NEWSWorld

ലോകത്തിൽ ആദ്യമായി ബിയർ ഇനി പൗഡർ രൂപത്തിലും, വീട്ടിലിരുന്നും ഞൊടിയിടയില്‍ കോഫി പോലെ ബിയറും ഉണ്ടാക്കാം

ബിയർ പുതുതലമുറയിലെ ഭൂരിഭാഗം പേരുടെയും ഇഷ്ട പാനിയമാണ്. അതുകൊണ്ടു തന്നെയാണ് ടെക്നോപാർക്ക് തുടങ്ങിയ യുവസങ്കേതങ്ങളിൽ ബിയർ പബുകൾ തുടങ്ങാൻ അധികൃതർ ഉത്സാഹിക്കുന്നത്. ഇപ്പോഴിതാ ആഗ്രഹിക്കുമ്പോള്‍ തന്നെ ഞൊടിയിടയില്‍ ബിയര്‍ കുടിക്കാനൊരു മാര്‍ഗമാണ് തെളിഞ്ഞിരിക്കുന്നത്. ഇനി എല്ലാവര്‍ക്കും ഹോം ബ്രൂവറി ഉണ്ടാക്കാന്‍ സാധിക്കും. ബിയറിനെ പൊടി രൂപത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജര്‍മന്‍ കമ്പനിയായ ന്യൂസെല്ലെ ക്‌ളോസ്‌ററര്‍ ബ്രൂവറി.

കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഈ പൊടിയുണ്ടെങ്കില്‍ വളരെ വേഗത്തില്‍ ഇന്‍സ്റ്റന്റായി ബിയര്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള ഒരു ബിയര്‍ ലോകത്താദ്യമായിട്ടാണ് ഇറക്കുമതി ചെയ്യുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്‍സ്റ്റന്റ് കോഫി ഉണ്ടാക്കുന്നതുപോലെ തന്നെ ലളിതമായി ബിയറും ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം.

Signature-ad

നിലവില്‍ ജര്‍മനിയിലാണ് ഈ ബിയര്‍ പൊടി ലഭിക്കുക. വരും വര്‍ഷങ്ങളില്‍ ആഗോളതലത്തേയ്ക്ക് വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ബിയര്‍ പ്രേമികള്‍ക്ക് ഒരു കോഫിയോ പ്രോട്ടീന്‍ ഷെയ്‌ക്കോ ഉണ്ടാക്കുന്ന എളുപ്പത്തില്‍ ബിയറും ഉണ്ടാക്കാന്‍ കഴിയുമെന്നത് ചെറിയ കാര്യമല്ല. ഒരു ഗ്ലാസിലേയ്ക്ക് രണ്ട് സ്പൂണ്‍ ബിയര്‍ പൊടി ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് നന്നായി കുലുക്കിയെടുത്താന്‍ ബിയര്‍ തയ്യാര്‍.

നോണ്‍ ആല്‍ക്കഹോളിക് ബിയറാണ് നിലവില്‍ ഇത്തരത്തില്‍ പൊടി രൂപത്തില്‍ ലഭ്യമായിരിക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ വാണിജ്യം ചെയ്യാനുള്ള ആല്‍ക്കഹോളിക് പതിപ്പ് ബിയര്‍ പൊടി ഉടന്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.
42 തരം ബിയറുകളാണ് കമ്പനി നിലവില്‍ നിര്‍മ്മിക്കുന്നത്. അതില്‍ ഗ്ലൂട്ടണ്‍ ഫ്രീ ബിയറും നോണ്‍ ആല്‍ക്കഹോളിക് ബിയറും ഉള്‍പ്പെടുന്നുണ്ട്.

Back to top button
error: