Breaking NewsLead NewsNEWSWorld

സൈനിക നീക്കങ്ങള്‍ രേഖപ്പെടുത്തി, രാജ്യത്തിന് എതിരേ പ്രചാരണം നടത്തി: ഇസ്രയേലില്‍ എത്തിയ രണ്ട് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിമാരെ തടഞ്ഞുവച്ചു, തിരിച്ചയച്ചു; നെതന്യാഹുവിന്റെ അസാധാരണ നടപടി; പ്രതിഷേധിച്ച് ബ്രിട്ടണ്‍

ടെല്‍അവീവ്: രാജ്യത്തിനെതിരേ പ്രചാരണം നടത്താനും സൈനിക നീക്കങ്ങള്‍ രേഖപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച് ലേബര്‍ പാര്‍ട്ടിയില്‍നിന്നുള്ള രണ്ട് ബ്രീട്ടീഷ് എംപിമാരെ തടഞ്ഞുവച്ച് ഇസ്രയേല്‍. നേരത്തേ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന്റെ പേരില്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറികളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടായിട്ടും നെതന്യാഹു കടുത്ത നടപടിക്കു മുതിര്‍ന്നതു കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എംപിമാരായ യുവാവ് യാംഗ്, അബ്റ്റിസാം മുഹമ്മദ് എന്നിവരെയാണു ഇസ്രയേല്‍ തടഞ്ഞുവച്ചിരിക്കുന്നത്. ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്ററി സംഘത്തിനൊപ്പം ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതാണിവര്‍. ഇസ്രയേലില്‍ എത്തിയതിനു പിന്നാലെ ഇരുവരെയും തിരിച്ചയച്ചു. എംപിമാര്‍ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ലെങ്കിലും അംഗീകരിക്കാന്‍ കഴിയാത്തതും ആശങ്കയുണ്ടാക്കുന്നതുമായ നീക്കമാണിതെന്നു ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. യാംഗ് യേര്‍ലി ആന്‍ഡ് വൂഡ്‌ലി മണ്ഡലത്തെയും മുഹമ്മദ് ഷെഫീല്‍ഡ് സെന്‍ട്രലിന്റെയും എംപിയാണ്.

Signature-ad

ഇങ്ങനെയല്ല ബ്രിട്ടീഷ് എംപിമാരെ ഇസ്രയേല്‍ പരിഗണിക്കേണ്ടതെന്നും രണ്ട് എംപിമാരെയും വിളിച്ചു പിന്തുണ അറിയിച്ചെന്നും ലാമി പറഞ്ഞു. ഗസയില്‍ വെടിനിര്‍ത്തലിനു വേണ്ടിയാണു യുകെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനും ഹമാസിന്റെ പിടിയിലായവരെ തിരികെയെത്തിക്കാനുമാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഗാസയില്‍ തുടരുന്ന യുദ്ധത്തിനു പിന്നാലെ ഇസ്രയേല്‍ വിദേശപ്രതിനിധികളെ സൂഷ്മമായിട്ടാണു നിരീക്ഷിക്കുന്നത്. ഗാസ ഹെല്‍ത്ത് മിനിസ്ട്രിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1249 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷത്തിനു മുകളിലെത്തിയെന്നുമാണു ചൂണ്ടിക്കാട്ടുന്നത്.

Back to top button
error: