World

    • ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കു നേരെ റഷ്യൻ മിസൈൽ ആക്രമണം, നീക്കം മനഃപൂർവം

      കീവ്: യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെവെയർഹൗസിനു നേരെ റഷ്യൻ മിസൈൽ ആക്രമണം. ഇന്ത്യയിലെ യുക്രെയ്ൻ‌ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം. ‘‘ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ യുക്രെയ്നിലെ വെയർഹൗസിൽ ഒരു റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ, മോസ്കോ മനഃപൂർവം ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.’’ – ഇന്ത്യയിലെ യുക്രെയ്ൻ എംബസി എക്സിൽ കുറിച്ചു. റഷ്യൻ ആക്രമണത്തിൽ കീവിലെ ഒരു പ്രധാന ഫാർമയുടെ വെയർഹൗസ് നശിപ്പിച്ചതായി യുക്രെയ്നിലെ യുകെ അംബാസഡർ മാർട്ടിൻ ഹാരിസും പറഞ്ഞു. റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈൽ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ സ്ഥാപനങ്ങൾക്ക് നേരെ യുക്രെയ്ൻ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ഇന്ത്യൻ വ്യവസായി രാജീവ്…

      Read More »
    • യുഎസ് തിരുവ വർദ്ധവ് എങ്ങനെയെന്നറിഞ്ഞിട്ട് ശമ്പള വർദ്ധനവ് പര​ഗണിക്കാമെന്ന് ടെക് കമ്പനികൾ

      അമേരിക്കയുടെ തീരുവ ഉയർത്തൽ ഏതുവിധത്തിലെന്ന് അറിഞ്ഞ ശേഷം ശമ്പള വർധന അടക്കമുള്ളവ പരി​ഗണിക്കാമെന്നു തീരുമാനവുമായി ടെക് കമ്പനികൾ. അതുവരെ ശമ്പള വർധന തത്കാലം മാറ്റിവച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2025 ഏപ്രിലിൽ നൽകേണ്ടിയിരുന്ന വാർഷിക ശമ്പള വർധനയാണ് മാറ്റിവച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും, അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. ബിസിനസ് പരിതസ്ഥിതി എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കമ്പനി അറിയിച്ചു. മാത്രമല്ല 2025 മാർച്ച് പാദത്തിൽ ടിസിഎസ് 5.3% വാർഷിക വളർച്ചയോടെ 64,479 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയെങ്കിലും കമ്പനിയുടെ മൊത്തം ലാഭം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 2% കുറഞ്ഞിട്ടുണ്ട്. വാർഷിക ശമ്പള വർദ്ധനവ് മാറ്റിവച്ചെങ്കിലും ടിസിഎസ് ത്രൈമാസ വേരിയബിൾ പേ ഔട്ടുകൾ തടസമില്ലാതെ നൽകും. 70% ജീവനക്കാർക്ക് പൂർണ്ണ വേരിയബിൾ പേ നാലാം പാദത്തിൽ നൽകും. ബാക്കിയുള്ളവർക്ക് ബിസിനസ് പ്രകടനവുമായി ബന്ധപ്പെട്ട പേ ഔട്ടുകൾ ലഭിക്കും. കൂടാതെ…

      Read More »
    • അദ്ദേഹം കാത്തിരിക്കുന്നു, ഷി വിളിക്കുന്നില്ല..! ‘എന്നെ വിളിക്കൂ’ എന്നു വളച്ചുകെട്ടി പറഞ്ഞിട്ടും അനക്കമില്ല; ഷി ജിന്‍പിംഗ് ചര്‍ച്ചയ്ക്കു വരാത്തതില്‍ ട്രംപ് അസ്വസ്ഥന്‍; ചൈനയെ മുട്ടില്‍ നിര്‍ത്തുമെന്ന് വെല്ലുവിളിച്ചിട്ട് അമേരിക്ക നികുതികള്‍ ഒന്നൊന്നായി ഒഴിവാക്കുന്നു; ‘ക്ഷണിക്കാതെ വരില്ല, നികുതി കൂട്ടിക്കോളൂ’ എന്നു ചൈനയും

      വാഷിങ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കിയിട്ടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്് ഫോണില്‍ വിളിക്കാത്തതില്‍ അസ്വസ്ഥനായി ഡോണള്‍ഡ് ട്രംപ്! ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ വിപണിയിലെ കമ്പ്യൂട്ടറുകളുടേയും സ്മാര്‍ട്ട് ഫേണുകളുടേയും വില കൂട്ടുമെന്നും അത് ടെക് കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ഇവയെ താരിഫില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ട്രംപിന്റെ ഈ തീരുമാനം ആപ്പിള്‍, സാംസങ് പോലുള്ള ടെക് ഭീമന്മാര്‍ക്ക് വലിയ ഗുണം ചെയ്യും. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ താരിഫില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത് ചൈനയിലാണ്. ട്രംപ് ഭരണകൂടം ചൈനയ്ക്ക് 145% താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇവയുടെ വില കുതിച്ചുയരുമെന്ന് യു.എസ് ടെക് കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. താരിഫ് ഏര്‍പ്പെടുത്തി ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ ചൈനയെ മുട്ടുകുത്തിക്കാമെന്നായിരുന്നു കരുതിയതെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുമായി സംഭാഷണത്തിനു തയാറെന്ന…

      Read More »
    • അങ്ങനൊരു ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇപ്പോഴില്ല! മുംബൈ ആക്രമണ സൂത്രധാരന് അമേരിക്ക പുതിയ ഐഡന്റിറ്റി നല്‍കി? പേരുമാറ്റി, സ്വകാര്യ വിവരങ്ങളും നശിപ്പിച്ചു; റാണ ചെറുമീനെന്നും ഹെഡ്‌ലിയുമായി 231 തവണ സംസാരിച്ചെന്ന് മുന്‍ ഉദ്യോഗസ്ഥന്‍; അമേരിക്കയുടെയും ഐഎസ്എയുടെയും ഡബിള്‍ ഏജന്റ്; ഇന്ത്യക്കു മുന്നില്‍ ഇനി വഴികളില്ല

      ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ വ്യാഴാഴ്ച ഇന്ത്യയിലെത്തിക്കുമെങ്കില്‍ ആക്രമണത്തിന്റെ ‘തല’യായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടു നല്‍കാതെ അമേരിക്ക. ഇന്ത്യയുടെ നിരന്തരമായ ആവശ്യങ്ങള്‍ അവഗണിച്ചാണ് ഹെഡ്‌ലിയെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെയും പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെയും ഡബിള്‍ ഏജന്റായാണു ഇയാള്‍ പ്രവര്‍ത്തിച്ചതെന്നു കേന്ദ്രസര്‍ക്കാരിലെ മുന്‍ ഹോം സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു. 2009ല്‍ എഫ്ബിഐ ഹെഡ്‌ലിയെ പിടികൂടിയെങ്കിലും ഒരു കേസിന്റെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കുകയാണുണ്ടായത്. ഇയാള്‍ക്ക് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പുതിയ ഐഡന്റിറ്റി നല്‍കിയെന്നും ഔദ്യോഗിക റെക്കോഡുകളെല്ലാം തേച്ചുമാച്ചെന്നും പറയുന്നു. ഇയാള്‍ ഇപ്പോള്‍ എവിടെയുണ്ട് എന്നതിനും വ്യക്തതയില്ല. അക്രമം നടക്കുന്ന സമയത്ത് റാണ ഹെഡ്‌ലിലെ 231 തവണ വിളിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതനുസരിച്ച് റാണയും ഹെഡ്‌ലിയും മറ്റു സംഘാംഗങ്ങളും ചേര്‍ന്ന് ഇന്ത്യയിലെ ലക്ഷ്യ സ്ഥാനങ്ങള്‍ നിര്‍ണയിച്ചു. നാഷണല്‍ ഡിഫന്‍സ് കോളജ്, ഇന്ത്യ ഗേറ്റ്, ജൂത സെന്ററുകള്‍…

      Read More »
    • പാമ്പന്‍ തുറക്കുന്ന സ്വപ്‌നം! വരുമോ ഇന്ത്യയില്‍നിന്ന് ലങ്കയിലേക്ക് നേരിട്ടൊരു ട്രെയിന്‍? ധനുഷ്‌കോടി- തലൈമന്നാര്‍ 25 കിലോമീറ്റര്‍ റെയില്‍വേ പാലത്തിനു പദ്ധതി അണിയറയില്‍; കടലിനു മുകളിലെ ‘രാമസേതു’ തമിഴ്‌നാട് പിടിക്കാനുള്ള ബിജെപിയുടെ ടിക്കറ്റ്! വ്യാപാരവും ടൂറിസവും ഉഷാറാകും; ചര്‍ച്ചകള്‍ ഇങ്ങനെ

      ചെന്നൈ: ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് നേരിട്ടു ട്രെയ്‌നിലോ കാറിലോ പോകണമെങ്കില്‍ കേവലം 25 കിലോമീറ്റര്‍ ദൂരമുള്ള പാലം മതി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത പാമ്പന്‍ പാലത്തിലൂടെ ഇന്ത്യയില്‍നിന്നു കൊളംബോയിലേക്കുള്ള യാത്രയുടെ നിര്‍ണായകമായ ഭാഗമായാണു വിലയിരുത്തുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള പദ്ധതി ഓരോ തവണയും കടലില്‍ ‘മുങ്ങു’കയായിരുന്നു. പദ്ധതി നടപ്പായാല്‍ ഇന്ത്യയും കൊളംബോയും തമ്മിലുള്ള നേരിട്ടുള്ള വ്യാപാരത്തിനും ആക്കം കൂട്ടും. ഒപ്പം വിനോദ സഞ്ചാരത്തിന്റെ വലിയൊരു സാധ്യതയുമാണു തുറക്കുക. ഇപ്പോള്‍ ചെന്നൈ എന്നറിയപ്പെടുന്ന മദ്രാസിലെ എഗ്‌മോറില്‍നിന്ന് ഇന്തോ-സിലോണ്‍ ട്രെയിനില്‍ കയറി കിഴക്കന്‍ തീരത്തുകൂടി സഞ്ചരിച്ച് പാമ്പന്‍ പാലം കടന്നു രാമേശ്വരത്തിലൂടെ ഇന്ത്യയിലെ ഏറ്റവും അവസാന തുരുത്തായ ധനുഷ്‌കോടിയിലെത്തി, പാക് കടലിടുക്കിലൂടെ ബോട്ടില്‍ സഞ്ചരിച്ച് തലൈമന്നാറിലെത്തി അവിടെനിന്ന് അടുത്ത ട്രെയിന്‍ പിടിച്ചു കൊളംബോയില്‍ എത്തുക! 1964നു മുമ്പ് ഇന്ത്യയില്‍നിന്നും കൊളംബോയിലേക്കു പോയിരുന്നവര്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച വഴിയാണിത്. തമിഴ്‌നാടിന്റെ തീരങ്ങളെ ചുഴലിക്കാറ്റ് തകര്‍ത്തെറിയുന്നതിനു മുമ്പായിരുന്നു ഇതെല്ലാം.   ചുഴലിക്കാറ്റില്‍ 110…

      Read More »
    • ചങ്കല്ല ചൈന! മറ്റു രാജ്യങ്ങളുടെ ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചപ്പോള്‍ ചൈനയ്ക്കു 125 ശതമാനമാക്കി ഉയര്‍ത്തി; ചൊടിപ്പിച്ചത് തിരിച്ചടി നയം; ഇന്ത്യക്ക് താത്കാലിക ആശ്വാസം; ഇരുണ്ടുവെളുത്തപ്പോള്‍ ആകെ പൊടിപൂരം

      വാഷിങ്ടണ്‍: വ്യാപാര യുദ്ധത്തില്‍ ചൈനയോട് വിട്ടുവീഴ്ചയില്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാല്‍ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അതേനാണയത്തില്‍ ചൈന തിരിച്ചടിച്ചു. യുഎസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ചരക്കിന് ചൈന 84 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഇത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.01-ന് നിലവില്‍വരുമെന്നും അറിയിച്ചു. ഈ പ്രഖ്യാപനം നടത്തി 24 മണിക്കൂര്‍ പിന്നിടുംമുമ്പാണ് യുഎസ് ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ വീണ്ടും ഉയര്‍ത്തി 125 ശതമാനത്തിലെത്തിച്ചിരിക്കുന്നത്. വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച നിലവില്‍വരികയും…

      Read More »
    • പകരംതീരുവ ഇന്നു മുതൽ: ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് യുഎസ്, ജപ്പാനും ദക്ഷിണ കൊറിയയുമായി ആദ്യഘട്ട ചർച്ചകൾ നടത്തും

      വാഷിങ്ടൻ: അമേരിക്ക പ്രഖ്യാപിച്ച പകരംതീരുവ ഇന്നു പ്രാബല്യത്തിൽ വരാനിരിക്കെ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൗസ്. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായിട്ടാകും ആദ്യഘട്ട ചർച്ചകൾ നടക്കുകയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരതീരുവയാണ് ഇന്നു പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക.ഇന്ത്യയ്ക്ക് 26 ശതമാനമാണ് പകരതീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്കെതിരെ കടുത്ത നടപടിയാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉൽപന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി. ചില ചൈനീസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും. യുഎസ് ഉൽപന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരതീരുവ 104 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന തീരുവ. ഇതിനൊപ്പം 50…

      Read More »
    • കെഞ്ചിപ്പറഞ്ഞിട്ടും കേട്ടില്ല; നികുതി ചുമത്തരുതെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യം ട്രംപ് നിഷ്‌കരുണം തള്ളി; ചൈനയോടു മുട്ടരുതെന്നു പറഞ്ഞിട്ടും കേട്ടില്ല; ഇരുവര്‍ക്കുമിടയില്‍ വിള്ളല്‍? ഡോജ് പദവി ഒഴിയും; മക്‌സിനു നഷ്ടം 130 ബില്യണ്‍ ഡോളര്‍! അതിസമ്പന്നര്‍ക്കും അതൃപ്തി

      ന്യൂയോര്‍ക്ക്: ലോകമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം നടപ്പാക്കരുതെന്നു ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നെന്നു റിപ്പോര്‍ട്ട്. ട്രംപിനോടു നേരിട്ടും അദ്ദേഹത്തിന്റെ അടുത്തയാളുകള്‍വഴിയും മസ്‌ക് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ട്രംപ് ചെവിക്കൊണ്ടില്ലെന്നും ഇരുവര്‍ക്കുമിടയിലെ അടുപ്പത്തില്‍ വിള്ളലുണ്ടാക്കിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ മുന്‍നിര കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവികൂടിയാണ്. ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയില്‍ ഫ്രീമാര്‍ക്കറ്റിന്റെ ഏറ്റവും വലിയ വക്താവാണ് മസ്‌ക്. എന്നാല്‍, കഴിഞ്ഞയാഴ്ച്ച നികുതി പരിഷ്‌കരണം നടപ്പാക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍നിന്ന് ഇളകിയില്ല. പത്തുശതമാനം അടിസ്ഥാന നികുതിയും ഓരോ രാജ്യത്തിന് അനുസരിച്ച് അധിക നികുതിയുമാണ് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കു ചുമത്തുന്നത്. മസ്‌കിന്റെ മുന്നറിയിപ്പ് അവഗണിച്ചാണു ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തിയത്. നേരിട്ടുള്ള അഭ്യര്‍ഥനയ്ക്കു പുറമേ, ജോ ലോണ്‍സ്‌ഡെയ്ല്‍ അടക്കമുള്ള വമ്പന്‍ നിക്ഷേപകന്‍മാര്‍ മുഖേന ട്രംപിന്റെ അടുത്തയാളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രഷറി സെക്രട്ടറി…

      Read More »
    • ‘തെറ്റുകളുടെ മുകളില്‍ വീണ്ടും തെറ്റുകള്‍: ഞങ്ങളെ സമ്മര്‍ദത്തിലാക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശരിയായ മാര്‍ഗമല്ല’; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന; തീരുവ ഉയര്‍ത്തല്‍ ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും തിരിച്ചടി

      വാഷിങ്ടന്‍: യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും അധികമായി 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ”ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ലെന്ന് ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക തന്നെ ചെയ്യും,”യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്പിയോട് പറഞ്ഞു. ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോയാല്‍ യുഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു. യുഎസിന്റെ പകരം തീരുവകള്‍ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. ”ചൈന സ്വീകരിച്ച പ്രതിരോധ…

      Read More »
    • മുംബൈ ഭീകരാക്രമണം: ഇന്ത്യക്കു കൈമാറരുതെന്ന തഹാവൂര്‍ റാണയുടെ ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി; പാക് വംശജനായ കനേഡിയന്‍ വ്യവസായിക്ക് തീവ്രവാദികളുമായി അടുത്ത ബന്ധം; ഇനി ഇന്ത്യയില്‍ വിചാരണ നേരിടണം

      ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് 26 /11മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി യു.എസ്. സുപ്രീം കോടതി തള്ളി. ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക് വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച…

      Read More »
    Back to top button
    error: