World

    • നിസാരം പൊലീസുകാരുടെ ഫോട്ടോ എടുത്തു, തായ്‌വാൻ വ്യവസായി ചൈനീസ് ജയിലിൽ കിടന്നത് 1400 ദിവസം! പിന്നാലെ ചാരവൃത്തിയും രഹസ്യ വിവരങ്ങൾ മോഷ്ടിച്ചെന്ന കുറ്റവും ചുമത്തി, ഒടുവിൽ മോചനം

      ബീജിങ്: പൊലീസ് ഓഫിസർമാരുടെ ചിത്രമെടുത്തെന്ന കേസിൽ ജയിലിലായ തായ്‌വാനീസ് വ്യവസായി ലീ മെങ്-ചുവിന് ഒടുവിൽ മോചനം. 1400 ദിവസത്തിന് ശേഷമാണ് ലീ മെങ് ചു ജയിലിൽ നിന്നിറങ്ങുന്നത്. 2019ൽ തെക്കൻ ചൈനീസ് നഗരമായ ഷെൻ‌ഷെനിൽനിന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെന്ന കുറ്റത്തിന് ഇദ്ദേഹം അറസ്റ്റിലായത്. പിന്നീട് ചാരവൃത്തി ആരോപിച്ചും രഹസ്യ വിവരങ്ങൾ മോഷ്ടിച്ചെന്ന കുറ്റവും ചുമത്തി. ആരോപണങ്ങൾ ചു നിഷേധിച്ചിരുന്നു. ജയിൽ മോചിതനയ ശേഷം ബീജിംഗിൽ നിന്ന് ടോക്കിയോയിലേക്കുള്ള വിമാനത്തിൽ കയറിയ അദ്ദേഹം തായ്‌വാൻ പതാക അച്ചടിച്ച മാസ്ക് ധരിച്ചാണ് എത്തിയത്. ഇനിയൊരിക്കലും ചൈനയിലേക്ക് മടങ്ങില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ചൈനയിൽ അനുഭവിച്ച പീഡനവും അദ്ദേഹം വിവരിച്ചു. 2019ൽ ബിസിനസ് സംബന്ധമായ യാത്രക്കിടെയാണ് ലീ പിടിയിലാകുന്നത്. വർഷത്തിൽ രണ്ടുതവണ ചൈന സന്ദർശിക്കുന്ന വ്യക്തിയായിരുന്നു ലീ. അവസാനം ചൈന സന്ദർശിച്ചപ്പോൾ ഹോങ്കോംഗ് ജനാധിപത്യ അനുകൂല പ്രതിഷേധ സമയമായിരുന്നു. ചൈനാ യാത്രക്ക് തൊട്ടുമുമ്പ്, താൻ ഹോങ്കോങ്ങിൽ റാലി കാണുകയും…

      Read More »
    • മമ്മൂട്ടിയുടെ ‘ജീവകാരുണ്യ പദ്ധതികൾ’ നാട്ടിലും മറുനാട്ടിലും  പ്രചാരം നേടുന്നു, ‘ആശ്വാസം’ തിരുവനന്തപുരത്ത്  മന്ത്രി ജി.ആർ അനിലും ‘ഫാമിലി കണക്ട്’ ദുബൈയിൽ യു.എ.ഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സയ്യിദ് അൽ കിണ്ടിയും ഉത്ഘാടനം ചെയ്തു

        നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള വിവിധ ജീവകാരുണ്യ പദ്ധതികൾ നാട്ടിലും മറുനാട്ടിലും ശ്രദ്ധ നേടുന്നു, ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നുള്ള ‘ആശ്വാസം’ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം വെട്ടിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു. ചടങ്ങിൽ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പദ്ധതിയുടെ വിതരണോദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബുവിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി നിർവഹിച്ചു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനും ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള വിവിധതരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെയേറെ വർഷങ്ങളായി ജനങ്ങളിലേക്ക് എത്തുകയും അത് ഏറെ പ്രയോജനകരമായി തീരുകയും ചെയ്യുന്നു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നവയാണ് എന്നും മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായി വരുന്ന കിടപ്പു രോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന…

      Read More »
    • കുറ്റബോധം ആ ഫോട്ടാഗ്രാഫറെ വേട്ടയാടിക്കൊന്നിട്ട് ഇന്നേക്ക് 29 വര്‍ഷം 

      കുറ്റബോധം കെവിൻ കാർട്ടർ എന്ന ആ മനുഷ്യനെ വേട്ടയാടിക്കൊന്നിട്ട് ഇന്നേക്ക് 29 വർഷങ്ങൾ. മനസ്സ് നീറിയ ചിത്രങ്ങളില്‍ ഇന്നും കിടപ്പുണ്ട് ക്ലാവ് പിടിച്ച്‌ ആ ചിത്രം. വയറു വിശന്ന്, വറ്റിയ കുടലും, ഉന്തി തുളഞ്ഞ എല്ലുകളുമായി പൊരിവെയിലത്ത് തലയമര്‍ത്തി കിടന്ന് ഉരുകിയൊലിക്കുന്ന സുഡാനി പെണ്‍കുട്ടിയും അവളെ കാത്തിരിക്കുന്ന ശവംതീനി കഴുകനും. ആ ചിത്രത്തെയും ഫോട്ടോഗ്രാഫറെയും മനുഷ്യമനസുകള്‍ അത്രപെട്ടെന്ന് മറന്നിരിക്കില്ല. ഒരൊറ്റ സ്നാപ്പില്‍ മരണം കൊണ്ട് വിധിയെഴുതിയ ഫോട്ടോഗ്രാഫര്‍. കെവിൻ കാര്‍ട്ടര്‍.ഒറ്റ ഫോട്ടോ കൊണ്ട് കെവിൻ കാര്‍ട്ടറുടെ ജീവിതം മാറിമറിഞ്ഞു. അഭിനന്ദനങ്ങളും അംഗീകാരങ്ങളും തേടിയെത്തിയ കൂട്ടത്തില്‍ കനമുള്ളൊരു ചോദ്യം കെവിന്‍റെ പ്രാണനെടുത്തു. ” അവള്‍ എന്നിട്ട് എവിടെയാണ്? അവള്‍ സുഖമായി ഇരിക്കുന്നില്ലെ… നിങ്ങള്‍ അവളെ രക്ഷിച്ചിരിക്കുമല്ലെ…” ഉത്തരം നല്‍കാനാകാത്ത ചോദ്യങ്ങളിലേക്ക് വഴുതിവീണ കെവിൻ വളരെ വൈകാതെ തന്നെ മനുഷ്യമനസുകളിലെ കഴുകനായി. 1993കളില്‍ കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും ബാധിച്ച സുഡാനില്‍ ഐക്യരാഷ്ട്രസഭയുടെ സഹായവുമായി എത്തിയ കൂട്ടത്തിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു ദക്ഷിണാഫ്രിക്കക്കാരനായ കെവിന്‍ കാര്‍ട്ടര്‍. ഭക്ഷണങ്ങള്‍…

      Read More »
    • മൂന്ന് യുഎസ് നാവികർ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയേറ്റ് മരിച്ചു

      ന്യുയോർക്ക്:നോര്‍ത്ത് കരോലിനയിൽ മൂന്ന് യുഎസ് നാവികർ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയേറ്റ് മരിച്ചു. ക്യാന്പ് ലെജ്യൂണിനടുത്തുള്ള ഗ്യാസ് സ്റ്റേഷനിലാണ് കാറില്‍ മരിച്ച നിലയില്‍ യുഎസ് നാവികരെ കണ്ടെത്തിയത്. മെറാക്‌സ് ഡോക്കറി (23), ടാനര്‍ കാള്‍ട്ടൻബെര്‍ഗ് (19), ഇവാൻ ഗാര്‍സിയ (23) എന്നിവരാണ് മരിച്ചത്. ലാൻസ് കോര്‍പ്പറല്‍ റാങ്കിലുള്ളവരാണ് മരിച്ച മൂവരും. മരിച്ച സൈനികരില്‍ ഒരാളുടെ അമ്മയാണ് മകനെ കാണനില്ലെന്ന് പെൻഡര്‍ കൗണ്ടി ഷെരീഫ് ഓഫിസില്‍ വിളിച്ചറിയിച്ചത്. തലേദിവസം രാത്രി ഒക്‌ലഹോമയിലേക്കുള്ള വിമാനത്തില്‍ എത്തേണ്ടിയിരുന്ന മകൻ എത്തിയില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കാറിനുള്ളില്‍ മൂന്നു പേരുടെയും മൃതദേഹം പോലീസ് കണ്ടെത്തി. അപകടമരണമാണോയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

      Read More »
    • 3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു; രക്ഷപ്പെട്ടവരില്‍ മലയാളിയും

      ആംസ്റ്റര്‍ഡാം: ജര്‍മനിയില്‍നിന്നും ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കപ്പലില്‍ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തില്‍ നിന്നു ചില ജീവനക്കാര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ മലയാളിയുമുണ്ട്. കാസര്‍ക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ട മലയാളി. കപ്പലില്‍ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഡച്ച് ദ്വീപ് ആംലാന്‍ഡിനു സമീപത്താണ് അപകടം. തീപടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു. നെതര്‍ലന്‍ഡ്‌സ് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍, വെള്ളം കൂടുതല്‍ ഒഴിക്കുന്നത് കപ്പല്‍ മുങ്ങാനിടയാക്കുമോ എന്ന ആശങ്കയുണ്ട്.      

      Read More »
    • കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി

      പെഷവാർ:കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി.ഉത്തർപ്രദേശ് സ്വദേശിനിയായ അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകന്‍ നസ്റുല്ലയെ വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ച്‌ നടക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയില്‍ നിന്ന് എത്തിയത്.വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായി തന്നെയാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവര്‍ത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചു. അപ്പര്‍ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും ‘അഞ്ജു വിത്ത് നസ്‌റുല്ല’ എന്ന പേരില്‍ ഒരു വീഡിയോയും ഇരുവരും ചേർന്ന് പുറത്തിറക്കി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെയാണ് കാമുകനെ തേടി പാകിസ്ഥാനിലെത്തിയത്. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായത്.

      Read More »
    • മണിപ്പൂർ വിഷയം; ആശങ്ക രേഖപ്പെടുത്തി യു.എസ്

      വാഷിങ്ടൺ: മണിപ്പൂരിൽ തുടർച്ചയായി മനുഷ്യാവകാശ ലംഘനം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎസ്. മണിപ്പൂരില്‍ കലാപത്തിനിടെ ആള്‍ക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുഎസ് ഇന്ത്യയെ ആശങ്ക അറിയിച്ചത്. സംഭവം ക്രൂരവും ഭയാനകവുമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പ്രതികരിച്ചു. മണിപ്പൂരിലെ അക്രമങ്ങള്‍ക്കെതിരെ സമാധാനപരമായ പ്രശ്നപരിഹാരം കാണുന്നതിന് അമേരിക്ക പ്രോത്സാഹനം നല്‍കുമെന്നും എല്ലാ വിഭാഗക്കാരെയും വീടുകളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാനും അധികാരികളോട് ആവശ്യപ്പെടുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം യു.എസിന്റെ അഭിപ്രായത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

      Read More »
    • പല്ല് വേദനയ്ക്ക് ചികിത്സ തേടിയ മലയാളി യുവതി ലണ്ടനിൽ മരിച്ചു

      ലണ്ടൻ: പല്ല് വേദനയ്ക്ക് ചികിത്സ തേടിയ മലയാളി യുവതി ലണ്ടനിൽ മരിച്ചു.ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീന ജോസഫ്(46) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച്‌ അസഹനീയമായ പല്ലുവേദന വന്നതിനെ തുടര്‍ന്ന് പ്രസ്റ്റണ്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ചികിത്സയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വർഷം മുൻപ് യുകെയിലെത്തിയ മെറീന  ബ്ലാക്ക് പൂളില്‍ സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്.രണ്ടു മക്കൾ ഭർത്താവിനൊപ്പം നാട്ടിൽ.

      Read More »
    • ബസ് കുളത്തിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു

      ധാക്ക:ബസ് കുളത്തിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ ചന്ദ്രകാണ്ഡ പ്രദേശത്തായിരുന്നു അപകടം നടന്നത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ അമിതമായി യാത്രക്കാരെ കയറ്റിയതും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. രാവിലെ 9 മണിയോടെ ചന്ദ്രകാണ്ഡയില്‍ നിന്ന് പുറപ്പെട്ട ബസ് ഛത്രകാണ്ഡ ഹൈവേക്ക് സമീപത്തുള്ള കുളത്തിലേയ്‌ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ബസില്‍ 60-ഓളം പേര്‍ ഉണ്ടായിരുന്നു. ബസിനുള്ളില്‍ യാത്രക്കാരുടെ എണ്ണം കൂടുതലായതുകൊണ്ട് തന്നെ കുളത്തിലേയ്‌ക്ക് മറിഞ്ഞ ബസ് വീണ്ടും താഴ്ന്ന് പോവുകയായിരുന്നു.

      Read More »
    • ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു

      പാരിസ്: ചലച്ചിത്ര ഇതിഹാസം ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13 ന് പാരീസിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈന്‍. ചാപ്ലിന്റേയും അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യ ഊന ഒനെയിലിന്റെ മകളായി കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ 1949 മാര്‍ച്ച് 28 നാണ് ജനനം. മൂന്നു വയസില്‍ തന്നെ ജോസഫൈന്‍ സിനിമയില്‍ എത്തി. 1952 ലാണ് അച്ഛനൊപ്പം അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ടു. പീയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തിനേടുന്നത്. രണ്ട് തവണ വിവാഹിതയായ ജോസഫൈന് മൂന്ന് മക്കളുണ്ട്. ചാര്‍ളി, ആര്‍തര്‍, ജൂലിയന്‍ റോണറ്റ് എന്നിവരാണ് മക്കള്‍.

      Read More »
    Back to top button
    error: