത്. 2021 ഒക്ടോബർ മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേൾഡ് റിക്കാർഡിന് ഉടമയാണ് അഭിഭാഷകയും ഗവേഷകയും കൂടിയായ റുമേസ ഗെൽഗി. 215.16 സെന്‍റിമീറ്റർ (7 അടി 0.7 ഇഞ്ച്) ആണ് ഉയരം.
Read More » -
റഷ്യൻ ബാങ്കിങ് മേഖലയെ ഒറ്റപ്പെടുത്താൻ ഇയു; ബാങ്കുകളെ സ്വിഫ്റ്റിൽനിന്നു നീക്കും
സ്ട്രാസ്ബർഗ്: റഷ്യയിൽനിന്നുള്ള എണ്ണയ്ക്ക് വിലക്കേർപ്പെടുത്തുന്നതുകൂടാതെ മറ്റു പല നടപടികളും സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ (ഇയു) ഒരുങ്ങുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നാണ് നടപടിയെന്ന് ഇയു കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ അറിയിച്ചു. വിവിധ ട്വീറ്റുകളിലൂടെ എന്താണ് തങ്ങളുടെ പദ്ധതിയെന്ന് അവർ വിശദീകരിക്കുന്നുണ്ട്. ഇയുവിന്റെ പദ്ധതികളെക്കുറിച്ച് ഉർസുല പങ്കുവച്ചവ താഴെ പറയുന്നു: റഷ്യയുടെ ഏറ്റവും വലിയ ബാങ്കായ സ്ബർബാങ്കിനെയും മറ്റു രണ്ടു ബാങ്കുകളെയും സ്വിഫ്റ്റ് സിസ്റ്റത്തിൽനിന്ന് നീക്കുക. ലോകമെമ്പാടുമുള്ള ധനകാര്യസ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സന്ദേശങ്ങൾ അയയ്ക്കുന്ന സംവിധാനമാണ് സ്വിഫ്റ്റ്. റഷ്യൻ ബാങ്കിങ് മേഖലയെ ആഗോള സംവിധാനത്തിൽനിന്ന് പൂർണമായി ഒറ്റപ്പെടുത്തുന്ന നീക്കമാണിത്. യുക്രെയ്നിലെ ബുച്ചയിൽ നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായ ഓരോരുത്തരുടെയും പട്ടിക തയാറാക്കണം. ഇയുവിന്റെ കീഴിൽ ഇവരുടെ സ്വത്തുക്കൾ മരവിപ്പിച്ച്, യാത്രാ വിലക്ക് ഏർപ്പെടുത്തണം. യൂറോപ്യൻ ‘എയർവേവ്’സിനു കീഴിലുള്ള റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് സംപ്രേക്ഷണ നിലയങ്ങളെയും നിരോധിക്കണം. ഇതുവഴിയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നുണകൾ പ്രചരിപ്പിക്കുന്നതെന്നും ഉർസുല പറഞ്ഞു. ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾക്ക്…
Read More » -
‘ജനങ്ങള്‍ സത്യമറിയണം, എല്ലാം താറുമാറായി; പ്രതിസന്ധി 2 വര്‍ഷം കൂടിയെങ്കിലും തുടരും’: ശ്രീലങ്കന്‍ ധനകാര്യ മന്ത്രി
കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രണ്ടു വര്‍ഷമെങ്കിലും തുടരുമെന്ന് ധനകാര്യ മന്ത്രി അലി സാബ്രി. അടുത്തുതന്നെ രാജ്യത്ത് പണലഭ്യത കുറയുമെന്നും മന്ത്രി പറഞ്ഞു. ‘ജനങ്ങള്‍ സത്യമറിയണം. നിലവില്‍ രാജ്യം നേരിടുന്ന പ്രശ്‌നത്തിന്റെ വലുപ്പം ജനങ്ങള്‍ തിരിച്ചറിഞ്ഞോ എന്നെനിക്ക് നിശ്ചയമില്ല. ഈ പ്രതിസന്ധി തീര്‍ക്കാന്‍ 2 വര്‍ഷം കൊണ്ടും സാധിച്ചെന്നു വരില്ല. ഭരണകൂടം ഇപ്പോള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ ലങ്കയുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കും.’- മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘സര്‍ക്കാര്‍ പുതിയ ബജറ്റ് അധികം വൈകാതെ തയാറാക്കും. 2019ല്‍ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത് ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു. കോവിഡ് പ്രതിസന്ധിയും ടൂറിസം വരുമാനം കുറഞ്ഞതും രാജ്യത്തിന്റെ വരുമാനത്തെ വളരെ ബാധിച്ചു. റേഷന്‍ വിതരണവും വൈദ്യുതിയും ഇന്ധനവിതരണവും താറുമാറായിരിക്കുകയാണ്.’- അലി സാബ്രി പറഞ്ഞു.
Read More » -
ഖത്തറിൽ പെരുന്നാൾ ആഘോഷത്തിനിടെ മൂന്ന് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു
ദോഹ: ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്ര പോയ സംഘം സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാർ അപകടത്തിൽ പെട്ട് മൂന്ന് മലയാളികൾ മരിച്ചു. മരിച്ച മൂന്നു പേരിൽ രണ്ടു പേർ മലപ്പുറം ജില്ലക്കാരാണ്. ഒരാൾ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ആളുമാണ്. രണ്ടാം പെരുന്നാൾ ദിനത്തിൽ മിസൈദിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ആണ് അപകടം നടന്നത്. കീഴുപറമ്പ മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മെഹമൂദിൻ്റെ മകൻ എം.കെ ഷമീർ (35) പൊന്നാനി മാറഞ്ചേരി പുറംഗ് സ്വദേശി മുഹമ്മദ് അലിയുടെ മകൻ റസാഖ് (31) ആലപ്പുഴ സ്വദേശി മങ്ങാട്ട് സജിത് സുരേന്ദ്രൻ (37)എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. ആറു പേരുടെ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സജിത്തിൻ്റെ ഭാര്യയും കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
പുറം വേദനയ്ക്കും കാലു വേദനയ്ക്കും നട്ടെല്ലിലൂടെ വൈദ്യുതി പ്രസരിപ്പിക്കുന്ന ചികിത്സ ഫലപ്രദം
വിട്ടുമാറാത്ത പുറം വേദനയുടെയും കാലു വേദനയുടെയും തീവ്രത കുറയ്ക്കാൻ നട്ടെല്ലിലൂടെ ചെറിയ തോതിലുള്ള വൈദ്യുതി കടത്തി വിടുന്ന ചികിത്സ രീതി മൂന്ന് ദശകങ്ങൾ മുൻപ് ആരംഭിച്ചതാണ്. 1989ൽ കുറഞ്ഞ ഫ്രീക്വൻസിയുള്ള തരംഗങ്ങൾ (50 ഹേർട്സ്) നട്ടെല്ലിലൂടെ കടത്തി വിട്ടുള്ള ചികിത്സയ്ക്ക് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. തുടർന്ന് 2015ൽ 10,000 ഹേർട്സ് വരെ ഫ്രീക്വൻസിയുള്ള റേഡിയോ തരംഗങ്ങൾ ഇതിനായി ഉപയോഗിക്കാൻ എഫ്.ഡി.എ പച്ചക്കൊടി കാട്ടി. ഉയർന്ന ഫ്രീക്വൻസിയുള്ള തരംഗങ്ങൾ, കുറഞ്ഞ നേരത്തേക്ക് കുറഞ്ഞ ആംപ്ലിറ്റ്യൂഡിലാണ് ഇതിനായി കടത്തി വിടുക. ചെറിയ ഫ്രീക്വൻസിയുള്ള വൈദ്യുതിയേക്കാൾ വലിയ ഫ്രീക്വൻസിയുള്ള തരംഗങ്ങളാണ് വേദന നിയന്ത്രിക്കാൻ ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നു കാലിഫോർണിയ സർവകലാശാല സാൻ ഡിയാഗോ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ. തരംഗങ്ങൾ കടത്തി വിടുമ്പോൾ വേദന കുറയുന്ന തോന്നൽ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നതെന്നും ഗവേഷകർ പറയുന്നു. 2004നും 2020നും ഇടയിൽ സ്പൈനൽ കോർഡ് സ്റ്റിമുലേഷൻ(എസ് സി എസ്) ചികിത്സ ലഭിച്ച…
Read More »