World

    • മത്സ്യബന്ധനത്തെക്കുറിച്ച് പ്രോഗ്രാം ചെയ്യന്ന മലയാളി വ്ളോഗർ കാനഡയില്‍ വെള്ളത്തിൽ വീണു മരിച്ചു വ്ളോഗർ

      മലയാളി വ്ളോഗർ കാനഡയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ രാജേഷ് ജോണ്‍ (35) ആണ് മരിച്ചത്. മീന്‍പിടിത്തത്തെ കേന്ദ്രീകരിച്ചാണ് രാജേഷ് വ്ളോഗ് ചെയ്തിരുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് രാജേഷ് ജോണിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ഭാര്യ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. കയ്യില്‍ നിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നു എന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: വത്സമ്മ. ഭാര്യ: അനു. മകന്‍: ഏദന്‍.

      Read More »
    • യുഎഇയില്‍ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളില്ല; 923 പേര്‍ക്ക് കൂടി കൊവിഡ്

      അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 923 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. രാജ്യത്ത് ചികിത്സയിലായിരുന്ന 895 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 1,42,798 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,99,637 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,78,503 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,797 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

      Read More »
    • പാക് താലിബാന്റെ മൂന്ന് ഉന്നത കമാന്‍ഡര്‍മാര്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

      കാബൂള്‍: തെഹ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്റെ (പാകിസ്ഥാന്‍ താലിബാന്‍ – ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്ക്-കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ഖാലിദ് ഖൊറാസാനി എന്ന അബ്ദുള്‍ വാലി, ഹാഫിസ് ദൗലത്ത്, മുഫ്തി ഹസന്‍ എന്നിവരാണ് ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒമര്‍ ഖാലിദ് ഖൊറാസാനിയെ പാക് താലിബാനിലെ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ ടിടിപി നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. അഫ്ഗാന്‍ പ്രവിശ്യയായ പക്തികയിലെ ബിര്‍മല്‍ ജില്ലയില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ വൈകീട്ടോടെ റോഡില്‍ സ്ഥാപിച്ച ഒരു മൈനില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പേരു വെളിപ്പെടുത്താതെ സംസാരിച്ച ഒരാള്‍ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരില്‍ നിന്നോ തഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ എന്നറിയപ്പെടുന്ന പാക്- താലിബാനില്‍ നിന്നോ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കൊല്ലപ്പെട്ട മൂന്ന് കമാന്‍ഡര്‍മാരും അഫ്ഗാനിസ്ഥാനിലെ കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ബിര്‍മലിന്‍ മേഖലയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം.…

      Read More »
    • ബംഗ്ലാദേശില്‍ ഇന്ധനവില 52% വര്‍ധിപ്പിച്ചു; ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു

      ധാക്ക: ശ്രീലങ്കയ്ക്ക് പിന്നാലെ ബംഗ്ലാദേശിലും ഇന്ധന വില വൻതോതിൽ ഉയർത്തി. ഒറ്റയടിക്ക് 52 ശതമാനം വർധനവാണ് ഷെയ്ക് ഹസീന ഭരണകൂടം രാജ്യത്ത് നടപ്പിലാക്കിയത്. ഇതേ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി. രാജ്യത്തെമ്പാടും ഇന്ധന വിതരണ കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി ജനങ്ങളെത്തി. വില വർധന പിൻവലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെയാണ് ബംഗ്ലാദേശ് ഭരണകൂടം ഈ തീരുമാനത്തിന്റെ കാരണമായി കുറ്റപ്പെടുത്തുന്നത്. ബംഗ്ലാദേശിന്റെ ജി ഡി പി 416 ബില്യൺ ഡോളറിന്റേതാണ്. ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇന്ധന വില വർധന രാജ്യത്തെ വ്യവസായ രംഗത്തെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കടക്കം വില വർധിച്ചിരിക്കുകയാണ്. രാജ്യത്തെ റീടെയ്ൽ വിലക്കയറ്റം ഇപ്പോൾ ഏഴ് ശതമാനത്തിന് മുകളിലായി. എന്നാൽ റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഭീമമായി ഉയർന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. ഐ എം എഫിൽ നിന്ന്…

      Read More »
    • ഉംറ വിസയിൽ സൗദിയിൽ എത്തുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാം; എവിടെയും സഞ്ചരിക്കാം

      റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്ന തീർഥാടകന് രാജ്യത്തെ എവിടെയും സഞ്ചരിക്കാനും രാജ്യത്തെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളിലൂടെയും സഞ്ചരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് വരാനും പോകാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം. പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീർഥാടകന് ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. നേരത്തെ ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ സൗദി അറേബ്യയില്‍ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. അതിനാണ് പുതിയ ഉംറ സീസണോടെ മാറ്റം വരുത്തിയത്.

      Read More »
    • സൗദി അറേബ്യയിലെ ഗോതമ്പ് കർഷകർക്ക് 90.5 ദശലക്ഷം റിയാൽ നൽകി ‘സാഗോ’

      റിയാദ്: സീസണിൽ മതിയായ അളവിൽ വിളവ് നൽകിയ 140 പ്രാദേശിക ഗോതമ്പ് കർഷകർക്ക് സൗദി അറേബ്യൻ ധാന്യ ഉൽപാദകരുടെ സംഘടന (സാഗോ) ഒമ്പത് കോടി അഞ്ച് ലക്ഷം റിയാൽ നൽകി. ഇത്രയും കർഷകരിൽനിന്ന് 52,158 ടൺ ഗോതമ്പാണ് ‘സാഗോ’ സംഭരിച്ചതെന്നും ഇവര്‍ക്ക് എട്ടു തവണയായാണ് പണം നൽകിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ മൊത്തം കർഷകരിൽനിന്ന് ഇതുവരെ സാഗോ ആകെ സംഭരിച്ച ഗോതമ്പിന്റെ അളവ് 449,445 ടണ്ണായി. കർഷകരിൽനിന്ന് സാഗോ സംഭരിക്കുന്ന ഗോതമ്പ് നേരിട്ട് വിപണിയിലെത്തിക്കും. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ഗോതമ്പ് കർഷകരും ധാന്യ ഉൽപാദകരുടെ സംഘടനയായ ‘സാഗോ’യും.

      Read More »
    • ഹൈവേകളിൽ ടോൾ ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം

      റിയാദ്: സൗദി അറേബ്യയിലെ ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന നിലയിൽ വന്ന മാധ്യമ വാർത്തകളും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളും നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം. രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും അത് സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ അസത്യമാണെന്നും ഗതാഗത മന്ത്രാലയ വക്താവ് വ്യക്തമാക്കി. സൗദി പൊതു ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്നു പറഞ്ഞാണ്, സൗദി അറേബ്യയില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ സജീവമായി. എന്നാല്‍ യഥാർഥ ഉറവിടങ്ങളില്‍ നിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും പാടുള്ളൂ എന്ന് സൗദി ഗതഗാത മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി.

      Read More »
    • യുഎഇയില്‍ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അധികൃതര്‍

      അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ ഒരു കുട്ടിയെ കാണാതായെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അജ്‍മാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. 13 വയസുകാരനായ ആണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വീട്ടിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം വീടുവിട്ടിറങ്ങിയ കുട്ടിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ ചില പ്രശ്നങ്ങള്‍ കാരണം മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് കാണിച്ച് കുട്ടിയുടെ പിതാന് പരാതി നല്‍കിയിരുന്നുവെന്ന് അല്‍ നുഐമിയ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവ് ലെഫ്. കേണല്‍ മുഹമ്മദ് അബ്‍ദുല്ല അബു ശെഹാബ് അറിയിച്ചു. കുട്ടിയെ കണ്ടെത്താന്‍ പിതാവ് പൊലീസിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും 14 മണിക്കൂറിനകം കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയും ചെയ്‍തു. شرطة عجمان تنفي إشاعة فقدان طفل في امارة عجمان pic.twitter.com/4uqeBE8h0p — ‏ajmanpoliceghq (@ajmanpoliceghq) August 5, 2022…

      Read More »
    • തായ്‌വാന്‍ പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; സംശയമുന ചൈനയുടെ നേര്‍ക്ക്

      തായ്പേയ് സിറ്റി: തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വികസന വിഭാഗത്തിന്റെ ഉപമേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപമേധാവി ഔ യാങ് ലി ഹ്സിങ്ങിനെയാണ് ശനിയാഴ്ച രാവിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. തായ്വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇക്കൊല്ലം ആദ്യമാണ് ഹ്സിങ് ചുമതലയേറ്റെടുത്തത്. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക ഭീഷണി നേരിടാന്‍ തായ്‌വാന്‍ തങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിന്റെ ഭാഗമായി സൈനിക ഉടമസ്ഥതയിലുള്ള നാഷണല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ മിസൈല്‍ ഗവേഷണവും ഉത്പാദനവും കൂട്ടുകയും അതിന്റെ നേതൃപരമായ പങ്ക് ഔ യാങിനെ ഏല്‍പ്പിക്കുകയുമായിരുന്നു. തെക്കന്‍ പ്രവിശ്യയായ പിങ്ടങ്ങില്‍ ബിസിനസ് ട്രിപ്പിന് എത്തിയ ഹ്സിങ്ങിന്റെ ദുരൂഹമരണം ചൈനയ്ക്കുനേരേ സംശയമുന ഉയര്‍ത്തിയിട്ടുണ്ട്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ചൈന-തായ്വാന്‍ സംഘര്‍ഷം ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്നതിനിടെയുള്ള ഹ്സിങ്ങിന്റെ…

      Read More »
    • നിശാക്ലബില്‍ തീപിടിത്തം: 14 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

      ബാങ്കോക്ക്: തായ്ലന്‍ഡില്‍ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. തെക്ക്-കിഴക്കന്‍ തായ്ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലെ നിശാക്ലബില്‍ വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തീപിടുത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി പ്രയുത് ചാന്‍-ഓച്ച അറിയിച്ചു സത്താഹിപ് ജില്ലയിലെ മൗണ്ടന്‍ ബി നൈറ്റ്സ്പോട്ടില്‍ ആണ് അപകടമുണ്ടായത്. പ്രദേശത്തെ സിസിടിവികളില്‍ നിന്നും കണ്ടെടുത്ത ഫൂട്ടേജുകളില്‍ ആളുകള്‍ ഓടിപ്പോകുമ്പോഴും വസ്ത്രങ്ങള്‍ കത്തുന്നത് കാണാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. 4,800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഒറ്റനില സമുച്ചയത്തിലായിരുന്നു നിശാക്ലബ്ബ്. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്. ചുവരുകളില്‍ പതിച്ചിരുന്ന തീപിടിക്കുന്ന വസ്തുക്കള്‍ സ്ഥിതിരൂക്ഷമാക്കിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തത്സമയ സംഗീത പ്രകടനത്തിനിടെ വേദിയിലാണ് ആദ്യം തീപിടുത്തമുണ്ടായതെന്ന്, സംഭവത്തില്‍ മരിച്ച സംഗീത പരിപാടിയുടെ അവതാരകരില്‍ ഒരാളുടെ അമ്മ പറഞ്ഞു. പ്രവേശന കവാടത്തിനടുത്തും കുളിമുറിയിലുമാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതലും കണ്ടെത്തിയത്.…

      Read More »
    Back to top button
    error: