ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്ട്ടണില് മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
പാലക്കാട് സ്വദേശി 38 വയസ്സുള്ള ദീപ ദിനമനണിയെയാണ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ വിൽട്ടണിലെ കർദിനാൾ കോർട്ട് റസിഡൻഷ്യൽ ഏരിയയിൽ കിടപ്പുമുറിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദീപയുടെ ഭർത്താവ് റിജിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ-4 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊ ലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ഇവർക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്.കൂട്ടുകാർക്കൊപ്പമുണ് ടായിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ വാർത്ത പുറത്തറിഞ്ഞത്.