Breaking NewsIndiaKeralaLead NewsNEWS

പ്രതീക്ഷകൾക്ക് വിപരീതം; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ നിന്നും കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പിന്റേയും നാട്ടുകാരുടേയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Signature-ad

മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്.ശ്രീനന്ദയെ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതായിരുന്നു ടാസ്ക് ഫോഴ്സ്. തെർമൽ ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടന്നിരുന്നു. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല. മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: