NEWSWorld

സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മരണങ്ങളില്ല, 177 പുതിയ കേസുകള്‍

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിച്ച് മരണമില്ലാത്ത ഒരു ദിനം കൂടി. 24 മണിക്കൂറിനിടെ രാജ്യത്ത് എവിടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം പുതുതായി 177 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 303 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 810,760 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,004 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 9,257 ആയി. രോഗബാധിതരില്‍ 4,499 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 112 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 10,149 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.

റിയാദ് 49, ജിദ്ദ 31, ദമ്മാം 15, മദീന 9, മക്ക 7, ത്വാഇഫ് 6, അല്‍ബാഹ 6, ജിസാന്‍ 4, ബുറൈദ 3, അബ്ഹ 3, നജ്‌റാന്‍ 3, ഖോബാര്‍ 3, ഹുഫൂഫ് 3, ബല്‍ജുറൈഷ് 3, തബൂക്ക് 2, ഹായില്‍ 2, ഖമീസ് മുശൈത്ത് 2, ദഹ്‌റാന്‍ 2, ഹഫര്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: