പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമം ഉണ്ടാക്കുന്ന തീരുമാനം : മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നു,: വർഗ വഞ്ചക എന്ന് വിളിച്ചാലും ഞാൻ മനുഷ്യ പക്ഷത്ത് ആയിരിക്കും : സിപിഎം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ ആയിഷ പോറ്റിയുടെ ഫസ്റ്റ് ഡയലോഗ് ഹിറ്റ്: സിപിഎമ്മിന് വീണ്ടും ഒരു പോറ്റി ഷോക്ക് :

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള പോറ്റി വിവാദത്തിൽ ആടിയുലഞ്ഞു നിൽക്കുന്ന സിപിഎമ്മിനെ വിട്ട് ഐഷാ പോറ്റി കോൺഗ്രസിലേക്ക് ചേക്കേറി.അതായത് സിപിഎമ്മിന് വീണ്ടും ഒരു പോറ്റി ഷോക്ക് കൂടി.
വി ഡി സതീശൻ വിസ്മയം ഉണ്ടാകുമെന്ന് പറഞ്ഞധികം വൈകാതെ തന്നെ ഐഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തി.
കോൺഗ്രസിലേക്ക് ചേക്കേറിയ ശേഷം ഐഷാപോറ്റി പറഞ്ഞ ഫസ്റ്റ് ഡയലോഗുകൾ ആണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്.
കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പറഞ്ഞു. പ്രീയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോൺഗ്രസ് സമര വേദിയിൽ പറഞ്ഞു. ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യ പക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി പറഞ്ഞു.
മുൻ സിപിഎം എംഎൽഎയായ ഐഷ പോറ്റിയെ കോൺഗ്രസിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. കൊട്ടാരക്കരയിൽ യു ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എംഎൽഎ ആയി ഐഷ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു.
അതേസമയം, ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.






