World
-
ഹോളിവുഡിനെ സ്തംഭിപ്പിച്ച് സമരം; ആറു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പണിമുടക്ക്
ലോസ് ഏഞ്ചല്‍സ്: സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാര്‍. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ ‘ദ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡാ’ണ് സമരത്തിനുപിന്നില്‍. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിര്‍മിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരംവേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹോളിവുഡിലെ എഴുത്തുകാര്‍ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ 63 വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്. സിനിമാ, ടെലിവിഷന്‍ രംഗത്തെ ആയിരക്കണക്കിന് നടീനടന്മാരാണ് വെള്ളിയാഴ്ച പണിമുടക്കിയത്. മെറില്‍ സ്ട്രിപ്പ്, ബെന്‍ സ്റ്റില്ലെര്‍, കോളിന്‍ ഫാറെല്‍ തുടങ്ങിയ പ്രമുഖതാരങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പ്രധാന സ്റ്റുഡിയോകളായ ഡിസ്‌നി, നെറ്റ്ഫ്‌ലിക്‌സ്, പാരമൗണ്ട് എന്നിവയുടെ ഓഫീസുകള്‍ക്ക് സമീപം അഭിനേതാക്കള്‍ പ്രത്യക്ഷസമരമാരംഭിച്ചു. പ്രധാന ഹോളിവുഡ് നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന ‘അലയന്‍സ് ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സു’മായി ‘ദ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്’ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കള്‍…
Read More » -
നരേന്ദ്ര മോദിക്ക് ‘കുരിശ്’ സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍
പാരിസ്: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണര്‍ (സൈന്യത്തിന്റെ മഹത്തായ കുരിശ്) പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരില്‍ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോണ്‍ നല്‍കിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എല്‍സി പാലസില്‍ വച്ചായിരുന്നു പുരസ്കാരം. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് ഫ്രാൻസിലെത്തിയത്. പാരീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
Read More » -
അപകടത്തെത്തുടര്‍ന്ന് തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ടു; തല തിരികെ പിടിപ്പിച്ച് ഇസ്രായേൽ ഡോക്ടർമാർ
ടെല്‍ അവീവ്: അപകടത്തെത്തുടര്‍ന്ന് തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ട പന്ത്രണ്ടുകാരനില്‍ അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍. ഇസ്രയേലില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തല തിരികെപിടിപ്പിച്ചത്. സൈക്കിള്‍ ഓടിക്കുന്നതിനിടെ കാര്‍ തട്ടി ഗുരുതര പരിക്കേറ്റ സുലൈമാൻ ഹാസൻ എന്ന പന്ത്രണ്ടുകാരനിലാണ് ഡോക്ടര്‍മാര്‍ വിജയകരമായി ശസ്ത്രക്രിയ ചെയ്തത്. നട്ടെല്ലിന് മുകളിലെ കശേരുക്കളില്‍ നിന്ന് സുലൈമാന്റെ തലയോട്ടി വേര്‍പെട്ട് പോന്നിരുന്നു. അപകടത്തിനു പിന്നാലെ ഹാദസാ മെഡിക്കല്‍ സെന്ററിലാണ് സുലൈമാനെ പ്രവേശിപ്പിച്ചത്. കഴുത്തിന്റെ കീഴ്ഭാഗത്തു നിന്ന് തല ഭൂരിഭാഗവും വിട്ടുനില്‍ക്കുന്ന രീതിയിലാണ് സുലൈമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തകരാര്‍ സംഭവിച്ച ഭാഗത്ത് പ്ലേറ്റുകള്‍ ഘടിപ്പിക്കുകയായിരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ഒഹാദ് ഐനവ് പറഞ്ഞു. ഇത്തരമൊരു അപകടത്തെ അതിജീവിച്ച ഒരു കുട്ടിക്ക് നാഡീസബംന്ധമായ തകരാറുകള്‍ ഇല്ലായെന്നതും പരസഹായമില്ലാതെ നടക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നു എന്നതും ചെറിയ കാര്യമല്ല എന്നും ഡോ.ഐനവ് പറഞ്ഞു.
Read More » -
മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി; ഇന്ത്യക്കാരുടെ പേരില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണറാ’ണ് സമ്മാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മോദിക്ക് ബഹുമതി നല്‍കിയത്. പാരീസിലെ എലിസി കൊട്ടാരത്തില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുരസ്‌കാരം കൈമാറിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് മോദി ഫ്രാന്‍സില്‍ എത്തിയത്. ബഹുമതിക്ക് ഇന്ത്യന്‍ ജനതയുടെ പേരില്‍ മാക്രോണിന് നരേന്ദ്രമോദി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി വിദേശ നയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ‘ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍’ സമ്മാനിക്കാറുണ്ട്. ഫ്രാന്‍സിന് സാംസ്‌കാരികമോ സാമ്പത്തികമോ ആയ സേവനങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ളതിനെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് വിദേശികളായ…
Read More » -
പിറവം സ്വദേശി യുഎസിൽ വെടിയേറ്റു മരിച്ചു, സൂപ്പർ മാർക്കറ്റിലെ മോഷണ ശ്രമത്തിനിടെയാണ് ആക്രമണം
യുഎസിലെ ഒഹായോയിൽ അജ്ഞാതന്റെ വെടിയേറ്റു മലയാളി മരിച്ചു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ ചാത്തംകുഴിയിൽ സി.വി.വിജയകുമാർ (55) ആണു മരിച്ചത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നാണ് (ഓഹായോയിൽ പകൽ 1.30) സംഭവം നടന്നതെന്നു നാട്ടിൽ വിവരം ലഭിച്ചു. ഒഹായോയിലെ കൊളംബസിൽ സൂപ്പർ മാർക്കറ്റ് നടത്തുകയാണു വിജയകുമാർ. കടയിൽ എത്തിയ ആൾ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നാണു വിവരം. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നു പറയുന്നു. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. റിട്ട. ക്യാപ്റ്റൻ സി. വേലായുധന്റെയും ലീലയുടെയും മകനാണ്. 20 വർഷമായി വിജയകുമാർ ഒഹായോയിലാണ്. കഴിഞ്ഞ ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു. മക്കൾ: പ്രണവ്, പ്രവീൺ.
Read More » -
ഒരാഴ്ച മുമ്പ് റിയാദിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു
റിയാദ്: ഒരാഴ്ച മുമ്പ് റിയാദ് കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു. ഇഹ്സാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ബസ്സാം സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. ബുധനാഴ്ചയാണ് കുട്ടി മരിച്ചത്. മരണം പ്രതീക്ഷിച്ചതായിരുന്നു. ഹൃദയത്തിെൻറെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്ന വിധത്തിൽ ജനവൈകല്യങ്ങളുണ്ട്. അത് ശരിയാക്കാൻ സാധിക്കില്ല. വൃക്കകൾ, മൂത്രാശയ, പ്രത്യുൽപാദന സംവിധാനം, ആമാശയം എന്നിവയുടെയും പ്രവർത്തനം ശരിയായ രീതിയിലായിരുന്നില്ല. ഇക്കാര്യങ്ങൾ ശസ്ത്രക്രിയക്ക് മുമ്പ് തന്നെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ബസ്സാമിനെ വെൻറിലേറ്ററിൽ നിന്ന് ഇറക്കി. അനസ്തേഷ്യയിൽ നിന്ന് സുഖം പ്രാപിച്ചു. മാതാപിതാക്കളോട് സാധാരണപോലെ ഇടപഴകാൻ തുടങ്ങി. മുലപ്പാൽ കുടിപ്പിക്കാൻ ഇന്ന് തുടങ്ങും. പീഡിയാട്രിക് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ…
Read More » -
സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു
പാരീസ്: ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമര്‍ശിച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം 1975-ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് കുടിയേറി 1979-ല്‍ ചെക്കോസ്ലാവാക്യ പൗരത്വം നിഷേധിച്ചതോടെ ഫ്രാന്‍സില്‍ അഭയം തേടിയ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി. നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ചെക്ക് സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസിഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയെ നേരില്‍പോയി കണ്ട് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് ലോകം വികാരാധീനമായാണ് കണ്ടുനിന്നത്. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്. ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് എന്നീ കൃതികള്‍ കുന്ദേര…
Read More » -
അബുദാബിയില്‍ ക്ഷേത്രനിര്‍മ്മാണം പുരോഗമിക്കുന്നു; നന്ദി അറിയിച്ച് മുഖ്യ പുരോഹിതൻ
അബുദാബി: നിർമ്മാണം പുരോഗമിക്കുന്ന ഹൈന്ദവ ക്ഷേത്രം 2024 ഫെബ്രുവരിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ സ്വാമി ബ്രഹ്മ വിഹാരിദാസ് അറിയിച്ചു. അബുദാബിയിലെ അബു മുരേക്കാഹ് എന്ന സ്ഥലത്ത് 27 ഏക്കറിലാണ് ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം.പൂര്‍ണമായും കല്ലിലാണ് നിര്‍മ്മിക്കുന്നത്. അതേസമയം അബുദാബിയിൽ ക്ഷേത്രനിര്‍മ്മാണത്തിനായി ഭൂമി അനുവദിച്ചുതന്നതിന് ക്ഷേത്ര മുഖ്യ പുരോഹിതൻ സ്വാമി ബ്രഹ്മ വിഹാരിദാസ് മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അല്‍ നഹ്യാനെ സന്ദർശിച്ച് നന്ദി അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ ഏറെ സന്തുഷ്ടനായ ഷെയ്ഖ് നഹ്യാൻ ഈ സത്കര്‍മ്മത്തിലൂടെ കൈവരിക്കുന്ന പരസ്പര ഐക്യം, സാംസ്കാരിക ഉന്നമനം എന്നിവയ്ക്ക് ലഭിക്കുന്ന പിന്തുണയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിരമിഡുകളെ പോലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ അദ്ഭുതങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു വേണ്ടി സംന്യാസിമാര്‍ നല്‍കുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ സ്വാമി ബ്രഹ്മ വിഹാരിദാസും സംഘവും അബുദാബിയിലെ മന്ത്രിയുടെ സ്വകാര്യ വസതി സന്ദര്‍ശിച്ചാണ് നന്ദി അറിയിച്ചത്. ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇന്ത്യയും…
Read More » -
‘ലിംഗ സമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക, ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക’ എന്ന സന്ദേശവുമായി ഇന്ന് ലോക ജനസംഖ്യാദിനം
ഇന്ന് ലോക ജനസംഖ്യാ ദിനം. 1987 ജൂലൈ 11നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ജനസംഖ്യ 1100 കോടിയിലെത്തും എന്ന് വിദഗ്ധർ പറയുന്നു. ‘ലിംഗ സമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക, ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക എന്നതാണ് ഈ വർഷത്തെ ജനസംഖ്യ ദിന സന്ദേശം. ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അനന്തരഫലങ്ങൾ എന്നിവയെ കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും ബോധവത്കരിക്കുന്നതിനുമാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്. ജനങ്ങളുടെ ജീവിത പുരോഗതിക്കായി സജീവമായി പരിശ്രമിക്കാനും നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം. എല്ലാവർക്കും തുല്യ അവസരങ്ങളും പരിധിയില്ലാത്ത സാധ്യതകളും ഉള്ള ഒരു ഭാവി സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു.…
Read More » -
ഐഎസ് ഭീകരന്‍ ഒസാമ അല്‍ മുഹാജെറിനെ വധിച്ചതായി അമേരിക്ക
വാഷിങ്ടണ്‍: മറ്റൊരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവിനെ കൂടി വ്യോമാക്രമണത്തിലൂടെ സൈന്യം വധിച്ചുവെന്ന് അമേരിക്ക. സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മൈക്കിള്‍ കുറില്ലയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര നേതാവ് ഒസാമ അല്‍ മുഹാജെറിനെയാണ് അമേരിക്കന്‍ സൈന്യം വധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് മൈക്കിള്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് . ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തും. വ്യോമാക്രമണത്തില്‍ പ്രദേശവാസികളായ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും മൈക്കിള്‍ കുറില്ല അറിയിച്ചു. എംക്യു-9എസ് ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവുമായുള്ള ഏറ്റുമുട്ടല്‍ ഏകദേശം രണ്ട് മണിക്കൂറോളം തുടര്‍ന്നു. ഇതിനിടെ റഷ്യയുടെ പോര്‍ വിമാനം തടസ്സം സൃഷ്ടിച്ചിരുന്നു. റഷ്യയുടെ വിമാനം ഡ്രോണിനടുത്തേക്ക് എത്തിയ പരിഭ്രാന്തിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറിലും അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍…
Read More »