ഗാസാസിറ്റി: പലസ്തീനിലെ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര സംഘടനാ നേതാവും ആറു വയസുകാരി ബാലികയും ഉള്‍പ്പടെ ഏഴു പേര് കൊല്ലപ്പെട്ടു. 44 പേര്‍ക്കു പരുക്കേറ്റു. ഭീകരസംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ കമാന്‍ഡര്‍ തേസര്‍ അല്‍ ജബാരിയടക്കമുള്ളവരാണ് മരിച്ചത്. മധ്യ റിമാല്‍ മേഖലയിലെ അപ്പാര്‍ട്മെന്റ് സമുച്ചയത്തിലായിരുന്നു ആക്രമണം. ഗാസയുടെ ഒന്നിലധികം ഭാഗങ്ങളില്‍ ആക്രമണമുണ്ടായതായാണ് പലസ്തീന് വൃത്തങ്ങള്‍ അറിയിച്ചത്.
എന്നാല്‍, ഒരിടത്തു മാത്രമേ ആക്രമണം നടത്തിയുള്ളൂവെന്ന് ഇസ്രയേല്‍ െസെന്യം വിശദമാക്കി. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ജനനില്‍നിന്ന് ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവ് ബാസം അല്‍ സാദിയെ അറസ്റ്റ് ചെയ്തതോടെ ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് ഗാസയിലെക്കുള്ള രണ്ടു ബോഡര്‍ പോസ്റ്റുകള്‍ ഇസ്രയേല്‍ അടച്ചത് സംഘര്‍ഷം വര്‍ധിപ്പിച്ചു.