World

    • ‘തെറ്റുകളുടെ മുകളില്‍ വീണ്ടും തെറ്റുകള്‍: ഞങ്ങളെ സമ്മര്‍ദത്തിലാക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശരിയായ മാര്‍ഗമല്ല’; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന; തീരുവ ഉയര്‍ത്തല്‍ ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും തിരിച്ചടി

      വാഷിങ്ടന്‍: യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും അധികമായി 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ”ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ലെന്ന് ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക തന്നെ ചെയ്യും,”യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്പിയോട് പറഞ്ഞു. ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോയാല്‍ യുഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു. യുഎസിന്റെ പകരം തീരുവകള്‍ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. ”ചൈന സ്വീകരിച്ച പ്രതിരോധ…

      Read More »
    • മുംബൈ ഭീകരാക്രമണം: ഇന്ത്യക്കു കൈമാറരുതെന്ന തഹാവൂര്‍ റാണയുടെ ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി; പാക് വംശജനായ കനേഡിയന്‍ വ്യവസായിക്ക് തീവ്രവാദികളുമായി അടുത്ത ബന്ധം; ഇനി ഇന്ത്യയില്‍ വിചാരണ നേരിടണം

      ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് 26 /11മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി യു.എസ്. സുപ്രീം കോടതി തള്ളി. ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക് വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച…

      Read More »
    • 100 ടൺ മുതലകളെ ലേലം ചെയ്യാനൊരുങ്ങി ചൈനീസ് കോടതി, ആവശ്യക്കാർക്ക് നേരിട്ട് ചെന്ന് മുതലകളെ സ്വന്തമാക്കാം

      ചൈന: 100 ടൺ ജീവനുള്ള മുതലകളെ ലേലം ചെയ്യാനൊരുങ്ങി ഒരു ചൈനീസ് കോടതി. വാങ്ങുന്നത് ആരാണോ അവർ നേരിട്ട് ചെന്ന് വാങ്ങണം എന്ന് കാണിച്ചാണ് മുതലകളെ ലേലം ചെയ്തിരിക്കുന്നത്. നാല് ദശലക്ഷം യുവാൻ (4,72,05,194.96 ഇന്ത്യൻ രൂപ) ആണ് മുതലകളെ ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. അസാധാരണമായ ഈ ലേലം വ്യാപകമായ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്. ഈ ലേലം എങ്ങനെ നടന്നു, അതിന്റെ പ്രായോ​ഗികമായ വെല്ലുവിളികൾ എന്തൊക്കെയാവും എന്നിവയൊക്കെ ലേലം പൊതുജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായി തീർന്നു. മാത്രമല്ല, ഓൺലൈനിലും ഇത് സംബന്ധിച്ച് രസകരമായ ചർച്ചകൾ നടന്നു. ഷെൻ‌ഷെൻ നാൻഷാൻ പീപ്പിൾസ് കോടതിയാണ് ഈ ലേലം നടത്തുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ഉടമകളായ ആലിബാബ അവരുടെ ആലിബാബ ജുഡീഷ്യൽ ഓക്ഷൻ പ്ലാറ്റ്‌ഫോമിലാണ് ലേലം സംഘടിപ്പിക്കുക. 2005 -ൽ മോ ജുൻറോങ് സ്ഥാപിച്ച ഗ്വാങ്‌ഡോങ് ഹോംഗി ക്രോക്കഡൈൽ ഇൻഡസ്ട്രി കമ്പനിയുടേതാണ് ഈ മുതലകൾ. 7 മില്ല്യൺ ഡോളർ മൂലധനമുണ്ടായിരുന്ന കമ്പനിയായിരുന്നു നേരത്തെ ഇത്. എന്നാൽ,…

      Read More »
    • മുഴുവൻ ദക്ഷിണ സുഡാൻകാരുടെയുടേയും വിസ റദ്ദാക്കി യുഎസ്, നടപടി കുടിയൊഴിപ്പിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വന്തം രാജ്യം സ്വീകരിക്കാത്തതിനാൽ

      വാഷിങ്ടൻ: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യുഎസിൽ നിന്ന് നാടുകടത്തിയ സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവൻ ആളുകളുടെയും വീസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് കുടിയൊഴിപ്പിക്കുന്നതിനു മുൻപ്തന്നെ യുഎസ് വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവർക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നൽകിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാൻ ഇതു ലംഘിച്ചതോടെയാണ് നടപടി നേരിടേണ്ടിവന്നത്. നിലവിൽ യുഎസ് വീസ കൈവശംവച്ചിരിക്കുന്നവരുടെ മുഴുവൻ ദക്ഷിണ സുഡാൻകാരുടേയും വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാൻ പൗരന്മാരുടെ അപേക്ഷകൾ നിരസിക്കപ്പെടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാൽ ഈ നടപടികൾ പുനഃപരിശോധിക്കാൻ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി. 2011ൽ സുഡാനിൽനിന്നു വിഘടിച്ച് രൂപീകൃതമായ പുതിയ രാജ്യമാണ് ദക്ഷിണ സുഡാൻ. എന്നാൽ രണ്ടു വർഷങ്ങൾക്കുമുൻപ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയോടെ…

      Read More »
    • സൈനിക നീക്കങ്ങള്‍ രേഖപ്പെടുത്തി, രാജ്യത്തിന് എതിരേ പ്രചാരണം നടത്തി: ഇസ്രയേലില്‍ എത്തിയ രണ്ട് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിമാരെ തടഞ്ഞുവച്ചു, തിരിച്ചയച്ചു; നെതന്യാഹുവിന്റെ അസാധാരണ നടപടി; പ്രതിഷേധിച്ച് ബ്രിട്ടണ്‍

      ടെല്‍അവീവ്: രാജ്യത്തിനെതിരേ പ്രചാരണം നടത്താനും സൈനിക നീക്കങ്ങള്‍ രേഖപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച് ലേബര്‍ പാര്‍ട്ടിയില്‍നിന്നുള്ള രണ്ട് ബ്രീട്ടീഷ് എംപിമാരെ തടഞ്ഞുവച്ച് ഇസ്രയേല്‍. നേരത്തേ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന്റെ പേരില്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറികളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടായിട്ടും നെതന്യാഹു കടുത്ത നടപടിക്കു മുതിര്‍ന്നതു കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംപിമാരായ യുവാവ് യാംഗ്, അബ്റ്റിസാം മുഹമ്മദ് എന്നിവരെയാണു ഇസ്രയേല്‍ തടഞ്ഞുവച്ചിരിക്കുന്നത്. ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്ററി സംഘത്തിനൊപ്പം ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതാണിവര്‍. ഇസ്രയേലില്‍ എത്തിയതിനു പിന്നാലെ ഇരുവരെയും തിരിച്ചയച്ചു. എംപിമാര്‍ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ലെങ്കിലും അംഗീകരിക്കാന്‍ കഴിയാത്തതും ആശങ്കയുണ്ടാക്കുന്നതുമായ നീക്കമാണിതെന്നു ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. യാംഗ് യേര്‍ലി ആന്‍ഡ് വൂഡ്‌ലി മണ്ഡലത്തെയും മുഹമ്മദ് ഷെഫീല്‍ഡ് സെന്‍ട്രലിന്റെയും എംപിയാണ്. ഇങ്ങനെയല്ല ബ്രിട്ടീഷ് എംപിമാരെ ഇസ്രയേല്‍ പരിഗണിക്കേണ്ടതെന്നും രണ്ട് എംപിമാരെയും വിളിച്ചു പിന്തുണ അറിയിച്ചെന്നും ലാമി പറഞ്ഞു. ഗസയില്‍…

      Read More »
    • അവിടം ഭൂമിയിലെ നരകം; ഹമാസിന്റെ തടവിലായ ഇസ്രയേല്‍ യുവതികളെല്ലാം മറ്റുള്ളവര്‍ നോക്കി നില്‍ക്കേ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; ആണുങ്ങള്‍ക്കു മര്‍ദനമേറ്റ് ഭ്രാന്തിന്റെ വക്കിലായി; ചോര മരവിപ്പിക്കുന്ന കഥകള്‍ പറഞ്ഞ് ബന്ദികള്‍

      ടെല്‍അവീവ്: പതിനഞ്ചു മാസം ഹമാസിന്റെ തടവില്‍ കഴിഞ്ഞശേഷം പുറത്തുവന്ന യാര്‍ഡന്‍ ബിബാസ് അടുത്തിടെ പൊതുവായ പ്രസ്താവന നടത്തി. ഗാസയിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടുള്ള അഭ്യര്‍ഥന. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനൊപ്പം തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേല്‍ ഇടുന്ന ഓരോ ബോംബും ഹമാസിന്റെ തടവിലുള്ളവരുടെ ദുരിതം വര്‍ധിപ്പിക്കുകയേയുള്ളൂ എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍നിന്ന് അദ്ദേഹം പറയുന്നത്. ഗാസയിലെ ടണലുകളില്‍ തടവുകാരനായി പീഡനമേറ്റുവാങ്ങേണ്ടി വന്നതിന്റെ കഥകളും അദ്ദേഹം പുറത്തു പറഞ്ഞിരുന്നു. ഇപ്പോള്‍ സിഎസ്ബി ന്യൂസിന്റെ 60 മിനുട്ട് ഓവര്‍ടൈം എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു വിട്ടയയ്ക്കപ്പെട്ട മറ്റു മുന്‍ ഹമാസ് തടവുകാര്‍ക്കൊപ്പം പ്രതികരിക്കുമ്പോഴാണ് തീവ്രവാദികളുടെ തടവില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ തുറന്നു പറഞ്ഞത്. അടുത്തിടെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ബന്ദികളില്‍ ഒരാളാണ് യാര്‍ഡന്‍. ഹമാസ് തടവുകാര്‍ക്കു ചോര മരവിപ്പിക്കുന്ന ക്രൂരതകളാണു കാണേണ്ടിവരുന്നതെന്നും ഇവരെ മോചിപ്പിക്കാന്‍ വെടിനിര്‍ത്തലല്ലാതെ മറ്റു മാര്‍ഗമില്ലെന്നും…

      Read More »
    • വിമോചനദിന നികുതിയില്‍ പൊള്ളി രാജ്യങ്ങള്‍; ‘ട്രംപു’രാന്‍ നീക്കത്തില്‍ അധികത്തുക നല്‍കേണ്ടത് 60 രാജ്യങ്ങള്‍; ഇന്ത്യക്കും കനത്ത തിരിച്ചടി; കാപ്പിക്കും ചോക്ലേറ്റിനും അടക്കം അധിക നികുതി നല്‍കണം

      ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ക്കിടെ ‘വിമോചന ദിന താരിഫ്’ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന അറുപതോളം രാജ്യങ്ങളെ ബാധിക്കുന്നതാണു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കല്‍ ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന അന്യായമായ വ്യാപാര രീതികള്‍ അവസാനിപ്പിക്കണമെന്നും ഇതിനായി പരസ്പര തീരുവകളില്‍ ഇളവുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ വന്‍തോതിലാണു തീരുവ ചുമത്തുന്നതെന്നാണു ട്രംപ് പറഞഞ്ത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ ബാധിക്കുന്നെന്നാണു പരാതി. നിരവധി അമേരിക്കക്കാരെ ജോലിയില്‍നിന്നും ബിസിനസില്‍നിന്നും പുറത്താക്കുന്നതിന് ഇതു കാരണമാകുന്നെന്നും അനുവദിക്കാനാകില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. പത്തുശതമാനം യൂണിവേഴ്‌സല്‍ താരിഫിനൊപ്പം 60 രാജ്യങ്ങള്‍ക്കു പരസ്പര പൂരകമായ താരിഫുമുണ്ടാകും. അതായതു പത്തുശതമാനം താരിഫിനൊപ്പം ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം നികുതിയുമുണ്ടാകുമെന്നു ചുരുക്കം. കാപ്പി, ചോക്കലേറ്റ്, ഐഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളടക്കം താരിഫ് ബാധകമാകും. ട്രംപിന്റെ ആദ്യ ടേമില്‍ ഇറക്കുമതി ചെയ്യുന്ന വാഷിംഗ് മെഷീനുകള്‍ക്കു തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ക്കു ശരാശരി വിലയില്‍ 11 ശതമാനം…

      Read More »
    • ട്രംപ് പുറത്താക്കിയവരെ അകത്താക്കി ചൈന; തൊഴില്‍ പരസ്യങ്ങളിലൂടെ പാട്ടിലാക്കിയത് ആയിരങ്ങളെ; വിശ്വാസയോഗ്യമായ കമ്പനികളില്‍ ജോലി നല്‍കി വിരങ്ങള്‍ ചോര്‍ത്തുന്നു; കാഞ്ചി വലിക്കാത്ത യുദ്ധമെന്ന് റോയിട്ടേഴ്‌സ്

      ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ചുവിടുന്നതു മുതലെടുത്ത് ചൈനീസ് ഇന്റലിജന്‍സ്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. ജോലി ഒഴിവുകള്‍ സംബന്ധിച്ച വ്യാജ പരസ്യങ്ങളിലൂടെയും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൂടെയും കടലാസ് കമ്പനികളിലൂടെയും ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുള്ള ശൃംഖല പ്രവര്‍ത്തിക്കുന്നെന്നാണു വിവരം. ഇതുമായി ബന്ധപ്പെടുന്നവര്‍ പോലും അറിയാതെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം. സൈബര്‍ സെക്യൂരിറ്റി ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയെന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണു ട്രംപ് അധികാരമേറ്റതുമുതല്‍ ജോലി നഷ്ടമായത്. ട്രംപിന്റെ വിശ്വസ്തനും സ്‌പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ അല്ലെങ്കില്‍ ഡോജ് ആണ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ജോലിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതില്‍ പലരും ദേശീയ സുരക്ഷ, സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ്. റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍ അനുസരിച്ചു കാര്യങ്ങള്‍ ലളിതമാണ്- ജോലി പോയ,…

      Read More »
    • സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, 3 പേർ മരിച്ചു

           ഒമാനിൽ നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് 3 പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. സൗദി അതിർത്തിയായ ബത്തയിൽ വെച്ചായിരുന്നു അപകടം. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ശിഹാബിന്റെ ഭാര്യ സഹ്‌ല (30), മകൾ ആലിയ (7), മിസ്അബിന്റെ മകൻ ദഖ്‌വാൻ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തു വച്ചും സഹ്‌ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്‌ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു.…

      Read More »
    • നാളെ ഈദുൽ ഫിത്തർ: സൗദിയിൽ ആഘോഷ വെടിക്കെട്ട്, പവിത്രമായ ഈ ദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

          ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായ ഇന്ന്, സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ട് പ്രദർശനങ്ങൾ ആരംഭിക്കും. റിയാദിലെ ബൊളിവാർഡ് വേൾഡ് ഏരിയയിലും, ജിദ്ദയിലെ ജിദ്ദ പ്രൊമെനേഡിലും, ദമ്മാമിലെ കടൽത്തീരത്തും മറ്റുമാണ് വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കുക. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്  ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈദുൽ ഫിത്തർ ആശംസകൾ പങ്കുവെച്ചു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാൾ. ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം വരുന്ന ഈ ദിനം സന്തോഷത്തിന്റെയും നന്ദിയുടെയും പ്രതീകമാണ്. കേവലം ഒരാഘോഷം എന്നതിലുപരി, ഇസ്ലാമിക ചരിത്രത്തിലും വിശ്വാസ കാര്യങ്ങളിലും സുപ്രധാനമായ സ്ഥാനമുണ്ട് ഇതിന്. ‘ഈദ്’ എന്നത് അറബിയിലെ ‘ഔദ്’ എന്ന വാക്കിൽ നിന്നാണത്രേ ഉത്ഭവിച്ചത്. ഈദുൽ ഫിത്തറിൻ്റെ ചരിത്രം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തിലേക്ക്, ഏഴാം നൂറ്റാണ്ടിലേക്ക് പോകുന്നു. ഹിജ്റ രണ്ടാം വർഷത്തിലാണ് ഈദുൽ ഫിത്തർ പ്രധാന…

      Read More »
    Back to top button
    error: