World
-
ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ്
അങ്കാറ: ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്‍. സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിമോചന സംഘമാണ് ഹമാസെന്നും എര്‍ദോഗന്‍ കൂട്ടിച്ചേർത്തു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ എകെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളുമായി സംസാരിക്കവെയാണ് എര്‍ദോഗന്‍ ഇക്കാര്യം പറഞ്ഞത്.അവര്‍ പലസ്തീനിലെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പോരാടുന്നതെന്നും എര്‍ദോഗന്‍ വിശദമാക്കി. ഹമാസിനെതിരെ ഇസ്രായേലിന്റെ തിരിച്ചടിക്ക് പിന്തുണ നല്‍കിയ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയും എര്‍ദോഗന്‍ രംഗത്തെത്തി. ഇസ്രായേലിന് വേണ്ടി പാശ്ചാത്യ രാജ്യങ്ങള്‍ കണ്ണീര്‍പൊഴിക്കുന്നത് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി ആരംഭിച്ചിരുന്നു.എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇതെല്ലാം തുർക്കി നിർത്തിവച്ചിരിക്കുകയാണ്.ഈയവസരത്തിലായിരുന്നു സ്വന്തം പാർട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളുമായി അദ്ദേഹം സംസാരിച്ചത്.
Read More » -
അതിശക്തരായ ഇസ്രയേലിനെ വെല്ലുവിളിക്കാന്‍ മാത്രം ഹമാസിനെ ശക്തരാക്കുന്നത് എന്താണ് ?
ഗാസ: അതിശക്തരായ ഇസ്രയേലിനെ വെല്ലുവിളിക്കാന്‍ മാത്രം ഹമാസിനെ ശക്തരാക്കുന്നത് എന്താണ്. അതിന് ഉത്തരം ഒന്നേയുള്ളു തുരങ്ക ശക്തി. അതെ ഗാസയില്‍ നിന്നും അസംഖ്യം തുരങ്കങ്ങൾ നീളുന്നത് ഇസ്രായേല്‍ മണ്ണിലേക്കാണ്. ഇസ്രയേല്‍ കര,കടല്‍,ആകാശം വഴി ആക്രമണം നടത്തുമ്ബോള്‍ ഹമാസ് ഭൂമിക്കടിയിലൂടെ ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നു. ഗാസ മെട്രോ എന്നാണ് ഇസ്രയേല്‍ ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങള്‍. അതിലൂടെ ഇരുന്നും കിടന്നും നൂഴ്ന്നു പോകുന്ന ഹമാസ് പോരാളികളുടെ ലക്ഷ്യം ഇസ്രയേല്‍ മണ്ണിലേക്ക് ചെന്നെത്തുക എന്നത് മാത്രം. വന്‍ സൈനിക ശക്തിയുണ്ട്, ആയുധപ്പുരയില്‍ ലോകം തകര്‍ക്കാന്‍ ശേഷിയുള്ള വജ്രായുധങ്ങളുണ്ട്. ലോകത്തിലെ രണ്ടാമത്തെ ചാരസംഘടന മൊസാദിന്റെ കൂട്ടുണ്ട്. അമേരിക്കയെന്ന ലോക ശക്തിയുടെ പിന്തുണയുണ്ട്.എന്നിട്ടും ഇസ്രയേലിന് ഹമാസിനെ ഇത്രകാലമായും തകർക്കാൻ പറ്റാത്തതിന് പിന്നിൽ ശരീരത്തിലെ നാഡി ഞരമ്പുകൾ പോലെ കിടക്കുന്ന ഈ തുരങ്കങ്ങൾ ഒന്നുകൊണ്ടു മാത്രമാണ്. ഭൂഗര്‍ഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ യുദ്ധസാമ്രാജ്യം. വന്‍ ആയുധ ശേഖരവും കമാന്‍ഡ് സെന്ററുകളും അടങ്ങിയ ഒരു…
Read More » -
ഹമാസ് സഹസ്ഥാപകന്റെ മകൻ ഇസ്രായേലിന്റെ വിശ്വസ്ത ചാരനും ക്രിസ്തുമത വിശ്വാസിയും
ന്യൂയോർക്ക്: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായതോടെ വീണ്ടും ചര്‍ച്ചയാകുന്ന പേരാണ് മൊസാബ് ഹസ്സൻ യൂസഫ്. ഹമാസ് സഹസ്ഥാപകനായ ഷെയ്ഖ് ഹസ്സൻ യൂസഫിന്റെ മകനാണ് മൊസാബ്. ഒരു കാലത്ത് ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന്നു മൊസാബിന്റേത്.സ്വന്തം പിതാവുള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം ഗ്രീൻ പ്രിൻസ് എന്നാണറിയപ്പെടുന്നത്. ഹമാസിന് വേണ്ടി നിലകൊണ്ടിരുന്ന അച്ചടക്കമുള്ള മകനില്‍ നിന്നും ഗ്രീൻ പ്രിൻസ് ആയി മാറിയ മൊസാബിന്റെ ജീവിതം തികച്ചും സംഘര്‍ഷഭരിതമായിരുന്നു. 1978 മെയ് അഞ്ചിന് ജെറുസലേമിന് 10 കിലോമീറ്റര്‍ മാറി പാലസ്തീൻ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന റാമല്ല നഗരത്തിലായിരുന്നു മൊസാബിന്റെ ജനനം. ഇസ്രായേലിലെ ജയിലുകളില്‍ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ ഹമാസ് ഭീകരൻ ഷെയ്ഖ് ഹസ്സൻ യൂസഫിന്റെ മകൻ. 5 സഹോദരന്മാരും മൂന്ന് സഹോദരിമാരുമുള്ള മൊസാബ്. ഹമാസ് നേതാവിന്റെ മൂത്ത മകനായി ജനിച്ച അവൻ മറ്റ് പാലസ്തീൻ കുട്ടികളെ പോലെ തന്നെ വളര്‍ന്നു. ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത് ഇസ്രായേലില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നേരെ കല്ലെറിഞ്ഞതിനായിരുന്നു. തുടര്‍ന്ന് പലപ്പോഴായി മറ്റ്…
Read More » -
ഇന്ത്യയോട് പാക്കിസ്ഥാനും അർമേനിയയോട് അസർബൈജാനും ചെയ്തത് തന്നെയാണ് ഹമാസ് ഇസ്രായേലിനോട് ചെയ്യുന്നതും
അസർബൈജാൻ തുർക്കി, ഇറാൻ എന്നീ മൂന്നു ഇസ്ലാമിക രാജ്യങ്ങളുടെ നടുക്കായാണ് അർമേനിയ എന്ന കൊച്ചു ക്രിസ്ത്യൻ രാജ്യം സ്ഥിതിചെയ്യുന്നത്. അസർബൈജാനോട് ചേർന്ന് അർമേനിയയുടെ നഗോർനേ കൊറേബാക്ക് എന്ന ഒരു എൻക്ലേവ് ഉണ്ട്.പാലസ്തീനിലെ ഗാസാ മുനമ്പ് പോലെ ഒന്ന്.അർമേനിയൻ ക്രിസ്ത്യൻ ഭൂരിപക്ഷം ആയിരുന്നു അവിടെ ജീവിക്കുന്നവരിൽ ഭൂരിഭാഗവും. റഷ്യയിലെ ബോൾഷേവിക് വിപ്ലവത്തിനു ശേഷം അർമേനിയക്കും അസർബൈജാനും ഇടയിലെ ഈ പ്രദേശം ഒരു സ്വയംഭരണ ഏരിയായി കാലങ്ങളോളം തുടർന്നു പോന്നു. 90 കളിൽ കമ്യൂണിസ്റ്റ് റഷ്യയുടെ തകർച്ച ആരംഭിച്ച സമയത്ത് നാഗോർന്ന കൊറോബാക്ക് അസർബൈജാനു നൽകാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചു. എന്നാൽ പ്രദേശിക ഗവൺമെന്റ് അർമേനിയയുടെ ഭാഗമാകാൻ തീരുമാനിച്ചു വോട്ടുചെയ്തു ഭൂരിപക്ഷം നേടി. ഇതിന്റെ ഭാഗമായി തുർക്കിഷ് അസൂരികളായ അസർബൈജാനി മുസ്ലിങ്ങളും അർമേനിയൻ ക്രിസ്ത്യൻസും തമ്മിൽ ആഭ്യന്തര കലഹം ആരംഭിച്ചു. 20000 നും 30000 ഇടയിൽ ആളുകൾ യുദ്ധത്തിൽ മരണമടഞ്ഞു.90 കളിൽ നടന്ന യുദ്ധങ്ങളിൽ അർമേനിയൻസ് വിജയം നേടുകയും നാഗോർനാ കാറോ ബാക്കിനെ അർമേനിയൻ…
Read More » -
ജറൂസലേം പിടിച്ചടക്കാൻ പാലസ്തീനും വിട്ടുകൊടുക്കാതെ ഇസ്രായേലും
ഇസ്രായേലും പലസ്തീനും തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം ജറുസലേം സ്വന്തമാക്കുകയെന്ന ലക്ഷ്യം തന്നെയാണ്. ആവര്‍ത്തിച്ച് കീഴടക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും വീണ്ടും വീണ്ടും പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് ജറൂസലേം. ലോകത്തിലെ ഏറ്റവും പവിത്രമായ നഗരമായും ജറുസലേം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. അതിപുരാതന ചരിത്രമുള്ള ഭൂമിയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ജറുസലേം ഏറ്റവും കൂടുതല്‍ ആക്രമത്തിനിരയായ പ്രദേശം കൂടിയാണ്.ഈ പ്രദേശം സ്വന്തമാക്കാനായി ജൂതൻമാരുമായി ഇസ്ലാം മത വിശ്വാസികൾ ഒട്ടേറെ യുദ്ധങ്ങള്‍ നടത്തിയതായി ചരിത്രം പറയുന്നു. ബിസി 1000ല്‍ ഡേവിഡ് (ദാവീദ്) രാജാവ് ജറുസലേമിനെ ജൂത രാജ്യത്തിന്റെ തലസ്ഥാനമാക്കിയതോടെയാണ് ജറൂസലേം ചരിത്രത്തിൽ അറിയപ്പെട്ടു തുടങ്ങുന്നത്. ദാവീദ് രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ആദ്യത്തെ പള്ളിയായ ജറൂസലേം ദേവാലയം. യഹൂദമതത്തിലെയും ക്രൈസ്തവ മതത്തിലേയും ഏറ്റവും വിശുദ്ധമായ സ്ഥലമാണ് ജറൂസലേം ദേവാലയം. അബ്രഹാമിന്റെ മകന്‍ ഇസഹാക്കിന്റെ ബലിസ്ഥലമാണിത്. യഹൂദ, ക്രൈസ്തവ വിശ്വാസം അനുസരിച്ച്, അബ്രഹാം തന്റെ വിശ്വാസം തെളിയിക്കാനുള്ള…
Read More » -
ബന്ദികളെ കാട്ടി വിലപേശാമെന്ന ഹമാസിന്റെ യുദ്ധ തന്ത്രം ഫലിച്ചില്ല; മുഖമടച്ച് പ്രഹരിച്ച് ഇസ്രായേൽ
ടെൽ അവീവ്:അപ്രതീക്ഷീതമായിരുന്നു ഇസ്രായേലിന് നേരെയുള്ള ഹമാസിന്റെ ആക്രമണം.രണ്ടു വർഷമായി പ്രദേശത്ത് കാര്യമായ ആക്രമണം ഒന്നും ഇല്ലാതിരുന്നതിനാൽ പാലസ്തീനികൾക്കായി ഇസ്രായേൽ അതിർത്തികൾ തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പാലസ്തീനികളായിരുന്നു ദിവസവും ഇസ്രായേലിലെത്തി ജോലി കഴിഞ്ഞ് മടങ്ങിയിരുന്നത്.എന്നാൽ ഇതൊരു അവസരമായി ഹമാസ് ഉപയോഗിക്കുകയായിരുന്നു. രാജ്യത്തിന് നേരെ ആക്രമണം നടന്നതോടെ ഇസ്രായേൽ മുഖമടച്ച് പ്രഹരിക്കുകയായിരുന്നു.എന്നത്തേയും പോലെ നിരപരാധികളെ കൊല്ലുന്നു എന്ന ഇരവാദം ഇസ്രായേൽ ചെവിക്കൊണ്ടില്ല.ബന്ദികളെ കാട്ടി വിലപേശാമെന്ന ഹമാസിന്റെ യുദ്ധ തന്ത്രവും ഫലിച്ചിട്ടില്ല. ഒക്ടോബര്‍ 7 ന് നടത്തിയ മിന്നലാക്രമണത്തില്‍ ഹമാസിന്റെ പോരാളികള്‍ ബന്ദികളെ അതിക്രൂരമായി ഉപദ്രവിക്കുകയും പിച്ചിച്ചീന്തുകയും ചെയ്ത ദൃശ്യങ്ങള്‍ ലോകത്തെ നടുക്കിയിരുന്നു. ഇസ്രായേലിന്റെ ഓരോ ആക്രമണത്തിനും പ്രതികാരമായി ഓരോ ബന്ദികളെ കൊല്ലുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമാസിന്റെ ബന്ദികളാണ്. ബന്ദികളെ കൊല്ലുന്നതോടെ ലോകരാജ്യങ്ങള്‍ ഇസ്രായേലിനോട് വെടിനിര്‍ത്തലിന് ആവശ്യപ്പെടുമെന്നാണ് ഹമാസ് ധരിച്ചിരുന്നതും. എന്നാല്‍ അപ്രതീക്ഷീതമായാണ് പല രാജ്യങ്ങളും ഹമാസിനെതിരെ തിരിഞ്ഞത്. അതുകൊണ്ട് ബന്ദികളെ വെച്ചുള്ള വിലപേശല്‍ വിജയിക്കാതെ പോവുകയും ചെയ്തു. ബന്ദികളെ…
Read More » -
സൂസൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കണ്ടത് തന്റെ വീട് ഇടിച്ച് പൊളിച്ചിട്ടിരിക്കുന്നു! തൊഴിലാളികളോട് ചോദിച്ചപ്പോൾ, “സോറി, വിലാസം മാറിപ്പോയി”
ഒരു ദീര്‍ഘ യാത്ര പോയി തിരിച്ച് വരുമ്പോള്‍ നിങ്ങളുടെ വീട് ഇടിച്ച് പൊളിച്ച് നിരത്തിയിട്ടിരിക്കുന്നത് കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അതെ, അത്തരത്തിലൊരു ഭീകരമായ അവസ്ഥ നേരിടേണ്ടി വന്നതിന്‍റെ ഞെട്ടലിലാണ് ജോർജിയയിൽ നിന്നുള്ള ഒരു സ്ത്രീ. സൂസൻ ഹോഡ്‌സൺ എന്ന സ്ത്രീയ്ക്കാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. അറ്റ്ലാന്‍റയിൽ ഇവർക്ക് കുടുംബ സ്വത്തായി ലഭിച്ച വീടാണ് ഒരു കൺസ്ട്രഷൻ കമ്പനി വിലാസം തെറ്റി വന്ന് ഇടിച്ചു പൊളിച്ചിട്ടിട്ട് പോയത്. സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന സൂസൻ ഹോഡ്‌സണെ ഈ വിവരം അറിയിച്ചത് അയൽവാസിയാണ്. പക്ഷേ, വിവരം അറിഞ്ഞയുടൻ തന്നെ തിരിച്ചെത്തിയ സൂസൻ കണ്ടതാകട്ടെ തന്‍റെ വീടിന്‍റെ സ്ഥാനത്ത് മരപ്പലകകളുടെ ഒരു കൂമ്പാരവും. വീട് പൊളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി തന്നെ വിളിച്ച് ആരെയെങ്കിലും വീട് പൊളിക്കാന്‍ ഏൽപ്പിച്ചിരുന്നോ എന്ന് ചോദിച്ചുവെന്നും അപ്പോഴാണ് താൻ വിവരങ്ങൾ അറിയുന്നതെന്നുമാണ് സൂസൻ പറയുന്നത്. 15 വർഷം പഴക്കമുള്ള തന്‍റെ കുടുംബ വീടായിരുന്നു ഇതെന്നും വൃത്തിയായി താൻ സൂക്ഷിച്ചു വന്നിരുന്നതായിരുന്നുവെന്നും അവർ…
Read More » -
ഹമാസിന് ഐക്യദാര്‍ഢ്യം; ഇസ്രായേലി നടി അറസ്റ്റില്‍
ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട അറബ്-ഇസ്രയേല്‍ നടി മൈസ അബ്ദുല്‍ ഹാദിയെ അറസ്റ്റ് ചെയ്തു. ഭീകരവാദം കുറ്റം ചുമത്തിയാണ് ഹാദിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വരെ നടിയെ കസ്റ്റഡിയില്‍ വയ്ക്കുമെന്നും പൊലീസ് അറിയിച്ചു. ഈ മാസം ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഗാസ മുനമ്പിനും ഇസ്രയേലിനും ഇടയിലുള്ള വേലി ഒരു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ ചിത്രമാണ് ഹാദി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ”നമുക്ക് ബെര്‍ലിന്‍ ശൈലിയില്‍ പോകാം” എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. 1989 വരെ ജര്‍മനിയെ വിഭജിച്ച ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയെ പരാമര്‍ശിച്ചായിരുന്നു നടിയുടെ പ്രയോഗം. ഭീകരവാദത്തെ പിന്തുണച്ചെന്നാണ് ആരോപിച്ചാണ് മൈസയെ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞു. 37 വയസുകാരിയായ മൈസ സീരിയലുകളിലും സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹമാസ് ബന്ദിയാക്കിയ ഇസ്രായേല്‍ വനിതയുടെ ചിത്രം പങ്കുവച്ചുള്ള മൈസയുടെ പോസ്റ്റും വിമര്‍ശനത്തിനിടയാക്കിയിരുന്നു. അറബ് ഇസ്രയേല്‍ ഗായിക ദലാല്‍ അബു അംനെയും അവരുടെ സമൂഹമാധ്യമ പോസ്റ്റുകളിലൊന്നിന്റെ…
Read More » -
സിറിയയില്‍ യുഎസ് സൈനിക താവളത്തിനു നേരെ ഹിസ്ബുല്ല ആക്രമണം; പ്രസംഗം പാതിയില്‍ നിര്‍ത്തി ബൈഡന്‍
വാഷിങ്ടണ്‍: സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍-സൂര്‍ പ്രവിശ്യയിലെ അല്‍-ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍-ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെക്കുറിച്ച് യുഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തികള്‍ക്ക് സമീപമുള്ള അല്‍-താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പത്രസമ്മേളനം പാതിയില്‍ നിര്‍ത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയിരുന്നു. ഗാസയില്‍ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ പ്രസംഗം. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രസംഗം നിര്‍ത്തി മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണ പരമ്പരയില്‍ രണ്ട് ഡസന്‍ യുഎസ് സൈനികര്‍ക്ക് പരുക്കേറ്റതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചിരുന്നെങ്കിലും പരുക്കേറ്റവരുടെ എണ്ണം വെളിപ്പെടുത്തിയിരുന്നില്ല. ഒക്ടോബര്‍ 18-ന് തെക്കന്‍…
Read More » -
ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് യു.എന്‍. മേധാവി; ഗുട്ടറെസ് രാജിവയ്ക്കണമെന്ന് ഇസ്രയേല്‍
ന്യൂയോര്‍ക്ക്/ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യം തള്ളി ഇസ്രയേല്‍. ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന പരാമര്‍ശം നടത്തിയ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹമാസിന്റെ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ് അതിന്റെ പേരില്‍ പലസ്തീന്‍കാരെ ഒന്നടങ്കം ശിക്ഷിക്കുന്നതിന് ഇസ്രയേലിനെ കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു. സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍. യോഗത്തിലുണ്ടായിരുന്ന ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോഹനെ ഈ പരാമര്‍ശം ചൊടിപ്പിച്ചു. ”യു.എന്‍. സെക്രട്ടറി ജനറല്‍, നിങ്ങള്‍ ഏതുലോകത്താണു ജീവിക്കുന്നത്?” എന്ന് ഗുട്ടറസിനുനേരെ കൈചൂണ്ടി കോഹന്‍ ചോദിച്ചു. ഗുട്ടെറസ് രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെടുകയുണ്ടായി. അതേസമയം, ഹമാസിനെ തകര്‍ക്കാതെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു. ഹമാസിനെ തകര്‍ക്കുക എന്ന ഒരേയൊരു ദൗത്യമേ ഇസ്രയേലിനുള്ളൂവെന്നും ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അത് നിര്‍ത്തില്ലെന്നും…
Read More »