വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്ന് വീണ്ടും സഹായ ഹസ്തങ്ങളുമായി അമേരിക്ക. 1.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജാണ് യുക്രെയ്ന് അമേരിക്ക പ്രഖ്യാപിച്ചത്.
നാഷണല്‍ അഡ്വാസ്ഡ് സര്‍ഫേസ് എയര്‍ മിസൈല്‍ സിസ്റ്റം, മീഡിയം റേഞ്ച് എയര്‍ ഡിഫന്‍സ് ബാറ്ററീസ്, മിസൈല്‍സ്, ഡ്രോണുകള്‍ എന്നിവ അടങ്ങിയ പാക്കേജാണ് യുക്രെയ്നുമേലുളള റഷ്യന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ക്കാന്‍ അമേരിക്ക നല്കാന് പോകുന്നത്.
തലസ്ഥാനമായ വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സുരക്ഷ അമേരിക്ക ഉറപ്പാക്കുന്നത് ഇത്തരം സൈനിക പാക്കേജുകള്‍ ഉപയോഗിച്ചാണ്.
ഇതിനു മുന്‍പും യുദ്ധകാലത്ത് അടിയന്ത പ്രതിസന്ധികളില്‍ അമേരിക്ക സഹായകരങ്ങള്‍ യുക്രെയ്നു നേരെ നീട്ടിയിട്ടുണ്ട്. യുക്രയ്നുമായുളള റഷ്യയുടെ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ 76.88 ബില്ല്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക യുക്രെയ്ന് നല്‍കിയിട്ടുളളത്.
യുക്രെയ്നെ റഷ്യ ആക്രമിക്കുമ്പോള്‍ പ്രത്യാക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജന പെടുത്താനാണ് അമേരിക്ക ഇത്തരം സൈനിക സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത്. അടുത്തിടെ യുക്രെയ്ന് 500 മില്ല്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായവും അമേരിക്ക നല്‍കിയിരുന്നു. റഷ്യന്‍ അധിനിവേശത്തില്‍ താറുമാറായ യുക്രെയ്നിന്റെ നവീകരണം വേഗത്തിലാക്കുന്നതിനായിരുന്നു അത്.