World
-
ഡോ.കോശി ആലുംമൂട്ടില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യുയോർക്ക്: ഡോ.കോശി ആലുംമൂട്ടില്‍ ചെറിയൻ (49) ന്യൂയോര്‍ക്കില്‍ നിര്യാതനായി.ഫാദര്‍. എ.കെ.ചെറിയാന്റെ മകനാണ്. ന്യൂയോര്‍ക്കിലെ മോണ്ടിഫിയോര്‍ ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമായിരുന്നു. ഭാര്യ ഡോ.രേഖ ആര്‍ മാത്യു, മക്കള്‍ നഥനയേല്‍, ജൂലിയ സംസ്കാരം 2023 ജൂലൈ 22 ശനിയാഴ്ച, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, ബ്രോങ്ക്സ്, ന്യൂ യോര്‍ക്കില്‍ നടക്കും.
Read More » -
പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തി, മനുഷ്യവംശത്തിന്റെ വമ്പൻ ചുവടുവെപ്പ് എന്ന് ശാസ്ത്രലോകം
പ്രായം കുറക്കാനുള്ള മരുന്ന് കണ്ടെത്തിയതായി യു.എസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ അവകാശപ്പെട്ടു. പ്രായം കുറക്കാനുള്ള മരുന്ന് തയ്യാറാക്കുന്നതിന് ആവശ്യമായ ആറുമരുന്നുകളുടെ മിശ്രിതമാണത്രേകണ്ടെത്തിയത്. ജൂലൈ12ന് പുറത്തിറങ്ങിയ ഏജിങ് ജേർണലിലാണ് ഇതുസംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. എലിയിലും കുരങ്ങിലും മരുന്ന് പരീക്ഷണം വജയിച്ചു. അടുത്ത വർഷം അവസാനത്തോടെ മനുഷ്യരിലും പരീക്ഷിക്കും. മൂന്ന് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് സിൻക്ലയർ ട്വീറ്റ് ചെയ്തു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഘടകങ്ങളാണ് ഈ മരുന്നുകളിൽ അടങ്ങിയിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടെ വാർധക്യമാകുന്ന പ്രക്രിയ കുറച്ചുകൊണ്ടുവരാമെന്നാണ് നിഗമനം. ചർമ്മകോശങ്ങളിലെ വാർധക്യ പ്രക്രിയയെ തടയാൻ കഴിവുള്ള ആറ് രാസ സംയോജനങ്ങൾ സംഘം തിരിച്ചറിഞ്ഞെന്നും കണ്ടെത്തൽ മനുഷ്യ വംശത്തിന്റെ ചുവടുവെപ്പാണെന്നും ഡോ. സിൻക്ലയർ പറഞ്ഞു. കോടീശ്വരൻ എലോൺ മസ്‌കടക്കമുള്ളവർ വാർത്തയോട് പ്രതീക്ഷയോടെ പ്രതികരിച്ചു. എലികളിലും മനുഷ്യ കുരങ്ങുകളിലും മരുന്നുകൾ പരീക്ഷിച്ചപ്പോൾ വാർധക്യം കുറയുമെന്ന് ഫലങ്ങൾ സൂചിപ്പിച്ചു. ഒറ്റ മരുന്നു കൊണ്ട് വാർധക്യം…
Read More » -
യുക്രെയ്നെ കൈവിടാതെ അമേരിക്ക; 1.3 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം
വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്ന് വീണ്ടും സഹായ ഹസ്തങ്ങളുമായി അമേരിക്ക. 1.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജാണ് യുക്രെയ്ന് അമേരിക്ക പ്രഖ്യാപിച്ചത്. നാഷണല്‍ അഡ്വാസ്ഡ് സര്‍ഫേസ് എയര്‍ മിസൈല്‍ സിസ്റ്റം, മീഡിയം റേഞ്ച് എയര്‍ ഡിഫന്‍സ് ബാറ്ററീസ്, മിസൈല്‍സ്, ഡ്രോണുകള്‍ എന്നിവ അടങ്ങിയ പാക്കേജാണ് യുക്രെയ്നുമേലുളള റഷ്യന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ക്കാന്‍ അമേരിക്ക നല്‍കാന്‍ പോകുന്നത്. തലസ്ഥാനമായ വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സുരക്ഷ അമേരിക്ക ഉറപ്പാക്കുന്നത് ഇത്തരം സൈനിക പാക്കേജുകള്‍ ഉപയോഗിച്ചാണ്. ഇതിനു മുന്‍പും യുദ്ധകാലത്ത് അടിയന്ത പ്രതിസന്ധികളില്‍ അമേരിക്ക സഹായകരങ്ങള്‍ യുക്രെയ്നു നേരെ നീട്ടിയിട്ടുണ്ട്. യുക്രയ്നുമായുളള റഷ്യയുടെ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ 76.88 ബില്ല്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക യുക്രെയ്ന് നല്‍കിയിട്ടുളളത്. യുക്രെയ്നെ റഷ്യ ആക്രമിക്കുമ്പോള്‍ പ്രത്യാക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജന പെടുത്താനാണ് അമേരിക്ക ഇത്തരം സൈനിക സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത്. അടുത്തിടെ യുക്രെയ്ന് 500 മില്ല്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായവും അമേരിക്ക നല്‍കിയിരുന്നു. റഷ്യന്‍ അധിനിവേശത്തില്‍…
Read More » -
മരുമകള്‍ അബദ്ധത്തില്‍ അമ്മായിയപ്പന്‍െ്‌റ വധുവായി! സാക്ഷികളായി ഭര്‍ത്താവും അമ്മയും!
കാന്‍ബറ: വിവാഹത്തിനിടെ പല അബദ്ധങ്ങളും പറ്റാറുണ്ട്. ചിലപ്പോഴൊക്കെ അതൊക്കെ വാര്‍ത്തയാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അബദ്ധം മറ്റാര്‍ക്കെങ്കിലും പറ്റിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. തന്റെ അമ്മായിയപ്പനെ മരുമകള്‍ വിവാഹ കഴിച്ചതായിരുന്നു അത്. ഓസ്‌ട്രേലിയയിലാണ് സംഭവം. ഒരു റേഡിയോ ഷോയിലാണ് കിം എന്ന യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒറിജിനല്‍ വിവാഹത്തിനുശേഷം രജിസ്റ്ററില്‍ ഒപ്പിടാനെത്തിയപ്പോഴാണ് അബദ്ധം പിണഞ്ഞത്. വധൂ വരന്മാര്‍ക്കൊപ്പം സാക്ഷികളായി രണ്ടുപേരാണ് ഒപ്പിടേണ്ടത്. കിമ്മിന്റെ അമ്മയെയും ഭര്‍ത്താവിന്റെ അച്ഛനെയുമാണ് സാക്ഷികളായി തീരുമാനിച്ചിരുന്നത്. പറഞ്ഞുറപ്പിച്ചിരുന്ന സമയത്തുതന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരും എത്തി. ഉദ്യോഗസ്ഥര്‍ ഓരോരുത്തര്‍ക്കും അവര്‍ ഒപ്പിടേണ്ട സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തു. എല്ലാവരും ഒപ്പിട്ടു. സര്‍ട്ടിഫിക്കറ്റും നല്‍കി. അത് പരിശോധിച്ചപ്പോഴാണ് അബദ്ധം പിണഞ്ഞതായി കണ്ടെത്തിയത്. സാക്ഷി ഒപ്പിടേണ്ട കോളത്തിന് പകരം അമ്മായിയന്‍ ഒപ്പിട്ടിരിക്കുന്നത് ഭര്‍ത്താവ് ഒപ്പിടേണ്ട സ്ഥലത്തായിരുന്നു. ഭര്‍ത്താവാകട്ടെ സാക്ഷിയുടെ കോളത്തിലാണ് ഒപ്പിട്ടത്. ഒപ്പിടുന്ന സമയത്ത് ഇത് ആരും ശ്രദ്ധിച്ചതേയില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഗുരുതരമായ ഈ തെറ്റ് കടന്നുകൂടിയതിനാല്‍ അത് റദ്ദാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.…
Read More » -
വനിതാ ഫുട്ബോള്‍ ലോകകപ്പ് വേദിയ്ക്ക് സമീപം വെടിവെപ്പ്, രണ്ടുപേര്‍ കൊല്ലപ്പെട്ടു
വെല്ലിങ്ടണ്‍: 2023 വനിതാ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ന്യൂസീലന്‍ഡില്‍ വെടിവെപ്പ്. ഉദ്ഘാടന മത്സരം നടക്കുന്ന ഓക്ക്ലന്‍ഡിലാണ് വെടിവെപ്പുണ്ടായത്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ താമസിച്ച ഹോട്ടലിന്റെ തൊട്ടടുത്താണ് വെടിവെപ്പുണ്ടായത്. താരങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് ന്യൂസീലന്‍ഡ് പോലീസ് അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫിലിപ്പീന്‍സ്, നോര്‍വേ എന്നീ ടീമുകള്‍ താമസിച്ച ഹോട്ടലിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. വനിതാ ലോകകപ്പിന് ന്യൂസീലന്‍ഡും ഓസ്ട്രേലിയയുമാണ് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആശങ്കപ്പെടാനൊന്നുമില്ലെന്നും ടൂര്‍ണമെന്റ് മുന്‍കൂട്ടി നിശ്ചിയച്ച പ്രകാരം നടക്കുമെന്നും ന്യൂസീലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. വനിതാ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിനാണ് ഇന്ന് ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലന്‍ഡിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസീലന്‍ഡ് മുന്‍ ചാമ്പ്യന്മാരായ നോര്‍വെയെ നേരിടും. 32 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുന്നത്.
Read More » -
‘അവസാനനാളുകളിൽ ഉമ്മൻചാണ്ടിക്ക് ആവശ്യമായ പ്രധാന മരുന്നുകൾ എത്തിയത് ആസ്‌ട്രേലിയയിൽ നിന്ന്…’ പള്ളിക്കത്തോട് സ്വദേശി റോബർട്ടിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് വൈറൽ
അവസാന നാളുകളിൽ ഉമ്മൻചാണ്ടിയുടെ ചികിത്സക്ക് ആവശ്യമായ പ്രധാന മരുന്നുകൾ ആസ്‌ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കോട്ടയം പള്ളിക്കത്തോട് സ്വദേശി റോബർട്ടിന്റെ ഫെയിസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ആവശ്യപ്പെട്ടത് പ്രകാരം ചികത്സക്ക് ആവശ്യമായ മുന്തിയ മരുന്നുകൾ ആസ്‌ട്രേലിയയിലെ ഫർമസിയിൽ നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റിവിട്ടത് സംബന്ധിച്ച റോബെർട്ടിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് താമസിക്കുന്നത്. ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം: ‘മാർച്ച് മാസം അഞ്ചിന് രാവിലെ ഒരു കോൾ വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മരിയ ആയിരുന്നു ഫോണിൽ: ” അപ്പക്ക് ഡോക്ടർ എഴുതിയ ഒരു മരുന്നുണ്ട്. ആ മരുന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു മരുന്നാണ്. അത് ആസ്‌ട്രേലിയയിലെ മെൽബണിൽ ഉള്ള ഒരു…
Read More » -
ലോകത്തിൽ ആദ്യമായി ബിയർ ഇനി പൗഡർ രൂപത്തിലും, വീട്ടിലിരുന്നും ഞൊടിയിടയില്‍ കോഫി പോലെ ബിയറും ഉണ്ടാക്കാം
ബിയർ പുതുതലമുറയിലെ ഭൂരിഭാഗം പേരുടെയും ഇഷ്ട പാനിയമാണ്. അതുകൊണ്ടു തന്നെയാണ് ടെക്നോപാർക്ക് തുടങ്ങിയ യുവസങ്കേതങ്ങളിൽ ബിയർ പബുകൾ തുടങ്ങാൻ അധികൃതർ ഉത്സാഹിക്കുന്നത്. ഇപ്പോഴിതാ ആഗ്രഹിക്കുമ്പോള്‍ തന്നെ ഞൊടിയിടയില്‍ ബിയര്‍ കുടിക്കാനൊരു മാര്‍ഗമാണ് തെളിഞ്ഞിരിക്കുന്നത്. ഇനി എല്ലാവര്‍ക്കും ഹോം ബ്രൂവറി ഉണ്ടാക്കാന്‍ സാധിക്കും. ബിയറിനെ പൊടി രൂപത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജര്‍മന്‍ കമ്പനിയായ ന്യൂസെല്ലെ ക്‌ളോസ്‌ററര്‍ ബ്രൂവറി. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഈ പൊടിയുണ്ടെങ്കില്‍ വളരെ വേഗത്തില്‍ ഇന്‍സ്റ്റന്റായി ബിയര്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള ഒരു ബിയര്‍ ലോകത്താദ്യമായിട്ടാണ് ഇറക്കുമതി ചെയ്യുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്‍സ്റ്റന്റ് കോഫി ഉണ്ടാക്കുന്നതുപോലെ തന്നെ ലളിതമായി ബിയറും ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം. നിലവില്‍ ജര്‍മനിയിലാണ് ഈ ബിയര്‍ പൊടി ലഭിക്കുക. വരും വര്‍ഷങ്ങളില്‍ ആഗോളതലത്തേയ്ക്ക് വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ബിയര്‍ പ്രേമികള്‍ക്ക് ഒരു കോഫിയോ പ്രോട്ടീന്‍ ഷെയ്‌ക്കോ ഉണ്ടാക്കുന്ന എളുപ്പത്തില്‍ ബിയറും ഉണ്ടാക്കാന്‍ കഴിയുമെന്നത് ചെറിയ കാര്യമല്ല. ഒരു ഗ്ലാസിലേയ്ക്ക് രണ്ട് സ്പൂണ്‍ ബിയര്‍…
Read More » -
കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വിറ്റ് പാകിസ്താൻ
ഇസ്ലാമാബാദ്: പിടിച്ചു നിൽക്കാൻ നിവൃത്തിയില്ലാതായതോടെ കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വിറ്റ് പാകിസ്താൻ. ഇന്ത്യയ്‌ക്ക് മുംബൈ എന്ന പോലെ പാകിസ്താന്റെ സാമ്ബത്തിക ഹൃദയമാണ് കറാച്ചി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ തുറമുഖത്തിന് സൈനികപരമായും വലിയ പ്രധാന്യമാണുള്ളത്. എന്നാല്‍ സാമ്ബത്തികമായി പിടിച്ചുനില്‍ക്കാനുളള മറ്റുവഴികള്‍ അടഞ്ഞതോടെയാണ് കറാച്ചിയെ വിറ്റുകാശാക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്. 600 കോടി ഡോളര്‍ വായ്പ തേടിയുള്ള പാകിസ്താന്റെ അപേക്ഷ IMF തള്ളിയിരുന്നു. കഴിഞ്ഞ മേയില്‍ പാകിസ്ഥാന്റെ റീറ്റെയ്ല്‍ പണപ്പെരുപ്പം 1957ന് ശേഷമുള്ള ഏറ്റവും ഉയരമായ 38 ശതമാനത്തില്‍ എത്തിയ പശ്ചാത്തലത്തിലാണിത്. ചൈന, സൗദി, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നിലവില്‍ തന്നെ പാകിസ്താൻ വൻ തുക കടമായി കൈപ്പറ്റിക്കഴിഞ്ഞു. എന്നാല്‍ ഇവയൊന്നും സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വില്‍ക്കാൻ തീരുമാനിച്ചിരുക്കുന്നത്.ധനമന്ത്രി ഇഷ്താഖ് ധാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വില്‍പ്പനയുമായി സംബന്ധിച്ച് ധാരണയായതായാണ് വിവരം.
Read More » -
പാക്കിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക ഹസിബ നൂറി വെടിയേറ്റ് മരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്ത് കൊസ്‌ബോ അഹ്‌മദി, ഹസിബ നൂറിയുടെ മരണം സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ചയാണു സംഭവം നടന്നത്. അക്രമികള്‍ ആരാണെന്നോ കൊലപാതക ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹസിബ നൂറിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. അഫ്ഗാന്‍ ടിവി ചാനലുകളായ എരിയാന ടെലിവിഷന്‍, എഎംസി ടിവി എന്നിവയിലെ പ്രകടനങ്ങളിലൂടെയാണ് താരം പ്രശസ്തയായത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഹസിബ നൂറി പാകിസ്ഥാനില്‍ അഭയം തേടുകയായിരുന്നു.
Read More » -
അയർലണ്ടിൽ പാലക്കാട് സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്‍ട്ടണില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി 38 വയസ്സുള്ള ദീപ ദിനമനണിയെയാണ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ വിൽട്ടണിലെ കർദിനാൾ കോർട്ട് റസിഡൻഷ്യൽ ഏരിയയിൽ കിടപ്പുമുറിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദീപയുടെ ഭർത്താവ് റിജിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ-4 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊ ലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇവർക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്.കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ വാർത്ത പുറത്തറിഞ്ഞത്.
Read More »