World

    • ബഹ്‌റിൻ സൽമാനിയ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു, കോഴിക്കോട് സ്വദേശിനിയാണ് മരിച്ച യുവതി

          മനാമ: പ്രസവവുമായി ബന്ധപ്പെട്ട് സൽമാനിയ ആശുപത്രിയിലായിരുന്ന മലയാളി യുവതി മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലിൽ സുബീഷ് കെ.സി യുടെ ഭാര്യ ജിൻസി (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജൻമം നൽകിയിരുന്നു. തുടർന്നായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു. അൽ അറബി ഇന്റർ നാഷണൽ ഡെക്കറേഷൻസ് ജീവനക്കാരനായ സുബീഷ് 15 വർഷമായി ബഹ്റിനിലുണ്ട്. ജിൻസി അഞ്ചുവർഷം മുമ്പാണ് ഫാമിലി വിസയിൽ ബഹ്റിനിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെയും സാമൂഹികപ്രവർത്തകരുടേയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ  പുരോഗമിക്കുകയാണ്

      Read More »
    • ഒറ്റ വേദിയിൽ 140 ​ഭാഷയിലെ ഗാനങ്ങൾ പാടിയ ദുബൈ മലയാളിയായ പെൺകുട്ടി, ലോക റെക്കോർഡ് നേടിയ വീഡിയോ വൈറൽ

          ദുബൈ: 140 ഭാഷകളിൽ പാട്ടുകൾ പാടി ലോക റെക്കോർഡ് സൃഷ്ടിച്ച മലയാളി പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കണ്ണൂരിന്റെ സ്വന്തം ഗായിക സുചേത സതീഷ് (18) ആണ് ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ നവംബർ 24ന് നടത്തിയ കൺസേർട്ട് ഫോർ ക്ലൈമറ്റ് പരിപാടിയിൽ 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും ആണ് ലാണ് സുചേത പാടിയത്. ഗിന്നസ് അധികൃതർ പുരസ്കാരം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു സുചേതയുടെ പാട്ട്. 121 ഭാഷകളിൽ കച്ചേരി അവതരിപ്പിച്ച പൂനെയിലെ വോക്കലിസ്റ്റ് മഞ്ജുശ്രീ ഓക്കിന്റെ  റെക്കോർഡാണ് സുചേത സതീഷ് തകർത്തത്. ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ സുചേത വളർന്നതും പഠിച്ചതും ഒക്കെ യു.എ.ഇയിലാണ്. മൂന്നാം വയസുമുതലാണ് കർണാട്ടിക് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. ഇപ്പോൾ വെസ്‌റ്റേൺ വോക്കൽസും പഠിക്കുന്നുണ്ട്. ചലച്ചിത്ര പിന്നണി ഗായികയും…

      Read More »
    • സ്വന്തമായി വാഹനമില്ലേ…? ദുബൈയിലും അബുദബിയിലും ഷട്ടിൽ ബസിൽ സൗജന്യമായി കറങ്ങാം…! വിശദ വിവരങ്ങൾ അറിയുക

          ദുബൈയിൽ നമുക്ക് വാട്ടർ തീം പാർക്കിലേക്കോ വിമാനത്താവളത്തിലേക്കോ പോകണമെങ്കിൽ സ്വന്തമായി വാഹനം ഇല്ലെന്ന കാരണം കൊണ്ട് യാത്ര മുടക്കേണ്ട. യുഎഇയിൽ, നിരവധി വിമാന കമ്പനികളും വിനോദ കേന്ദ്രങ്ങളും സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നുണ്ട്. ആളുകൾക്ക്  പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ ഇത് സഹായകരമാണ്. ‘എക്‌സ്‌പീരിയൻസ് അബുദബി’ അബുദബിയിൽ, ‘എക്‌സ്‌പീരിയൻസ് അബുദബി’ ഷട്ടിൽ ബസിലൂടെ സൗജന്യമായി ഫെരാരി വേൾഡ്, ലൂവ്രെ അബുദബി, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തുടങ്ങിയ നഗരത്തിലെ പ്രധാന ആകർഷണങ്ങൾ കാണാം. യാസ് ദ്വീപ്, ജുബൈൽ ദ്വീപ്, സാദിയാത്ത് ദ്വീപ്, അബുദബി സിറ്റി സെന്റർ, ഗ്രാൻഡ് കനാൽ ഏരിയ എന്നിവയെ ബന്ധിപ്പിക്കുന്ന എട്ട് പ്രധാന റൂട്ടുകളിലാണ് ഷട്ടിൽ ബസ് സർവീസ്. ഷട്ടിൽ ബസിൽ എങ്ങനെ യാത്ര ചെയ്യാം? ഷട്ടിൽ ബസിൽ യാത്ര ചെയ്യാൻ  മുൻകൂട്ടി രജിസ്ട്രേഷനോ ടിക്കറ്റോ ആവശ്യമില്ല. ഏതെങ്കിലും നിയുക്ത ബസ് സ്റ്റോപ്പുകളിൽ നിന്ന് ബസിൽ കയറുക. പ്രവേശിക്കുമ്പോൾ കാണുന്ന ക്യുആർ കോഡ് നമ്മുടെ…

      Read More »
    • വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പ് യാത്രക്കാരന്‍ പുറത്തേക്കു ചാടി

      ഒട്ടാവ: എയര്‍കാനഡ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഒരാള്‍ പുറത്തേക്കു ചാടി. ജനുവരി 8ന് ടൊറന്റോ രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. കാനഡയില്‍നിന്ന് ദുബായിലേക്കു യാത്ര തുടങ്ങാനിരുന്ന വിമാനത്തില്‍ സാധാരണ യാത്രക്കാരനെ പോലെ കയറിയ ആളാണ് വിമാനം പറന്നുയരുന്നതിനു ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് പുറത്തേക്കു ചാടിയത്. വിമാനത്തിന്റെ വാതിലിനു സമീപത്താണ് ഇയാള്‍ ഉണ്ടായിരുന്നത് 20 അടി ഉയരത്തില്‍നിന്നാണ് യാത്രക്കാരന്‍ ചാടിയത്. വീഴ്ചയില്‍ പരുക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍നിന്ന് പുറത്തേക്കു ചാടിയ യാത്രക്കാരന്റെ പേര് വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തെ തുടര്‍ന്ന് ആറ് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. അസാധാരണമായ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായാണു വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ കാനഡ വിമാനത്തില്‍ പതിനാറുകാരന്‍ കുടുംബാംഗത്തെ ആക്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു  

      Read More »
    • ബീഫ് കച്ചവടത്തിലേക്ക് മെറ്റയുടെ തലവൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്; വിമർശനവുമായി ഇന്ത്യ 

      ന്യൂയോർക്ക്: ലോക കോടീശ്വരന്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ള ബിസിനസുകാരനാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഹൊറൈസണ്‍ മെറ്റാവേര്‍സ് എന്നിവ  ഉള്‍പ്പെടുന്ന മെറ്റ കമ്ബനിയുടെ തലവൻ കൂടിയാണ് അദ്ദേഹം. ഇതുകൂടാതെ പല കമ്ബനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും സക്കർബർഗ് നിക്ഷേപം നടത്തുന്നുമുണ്ട്.ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചില്‍ കന്നുകാലികളെ വളര്‍ത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ താൻ  ഉദ്ദേശിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സക്കര്‍ബര്‍ഗ് തന്റെ ബീഫ് സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സസ്യാഹാരികള്‍ പ്രതിഷേധവുമായി എത്തിയിട്ടിണ്ട്. ഒരു വശത്ത് തന്റെ കന്നുകാലികളെ പരിപാലിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായ അവയെ തന്റെ തീൻമേശയില്‍ ഭക്ഷണമാക്കാനാണ് ഉദ്ദേശം എന്നും ഇവര്‍ ആരോപിക്കുന്നു. ഇന്ത്യയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പ്രതിഷേധം.സക്കര്‍ബര്‍ഗിന്റെ പുതിയ സംരംഭം കന്നുകാലികളോടുള്ള  താല്‍പ്പര്യമല്ലെന്നും ഇവയെ കൊന്ന്…

      Read More »
    • കൊടുംഭീകരന്‍ ഹാഫിസ് സയീദ് പാക്ക് കസ്റ്റഡിയില്‍; 78 വര്‍ഷം തടവ്

      ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ കസ്റ്റഡിയിലാണെന്നും 78 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സ്ഥിരീകരണം. ഭീകപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് സയീദ് ശിക്ഷ അനുഭവിക്കുന്നതെന്ന് യുഎന്‍ വ്യക്തമാക്കുന്നു. ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സയീദിനെ വിട്ടുനല്‍കണമെന്ന് ഡിസംബറില്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇയാളെ തേടുന്നുണ്ട്്. ഹാഫിസ് സയീദിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ കത്ത് ലഭിച്ചെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു. പണം കടത്തു കേസിലാണ് സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര പട്ടികയില്‍പ്പെട്ടയാളാണ് ഹാഫിസ് സയീദ്. ഇങ്ങനെയുള്ളവരെ കൈമാറാന്‍ ഇന്ത്യയുമായി വ്യവസ്ഥയില്ലെന്നാണ് പാക്ക് വാദം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സയീദിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകന്‍ തല്‍ഹ സയീദ് ലഹോറിലെ സ്ഥാനാര്‍ഥിയാണ്. ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ സ്ഥാപകനായ…

      Read More »
    • ഇസ്രായേലിന് സപ്പോർട്ട് നൽകുമ്പോഴും പാലസ്തീൻ ജനതയെ കൈവിടാതെ ഇന്ത്യ

      ന്യൂഡൽഹി: ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ ഇന്ത്യയെടുത്ത നിലപാട് ശക്തം.സംഘര്‍ഷ ബാധിത മേഖലകളിലെ ജനങ്ങള്‍ക്ക് ഇന്ത്യ നല്‍കിയത് 70 ടണ്‍ അവശ്യവസ്തുക്കളാണ്. ഇസ്രായേലിനും പാലസ്തീനും സാമ്ബത്തികമായും അല്ലാതെയും ഇന്ത്യ സഹയാങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇരു രാജ്യങ്ങളിലെ നേതാക്കളുമായി സമാധാനം നിലര്‍നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലതവണ ഇന്ത്യ നടത്തുകയും ചെയ്തിരുന്നു. ” ഇസ്രായേലും ഹമാസും തമ്മില്‍ നടന്നുക്കൊണ്ടിരിക്കുന്ന സംഘര്‍ഷം സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഇതുവരെ 70 ടണ്‍ അവശ്യവസ്തുക്കള്‍ നല്‍കി. യുദ്ധമുണ്ടാകുന്നത് തടയുകയാണ് പ്രധാനം. സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുന: സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കണം. ഇന്ത്യ അതിനായി ശ്രമിക്കുന്നു. സംവാദത്തിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും യുദ്ധത്തിന് പരിഹാരം കാണുകയെന്നതാണ് മുന്നിലുള്ള വഴി”-  ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു യുഎന്നിലെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു രുചിര.

      Read More »
    • പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ; മാറുന്നത് നൂറ്റാണ്ടുകളായി പിന്തുടരുന്ന ഭക്ഷണശീലം

      സോള്‍: പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ പാസാക്കി ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും മൂന്നു കോടി വോണ്‍ അഥവാ 22,800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്‌നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് യൂണ്‍ സുക് യോളും ഭാര്യയും ആറ് നായകളെയും എട്ട് പൂച്ചകളെയും അടുത്തിടെ ദത്തെടുത്തിരുന്നു. പട്ടിമാംസ ഉപയോഗത്തെ ശക്തമായി എതിര്‍ത്തിരുന്ന ആളായിരുന്നു അദ്ദേഹം. ഇതടക്കം പട്ടിമാംസ നിരോധത്തിന് ആക്കംകൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വേനല്‍ക്കാലത്ത് ശാരീരിക കരുത്ത് വര്‍ധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാര്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞു. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തില്‍ കയറിട്ട് തൂക്കിയും വൈദ്യുതാഘാതമേല്‍പ്പിച്ചുമാണ് പട്ടികളെ കശാപ്പുചെയ്യാറ്.…

      Read More »
    • ഇന്ത്യക്കാരുടെ ബഹിഷ്‌കരണം; ചൈനയോട് ‘ഒരു കൈസഹായം തേടി’ മാലദ്വീപ് പ്രസിഡന്റ്

      ബെയ്ജിങ്: മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയയ്ക്കാന്‍ ചൈനയോട് അഭ്യര്‍ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഫുജിയാന്‍ പ്രവിശ്യയില്‍ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നയതന്ത്ര പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭ്യര്‍ഥന. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളില്‍ ഒന്നാമത് ഇന്ത്യക്കാരാണ്. ചൈനയുമായി മാലദ്വീപിനു വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൂണ്ടിക്കാട്ടി. മാലദ്വീപിന്റെ വികസന പങ്കാളിയാണ് ചൈന എന്ന് അദ്ദേഹം വ്യക്തമാക്കി. 2014ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് തുടക്കം കുറിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. മാലദ്വീപിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ അടിസ്ഥാന വികസന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോവിഡിനു മുന്‍പ് ചൈന ഞങ്ങളുടെ സുപ്രധാന വിപണിയായിരുന്നു. ആ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭ്യര്‍ഥന” മാലദ്വീപ് പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മൂന്നു മന്ത്രിമാരുടെ അപകീര്‍ത്തികരമായ പ്രസ്താവനയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. പരാമര്‍ശങ്ങള്‍…

      Read More »
    • വാടക ഗർഭധാരണം ലോകമെങ്ങും നിരോധിക്കണം, അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് ഇത്: മാർപ്പാപ്പ

         വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്. ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവിൽ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാർമിക കാരണങ്ങളാൽ വാടക ഗർഭധാരണം നിലവിൽ നിയമവിരുദ്ധമാണ്. ദരിദ്രരായ സ്ത്രീകൾ സാമ്പത്തിക പ്രതിസന്ധി കാരണം വാടക ഗർഭം ധരിക്കാൻ നിർബന്ധിതരാവുന്നു എന്നതാണ് ഒരു വിമർശനം. ഇറ്റലിയിൽ നിലവിൽ വാടക ഗർഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗർഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാൻ, നിലവിലെ നിരോധനം നീട്ടുന്നതിനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുകയും ചെയ്തു. അതേസമയം കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന സ്വവർഗ ദമ്പതികൾ വാടക ഗർഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ എൽജിബിടിക്യു വിഭാഗത്തെ ബാധിക്കുന്ന പ്രസ്താവനയാണ്…

      Read More »
    Back to top button
    error: